#വേർപാടിന്റെ #പത്തൊൻപതു #വർഷങ്ങൾ
ചില നക്ഷത്രങ്ങൾ ഉണ്ട്...നല്ല പ്രകാശം ആയിരിക്കും....വെട്ടി തിളങ്ങുന്നവ....
അതുപോലെ ചില പൂക്കൾ ഉണ്ട്...സൗരഭ്യം പരത്തുന്ന പൂക്കൾ... എത്ര കണ്ടാലും മതിവരില്ല.പക്ഷെ ഈ തിളങ്ങുന്ന നക്ഷത്രങ്ങളും സൗരഭ്യം പരത്തുന്ന പൂക്കളും എല്ലാം അധികനാൾ നമ്മുക്ക് മുന്നിൽ അഴക് ചൊരിയില്ല....ഒരുപക്ഷെ അങ്ങ് ദൂരെ ആകാശത്തിനും മുകളിലായി ഉണ്ടെന്നു ഞാനും നിങ്ങളും വിശ്വസിക്കുന്ന ദൈവത്തിനു ഏറ്റവും പ്രിയപ്പെട്ടവ ആയിരിക്കാം ഇതെല്ലാം...അത്രമേൽ പ്രിയപെട്ടതിനാൽ ആയിരിക്കണം അവക്ക് ആയുസ്സ് ഇത്രമേൽ ചെറുതായത്.
കാർത്തിക വിളക്ക്പോലെ പ്രകാശം ചൊരിയുന്ന...ഭംഗിയുള്ള...ജ്വലിക്കുന്ന വിളക്ക്.പെട്ടെന്ന് ഒരുനാൾ അതണഞ്ഞു...എങ്ങനെ എന്ന് അറിയില്ല...എന്തിനാണെന്നും അറിയില്ല...പക്ഷെ ഓർമ്മകൾ ഒരുപാട് നൽകിയാണ് ആ വിളക്കണഞ്ഞത്....

നന്ദിത...
നന്ദിത ടീച്ചർ... അങ്ങനെ വിളിക്കുന്നതാണ് കൂടുതൽ ഉചിതം...ടീച്ചർ ഒരു എഴുത്തുകാരിയോ കവിയത്രിയോ ഒന്നുമല്ലായിരുന്നു...ഒരു അദ്ധ്യാപിക മാത്രം. വയനാട്ടിൽ ജനിച്ചു വളർന്ന സാധാരണക്കാരി. വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകുന്ന അദ്ധ്യാപിക മാത്രമായിരുന്നു നന്ദിത...വയനാട്ടിലെ WMO കോളേജിലെ , സുൽത്താൻ ബത്തേരി കോ -ഓപ്പറേറ്റീവ് കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപിക...
പക്ഷെ മനസിൽ നിറയുന്ന ചെറിയ സങ്കല്പങ്ങളും ഓർമകളും പ്രണയവും ചിന്തകളും എല്ലാം ഡയറിയിലെ താളുകളിൽ കുത്തിക്കുറിച്ചുവെക്കാൻ ടീച്ചർക്ക് ഇഷ്ടമായിരുന്നു. ഇംഗ്ലീഷ് അദ്ധ്യാപിക ആയതിനാലാവാം ഇംഗ്ലീഷ് ഭാഷയിലെ പ്രാവിണ്യവും ആ കുഞ്ഞുവരികളിൽ കാണാം.
ആ വരികളിൽ പ്രണയം നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു...വിരഹവും വേദനയും...
ടീച്ചർക്കും ഉണ്ടായിരുന്നു ഒരു പ്രണയം...എൺപതുകളിലെ കലാലയങ്ങൾ ഇത്തരം പ്രണയങ്ങൾക്കു ഒരുപാട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ടീച്ചറുടെ കുഞ്ഞുവരികളെ ഒരു നർത്തകി ആയി കാണുകയാണെങ്കിൽ...ആ നർത്തകിയെ ചിലങ്ക അണിയിച്ച ഒരു പ്രണയം ഉണ്ടായിരുന്നു....സഫലമാകാത്ത പ്രണയം.സഫലമാകാത്ത പ്രണയങ്ങൾ ഒരുപാട് ഉള്ളതിനാൽ അതിനു വലിയ പ്രാധാന്യം കൽപ്പിക്കാതെ ആയിരിക്കണം ടീച്ചർ മറ്റൊരാളുടെ ഭാര്യ ആയതു...സന്തോഷം നിറഞ്ഞ ദാമ്പത്യം എന്ന് പലരും സാക്ഷ്യപ്പെടുത്തിയ ടീച്ചറുടെയും അജിത് ന്റെയും ജീവിതം.
വിവാഹ ശേഷം കടുത്ത വിഷാദ രോഗിയായിരുന്നു ടീച്ചർ എന്നും പറയപ്പെടുന്നു.... പക്ഷെ പെട്ടെന്നൊരുനാൾ സ്വയം പിച്ചിയെറിഞ്ഞു...കാരണം അന്വേഷിക്കുന്നവർ ഇന്നും അന്വേഷണം തുടരുകയാണ്.
മരണത്തെ വരണമാല്യം ചാർത്തി മാഞ്ഞുപോയ ആ നക്ഷത്രശോഭ പക്ഷെ കുറച്ചു അക്ഷരങ്ങൾ ഭൂമിയിൽ അവശേഷിപ്പിച്ചു....കാലം ആ അക്ഷരങ്ങളിൽ അച്ചടിമഷി നിറച്ചുകൊണ്ടു അക്ഷരങ്ങളെ ഇഷ്ടപെടുന്നവരിലേക്കു പകർന്നു നൽകി....നന്ദിതയുടെ കവിതകൾ.വായിച്ചവർക്കതു ഹൃദ്യമായ അനുഭമായി. ആത്മാഹൂതി ചെയ്തവൾ എഴുതിയത് എന്നതിനാലാവാം കൂടുതൽ പേരിലേക്ക് എത്തിപ്പെട്ടു. കവിതകൾ വായിച്ചവർ കഥയറിയാൻ ചുരം കയറി ചെന്നെത്തിപ്പെട്ടതു ഒരു കല്ലറക്കു മുന്നിലായാണ്.
എന്തിനായിരുന്നു ? എന്ന ഉത്തരമില്ലാത്ത ഒരു ചോദ്യം ആ കല്ലറക്കു മുന്നിലായി നിന്നു ചോദിച്ചു തിരികെ വരാൻ മാത്രമാണ് നമുക്ക് കഴിയുക...

ടീച്ചറെ സുഗതകുമാരി ഓർക്കുന്നത് ഇങ്ങെനെയാണ്
"ചില ജന്മങ്ങൾ ഉണ്ട്...പൂമൊട്ടുപോലെ വിടർന്നുവരും.അഴക് ചൊരിയുന്നു.മണം വീശിത്തുടങ്ങുന്നു.പെട്ടെന്ന് സ്വയം പിച്ചിയെറിയുന്നു. വെറും മണ്ണിലേക്ക്. കാരണം എന്തെന്നറിയില്ല. ആർക്കും ഗണിച്ചെടുക്കാനും ആവില്ല....നന്ദിത എന്ന പെൺകുട്ടിയും അങ്ങനെ ഓടിച്ചെന്നു മൃത്യുവിന്റെ കരം പിടിച്ചവളാണ്. സ്വയം കെടുത്തിക്കളയും മുൻപ് അവളുടെ മനസിലും ഒട്ടേറെ നക്ഷത്രങ്ങൾ ഉണ്ടായിരുന്നു.... തിളങ്ങുന്നവ....അവൾക്കു മാത്രം സ്വന്തമായവ. "
സ്വയം അസ്തമിച്ച ഒരുപാടു സൂര്യന്മാർ ടീച്ചർക്ക് മുൻഗാമികളായി കാണാൻ കഴിയും. അവരിൽ ഒരു സൂര്യൻ ആയി തീരാൻ ടീച്ചർ എഴുതി വെച്ച അക്ഷരങ്ങൾ കാരണമായി.
വിശ്വസാഹിത്യത്തിലെ തിളങ്ങുന്ന വെള്ളി നക്ഷത്രം.….സിൽവിയ പ്ലാത്ത്. മുൻഗാമിയായ ഒരു സൂര്യൻ. മൈക്രോവേവ് ഓവനിൽ സ്വന്തം തല ചേർത്തു വെച്ചു കാർബൺ മോണോക്സൈഡിനെ ആവാഹിച്ചു നക്ഷത്രം ആയവൾ.
വിർജീനിയ വുൾഫ്....നദിയിലെ ജലത്തെ പ്രണയിച്ചു ജീവൻ തിരികെ ദൈവത്തിനു നൽകിയ പ്രതിഭ...വിശ്വസാഹിത്യം എന്നുമോർക്കുന്ന അതുല്യ പ്രതിഭ.
ഏണസ്റ്റ് ഹെമിംഗ്‌വേ...തോക്കിലെ തിരകൾ കൊണ്ടു സ്വയം ചിതറിത്തെറിച്ച എഴുത്തുകാരൻ.
മലയാളത്തിന് വേറെയുമുണ്ട് ഒരു സിൽവിയ പ്ലാത്ത്....രാജലക്ഷ്മി...ഞാനെന്ന ഭാവം ഇല്ലാതെ സ്വയം ഇല്ലാതായ മറ്റൊരു അദ്ധ്യാപിക.

സിൽവിയ പ്ലാത്തിനും നന്ദിത ടീച്ചർ നും മരിക്കുമ്പോൾ ഏകദേശം സമപ്രായം ആണെന്നത് യാതൃശ്ചികം ആയിരിക്കും...മലയാളത്തിൽ എഴുത്തിലൂടെ അല്ലെങ്കിലും മരണത്തിലൂടെ സിൽവിയയെ പിന്തുടരാൻ വേണ്ടിയാകാം ഈ സാമ്യത.
2003 ൽ സിൽവിയ പ്ലാത്ത് ന്റെ കഥ ഒരു സിനിമയായി സിൽവിയ എന്ന പേരിൽ ഇറങ്ങിയിരുന്നു...ഇന്ന് മലയാളത്തിൽ നന്ദിത എന്ന പേരിൽ നന്ദിത ടീച്ചറുടെ ജീവിതം പറയുന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നു.

വേർപാടിന്റെ പത്തൊൻപതു വർഷങ്ങൾ കഴിയുന്നു....പത്തൊൻപതു വർഷങ്ങൾക്കു മുന്നേ ഇതേ ദിവസം....ഇതേദിവസമായിരുന്നു ജനുവരി 17 നു ടീച്ചർ സ്വപ്നങ്ങളും അക്ഷരങ്ങളും ബാക്കിയാക്കി സാഗരത്തിന്റെ അനന്തതയെ പുല്കിയതു....ജീവിച്ചിരിക്കുമ്പോഴും മൃതിയെ സ്നേഹിച്ചിരുന്നതിന്റെ അടയാളങ്ങൾ ഡയറിത്താളിലെ കുറിച്ചുവെച്ച ആ വരികളിൽ കാണാം...
" ദൈവമേ നിന്നോട് ഞാൻ
യാത്ര പറയുന്നു
മഴയായി, മുകിലായി,
നീരാവിയായി, തിരിച്ചു
(സാഗരം നെഞ്ചിൽ
ഞാനൊതുക്കാംസുഷുപ്തി)
ഇനിയെന്റെ യാത്ര;
കാലങ്ങൾക്കപ്പുറം
ശിരസ്സറ്റ്
ജനനിയുടെ
ഗർഭപാത്രത്തിലേക്കു.....
യാത്ര പറയുന്നു
മഴയായി, മുകിലായി,
നീരാവിയായി, തിരിച്ചു
(സാഗരം നെഞ്ചിൽ
ഞാനൊതുക്കാംസുഷുപ്തി)
ഇനിയെന്റെ യാത്ര;
കാലങ്ങൾക്കപ്പുറം
ശിരസ്സറ്റ്
ജനനിയുടെ
ഗർഭപാത്രത്തിലേക്കു.....
ഓർമ്മിക്കാൻ ഇത്രെയേറെ അക്ഷരങ്ങൾ ഉള്ളപ്പോൾ മറക്കുക അസാധ്യം തന്നെയാണ്...ആ വരികളിലൂടെ തന്നെയാവും ഇനിയുള്ള കാലവും ടീച്ചർ ഓര്മിക്കപെടുക....
#നന്ദിത_ടീച്ചർ
എങ്ങുനിന്നോ ഉദിച്ചുയർന്ന താരകം…
ഒരു ജ്വാലാമുഖിപോലെ തെളിഞ്ഞു നിൽക്കുവാൻ നീയെവിടെയാണിന്നു.
അറുത്തെടുത്ത സ്വപ്നങ്ങളുമായി തിരികെ വരാതെ നീ സാഗരത്തിന് അനന്തതയെ പുണർന്നുവോ?
നീയൊരുവേള അറിഞ്ഞിരുന്നോ,
ഒരു നക്ഷത്രമായി പരിണമിചീടുമെന്നു.
അക്ഷരത്തിൽ നീ സ്വപ്നത്തെ കൊരുത്തപ്പോൾ ഓർത്തുവോ ഈ ഞാനും, ലോകവും നിന്റെ കിനാവുകൾ കാണുമെന്നു, അതിനെ നെഞ്ചേറ്റുമെന്നു.…
നീയെന്ന സ്വപ്നം ഓർക്കുമ്പോൾ മുള്ളുപോലെ വേദനയായിടുന്നു..
പുഞ്ചിരി വിടർന്ന നിന്നധരത്തിൽ സ്വപ്നത്തിന്റെ മധുരമാണെന്നും.
ഒരു നിലാവെട്ടമായി പെയ്തിറങ്ങാമായിരുന്നില്ലേ നിനക്കീ മണ്ണിലേക്ക്...
ഡയറിത്താളിൽ നീ കണ്ടിരുന്ന സ്വപ്നങ്ങൾക്കിന്നു ചിറകു മുളച്ചത് കാണാൻ നീയെവിടെയാണ്..
ഇത്രമേൽ ഭ്രമിപ്പിച്ചുവോ നിന്നെ
പേരുചൊല്ലിവിളിച്ചൊരാ സ്വപ്നം, നിന്നെ അറിയാത്ത നീ കാണാത്ത സ്വപ്നം.
അണഞ്ഞു പോയ ദീപമെങ്കിലും, സ്നേഹ ദീപം പോലെ നീ കത്തിനിൽക്കും ഇനിയെന്നും ഒരായിരം മനസ്സുകളിൻ അടിത്തട്ടിൽ.
പക്ഷെ ഓര്മയുള്ളനാൾവരെ ചോദ്യമുയരും മനസിലെന്നും,
ഗ്രഹിച്ചതെന്തിനു സ്വയമേവ നീ മരണമെന്ന ദുസ്വപ്നത്തെ...

ഞാനും അറിയുന്നു നന്ദിത...നിന്നെ മറക്കുയെന്നാൽ മൃതിയാണ്...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക