
മടങ്ങുന്നു ഞാനേറ്റം നിഷ്ക്കാമനായ്
ചാരിതാർത്ഥ്യത്തിൻ്റെ നിഴലുപറ്റി.
നിയോഗങ്ങളെല്ലാം കഴിഞ്ഞോരു സന്ധ്യയിൽ
ഭാണ്ഡം മുറുക്കുന്നു ആത്മമോക്ഷത്തിനായ്.
ചാരിതാർത്ഥ്യത്തിൻ്റെ നിഴലുപറ്റി.
നിയോഗങ്ങളെല്ലാം കഴിഞ്ഞോരു സന്ധ്യയിൽ
ഭാണ്ഡം മുറുക്കുന്നു ആത്മമോക്ഷത്തിനായ്.
ആനന്ദമോടെൻ്റെ കർമ്മബന്ധങ്ങളും
വർണ്ണമേലാടയുമഴിച്ചുവെച്ച്,
പുതുവെളിച്ചം തേടിയിറങ്ങുന്നു ഇന്നുഞാൻ.
വർണ്ണമേലാടയുമഴിച്ചുവെച്ച്,
പുതുവെളിച്ചം തേടിയിറങ്ങുന്നു ഇന്നുഞാൻ.
മഞ്ഞിൻ മറ പൊളിച്ചെത്തുന്ന സൂര്യനായ്
ഉജ്ജ്വലമായൊരു ശോഭയോടെ,
ആതിരരാവിലെ പാലൊളിത്തിങ്കളായ്
ലോകം നിറക്കുന്ന കുളിരുളള സ്നേഹമായ്.
ഉജ്ജ്വലമായൊരു ശോഭയോടെ,
ആതിരരാവിലെ പാലൊളിത്തിങ്കളായ്
ലോകം നിറക്കുന്ന കുളിരുളള സ്നേഹമായ്.
അനുസ്യൂതമലയടിക്കും കടൽ പോലെ
ചിന്തകൾ മേയുന്നമനസ്സിൻ്റെയുൾക്കാമ്പിൽ
ശാന്തിപകർന്നു സമാശ്വാസമേകാൻ.
ചിന്തകൾ മേയുന്നമനസ്സിൻ്റെയുൾക്കാമ്പിൽ
ശാന്തിപകർന്നു സമാശ്വാസമേകാൻ.
നറുമണം പേറുന്ന തെന്നലായൊന്ന് പുനർജ്ജനിക്കാൻ.
കർമ്മനിയോഗത്തിൻ പുതുവഴിയിലൂടെൻ്റെ
കൂട്ടരേയെല്ലാം ആനയിക്കാൻ.
കർമ്മനിയോഗത്തിൻ പുതുവഴിയിലൂടെൻ്റെ
കൂട്ടരേയെല്ലാം ആനയിക്കാൻ.
ആത്മ മോക്ഷത്തിൻ്റെയർത്ഥം ഗ്രഹിക്കുവാൻ
പരംപൊരുളാരെന്ന നിജമറിയാൻ.
പരംപൊരുളാരെന്ന നിജമറിയാൻ.
ഭാണ്ഡത്തിലുണ്ടോരോ തുമ്പയും തുളസിയും
പേരറിയാത്തൊരു നൻമയും സത്യവും.
പേരറിയാത്തൊരു നൻമയും സത്യവും.
കൊച്ചുതുമ്പിയുംശലഭവും,പച്ചക്കുതിരയും,
വറ്റിയകാട്ടാറും,ഉടൽ കാർന്നമലകളും.
വൃണം വന്ന പുഴകളുംപുഴുവരിച്ചൊപ്പവും,
തൂർന്നകുളങ്ങൾ തൻ ആത്മാക്കളും,
ദൂരേക്കു പോയി മറയുന്ന സന്ധ്യയിൽ.
വറ്റിയകാട്ടാറും,ഉടൽ കാർന്നമലകളും.
വൃണം വന്ന പുഴകളുംപുഴുവരിച്ചൊപ്പവും,
തൂർന്നകുളങ്ങൾ തൻ ആത്മാക്കളും,
ദൂരേക്കു പോയി മറയുന്ന സന്ധ്യയിൽ.
നേർപോയ വാക്കും, അധികാര മോഹവും,
അർത്ഥത്തിനാർത്തിയും കുടെ വേണ്ടാ.
അർത്ഥത്തിനാർത്തിയും കുടെ വേണ്ടാ.
മാനവനെന്നൊരൊറ്റ ചരടിൻ്റെ
മാലയിൽ മുത്തുപോൽ വരിക നിങ്ങൾ .
മാലയിൽ മുത്തുപോൽ വരിക നിങ്ങൾ .
Babu Thuyyam.
8/1/18.
8/1/18.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക