Slider

എന്റെഓപ്പോൾ ഭാഗം - 21

0



ജെറോമിന്റെ പിനീടുള്ള നീക്കങ്ങൾ ഞാണിന്മേൽ കളി പോലെയായിരുന്നു.
വീട്ടിൽ വന്ന് ആനിയോട് DNA ഫലത്തിന്റെ കാര്യം പറഞ്ഞിട്ട് അടുത്ത നടപടിയെന്താണെന്ന് വിശദീകരിച്ചു
ആനി എന്തിനും തയ്യാറെന്ന പോലെ നിൽക്കുകയും കേൾക്കുകയും ചെയ്തു.
"അടുത്ത നടപടി ഇനി ഒരു പോലീസ് ഓഫീസറായി അഭിനയിക്കുക എന്നതാണ്. ഡോക്ടർ എബ്രഹാം കോശിയുടെ സഹായം അതിനാവശ്യമാണ്"
"എവിടെ, എങ്ങനെ?" ആനി ചോദിച്ചു.
"നമ്മൾ ഒരിക്കൽ കൂടി ഡോ. സാറാമ്മ ഗീവർഗീസിന്റെ അടുക്കൽ പോകുന്നു. എന്നിട്ട് ഡോക്ടർ എബ്രഹാം കോശി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഓഫീസറായി അഭിനയിക്കുന്നു"
"ഡോക്ടറെ നമുക്ക് വിശ്വസിക്കാമോ ഇച്ചായ?"
"അന്നാമ്മേ, അനുവാദമില്ലാതെ രക്തമെടുത്ത് DNA ടെസ്റ്റ് നടത്തി ഫലം തരാമെങ്കിൽ, അവനെ വിശ്വസിക്കാം. നീയെന്താണ് ആ കാര്യം ചിന്തിക്കാത്തത്?"
"ഓ, ഞാൻ അത്ര ചിന്തിച്ചില്ല പെട്ടെന്നങ്ങ് പറഞ്ഞ് പോയതാണ്"
ജെറോം ഫോണെടുത്ത് എബ്രഹാം കോശിയെ വിളിച്ചു അത്യാവശ്യമായി കാണണമെന്ന് പറഞ്ഞു. പിറ്റേ ദിവസം രാവിലെ കോശിയെ കാണുകയും ജെറോമിന്റെ പദ്ധതികളെ കുറിച്ച് വിശദീകരിക്കുകയും എബ്രഹാം കോശി അതിന് സമ്മതിക്കുകയും ചെയ്തു.
അതിന്റെ പിറ്റേ ദിവസം ഡോ. സാറാമ്മ ഗീവർഗ്ഗീസിനെ മിഥുൻ വിളിച്ച് കുശലാന്യോഷണം നടത്തി, ഡോക്ടർ വീട്ടിലുണ്ടെന്ന് ഉറപ്പ് വരുത്തി.
എബ്രഹാം കോശി എന്തൊക്കെ സംസാരിക്കണമെന്നും ചെയ്യണമെന്നും ജെറോം വിശദീകരിച്ചിരുന്നു.
ആനിയെ ലേഡീ ഇൻവെസ്റ്റിഗേറ്ററായി അഭിനയിക്കുവാനും ജെറോം പരിശീലനം കൊടുത്തു.
അവർ കോഴിക്കോടിന് തിരിച്ചു.
രാവിലെ ഏകദേശം പത്തരയായപ്പോൾ അവിടെയെത്തി. അവിചാരിതമായി അവരെ കണ്ട ഡോക്ടറുടെ മുഖം ചുളിഞ്ഞു. എങ്കിലും പുഞ്ചിരി വരുത്തി. അവരെ അകത്തേക്ക് നയിച്ചു.
അവർക്ക് കുടിക്കുവാൻ എടുക്കട്ടെ എന്ന ഡോക്ടറുടെ ചോദ്യത്തിന് വേണ്ടായെന്ന് പറഞ്ഞ് അവർ ചെന്ന കാര്യം നടപ്പിലാക്കുവാൻ തീരുമാനിച്ചു.
"നിങ്ങളെന്താ ഇപ്പോൾ ഇവിടെ? എവിടേക്കെങ്കിലും യാത്രയാവുകയാണോ?"
"അല്ല ഡോക്ടർ, ഞങ്ങൾ ഡോക്റ്ററെ കാണുവാൻ വന്നതാണ്" ആനിയാണ് മറുപടി പറഞ്ഞത്.
"എന്നെ കാണുവാനോ!"
"അതെ ഡോക്ടറെ കാണുവാൻ?"
ഇത് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഓഫീസർ, ക്രൈം ബ്രാഞ്ച്. ബെഞ്ചമിൻ മാത്യു! (എബ്രഹാം കോശിയുടെ പേര് മാറ്റിയാണ് പറഞ്ഞത്)
ഇത് ആനി ജെറോം ലേഡി ഇൻവെസ്റ്റിഗേഷൻ ഓഫീസർ ക്രൈം ബ്രാഞ്ച്.
"ആനി, അന്ന് വന്നപ്പോൾ പറഞ്ഞിരുന്നില്ലല്ലോ?" ഡോ. ചോദിച്ചു. ഡോക്ടറുടെ വാക്കുകളിൽ ഇടർച്ചയുണ്ടായിരുന്നു.
"ഇല്ല അതിന്റെ ആവശ്യം അന്ന് ഉണ്ടായിരുന്നില്ല എന്ന് തോന്നി"
"ഇപ്പോൾ എന്ത് സഹായമാണ് വേണ്ടത്?"
പിന്നീടങ്ങോട്ട് എബ്രാഹം കോശിയാണ് കുറച്ച്
സംസാരിച്ചത്.
"ഡോക്ടർ , ഇവർ എനിക്ക് വേണ്ടിയാണ് ഇവിടെ വന്നത്. അവരിവിടെ വന്നതിന്റെ ഉദ്ദേശ്യം ഡോക്ടറോട് പറഞ്ഞിരുന്നു.
"ഉവ്വ, ഞാൻ അവരോട് എല്ലാം വിവരിച്ചിരുന്നതാണല്ലോ! ഞാൻ അന്ന് പറഞ്ഞതല്ലേ ഒരു നിയമത്തിന്റെ വഴിയിലും എന്നെ വലിച്ചിഴക്കരുതെന്ന്, പിന്നെ എന്തിനാണ് എന്നെ ശല്ല്യം ചെയ്യുന്നത്?"
"ക്ഷമിക്കണം ഡോക്ടർ, ഒരു കേസ് തെളിയിക്കണമെങ്കിൽ പല വഴികൾ അവലംബിക്കേണ്ടി വരും, പല വഴിയിലൂടെ സഞ്ചരിക്കേണ്ടി വരും. പല വാഗ്ദാനങ്ങൾ ചെയ്യേണ്ടി വരും. അത് അന്യോഷണത്തിന്റെ ഒരു രീതിയാണ്"
"ശരി, ഇപ്പോൾ എന്നിൽ നിന്ന് എന്താണറിയേണ്ടത്. അന്ന് പറഞ്ഞതിൽ കൂടുതൽ എനിക്ക് പറയാനില്ല"
"ഉണ്ട് ഡോക്ടർ. ഡോക്ടർക്ക് ഇനിയും കുറേ പറയാനുണ്ട്. ഡോക്ടർ അത് പറഞ്ഞിരിക്കും. ഇല്ലെങ്കിൽ പറയിപ്പിക്കും ഞങ്ങൾ"
"എന്ത് എന്ത് എന്താണ് നിങ്ങൾ പറഞ്ഞ് വരുന്നത്?"
"ഡോക്ടർ എന്തിനാണ് അന്ന് ഇവരോട് കള്ളം പറഞ്ഞത്?"
"കള്ളമോ! എന്ത് കള്ളം, ഞാനത് പറഞ്ഞിട്ടില്ല! നിങ്ങൾ അപമാനിക്കരുത്. ഇവിടെ ഞാൻ ഒറ്റക്കേ ഇപ്പോഴുള്ളൂ. എന്നെ ശല്ല്യം ചെയ്യരുത്"
"ഡോക്ടർ സഹരിച്ചേ മതിയാവൂ, ഇല്ലെങ്കിൽ ഞങ്ങൾക്ക് മറ്റ് നിയമ നടപടികൾ സ്വീകരിക്കേണ്ടി വരും . ടെൽ അസ് ദ ട്രൂത്ത്!"
"അന്ന് എന്തിനാണ് ഒരു നാടോടി സ്ത്രീയുടെ പ്രസവത്തെക്കുറിച്ചും, ആ കുട്ടികളിൽ ഒരാളെ ദിവ്യ നമ്പൂതിരി ഏറ്റെടുത്തതെന്നും ഒരു ശുദ്ധ നുണ പറഞ്ഞത്. ശരിക്കും നാടോടി സ്ത്രീ തന്നെയായിരുന്നോ ആ ഇരട്ട കുട്ടികളെ പ്രസവിച്ചത് ഡോക്ടർ ഒന്നും മറയ്ക്കാൻ നോക്കണ്ട എല്ലാ തെളിവുകളും ഞങ്ങൾക്ക് സെന്റ് മേരിസ് മെഡിക്കൽ ട്രസ്റ്റിൽ നിന്നും ലഭിച്ച് കഴിഞ്ഞു"
ഡോക്ടർ ഒരു ദീർഘ ശ്വാസമെടുത്തു. ചെറുതായി വിയർക്കുവാൻ തുടങ്ങി. എങ്കിലും അവസാന ശ്രമമെന്നവണ്ണം ഒരിക്കൽ കൂടി പ്രതികരിക്കാൻ ശ്രമിച്ചു.
"നിങ്ങൾക്ക് എന്ത് തെളിവ് കിട്ടിയെന്നാ പറയുന്നത്?"
"ഡോക്ടർക്ക് സത്യം എന്താണെന്ന് നന്നായറിയാം. ഇനി തെളിവ് കിട്ടിയാൽ മാത്രമേ പറയുകയുള്ളുവെങ്കിൽ, പറയാം. ഡോക്ടർ അറിയുമോ ഒരു അമ്മിണി റപ്പായിയെ?"
ഡോക്ടർ ശരിക്കും ഞെട്ടിത്തരിച്ച് പോയി. ആ ഒരു ഭാവമാറ്റം മുഖത്ത് ശരിക്കും പ്രകടമായിരുന്നു.
"ഞാൻ ഓർക്കുന്നില്ല!"
ജെറോമാണ് മറുപടി പറഞ്ഞത്!
"ഉണ്ട് ഡോക്ടർ, ഡോക്ടർ ഓർക്കുന്നുണ്ട്, ഡോക്ടർക്ക് അറിയാം. അന്നത്തെ നാടോടി സ്ത്രീയുടെ കാര്യം ഇത്ര വ്യക്തമായി പറയാമെങ്കിൽ, ഇതെന്ത് കൊണ്ടും ഡോക്ടർക്ക് പറയുവാൻ സാധിക്കും. അത് മാത്രമല്ല. ഒരു കുഞ്ഞിനെ അനാഥാലയത്തിൽ കൊണ്ട് ഏല്പിച്ചുവെന്നും പറഞ്ഞത് ശുദ്ധ കള്ളമായിരുന്നെന്ന് ഞങ്ങൾക്കറിയുവാൻ സാധിച്ചു. ഞങ്ങൾ അവിടെ അന്യോഷിച്ചിരുന്നു. ഇനി പറയൂ ഡോക്ടർ, എന്തിനാണ് അത്രയും കള്ളങ്ങൾ പറഞ്ഞത്?"
ഇനി പ്രതികരിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായ ഡോക്ടർ കുറച്ച് നേരം മൗനമായിരുന്നു!
"ഞാൻ പറയാം, അതിന് മുന്നേ എനിക്കല്പം വെള്ളം കുടിക്കണം, ഷാൾ ഐ?"
"തീർച്ചയായും"
ഡോക്ടർ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയതും. ജെറോം ആനിയോട് പുറകെ ചെല്ലുവാൻ ആംഗ്യം കാണിച്ചു.
ആനി ചെന്നതും ഡോക്ടർ തന്റെ മടിക്കുത്തിൽ വെച്ചിരുന്ന ഫോണെടുത്ത് ആരേയോ വിളിക്കുവാൻ നമ്പർ സെലക്ട് ചെയ്യുകയായിരുന്നു.
ആനി പുറകിൽ ചെന്നിട്ട് ആ ഫോൺ പിടിച്ച് വാങ്ങിയിട്ട് പറഞ്ഞു. "നമ്മൾക്ക് തല്ക്കാലം ഒരു ഫോൺ വിളിയും ഇപ്പോൾ വേണ്ടാ. ഡോക്ടർ വെള്ളം കുടിക്കൂ. എനിക്കും ദാഹിക്കുന്നു. ക്യാൻ ഐ ഹാവ് എ കപ്പ് ഓഫ് വാട്ടർ?"
"ഷുവർ!"
ആനിയും ഡോക്ടറും വെള്ളം കുടിച്ച് തിരികെ വന്നു.
ഡോക്ടർ കഥ പറയുവാൻ തുടങ്ങി.
"ഞാൻ സമ്പന്ന കുടുംബത്തിൽ നിന്നും പഠിച്ച് ജയിച്ച് വന്ന ഒരു പെൺകുട്ടിയായിരുന്നു. ഒരു ഗൈനക്കോളജിസ്റ്റ് ആവുകയെന്നുള്ളത് എന്റെ സ്വപ്നമായിരുന്നു. എന്റെ ആഗ്രഹപ്രകാരം ഞാനൊരു ഡോക്ടറായി. എന്നാൽ പിന്നീടുള്ള എന്റെ ജീവിതത്തിൽ ആർഭാട ജീവിതം നയിക്കുക എന്നത് ഹരമായി മാറി. എങ്ങനെയെങ്കിലും കൂടുതൽ കാശുണ്ടാക്കുക. അതിന് എന്റെ പ്രൊഫഷനെക്കാൾ നല്ലൊരു മാർഗ്ഗം ഇല്ലെന്നും മനസ്സിലായി...
...ഞാൻ കുറേ നോർമൽ ഡെലിവെറിയൊക്കെ സിസേറിയനാക്കുകയും ആ വഴിക്ക് ഒത്തിരി കമ്മീഷൻ ഹോസ്പിറ്റൽ മാനേജ്‌മെന്റിൽ നിന്നും കിട്ടുകയും ചെയ്തു...
...അങ്ങനെ മുന്നോട്ട് പോവുമ്പോഴാണ്, പ്രസവത്തിനിടെ ഒരു സമ്പന്ന സ്ത്രീയുടെ കുഞ്ഞ് മരിക്കുകയും, അതെ സമയം ഒരു സാധു സ്ത്രീ സൗന്ദര്യമുള്ള ഒരു ആൺകുഞ്ഞിന് ജന്മം കൊടുത്തത്. പ്രസവത്തോടെ ബോധരഹിതയായ ആ പെൺകുട്ടിയുടെ കുഞ്ഞിനെ ഞാനെടുത്ത് തുടയ്ക്കുമ്പോഴാണ്. തൊട്ടടുത്ത് കിടന്ന ആ സ്ത്രീ എന്നെ വിളിച്ച് മനുഷ്യത്യം മരിക്കുന്ന ഒരു കാര്യം എന്നോട് പറഞ്ഞത്. കുഞ്ഞിനെ കൈമാറ്റം ചെയ്യുക. ആവശ്യപ്പെടുന്ന പണം തരാമെന്നുള്ള വാഗ്ദാനം ചെയ്തത്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് കൂടി അറിഞ്ഞിട്ട് അന്ന് അമ്പതിനായിരം രൂപക്ക് ഞാനാ ഹീന പ്രവ്യത്തി ചെയ്തു. കുറച്ച് പണം നഴ്‌സിന് കൊടുക്കുകയും ചെയ്തു.....
.....അന്ന് മുതലാണ് പ്രസവവുമായി ബന്ധപ്പെട്ട് ലക്ഷങ്ങൾ ഉണ്ടാക്കാമെന്ന് ഞാൻ വിചാരിച്ചത്. അങ്ങനെ ഇതിനായൊരു മാഫിയ തന്നെ ഞാൻ രൂപീകരിക്കുകയും, ഹോസ്പിറ്റലിൽ വരുന്ന ചില സമ്പന്ന കേസുകളിൽ പെൺകുട്ടികൾ തുടർച്ചയായി ജനിക്കുന്നവർക്ക് പ്രസവത്തിന് മുന്നേ ബിസിനസ് സംസാരിക്കുകയും, അന്ന് ജനിക്കുന്ന ആൺകുട്ടികളുമായി കൈമാറ്റം ചെയ്യുകയും ചെയ്തിരുന്നു.....
...ഈ കാര്യമറിഞ്ഞ ചില സമ്പന്നരായ കുഞ്ഞുങ്ങളുണ്ടാവാത്ത ആണുങ്ങൾ കുടുംബ മഹിമ കാത്ത് സൂക്ഷിക്കുവാനും തലമുറയുണ്ടാവാനും സ്വന്തം കുഞ്ഞെന്ന് ധരിപ്പിക്കുവാൻ ഭാര്യയുമായി മറ്റിടങ്ങളിൽ പോയി ഒരു വർഷത്തിന് മേലെ താമസിക്കുകയും, വീട്ടുകാരോട് ഭാര്യ ഗർഭിണിയാണെന്നും പ്രസവം കഴിഞ്ഞ് വരാമെന്നും ധരിപ്പിക്കുകയും ചെയ്ത് സമയമാവുമ്പോൾ ചില നാടോടി സ്ത്രീകൾക്ക് പണം കൊടുത്ത് അവരുടെ പ്രസവം ഞാൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ ആകുകയും ആ കുഞ്ഞുങ്ങളെ കസ്റ്റമർ പ്രസവിച്ചതായി രേഖകളുണ്ടാകുകയും. അതിലൂടെ പണം ഒത്തിരി സമ്പാദിക്കുകയും ചെയ്തു....
.....ആ സമയത്താണ് ദിവ്യ നമ്പൂതിരി പ്രസവത്തിന് വരുകയും കുഞ്ഞ് മരിക്കുകയും ചെയ്യുന്നത്. നിമിത്തമെന്ന് പറയാം, കുഞ്ഞ് മരിച്ചതറിഞ്ഞ് ആകെ തകർന്ന് പോയ ദിവ്യ നമ്പൂതിരിയോടും ഭർത്താവിനോടും അമ്മിണി റപ്പായി പ്രസവിച്ചതും അവർക്കുണ്ടായ രണ്ട് പെൺകുട്ടികളെ ഏറ്റെടുക്കുവാൻ തയ്യാറാണോ എന്നും ഞാൻ ചോദിച്ചത്. കാരണം പണത്തിന് മീതെ പരുന്തും പറക്കില്ല എന്ന ആശയം ശരിവെക്കും വണ്ണം തീരെ സാമ്പത്തികമില്ലാത്ത എന്നാൽ പണത്തിന് അത്ര ആവശ്യമുള്ളവരും അധികം ബന്ധുക്കളോ പരിചയക്കാരോ ഇല്ലാത്തവരായ ചിലർ പ്രസവ ശേഷം കുഞ്ഞുങ്ങളെ വിൽക്കുവാൻ പോലും തയ്യാറാണ് എന്നുള്ളത് എന്നെ ആശ്ചര്യപ്പെടുത്തി.
....എന്നാൽ പതിനായിരത്തിൽ ഒരാൾ മാത്രമേ ഇങ്ങനെ ചെയ്യൂ എന്നുള്ളത് അറിയാം എന്നുള്ളത് കൊണ്ട്, അത്തരത്തിലുള്ള ആളുകളെ കണ്ടെത്തുക എന്നതായിരുന്നു ഏറെ ശ്രമകരം. ഒരു മനഃശാസ്ത്രപരമായ സംസാരത്തിലൂടെ അത് മനസ്സിലാക്കിയിരുന്നത് എന്റെ ഒരു ലേഡി സ്റ്റാഫായിരുന്നു....
...ഒരു നോട്ടത്തിൽ തന്നെ ചിലരെ മനസ്സിലാക്കാം എന്നുള്ളത് കൊണ്ട് ആ ഒരു സ്പെഷ്യൽ സൈക്കോളജിക്കൽ നീക്കത്തിലൂടെ അവരുടെ മനോഗതം ഇലക്കും മുള്ളിനും കേടില്ലാതെ മനസ്സിലാക്കാം എന്നത് എന്റെ ഈ പദ്ധതി വിജയകരമാക്കി....
....ഇങ്ങനെ ചെയ്യുന്നതിൽ കസ്ടമർക്കുള്ള പ്രയോജനം, ദത്തെടുക്കുന്ന നിയമ വ്യവസ്ഥ ചെയ്യണ്ട എന്നതും, സ്വന്തം കുഞ്ഞായി എല്ലാവരുടെയും മുന്നിൽ വളരും എന്നതും. പ്രസവ രേഖകൾ ആശുപത്രിയിൽ നിന്നും ലഭിക്കും എന്നതായിരുന്നു....
...വളരെ ബുദ്ധിപരമായ നീക്കത്തിലൂടെ മാത്രം ചെയ്തിരുന്ന ഒരു ബിസിനസ്സ്. ഇതാണ് സത്യാവസ്ഥ.
ഡോക്ടർ പറഞ്ഞ് നിർത്തി, എന്നിട്ട് ഒരു ദീഘശ്വാസമെടുത്തു.
"പിന്നെ എന്തിനാണ് ഞങ്ങളോട് നാടോടി പെൺകുട്ടിയുടെ കഥ പറഞ്ഞത്" മിഥുൻ ചോദിച്ചു!
"അത്, കുട്ടികളുടെ യഥാർത്ഥ അമ്മയെ കണ്ടെത്തരുതെന്ന എന്റെ ചിന്തയാണ് നാടോടി സ്ത്രീയുടെ കുട്ടികളെന്ന് പറയുവാൻ കാരണം. മേൽവിലാസമില്ലാത്ത നാടോടി സ്ത്രീകളാണെങ്കിൽ ആരും അവരെ തപ്പി പോവുകയില്ലല്ലോ...
....യഥാർത്ഥ അമ്മയെ പറഞ്ഞാൽ അത് ഞാനും ആ സ്ത്രീയും തമ്മിലുള്ള കരാർ ലംഘനമാവും. അങ്ങനെ സംഭിവിച്ചാൽ അവർ സത്യം വിളിച്ച് പറയുകയും പിന്നെ ഞാൻ അകത്ത് പോവുകയും ചെയ്യും. ആ പഴുത് അടക്കുവാനാണ് നാടോടി സ്ത്രീയെന്ന കഥ മെനഞ്ഞത്. എന്നാൽ മറ്റ് ചില കേസുകൾക്ക് ചില നാടോടി സ്ത്രീകളെ ഞാൻ ഉപയോഗിച്ചതായി മുന്നേ പറഞ്ഞുവല്ലോ...
...ഞാൻ എന്റെ കരിയറിൽ പത്തിരുപത് കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാൽ അതൊക്കെ അവരുടെ സമ്മതപ്രകാരമായിരുന്നു. അവരുടെ സമ്മത പത്രം ഞാൻ രഹസ്യമായി ഒപ്പിട്ട് വാങ്ങി സൂക്ഷിച്ച് വെച്ചിട്ടുണ്ട്. എന്നിരുന്നാലും ഞാൻ ചെയ്തത് തീർത്തും നിയമവിരുദ്ധവും മനുഷ്യത്യ രഹിതവുമാണ്.....
ഡോക്ടറുടെ കഥ കേട്ട് തരിച്ചിരുന്ന് പോയ അവർ പരസ്പരം നോക്കി. ജെറോമൊരു ദീർഘ ശ്വാസമെടുത്ത് ഡോക്ടറോട് ചോദിച്ചു!
"അപ്പോൾ ഏകദേശം 21 വർഷങ്ങൾക്ക് മുന്നേ, ഒരു പെൺകുട്ടി ഡോക്റുടെ അടുത്ത് ഇതേ കാര്യത്തിന് വേണ്ടി വന്നില്ലേ? ഓർക്കുന്നില്ലേ"
"ഉവ്വ് വന്നിരുന്നു!"
"എന്ത് കൊണ്ട് ഡോക്ടർ അത് ഞങ്ങളോട് പറഞ്ഞില്ല?"
"അത്, ആ പെൺകുട്ടി ഇവിടെ വന്നതായി നിങ്ങൾ അറിഞ്ഞിരുന്നോ എന്നറിയില്ല. അത് കൊണ്ട് പറഞ്ഞില്ല"
"ഓപ്പോൾ, അതായത് അന്ന് ആ പെൺകുട്ടി വന്ന് എന്താണ് ചോദിച്ചത്?"
"നിങ്ങൾ വന്ന് ചോദിച്ച അതേ കാര്യം തന്നെ!"
"എന്ത് മറുപടി പറഞ്ഞു?"
"നിങ്ങളോട് പറഞ്ഞ അതേ കാര്യമാണ് ആ പെൺകുട്ടിയോടും പറഞ്ഞത്"
"ഓപ്പോൾ ഇവിടെ വന്ന കാര്യം ഡോക്ടർ ആരോടെങ്കിലും പറഞ്ഞിരുന്നോ?" മിഥുൻ ചോദിച്ചു
"ഉവ്വ്, ഇങ്ങനെയൊരു കാര്യം തിരക്കി മീനാക്ഷി എന്ന പെൺകുട്ടി വന്നിരുന്നു എന്ന് പറഞ്ഞ് ഞാൻ ദിവ്യ നമ്പൂതിരിക്കും ബ്രഹ്‌മദത്തൻ നമ്പൂതിരിക്കും കത്തെഴുതിയിരുന്നു. കാരണം സംഗതി പുറത്തറിഞ്ഞിരിക്കുന്നു എന്ന കാര്യം പറയുവാനായി. കാര്യങ്ങൾ പുറത്തറിഞ്ഞാലുള്ള പ്രശ്നങ്ങൾ ഗൗരവമായത് കൊണ്ട്, അവരോട് ഇതെങ്ങനെയെങ്കിലും കൈകാര്യം ചെയ്യണമെന്നും പറഞ്ഞിരുന്നു"
"എന്നിട്ട് അവരുടെ മറുപടി വന്നിരുന്നോ?"
"ഇല്ല, പിന്നീട് അവരുമായി യാതൊരു വിധ കോണ്ടാക്റ്റും ഉണ്ടായിരുന്നില്ല"
"ഇനി ഒരു കാര്യം കൂടി അറിയണമെന്നുണ്ട്" ജെറോം അഭ്യർത്ഥിച്ചു!
"ചോദിച്ചോളൂ!"
"ഡോക്ടർ - അങ്ങനെയെങ്കിൽ ദിവ്യ നമ്പൂതിരിയും ഡോക്ടറും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ തീർന്നിരുന്നില്ലേ. അന്ന് എത്ര രൂപയാണ് ഡോക്ടർ കൈപ്പറ്റിയത്?"
"ഏകദേശം ഇരുപത്തയ്യായിരം രൂപ!"
"അപ്പോൾ അമ്മിണി റപ്പായിക്ക് എത്ര കൊടുത്തു?"
"പതിനായിരം രൂപ!"
"ഇരട്ടക്കുട്ടികളിൽ, ഒരു കുട്ടിയെ എന്ത് ചെയ്തു. ആർക്കാണ് കൈമാറിയത്? എബ്രഹാം കോശി സമയം കൊടുക്കാതെ ചോദിച്ചു?"
"അത്, ദിവ്യ നമ്പൂതിരിക്ക് ഒരു കുട്ടിയെ മതിയെന്നും, ഒരു കുട്ടിയെ മാത്രമേ ഏറ്റെടുക്കുന്നുള്ളുവെന്നും പറഞ്ഞപ്പോൾ. അമ്മിണി - റപ്പായി ദമ്പതികൾ പ്രശ്‌നമുണ്ടാക്കുകയും - പിന്നീട് ദിവ്യ നമ്പൂതിരിയുടെ ഭർത്താവ് കണ്ണൂരോ മറ്റോ ജോലി ചെയ്യുന്ന തന്റെ ബന്ധുവിനെ വിളിച്ച് വരുത്തുകയും, അദ്ദേഹമാണ് ഇരട്ടകളിൽ ഒരു കുട്ടിയെ ഏറ്റെടുത്തത്. അവർക്ക് കുട്ടികളുണ്ടാവാത്ത ദമ്പതികളാണത്രേ"
"അപ്പോൾ ബ്രഹ്മദത്തനും അമ്മിണി റപ്പായിയും തമ്മിൽ കണ്ടിരുന്നോ?"
"അതെ, അന്ന് കുറച്ച് പണം അദ്ദേഹം അവർക്ക് കൊടുത്തതാണ്. എന്നാൽ അമ്മിണി റപ്പായി പണം കഴിഞ്ഞപ്പോൾ എന്നെ വന്ന് കാണുകയും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തു. കുറച്ച് പണം ഞാൻ കൊടുത്ത് വിടുകയും എന്നാൽ പിന്നീട് അതൊരു ശീലമാക്കിയപ്പോൾ ഞാൻ ബ്രഹ്‌മദത്തൻ നമ്പൂതിരിയേയും ദിവ്യ നമ്പൂതിരിയേയും വിളിച്ച് കാര്യങ്ങൾ സംസാരിക്കുകയും ചെയ്‌തു. അതേ തുടർന്ന് മാസം തോറും ഒരു തുക അവർ അയച്ച് കൊടുക്കാമെന്നേൽക്കുകയും ചെയ്തു. പണം കിട്ടിയില്ലെങ്കിൽ എല്ലാ രഹസ്യങ്ങളും പുറത്ത് വിടുമെന്ന ഭീഷണിപെടുത്തുകയും ചെയ്തിരുന്നു"
"ഡോക്ടർ പറഞ്ഞത് ഞങ്ങൾക്ക് കിട്ടിയ തെളിവുകളുമായി ഒന്ന് വിശകലനം ചെയ്ത് പഠിക്കട്ടെ. പിന്നെ ഇവിടെ നടന്ന കാര്യം വേറൊരു കുഞ്ഞ് മനുഷ്യനറിയുവാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ ഡോക്ടർക്ക് തന്നെയാവും പ്രശ്‍നം വരിക. ഞങ്ങളുടെ അന്യോഷണം പൂർത്തിയാവുന്ന വരെ ഡോക്ടറെ ഞങ്ങൾ എപ്പോൾ വേണമെങ്കിലും കോണ്ടാക്ട് ചെയ്യും. സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു"
"തീർച്ചയായും, ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്ക് പണ്ടേ ബോധ്യപ്പെട്ടിരുന്നു. അതിന്റെ പശ്ചാതാപമെന്നവണ്ണം ഞാൻ അനധിക്യതമായി സമ്പാദിച്ചതൊക്കെ ഒരു അനാഥശാലയിലെ കുട്ടികൾക്ക് കൊടുത്ത് കൊണ്ടിരിക്കുകയാണ്. അങ്ങനെയെങ്കിലും എന്റെ മനഃസാക്ഷിയിൽ ഒരു കുത്തൽ ഉണ്ടാവാതിരിക്കുവാൻ. ഒരു ഡോക്ടറുടെ മെഡിക്കൽ എത്തിക്‌സിനു വിരുദ്ധമായ എന്റെ പ്രവ്യത്തികൾ ഒരാളും ഇനി ചെയ്യരുതേ എന്നാണ് എന്റെ പ്രാർത്ഥന!"
"ഇനി നിങ്ങൾക്ക് നിങ്ങളുടെ നിയമ നടപടികളുമായി മുന്നോട്ട് പോകാം"
"ശരി, നമുക്ക് പിന്നീട് കാണാം ഡോക്ടർ! എബ്രഹാം കോശി നന്ദി പറഞ്ഞിട്ട് എല്ലാവരും കൂടി അവിടുന്നിറങ്ങി"
എബ്രഹാം കോശിയും ബാക്കി എല്ലാവരും മനോഹരമായി പെർഫോം ചെയ്തതിൽ അവർ പരസ്പരം അഭിനന്ദിച്ചു.
ജെറോമിന്റെ മനസ്സിൽ കൊലപാതകി ആരാണെന്ന് കണ്ടെത്തുവാനുള്ള അന്യോഷണത്തിന്റെ അവസാന ഘട്ടത്തിലേക്കുള്ള പൂട്ട് തുറന്നു.
തുടരും
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo