Slider

മാലാഖക്കുഞ്ഞുങ്ങൾ

0


ഓരോ പെൺകുഞ്ഞും ഒരു മാലാഖയാണ് . വീടിനു വെളിച്ചം പകരുന്നവളാണ് . ദൈവം സ്ത്രീക്ക് കൊടുത്ത ഏറ്റവും വലിയ അനുഗ്രഹവും അമ്മയാകാന്നുള്ള കഴിവാണ് .
നാട് എത്രയൊക്കെ പുരോഗമിച്ചാലും ഇന്നും പുരോഗമനം വരാത്ത എത്രയോ മനുഷ്യരുണ്ട് . അതിനുള്ള തെളിവാണ് ഉപേക്ഷിക്കപ്പെടുന്ന പെൺകുഞ്ഞുങ്ങൾ , പെണ്ണായി പോയതിന്റെ പേരിൽ ഭ്രൂണാവസ്ഥയിലും , പ്രസവിച്ചു മണിക്കൂറുകൾക്കുള്ളിലും പ്രിയപ്പെട്ടവരുടെ കൈകളിൽ നിന്നും മരണം ഏറ്റു വാങ്ങേണ്ട പൊന്നുമക്കൾ .
ഏറ്റവും അടുത്ത സുഹൃത്ത് പ്രസവിച്ചു . പെൺകുട്ടിയാണ് , സൗഹൃദ സംഭാഷണത്തിനിടയ്ക്ക് ഞാൻ പറഞ്ഞു പെൺകുട്ടികളെ സുന്ദരിയാക്കി കൊണ്ടു നടക്കാൻ എന്തു രസാല്ലേ എന്നു . തിരിച്ചു വന്ന മെസ്സേജ് എന്റെ കണ്ണ് നിറച്ചു . ഭർത്താവിന്റെ അച്ഛനോ അമ്മയോ ആ വാവയെ ഒന്നു എടുക്കുക പോലും ചെയ്തില്ലെന്ന് . എനിക്ക് ആകെ സങ്കടം വരുന്നു ധനു, ഡിപ്രഷൻ ആവും തോന്നുന്നു പറഞ്ഞപ്പോൾ സത്യം പറഞ്ഞാ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നു പോലും അറിയാത്ത ഒരവസ്ഥയിലായിപ്പോയി ഞാൻ .
അത് പോലത്തെ എത്രയോ രക്ഷിതാക്കൾ ഇന്നുമുണ്ട് . ഓരോ മുത്തശ്ശനും മുത്തശ്ശിയും ഓരോ അച്ഛനും അമ്മയും ഒന്നോർക്കുക . നിങ്ങൾ ഓരോരുത്തരും ഈ ഭൂമിയിലേക്ക് വന്നത് അമ്മയുടെ ഗർഭപാത്രത്തിൽ നിന്നുമാണ് . അതേ അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും വന്ന സഹോദരിയും നിങ്ങൾക്കില്ലേ പെണ്ണായി പോയതിന്റെ പേരിൽ നിങ്ങളുടെ അമ്മയെ വെറുക്കുമോ സഹോദരിയെ വെറുക്കുമോ .
മുത്തശ്ശനും മുത്തശ്ശിയും ഓർത്തുനോക്കു മകന്റെ കുഞ്ഞ് പെണ്ണാണ്ണെന്നു അറിയുമ്പോൾ എന്തിനി ദേഷ്യം നിങ്ങളിൽ പിറന്ന നിങ്ങളുടെ മകളെ അവളെ നിങ്ങൾ സ്നേഹിച്ചില്ലേ , അവൾക്കൊരു പെൺകുഞ്ഞായാൽ വെറുക്കുമോ നിങ്ങൾ .
ഓരോ പെൺകുഞ്ഞും മാലാഖമാരാണ് . വീടിന്റെ ഐശ്വര്യമാണ് . ദൈവം തരുന്ന മക്കളെ അത് ആണായാലും പെണ്ണായാലും നിറഞ്ഞ മനസ്സോടെ സ്നേഹിക്കുക സ്വീകരിക്കുക വളർത്തുക . ഒരു കുഞ്ഞിക്കാലു കാണാനായി പ്രാർത്ഥനകളും വഴിപാടുമായി ഉള്ളുരുകി കേഴുന്ന എത്രയൊ പേരുണ്ട്. ഓർക്കുക നിങ്ങളെത്ര ഭാഗ്യവാന്മാർ .
ഇനി ഒരു പെൺകുഞ്ഞും ഇല്ലാതാവരുത് . തനിക്ക് ഒരു മോളുണ്ടായതിന്റെ പേരിൽ ഇനി ഒരു സ്ത്രീയുടെ കണ്ണും നിറയാൻ ഇടവരാതിരിക്കട്ടെ .
ഓരോ വീടിന്റെ അകത്തളവും പാദസ്വരക്കിലുക്കങ്ങളാൽ നിറയട്ടെ . ഒരു പൂമ്പാറ്റയെ പോൽ പാറി നടക്കട്ടെ അവൾ. വീടിന്റെ ദീപമായ് മാറട്ടെ അവൾ .
ധനുഷ പ്രശോഭ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo