


എറിയരുത്
എനിക്കിനിയുമോടാൻ വയ്യ
ഈ മന്ത്കാലും വെച്ച്
എനിക്കിനിയുമോടാൻ വയ്യ
ഈ മന്ത്കാലും വെച്ച്
എന്റെ തിണ്ണയിൽ
നാവ് ചെത്തി ഞാൻ വെച്ചിട്ടുണ്ട്
നീയതെടുക്കുക
നാവ് ചെത്തി ഞാൻ വെച്ചിട്ടുണ്ട്
നീയതെടുക്കുക
ഇനി മുദ്രാവാക്യം വിളിക്കാനും
ഞാൻ വരില്ല
ഞാൻ വരില്ല
മന്ത്കാലം വന്നു
പേന പിടിയ്ക്കുന്ന കൈയ്ക്കും
മുദ്രാവാക്യം വിളിയ്ക്കുന്ന തൊണ്ടയിലും
മന്തുകാലം
മുദ്രാവാക്യം വിളിയ്ക്കുന്ന തൊണ്ടയിലും
മന്തുകാലം
നീയെന്താണവർ കൊല്ലാൻ വന്നിട്ടും
ഓടാത്തത്....?
അവർ കൊല്ലട്ടെ
എന്റെ രണ്ട് കാലിലും
അവരുടെ ചിന്തയിലും
ഓടാത്തത്....?
അവർ കൊല്ലട്ടെ
എന്റെ രണ്ട് കാലിലും
അവരുടെ ചിന്തയിലും
മന്ത്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക