
============
കനിവുകള്‍ തേടിത്തളര്‍ന്നസ്തമിക്കുന്ന
പകലിന്റെ ചിതയില്‍നിന്നുയരുന്നു പുലരികള്‍
പടിയിറങ്ങുന്നൊരാ രാത്രിതന്‍ ശാപശര-
മുനയേറ്റു മുറിവാര്‍ന്ന ഹതഭാഗ്യര്‍ പുലരികള്‍ .
മുറവിളികള്‍കൂട്ടുന്ന പ്രാണഭാരങ്ങള്‍ തന്‍
മുറുമുറുപ്പുയരുന്ന പൊള്ളാപ്പുലര്‍ച്ചകള്‍
തിരയടങ്ങാക്കടല്‍ത്തീരത്തിനപ്പുറം
ഉദയക്കുതിപ്പിന്റെ കനലെഴാപ്പുലരികള്‍ .
മുറുമുറുപ്പുയരുന്ന പൊള്ളാപ്പുലര്‍ച്ചകള്‍
തിരയടങ്ങാക്കടല്‍ത്തീരത്തിനപ്പുറം
ഉദയക്കുതിപ്പിന്റെ കനലെഴാപ്പുലരികള്‍ .
ഒന്നൊളിഞ്ഞും പിന്നെ മിന്നിത്തിളങ്ങിയും
ശൈലതുംഗങ്ങളില്‍ കനകം നിറച്ചുമേ
കൂരിരുള്‍ക്കമ്പളം മൂടിയുറങ്ങുന്ന
ഭൂമിയെ തൊട്ടുണര്‍ത്തുന്നു പുലരികള്‍ .
ശൈലതുംഗങ്ങളില്‍ കനകം നിറച്ചുമേ
കൂരിരുള്‍ക്കമ്പളം മൂടിയുറങ്ങുന്ന
ഭൂമിയെ തൊട്ടുണര്‍ത്തുന്നു പുലരികള്‍ .
കുറുകുന്നു പക്ഷികള്‍ സങ്കടച്ചുമടുമായ്
വിളറിവെളുത്തൊരാ പുലരിയെ കാണവേ
അടരാതെനില്ക്കുന്ന നീഹാരബിന്ദുക്ക-
ളണിയുന്നു വൈഡൂര്യക്കല്ലൊന്നു പുലരിയില്‍ .
വിളറിവെളുത്തൊരാ പുലരിയെ കാണവേ
അടരാതെനില്ക്കുന്ന നീഹാരബിന്ദുക്ക-
ളണിയുന്നു വൈഡൂര്യക്കല്ലൊന്നു പുലരിയില്‍ .
പിടയുന്ന വേദന കരളില്‍പ്പൊതിഞ്ഞെടു-
ത്തുണരുന്നുറങ്ങാതെ കനല്‍പെറ്റ മാനുഷര്‍
വിരകള്‍ കരഞ്ഞെത്തി, വയറുനീറ്റുമ്പോള്‍
തപിതജന്മങ്ങള്‍ക്കു ശനിയാണു പുലരികള്‍ .
ത്തുണരുന്നുറങ്ങാതെ കനല്‍പെറ്റ മാനുഷര്‍
വിരകള്‍ കരഞ്ഞെത്തി, വയറുനീറ്റുമ്പോള്‍
തപിതജന്മങ്ങള്‍ക്കു ശനിയാണു പുലരികള്‍ .
ഗതിയറ്റ കാറ്റിന്റെ നിലവിളിയൊച്ചകള്‍
അടിയളന്നെത്തുന്നു വെയിലു പൂത്തീടുമ്പോള്‍ .
അനുദിനം വന്നെത്തി മിഴികള്‍ തഴുകിയെന്‍
കിനാവും കവര്‍ന്നങ്ങു യാത്രയാകുന്നു നീ.
==================================
ശിവരാജന്‍ കോവിലഴികം
മയ്യനാട് ,കൊല്ലം .
അടിയളന്നെത്തുന്നു വെയിലു പൂത്തീടുമ്പോള്‍ .
അനുദിനം വന്നെത്തി മിഴികള്‍ തഴുകിയെന്‍
കിനാവും കവര്‍ന്നങ്ങു യാത്രയാകുന്നു നീ.
==================================
ശിവരാജന്‍ കോവിലഴികം
മയ്യനാട് ,കൊല്ലം .
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക