Slider

ഡിസംബർ

0


( ആദ്യമായിട്ടാണ് തെറ്റുകളിൽ ക്ഷമയുണ്ടാകണം)
രണ്ടു ജീവനുകൾ തൂങ്ങിയാടാനുള്ള ബലമുണ്ടാകുമോ ഈ വസ്ത്രത്തിന്
ഉണ്ടാകും
രണ്ടു ജീവനുകൾ ഒന്നിച്ച് ചേരുവാനായി സാക്ഷിയായ വസ്ത്രമല്ലേ...
ചുവരിലെ കലണ്ടറിലെ അക്കങ്ങളിൽ നൈലയുടെ കണ്ണുകളുടക്കി
ഡിസംബർ
എന്ത് യാദൃശ്ചികത ആണെന്നറിയില്ല
നാല് വർഷം മുൻപ് അണിഞ്ഞ ഈ വസ്ത്രം തന്നെ ഇന്നുമെടുത്തു.
അന്ന് ഉടുക്കാനായിരുന്നെങ്കിൽ
ഇന്ന്.....
സിമന്റിട്ട തറയിലേക്ക് കസേര മറിഞ്ഞ് വീഴുമ്പോൾ
പഴകിയ ആ കഴുക്കോൽ തടിയും അതിന് മുകളിലെ ഇരുമ്പ് ഷീറ്റുകളുമായി
കഴുത്തറുത്തിട്ട കോഴി ബക്കറ്റിനുള്ളിൽ പിടയുന്നത് പോലെ ശബ്ദമുണ്ടാക്കി തുടങ്ങിയിരുന്നു.
കണ്ണഞ്ചിക്കുന്ന പ്രകാശങ്ങൾ നിറഞ്ഞ വൃത്ത ഗോളത്തിനുള്ളിലൂടെ അതിശക്തമായ വേഗതയിൽ അവൾ സഞ്ചരിച്ച് കൊണ്ടിരുന്നു. നെഞ്ചിൽ പറ്റി ചേർന്നിരുന്ന കുഞ്ഞു ചുണ്ടുകൾ വിതുമ്പി
അമ്മേ നമുക്ക് തിരിച്ച് പോകാമമ്മേ
എനിക്ക് പേടിയാകുന്നു
ദേ...നോക്കിയെ കുഞ്ഞേച്ചി കരയുന്നു
അച്ഛൻ.....
ആ വാക്ക് പറഞ്ഞവൻ നിർത്തിയോ...
അവളവനെ ചേർത്തു പിടിച്ചു
അവൾ കണ്ടു തന്റെ മൂന്നു വയസ്സുകാരി മകൾ കുഞ്ഞരിപ്പല്ലുകാട്ടി ചിരിച്ച് ഇരു കൈയ്യും നീട്ടി അമ്മേ...എന്നു വിളിക്കുന്നു.
പ്രായമേറിയ അച്ഛന്റെയും അമ്മയുടേയും നിസ്സഹായമാം നിറഞ്ഞ കണ്ണുകൾ.
ഇചേച്ചി എന്നു വിളിച്ചു കരയുന്ന കുഞ്ഞനുജത്തി.
ജീവനിൽ പാതിയായവൻ ആ കണ്ണുകൾ ഇപ്പോഴും ചുവന്ന് തന്നെയിരിക്കുന്നു
താന്നെന്നും വെറുത്തിരുന്ന ലഹരിയുടെ രൂക്ഷഗന്ധം ആ ശ്വാസത്തിലപ്പോഴും ഉണ്ട്.
എന്തിനാ എന്റെ കുഞ്ഞിന് നേരെയും ആ കാലുയർന്നത് അതുകൊണ്ടല്ലേ ഞാൻ.....
വന്നു കയറിയ അന്നു മുതൽ
പാവപ്പെട്ട വീട്ടിൽ നിന്നാണ് വന്നു കയറിയതെന്ന കാരണത്താൽ ദിനവും നിങ്ങളുടെ വീട്ടുകാർക്കും അവരുടെ ഹോട്ടലിനും ഒക്കെ വേണ്ടി പണിയെടുത്ത് കൈപൊട്ടി ചോരയൊലിച്ചിട്ടും ഞാനൊരു പരാതിയും പറഞ്ഞിട്ടില്ലല്ലോ....
എന്റെ അച്ഛനെയും അമ്മയെയും വിഷമിപ്പിക്കാനാകാത്തത് കൊണ്ടാണ് അവരെ ഒന്നും അറിയിക്കാതെ ഞാനിവിടെ പിടിച്ച് നിന്നത്...
എന്നിട്ടിപ്പോ ഒടുവിൽ നിങ്ങൾക്ക് നിങ്ങളുടെ കൂട്ടുകാരെ സൽക്കരിക്കാൻ വെള്ളമെടുക്കാൻ നിങ്ങളെന്നെ അയച്ചപ്പോൾ
നിങ്ങളുടെ വീട്ടുകാർ എനിക്ക് നൽകിയ പേര് നിങ്ങളറിഞ്ഞുവോ....
ആ ദേഷ്യത്തിൽ എന്റെ കൈയ്യാൽ നിങ്ങളുടെ ലഹരി താഴെ വീണ് ഉടഞ്ഞപ്പോൾ ആ കാൽ എന്റെ കുഞ്ഞിന് നേരെ ഉയർന്നു അല്ലേ....
അമ്മേ...അച്ഛാ...എന്റെ മകളെ നോക്കിക്കോണെ..
ഇരുമ്പ് ഷീറ്റും തടി കഴുക്കോലുമായുള്ള പിടപ്പുകൾ മന്ദഗതിയിലായ് ആ ശബ്ദം നിലച്ചു.
വൃത്ത ഗോളത്തിലൂടെയുള്ളയാ സഞ്ചാരം ഒരു സ്വർണ്ണ കൊട്ടാരത്തിലേക്കെത്തിചേർന്നു.
അമ്മേ...തിരിച്ചു പോകാമമ്മേ...
എനിക്ക് ചേച്ചിയെ കാണണം
ഈ ലോകം കാണണം
എന്ന തിരികെ കൊണ്ട് പോകൂ അമ്മേ...
ഉള്ളിലെ ജീവൻ വിതുമ്പി കൊണ്ടിരുന്നു.
ഈ കുഞ്ഞ്തേങ്ങൽ ഒരു കാലത്ത് കുഞ്ഞുങ്ങൾക്ക് കൂട്ടായ്
അവരുടെ കൊഞ്ചലുകൾക്കും കുസൃതികൾക്കും കൂട്ടായ ഊഞ്ഞാലിന് തൂങ്ങിയാടാൻ ബലമായി നിന്നു കൊടുത്ത ആ വൃക്ഷത്തടിയ്ക്ക് പോലും നിർജ്ജീവമായ ആ അവസ്ഥയിലും കൂട്ടുനിൽക്കാൻ കഴിഞ്ഞില്ല
ഇന്നേക്ക് ഇരുപത്തിരണ്ട് വർഷം
വീണ്ടുമൊരു ഡിസംബർ
പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയെ ഇഷ്ടപ്പെട്ടു പോയതിന്റെ പേരിൽ കുടുംബക്കാരെല്ലാം എതിർക്കുമ്പോൾ
"എന്റെ ആഗ്രഹത്തിന് അമ്മ തടസ്സം നിന്നാൽ ഞാനിതിൽ തൂങ്ങിയാടുമെന്ന്" പറഞ്ഞവൻ
മുകളിലെ ഇരുമ്പു വളയത്തിലേക്ക് ചൂണ്ടി കാണിക്കുന്നു.
എനിക്കത് കേട്ട് ഭയമായി പൊട്ടിവീഴാൻ പാകത്തിലുള്ള പഴയ തടി കഴുക്കോലല്ല ആ ഇരുമ്പ് വളയം.
ഒരിക്കൽ പിറക്കു മുൻപെ ഈ വയറ്റിൽ കിടന്ന് തൂങ്ങിയാടിയിട്ടും രക്ഷപ്പെട്ടു വന്നവനാണ് പിറക്കും മുൻപേ നടന്നത് അവൻ അറിഞ്ഞു കാണുമോ...
ഒരിക്കൽ മരിച്ചു ജീവിച്ചതാണവൻ
ഇന്നവൻ ഇങ്ങനെ പറയുമ്പോൾ
നൈല ചോദിക്കുന്നു.
നിങ്ങൾ പറയൂ അവന്റെ ആഗ്രഹത്തിന് ഞാനെങ്ങനെ എതിര് നിൽക്കും....?
എനിക്കതിനെങ്ങനെ കഴിയും....?
LEKHA.NT
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo