Slider

നിറഞ്ഞ കണ്ണുകൾ

0


കോളേജിൽ പഠിക്കുമ്പോൾ വെള്ളിയാഴ്ചയാവാൻ കാത്തിരിക്കും.. അമ്മ വെച്ച് വിളമ്പുന്ന ഭക്ഷണം കഴിക്കാനുള്ള കൊതിയായിരുന്നു മനസ്സ് നിറയെ..ഹോസ്റ്റൽ ജീവിതത്തിൽ ഭക്ഷണം ഒഴിച്ച് ബാക്കിയൊക്കെ പൊരുത്തപ്പെട്ട് വന്നിരുന്നു.. കാത്തിരിപ്പിന് വിരാമമിട്ട് അങ്ങനെയൊരു വെള്ളിയാഴ്ച എത്തി..രണ്ട് ദിവസം മുൻപേ ബാഗ് റെഡിയാക്കിയിരുന്നു.. ക്ലാസ്സ്‌ കഴിഞ്ഞതും ഒരു ഓട്ടപാച്ചിലാണ്...
ഏതൊക്കെയോ ബസ്സിൽ കയറി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ട്രെയിൻ വൈകുമെന്ന് അറിഞ്ഞത്.. തൊട്ടടുത്ത കടയിൽ നിന്നും ഒരു കുപ്പി വെള്ളം വാങ്ങി വെയ്റ്റിംഗ് സീറ്റിൽ ഇരിക്കുമ്പോഴാണ് അവരെ ഞാൻ ശ്രദ്ധിച്ചത്..വേഷം സ്ത്രീയുടേതാണെങ്കിലും പുരുഷനാണെന്ന് തോന്നിപ്പിക്കും.. ഒരു ട്രാൻസ്‌ജെൻഡറായിരുന്നു അവർ.. ഭിന്നലിംഗക്കാരിൽ പെടുന്നയാളെന്നും പറയാം..അവർ ആരെയും നോക്കാതെ ഒരു മാഗസിൻ വായിച്ചിരിക്കുന്നു.. ചുറ്റും ആളുകളുണ്ട്.. കോളേജിലെ കുട്ടികൾ,ജോലികഴിഞ്ഞ് മടങ്ങുന്നവർ,വൃദ്ധർ,യാത്ര പോകുന്ന കുടുംബങ്ങൾ അങ്ങനെ അങ്ങനെ..
ഒരു കൂട്ടം ആൺകുട്ടികളും പെൺകുട്ടികളും കളിയും ചിരിയുമായി പെട്ടെന്ന് കയറി വന്നു.. അവർ കൂട്ടത്തോടെ ട്രാൻസ്‌ജെൻഡറിന്റെ അടുത്തേക്ക് നീങ്ങി.. കൂട്ടത്തിലെ തലവനെന്ന് തോന്നിക്കുന്നവൻ മറ്റുള്ളവരോട് എന്തോ പറഞ്ഞ് ചിരിക്കുകയാണ്..കൂടുതൽ നേരം ശ്രദ്ധിച്ചപ്പോൾ അവർ ട്രാൻസ്ജെൻഡറിനെ കളിയാക്കുകയാണെന്ന് മനസ്സിലായി.. വിഷമം തോന്നിയെങ്കിലും നിസ്സഹമായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു..
ട്രെയിൻ വന്നപ്പോൾ കിട്ടിയ കംപാർട്മെന്റിൽ ഓടി കയറി..മനസ്സിൽ അവിടെ കണ്ട സംഭവങ്ങൾ നെരിപ്പോടായി നീറുകയാണ്.. ഭിന്നലിംഗക്കാർ ആൾക്കൂട്ടത്തെ അഭിമുഘീകരിക്കാൻ പ്രയാസപ്പെടുന്നതും അവരുടെ ജീവിതവും കഷ്ടതകളും ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ ആ ട്രാൻസ്‌ജെൻഡറിനെ വീണ്ടും കണ്ടു. .അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. ഒറ്റ നോട്ടമേ നോക്കിയുള്ളൂ.. ആ കണ്ണിൽ ഒളിപ്പിച്ച് വെച്ചിരുന്ന ദുഃഖത്തിന്റെ ആഴം എന്നെ തളർത്തുകയായിരുന്നു..
അവരും മനുഷ്യരാണ്.. ചോരയും നീരുമുള്ള മനുഷ്യർ.. അവരെ അകറ്റി നിർത്തി പരിഹസിക്കാൻ മറ്റുള്ളവർക്ക് എന്താണ് അവകാശമെന്ന് മനസ്സിലാകുന്നില്ല..പുച്ഛിക്കുന്നവരും പരിഹസിക്കുന്നവരും പുണ്യവാന്മാരാണോ.. നാട് എത്ര തന്നെ പുരോഗമിച്ചാലും നാട്ടിലുള്ളവരുടെ ചിന്ത പുരോഗമിക്കാൻ ഇനിയും കാത്തിരിക്കണം...
വേദനയോടെ ദേവൂ...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo