
മോഹമേ കേൾക്കയീ വിലാപഗീതം
ലോകംജയിച്ചവർ, വെല്ലുവിളിച്ചവർ
അധികാരമോഹത്താൽ വെട്ടിപ്പിടിച്ചവർ
മോഹഭംഗത്തിൽ എരിഞ്ഞുതീർന്നു
ലോകംജയിച്ചവർ, വെല്ലുവിളിച്ചവർ
അധികാരമോഹത്താൽ വെട്ടിപ്പിടിച്ചവർ
മോഹഭംഗത്തിൽ എരിഞ്ഞുതീർന്നു
മാതൃഭൂമിക്കായ് മോഹം ത്യജിച്ചവരെ
അനശ്വര ധീരരായ് വാഴ്ത്തിലോകം
ദുഃഖത്തിൻഹേതുവായ് മോഹത്തെ ദർശിച്ച
ശ്രീബുദ്ധനും മണ്ണിൽ അലിഞ്ഞുചേർന്നു
അനശ്വര ധീരരായ് വാഴ്ത്തിലോകം
ദുഃഖത്തിൻഹേതുവായ് മോഹത്തെ ദർശിച്ച
ശ്രീബുദ്ധനും മണ്ണിൽ അലിഞ്ഞുചേർന്നു
പെണ്ണിനെമോഹിച്ചു ദീക്ഷയേപ്പുല്കിയോർ
പരിഹാസപാത്രമായിത്തീർന്നുവല്ലോ
മോഹിച്ച പെണ്ണിനായ് സ്മാരകം തീർത്തവർ
അണയാത്ത പ്രണയത്തിൻ ദീപമായി
പരിഹാസപാത്രമായിത്തീർന്നുവല്ലോ
മോഹിച്ച പെണ്ണിനായ് സ്മാരകം തീർത്തവർ
അണയാത്ത പ്രണയത്തിൻ ദീപമായി
മണ്ണിനും പൊന്നിന്നും മക്കളെ സ്നേഹിച്ചവർ
വ്യാമോഹചിന്തയാൽ ഗർവ്വു പറഞ്ഞവർ
മക്കൾ മറന്നയാ രക്തബന്ധത്തിനാൽ
വൃദ്ധാശ്രമത്തിൽ ഇടറിവീണു
വ്യാമോഹചിന്തയാൽ ഗർവ്വു പറഞ്ഞവർ
മക്കൾ മറന്നയാ രക്തബന്ധത്തിനാൽ
വൃദ്ധാശ്രമത്തിൽ ഇടറിവീണു
അതിമോഹമാവാതെ മോഹത്തെക്കണ്ടവർ
മോഹഭംഗത്തെയും കീഴടക്കി
ലക്ഷങ്ങൾക്കിടയിലെ ലക്ഷണമുള്ളവർ
ജീവിതവിജയത്തിൻ തേരിലേറി
മോഹഭംഗത്തിൻ വിലാപം കേൾക്കാത്തവർ
ലോകമീയാത്രയിൽ ആരുമില്ല
മോഹഭംഗത്തെയും കീഴടക്കി
ലക്ഷങ്ങൾക്കിടയിലെ ലക്ഷണമുള്ളവർ
ജീവിതവിജയത്തിൻ തേരിലേറി
മോഹഭംഗത്തിൻ വിലാപം കേൾക്കാത്തവർ
ലോകമീയാത്രയിൽ ആരുമില്ല
ബെന്നി ടി ജെ
31/12/2017
31/12/2017
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക