എന്തേ ഞാനെൻ്റെ പ്രണയം നിന്നോട് ഇതുവരെ പറയാതിരുന്നത്..അറിയില്ല...
കോളേജിൻ്റെ ഇടനാഴിയിൽ വച്ച് എന്നും കാണാറുണ്ടെങ്കിലും ഇതുവരെയും ഒന്നും മിണ്ടാൻ പറ്റിയിട്ടില്ല..
എന്നിൽ ഒരു കള്ള കാമുകൻ ഒളിഞ്ഞിരിപ്പുണ്ടെന്ന് എനിക്ക് മനസ്സിലാക്കി തന്ന ആ ദിനം..അത് ഞാൻ എങ്ങനെ മറക്കും പ്രിയേ...അന്ന് ആ ജൂണിലെ മഴക്കാലത്ത് കൂട്ടുക്കാരിയുടെ കുടയുടെ കീഴിൽ പാതി നനഞ്ഞ നീ കോളേജിൻ്റെ വരാന്തയിലേക്ക് ഓടി കയറിയപ്പോൾ, അന്ന് നീ ഓടികയറിയത് എൻ്റെ മനസ്സിലേക്കും കൂടിയായിരുന്നു.. കോളേജ് മുറ്റത്തെ വാകമരചുവട്ടിൽ നീ ഇരിക്കുമ്പോൾ ഒരു വാകപൂവായി നിൻ്റെ മടിയിലേക്ക് വീഴാൻ ഞാൻ എത്ര കൊതിച്ചെന്നോ!!

എന്തായിരുന്നു നിന്നെ ഞാൻ പ്രണയിക്കാനുള്ള കാരണം..അതും അറിയില്ല..നിൻ്റെ ആ മുത്തുപൊഴിയും പോലെയുള്ള ചിരിയാണോ?നിൻ്റെ നോട്ടം നിൻ്റെ ശബ്ദം.. എൻ്റെ രാത്രികാല സ്വപ്നങ്ങളിൽ നീ മാത്രമായിരുന്നു പ്രിയേ..നിൻ്റെ കണ്ണുകളിൽ ഞാൻ കണ്ടത് പ്രണയത്തിന്റെ തിളക്കമായിരുന്നു..അത് എനിക്ക് മാത്രമായി കിട്ടാൻ ഞാനെത്ര നേർച്ച നേർന്നെന്നറിയോ?
നിന്നോട് പലപ്പോഴും ഞാനെൻ്റെ പ്രണയം അറിയിക്കാൻ ശ്രമിച്ചു... പക്ഷെ അപ്പോഴെല്ലാം ഞാൻ സ്വയം പിൻവാങ്ങി..അത് നീയെന്നോട് 'ഇഷ്ടമല്ല'എന്ന് പറയുമോന്ന് പേടിച്ചായിരുന്നോ?അനാഥനായ,ഓർഫനേജിലെ അന്തേവാസികളുടെ കാരുണ്യം കൊണ്ട് മാത്രം പഠിക്കുന്ന, ഒരുത്തൻ്റെ പ്രണയം സ്വീകരിക്കാൻ മാത്രം വിഡ്ഢിയായ ഒരു പെണ്ണല്ല നീയെന്ന എൻ്റെ തിരിച്ചറിവോ...അറിയില്ല പ്രിയേ..
പക്ഷെ ഒന്നു മാത്രമറിയാം...ഞാൻ അന്ന് നിന്നെ പ്രണയിച്ചതിനെക്കാൾ എത്രയോ അധികം ഇന്നും നിന്നെ ഞാൻ പ്രണയിക്കുന്നു...ഇന്നും കാത്തിരിക്കുന്നു.. നിനക്ക് വേണ്ടി..അന്ന് പറയാതെ പോയ ആ പ്രണയം നിന്നോട് തുറന്ന് പറയാൻ നിനക്കായ് ഒരു വേഴാമ്പലായി ഞാൻ കാത്തിരിക്കുന്നു..ഒരു പ്രണയമഴയായി പെയ്ത് നീ എന്നിലെ ദാഹം തീർക്കു...ആ മഴ ഒരു അരുവിയായി ഞാനെന്ന നദിയിലേക്ക് ലയിക്കട്ടെ..നമ്മുടെ സംഗമം കണ്ട് മഴ മേഘങ്ങൾ നാണിച്ച് മുഖം താഴ്ത്തട്ടെ....
കാത്തിരിക്കുന്നു....ഒരു നല്ല മറുപടിക്കായി...
കാത്തിരിക്കുന്നു....ഒരു നല്ല മറുപടിക്കായി...
ബിജു പെരുംചെല്ലൂർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക