Slider

അച്ഛന്റെ താരാട്ട്

0
Image may contain: 1 person, smiling, indoor

കൃഷ്ണേട്ടാ.. എനിക്കു പേടിയാകുന്നു. ഞാൻ പറഞ്ഞതാ ഈ കൂടി വരേണ്ടാന്നു. ഒറ്റത്തടിപ്പാലം പേടിയായത് കൊണ്ടാ എന്നും അങ്ങേ പാടത്തൂടെ ചുറ്റിക്കറങ്ങി വരുന്നത്. ഇന്നിപ്പോ കൂട്ടുകാരികളാരും ഇല്ലാതെ പോയി. ഞാൻ അമ്പലത്തീന്നു ഒറ്റക്ക് വരൂല്ലേ. കൃഷ്ണേട്ടൻ എന്തിനാ വന്നത്. ഇതിപ്പോ എന്നെ കൊണ്ട് വരാൻ വേണ്ടി വന്നിട്ട് എന്തിനാ ഈ പാലത്തിൽ കൂടി തന്നെ പോകുന്നത്. ഞാൻ പാടം വഴി വന്നോളാട്ടോ. കൃഷ്ണേട്ടൻ പൊക്കോളൂ. ‘
‘അയ്യോ… ഭദ്രേ.. ഞാൻ കുട്ടീടെ കൈ പിടിച്ചോളാം. കുട്ടീനെ കാണാൻ ആരൊക്കെയോ വന്നിരിക്കുണു. അപ്പൊ വേഗം വിളിച്ചിട് വരാൻ വല്യതമ്പുരാനാ പറഞ്ഞത്. അല്ലെങ്കിൽ എനിക്ക് വഴക്ക് കിട്ടും. അറിയാലോ.’
‘എനിക്കാരേം കാണണ്ട കൃഷ്ണേട്ടാ.’
‘അയ്യോ.. കുട്ടി എന്താ ഈ പറയണേ. വന്നവര് കണ്ടിട്ടു പൊക്കോട്ടെ. ഇഷ്ടായെങ്കിലല്ലേ നടത്തൂ.വരൂ.. ഞാൻ കൈ പിടിക്കാം. ’
പാലത്തിലേക്കു കയറി പകുതി എത്തിയപ്പോൾ ഭദ്ര പേടിച്ചിട്ടെന്നതുപോലെ തോട്ടിലേക്ക് വീണു. കൂടെ കൃഷ്ണനും. കൃഷ്ണൻ ഭദ്രയെ എടുത്തു കരയിൽ കിടത്തി. നിനച്ചിരിക്കാതെ അവൾ അവനെ കഴിത്തിലൂടെ കയ്യിട്ടു തന്നോട് ചേർത്തു.
‘കൃഷ്ണേട്ടന് എന്നെ അങ്ങനെ കാണാൻ വരുന്ന ഒരാൾക്കു വിട്ടു കൊടുക്കാൻ പറ്റുമോ? പറയു കൃഷ്ണേട്ടാ.’
കൃഷ്ണൻ ഒരു നിമിഷം സ്തബ്ധനായി. ഇല്ല.. വിട്ടു കൊടുക്കാൻ പറ്റില്ല... ദൈവമേ ഞാൻ ഇതെന്തൊക്കെയാണ് ആലോചിക്കുന്നത്. ഒരു നിമിഷം അവന്റെ സ്ഥലകാല ബോധം തിരികെ വന്നു. ചുറ്റും കണ്ണോടിച്ചു. ഇല്ല ആരും തങ്ങളെ കണ്ടിട്ടില്ല. കൃഷ്ണൻ ബലമായി അവളുടെ കൈകൾ വിടുവിച്ചു.
‘കുട്ടി എന്തൊക്കെയാ ഈ പറയണേ. ഞാൻ അങ്ങാനൊന്നും. അല്ലെങ്കിൽ തന്നെ അനാഥനായ എനിക്ക് കുട്ടിയെ ആശിക്കാൻ എന്തർഹതയാ ഉള്ളത്. കുട്ടീടെ വീട്ടുകാരുടെ സഹായം കൊണ്ടാണ് ഞാൻ ഇപ്പോൾ പഠിക്കുന്നത് തന്നെ. ഇപ്പൊ കുട്ടി ആവശ്യം ഇല്ലാത്തതൊക്കെ ആലോചിക്കാണ്ട് വരൂ. പിറകുവശത്തു കൂടി പോയി വസ്ത്രം മാറി അവരുടെ അടുത്തേക്ക് ചെല്ലൂ.’
‘ശരി. ഞാൻ പോകാം. പക്ഷെ എനിക്കറിയണം കൃഷ്ണേട്ടൻ എന്നെ ഒരിക്കലും സ്നേഹിച്ചിട്ടില്ലേ. നുണ പറയരുത്. കുഞ്ഞുന്നാള് മുതൽ കാണുന്നതാ ഞാൻ ഈ മുഖം.’
‘ഭദ്രേ ഞാൻ എന്നെക്കാളേറെ ലോകത്തു മറ്റെന്തിനെക്കാളുമേറെ നിന്നേ സ്‌നേഹിക്കുന്നുണ്ട്. പക്ഷെ ഒരു നന്ദികേട്ടവനായി ജീവിക്കാൻ എനിക്ക് കഴിയില്ല. കുട്ടേടെ അച്ഛനാണ് എനിക്കു ഉപ്പും ചോറും തന്നു വളർത്തിയത്. പഠിപ്പിച്ചത്. അതുകൊണ്ട് അദ്ദേഹത്തെ വിഷമിപ്പിച്ചു ഇത് നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.’
‘ആളുകളുടെ മുന്നിൽ ത്യാഗം ചെയ്യുന്നു എന്ന് കാണിക്കാൻ മാത്രമല്ലേ അച്ഛൻ ഏട്ടനെ പഠിപ്പിച്ചത്‌. വീട്ടിലിരുന്നു പഠിക്കാൻ അവസരം തന്നിട്ടുണ്ടോ. ഒരു വേലക്കാരനെ സർക്കാർ സ്കൂളിൽ വിട്ടു പഠിപ്പിച്ചു അത്ര തന്നെ. നല്ല മാർക്ക് വാങ്ങി പാസ്സായിട്ടു പോലും പഠിപ്പ് നിർത്താൻ അച്ഛൻ പറഞ്ഞതല്ലേ. പ്രസിഡന്റും മറ്റും ഇടപെട്ടത് കൊണ്ടല്ലേ വീണ്ടും പഠിക്കാൻ വിട്ടത്. പിന്നീട് സ്സ്കോളർഷിപ്പോടെ പാസ്സായപ്പോ അച്ഛന് വേറെ വഴിയില്ലായിരുന്നു. ഇതിപ്പോ അവസാന വർഷമല്ലേ കൃഷ്ണേട്ടാ. ഞാനും തയ്യാലൊക്കെ പടിച്ചിട്ടുണ്ടല്ലോ. ഈ ഒരു വർഷം നമുക്ക് എങ്ങനെയെങ്കിലും ജീവിക്കാം അടുത്ത കൊല്ലം ഏട്ടന് ഒരു ജോലി കിട്ടുമല്ലോ.’
‘കുട്ടി. എന്തൊക്കെ പറഞ്ഞാലും ഞാൻ നന്ദികേട് കാണിക്കില്ല.’
‘അപ്പൊ ഞാൻ കൃഷ്ണേട്ടന് ആരുമല്ല അല്ലെ.’ ഇതും പറഞ്ഞു അവൾ മഴ പെയ്തു നിറഞ്ഞൊഴുകുന്ന ആ തോട്ടിലേക്ക് എടുത്തു ചാടി. കൃഷ്ണൻ കൂടെ ചാടി അവളെ രക്ഷപെടുത്തി.
‘കൃഷ്ണേട്ടന് എന്നെ വേണ്ടെങ്കിൽ എനിക്കിനി ജീവിക്കേണ്ട’. അവൾ കൃഷ്ണനെ തന്നോട് ചേർത്തു കെട്ടിപ്പിടിച്ചു കരഞ്ഞു. അയാളും കരഞ്ഞു. .
നേരം സന്ധ്യയോടടുക്കുന്നു. കിളികൾ കൂടണയാൻ കലപില കൂട്ടി പറന്നു പോകുന്നു. അവർ തിടുക്കത്തിൽ നടന്നു. കൈ ചേർത്തു പിടിച്ച്.
‘ ഭദ്രേ.. എന്തായിത്.. ഈ വേലക്കാരൻ പയ്യന്റെ കൈപിടിച്ചു വരാൻ നിനക്കു നാണമില്ലേ.’
‘വേലക്കാരനോ.. ഇതെന്റെ കൃഷ്ണേട്ടൻ. ഇത്രയും കാലം അച്ഛനെ പേടിച്ചു ഞങ്ങൾ പരസ്പരം പറ്റിക്കുകയായിരുന്നു. ഇനിയത് നടക്കില്ല. അച്ഛൻ അനുഗ്രഹിക്കുവാണെങ്കിൽ സന്തോഷം. ഇല്ലെങ്കിലും ഞങ്ങൾ ഒന്നിച്ചു തന്നെ ജീവിക്കും.’
‘ഇറങ്ങിപ്പോടീ ഒരുമ്പെട്ടോളെ എന്റെ മുന്നീന്നു. എന്റെ സമ്പാദ്യത്തിൽ ഒരു തകരി നിനക്കു കിട്ടില്ല. എല്ലാം ഇനിയെന്റെ മോനുള്ളതാ. ഇനി എനിക്ക് ഒരു മകനെയുള്ളൂ. മകൾ മരിച്ചു പോയി എന്ന് കണക്കാക്കി ഞാൻ.’ ഇതെല്ലാം കണ്ടു കണ്ണീർ വാർത്തു അടുക്കളപ്പുറത്ത് നിൽപ്പുണ്ടായിരുന്നു അവളുടെ അമ്മ.
അവർ കൈ പിടിച്ചു നടന്നു. ആദ്യം അവന്റെ കുടിലിൽ പോയി സർട്ടിഫിക്കറ്റും വസ്ത്രങ്ങളും എടുത്തു. ഇറങ്ങാറായപ്പോ അവളുടെ വീട്ടിലെ വേലക്കാരി ഭവനിയമ്മ ഓടി വന്നു. ഒരു സഞ്ചിയിൽ അവളുടെ കുറച്ചു വസ്ത്രങ്ങളും അമ്മയുടെ രണ്ടു വളയും കുറച്ചു കാശും.
‘അമ്മക്കൊരു ദേഷ്യവുമില്ലാന്നു പറയാൻ പറഞ്ഞു. എപ്പോഴും അനുഗ്രഹം ഉണ്ടാകുമെന്നും.’
അവർ യാത്രയായി. അവന്റെ കോളജിന്റെ അടുത്ത് താമസിക്കുന്ന കൂട്ടുകാരൻ വാടകക്ക് ഒരു വീട് ശരിയാക്കി കൊടുത്തു . 'അമ്മ കൊടുത്ത കാശു കൊണ്ട് ഒരു തയ്യൽ മെഷീനും വാങ്ങി. അവൻ രാത്രി ചെറിയ പണിക്കൊക്കെ പോയി കുറച്ചു കാശ് സമ്പാദിച്ചു.
അവന്റെ പഠിപ്പ് കഴിഞ്ഞയുടനെ നല്ല ഒരു കമ്പനിയിൽ ജോലിയായി. കുറേശെ കുറേശെ പണം സ്വരുക്കൂട്ടി ഒരു ചെറിയ വീട് വാങ്ങി. അതിനിടെ എഴുതിയ ഒരു പി എസ് സി പരീക്ഷയിൽ കൃഷ്ണന് ജോലി ലഭിച്ചു.
ഭവാനിഅമ്മേടെ വീട്ടുവിലാസത്തിൽ അമ്മക്ക് കത്തുകളെഴുതി. ഏട്ടന്റെ കല്യാണം കഴിഞ്ഞ വിവരം അറിഞ്ഞു. ആ കുട്ടി അമ്മയോട് എപ്പിഴും പോരാണത്രേ. ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. കുറച്ച നാളുകൾക്കു ശേഷം കത്തുകളും നിലച്ചു. അച്ഛൻ വിലാക്കിയിരിക്കും. ഭദ്ര ഓർത്തു
.
കുറെ നാളുകൾക്കു ശേഷം അവരുടെ കൂട്ടിനു ഒരു മോള് കൂടി വന്നു. ജീവിതം ആകെ സന്തോഷം. മോൾക് അവർ മീനാക്ഷി എന്നു പേരിട്ടു.
മീനുക്കുട്ടിക്ക് ഒരു വയസ്സുള്ളപ്പോഴായിരുന്നു ആ ദുരന്തം അവരെ തേടിയെത്തിയത്. മോൾക്കു പനി വന്നു. കൃഷ്ണനും ഭദ്രയും അവളെ ആശുപത്രിയിൽ കൊണ്ടുപോയി തിരികെ വരുകയായിരുന്നു. മരുന്നു വാങ്ങാൻ മെഡിക്കൽ ഷോപ്പിൽ പോകാൻ കൃഷ്ണൻ കുഞ്ഞിനെ ഭദ്രയുടെ കയ്യിൽ ഏല്പിച്ചു. പക്ഷെ കുഞ്ഞ് ഭദ്രയുടെ കയ്യിലേക്ക് പോകാതെ വാശിപിടിക്കാൻ തുടങ്ങി.
‘കൃഷ്ണേട്ടാ. ചീട്ടിങ്ങുതരൂ. ഞാൻ വാങ്ങി വരാം മരുന്ന്.’
അവൾ റോഡിനപ്പുറം കടന്നു മരുന്നു വാങ്ങി തിരിച്ചു വരുമ്പോൾ അമിതവേഗത്തിൽ വന്ന ഒരു കാർ അവളെ ഇടിച്ചു തെറിപ്പിച്ചു. കൃഷ്ണൻ ഓടി അലച്ചു വന്നു. ഒരു വാഹനവും നിർത്തിയില്ല. പിഞ്ചു കുഞ്ഞിനെയും കൊണ്ട് എന്തു ചെയ്യാൻ.. അവസാനം ഒരു ഓട്ടോറിക്ഷ നിർത്തി. പക്ഷെ അപ്പോഴേക്കും വൈകിയിരുന്നു. രക്തം വാർന്നു ഭദ്ര അവൾടെ കൃഷ്ണേട്ടനെയും മീനൂട്ടിയെയും വിട്ട് പോയിരുന്നു.
മീനൂട്ട്യേ നോക്കാൻ ആരുമില്ലായിരുന്നു. കൃഷ്ണൻ ജോലിയിൽ നിന്നും ഒരു ദീർഘമായ അവധിയെടുത്തു. കുറച്ചു നാളുകൾക്ക് ശേഷമാണ് ഭദ്രയുടെ അച്ഛന്റെ മരണ വാർത്ത ഒരു പഴയ പത്ര പേജിലൂടെ കൃഷ്ണൻ അറിയുന്നത്. അവൻ കുഞ്ഞിനെയും കൊണ്ട് തറവാട്ടിലേക്കു ചെന്നു. അമ്മയെ അന്വേഷിച്ച അവനു അവരെ അവിടെ കാണാൻ കഴിഞ്ഞില്ല. പിന്നെ അയലത്തുള്ളവർ പറഞ്ഞറിഞ്ഞു അവർ ഒരു വൃദ്ധസദനത്തിലാണെന്ന്. അവൻ നേരെ അവിടെ പോയി അമ്മയെ വിളിച്ചു വീട്ടിൽ കൊണ്ടുവന്നു.
കൃഷ്ണൻ കുഞ്ഞിനെ അമ്മയെ ഏൽപിച്ചു ജോലിക്കു പോയി തുടങ്ങി. എന്നാലും എന്തിനും ഏതിനും അവൾക്ക് അച്ഛൻ വേണം. ഉറങ്ങുന്നതും ഉണ്ണുന്നതും കളിക്കുന്നതും എല്ലാം അച്ഛനോടൊപ്പം. അമ്മമ്മയോട് ദേഷ്യം ഒന്നും ഇല്ലായിരുന്നു.
മീനൂട്ടി വളർന്നു. അവൾ എല്ലാത്തിലും ഒന്നാമതയിരുന്നു. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയം. മീനൂട്ടി സ്കൂൾ വിട്ടു വന്നു മുറിയിൽ കയറിയിരുന്നു കരയാൻ തുടങ്ങി. അമ്മമ്മ ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല. അച്ഛൻ വന്നപ്പോൾ അവൾ അവൾ അച്ഛന്റെ അടുത്തേക്ക് ഓടിച്ചെന്നു. മാറിൽ വീണു കരഞ്ഞു. എന്താണെന്ന ചോദ്യത്തിന് അവൾ അവളുടെ പാവാടയിലെ രക്ത വർണ്ണം കാട്ടിക്കൊടുത്തു. അമ്മമ്മ ഓടി വന്നു അവളെ മാറ്റി നിർത്തി.
‘അയ്യേ.. മോളിതിനാണോ കരഞ്ഞെ. അമ്മമ്മയോട് പറയണ്ടേ. മോള് വല്യ കുട്ടിയായതല്ലേ.ഇങ്ങനെയുള്ള കാര്യങ്ങളൊന്നും അച്ഛനോട് പറയരുത്. കേട്ടോ. ഇനിമുതൽ മോള് അമ്മമ്മേടെ കൂടെക്കിടന്നാൽ മതി.’ അവർ ഓരോന്നും അവളെ പറഞ്ഞു മനസ്സിലാക്കി.
ഇതേ സമയം കൃഷ്ണൻ ഭദ്രയുടെ മാലയിട്ട ഫോട്ടോയുടെ മുന്നിൽ നിന്ന് കണ്ണീർ വാർക്കുകയായിരുന്നു. ‘ഭദ്രേ കണ്ടോ നമ്മുടെ മോള് വല്യ കുട്ടിയായി. നീയല്ലേ ഇതെല്ലാം പറഞ്ഞു മനസ്സോലക്കേണ്ടിയിരുന്നത്.. എന്തിനാ ഞങ്ങളെ വിട്ടു പോയത്.’
രാത്രി കൃഷ്ണന് ഉറക്കം വന്നില്ല. മോള് എന്നും പറ്റിച്ചേർന് കിടന്നുറങ്ങുതല്ലേ. പതിരാത്രിയായപ്പോൾ മീനൂട്ടി കരഞ്ഞു വിളിച്ച് അച്ഛന്റെ കൂടെ വന്നു കിടന്നു.
അങ്ങനെ ദിവസങ്ങൾ മണിക്കൂറുകൾ പോലെ പോയി. മീനൂട്ടിയുടെ എൻട്രൻസ് റിസൾട് വന്നു . മെഡിസിന് സീറ്റ് കിട്ടി. അവൾ ഹോസ്റ്റലിലേക്ക് പോയി. മൂന്നാം വർഷം പഠിക്കുമ്പോൾ അമ്മമ്മ ഇഹലോക വാസം വെടിഞ്ഞു.
അവൾ ഒരു ഡോക്ടർ ആയി തിരിച്ചു വന്നു. അവൾ അച്ഛനോട്പറഞ്ഞു.
‘എനിക്കൊരാളെ ഇഷ്ടമാണച്ഛ.സുധീപ്.. എന്റെ സീനിയർ ആയി പഠിച്ചതാ. അച്ഛനു ഇഷ്പ്പെടുവാണെങ്കിൽ ഇത് നടത്തിതരണം.’
പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ചെറുക്കന്റെ വീട് പോയി കണ്ടു. എല്ലാം ഇഷ്ടമായി. കല്യാണം ആഘോഷമായി നടന്നു. അച്ഛനോട് അനുഗ്രഹം വാങ്ങി മീനൂട്ടി ഭതൃവീട്ടിലേക്കു യാത്രയായി.
അച്ഛൻ വീട്ടിൽ ഒറ്റക്കായി. ‘കൃഷ്ണേട്ട..’ ഇത്രയും കാലം കേൾക്കാൻ കൊതിച്ച ശബ്ദം. അയാൾ എല്ലായിടത്തും നടന്നു നോക്കി.
‘കൃഷ്ണേട്ട… കഴിഞ്ഞില്ലേ ഇവിടുത്തെ കടമകളൊക്കെ. മോള് ഇനി ഒറ്റക്കല്ലല്ലോ. ഇനിയെങ്കിലും എന്റെ കൂടെ വന്നു കൂടെ’
‘ഭദ്രേ… വരൂ… എന്നെയും കൊണ്ടുപോകൂ.’
ഒരു മൂടൽമഞ്ഞു പോലെ നേർത്ത രൂപമായി ഭദ്ര അയാളുടെ മുന്നിൽ വന്നു. കൈ പിടിച്ചു കൂടെ കൂട്ടി. ..
ഒരു വർഷം കഴിഞ്ഞ്:-
‘ജനന സർട്ടിഫിക്കറ്റിൽ കുട്ടികളുടെ പേര് ഇപ്പോഴേ ചേർക്കുന്നുണ്ടോ.’
നഴ്‌സിന്റെ ചോദ്യത്തിന് സുധീപ് എന്തോ പറയാനൊരുങ്ങിയതും മീനാക്ഷി തടഞ്ഞു.
‘ഉണ്ട്. മോന് ഉണ്ണികൃഷ്ണൻ എന്നും മോൾക്കു ശ്രീഭദ്ര എന്നും.’
****************
ശുഭം
*****
ദീപാ ഷാജൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo