ഭ്രാന്തുണ്ടെനിക്ക് പണ്ടേ..
പലരുടെ വാക്കിലും...
പലരുടെ വാക്കിലും...
മാഷിന്റെ മാവിന്റെ ഉച്ചിയിൽ കേറി
വിമാനം തൊടാൻനിന്ന ബാല്യത്തിൽ
അമ്മയുടെ സാക്ഷ്യപ്പെടുത്തൽ
'ഈ പെണ്ണിന് ഭ്രാന്തുണ്ട് !'
വിമാനം തൊടാൻനിന്ന ബാല്യത്തിൽ
അമ്മയുടെ സാക്ഷ്യപ്പെടുത്തൽ
'ഈ പെണ്ണിന് ഭ്രാന്തുണ്ട് !'
ഇരുഹൃദയങ്ങളിൽ പറയാതൊളിപ്പിച്ച പ്രണയം
ജീവിതത്തിലേക്കു ക്ഷണിച്ചപ്പോൾ -
അച്ഛന്റെ നിറകണ്ണു മനസ്സിലോർത്ത്
തള്ളിക്കളയവെ
കൂട്ടുകാരുടെ വാക്കിലും
'നിനക്കു ഭ്രാന്താണ്!'
ജീവിതത്തിലേക്കു ക്ഷണിച്ചപ്പോൾ -
അച്ഛന്റെ നിറകണ്ണു മനസ്സിലോർത്ത്
തള്ളിക്കളയവെ
കൂട്ടുകാരുടെ വാക്കിലും
'നിനക്കു ഭ്രാന്താണ്!'
കൗമാരത്തിന്റെ വിലക്കുകൾക്കപ്പുറം
യൗവ്വനത്തിൽ താലിയുടെ ശക്തിയിൽ
സ്വാതന്ത്ര്യത്തിന്റെ ആകാശം താണ്ടവെ ..
നിറഞ്ഞ പൊട്ടിച്ചിരികൾ
ഇടയ്ക്കിടെ നക്ഷത്രമാവുമ്പോൾ
പ്രിയതമന്റെ സംശയം
' ഇവൾക്കു ഭ്രാന്തുണ്ടോ?'
യൗവ്വനത്തിൽ താലിയുടെ ശക്തിയിൽ
സ്വാതന്ത്ര്യത്തിന്റെ ആകാശം താണ്ടവെ ..
നിറഞ്ഞ പൊട്ടിച്ചിരികൾ
ഇടയ്ക്കിടെ നക്ഷത്രമാവുമ്പോൾ
പ്രിയതമന്റെ സംശയം
' ഇവൾക്കു ഭ്രാന്തുണ്ടോ?'
സന്നിജ്വരം മൂത്ത്..
വാർദ്ധക്യത്തിന്റെ തടവറയിലിന്ന്
ബന്ധനാവസ്ഥയിൽ..
അബോധത്തിന്റെ തടവു ചാടി
ഇടയ്ക്കെത്തുന്ന വെളിവിൽ
മക്കൾക്കായ് കേഴുന്ന മാതൃമനം കണ്ട് ..
ദൈവവും പറയുന്നുണ്ടാവാം
'അവൾക്കു ഭ്രാന്താണ് !'
വാർദ്ധക്യത്തിന്റെ തടവറയിലിന്ന്
ബന്ധനാവസ്ഥയിൽ..
അബോധത്തിന്റെ തടവു ചാടി
ഇടയ്ക്കെത്തുന്ന വെളിവിൽ
മക്കൾക്കായ് കേഴുന്ന മാതൃമനം കണ്ട് ..
ദൈവവും പറയുന്നുണ്ടാവാം
'അവൾക്കു ഭ്രാന്താണ് !'
---------------------------------------ജിഷഅനിൽ
മോങ്ങം
മോങ്ങം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക