ഉറക്കത്തിലേക്ക് രണ്ടടി മുന്നോട്ട് വച്ചെങ്കിലും മൂന്നടി പുറകോട്ട് വലിച്ചിട്ടത് കരകരാ കരകരാന്ന് കരളുന്ന ശബ്ദമാണ്. എലിയാണെന്ന് അറിയാം എവിടെയാണെന്ന് മാത്രമറിഞ്ഞാൽ മതി. മൊബൈലിലെ ടോർച്ച് തെളിച്ച് നോക്കിയപ്പോൾ കണ്ടു ഇരുട്ടിൽ തിളങ്ങുന്ന വജ്രം പോലുള്ള രണ്ടു കുഞ്ഞിക്കണ്ണുകളുമായി തന്നെ തന്നെ നോക്കുന്നു. കൂർത്തു മൂർത്ത പല്ലുകൾ കൊണ്ട് കിടപ്പുമുറികതകിന്റെ അടിഭാഗം തുരന്ന് പുറത്തു കടക്കാനുള്ള ഭഗീരഥപ്രയത്നം നടത്തുകയായിരുന്നു ഇഷ്ടൻ.
ചുറ്റും വെളിച്ചം നിറഞ്ഞ നിമിഷാർദ്ധത്തിൽ കട്ടിലിനടിയിലേക്ക് ഊളിയിട്ടു.
അടഞ്ഞുകിടന്ന വാതിലായത് കൊണ്ടാണല്ലോ തുരന്നു പുറത്തുചാടാനുള്ള തത്രപ്പാട് എന്നോർത്ത് കിടപ്പുമുറിയുടെ വാതിൽ പകുതി തുറന്നു വച്ചു കൊടുത്തു. എന്നാലും അല്പ സമയത്തിനു ശേഷവും പിന്നേയും കരളുന്ന കരകര ശബ്ദം ഉറക്കത്തെ അകറ്റി നിർത്തിക്കൊണ്ടിരുന്നു.

എന്തെങ്കിലും ചെറിയ കാര്യത്തിന് വഴക്കിട്ട് കട്ടിലിൽ കൂടെ കിടക്കുന്ന പ്രിയതമയും
ബെഡ്റൂമിൽ വന്നുപ്പെട്ട എലിയും ഒരു പോലെയാണ് പുറത്തേക്ക് പോകുകയും ഇല്ല , ശല്യപ്പെടുത്തി കൊണ്ടിരുന്ന് ഉറങ്ങാനും സമ്മതിക്കില്ല. എലിയ്കാണെങ്കിൽ എവിടെ നിന്നെങ്കിലും ഒരു പ്ലാസ്റ്റിക് കവറെങ്കിലും കിട്ടും പിന്നെ അതിൽ മേലെ സകേറ്റിംഗ് നടത്തി മുറി മുഴുവൻ തലകീഴായി മറിക്കുന്നതു കേൾക്കാം. അല്പനേരത്തെ നിശബ്ദത, പിന്നെ പൂർവ്വാധികം ശക്തമായ ശബ്ദമാനം.
പ്രിയതമയുടെ കാര്യവും വഴക്കിട്ടു കിടക്കുകയാണെങ്കിൽ തഥൈവ. ആദ്യം അല്പം നിശബ്ദത പിന്നെ പെയ്തൊഴിയൽ. മിണ്ടാതെ കിടക്കുന്നതു കണ്ടാൽ ഓർക്കും ശാന്തമായ ഉറക്കമാണെന്ന് പക്ഷെ അത് കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത മാത്രം. പിന്നീട് കരച്ചിലായി, പിഴിച്ചിലായി, ബഹളമായി, പരാതിയായി, പരിഭവമായി, ചീത്തവിളി, മിന്നൽ, ഇടിവെട്ട്, മഴ അതങ്ങിനെ തുടർന്നു കൊണ്ടേയിരിക്കുമായിരുന്നു.

വീണ്ടും വാതിലിന്റെ അടിഭാഗം കരളുന്ന ശബ്ദം . കരളാതെ പുറത്തേയ്ക്ക് പൊയ്ക്കോട്ടെ എന്നോർത്താണ് കിടപ്പുമുറിയുടെ കതകു തുറന്നിട്ടത്, എന്നിട്ടും തുരന്നു തന്നെ പോകണമെന്ന അതിന്റെ ഒരു വാശി. മിണ്ടാതെ, ഒച്ചയുണ്ടാക്കാതെ എഴുന്നേറ്റ് കുടിവെള്ളത്തിന്റെ കുപ്പി എടുത്ത് പയ്യെ പയ്യെ പമ്മി പ്പമ്മി ഒപ്പത്തിലെ മോഹൻലാലിലെ പോലെ ശബ്ദം കേട്ട ഭാഗത്തേക്ക് ആഞ്ഞെറിഞ്ഞു. ചോര തെറിച്ചു. ചത്തുമലച്ചു കിടക്കുന്ന എലിയെ കാണാനുള്ള കൊതിയോടെ ലൈറ്റിട്ടു നോക്കി. എന്നെ സമ്മതിക്കണം. വെളിച്ചത്ത് എറിഞ്ഞു കൊള്ളിക്കാനാവാത്ത എന്റെ ഒരു ഉന്നം. എലി കിടന്നിടത്തു പുലി പോലുമില്ല. തെറിച്ചു വീണത് ചോരയല്ലായിരുന്നു, ഭിത്തിയിൽ ഇടിച്ച് പൊട്ടിച്ചിതറിയ കുപ്പിയിലെ വെള്ളം മുറി മുഴുവനായതു മാത്രം മെച്ചം.
അടുക്കളയിൽ പാത്രങ്ങൾ തട്ടിമറിക്കുന്ന ശബ്ദം വേട്ടയാട് വിളയാട് എന്ന പോലെ എന്നെ കിച്ചനിലേക്ക് നയിച്ചു. അറ്റം വളഞ്ഞിരിക്കുന്ന ഹോക്കി സ്റ്റിക്കു പോലുള്ള വടിയുമായി എലിയെ തേടിയുള്ള ജൈത്രയാത്ര. അടുക്കള ഷെൽഫിലെ പാത്രങ്ങൾ മാറ്റി നോക്കിയപ്പോൾ അതാ തന്നെ തന്നേ നോക്കി യിരിക്കുന്ന മൂഷികവീരൻ. അടിച്ചതിനേക്കാൾ എത്ര വേഗത്തിലാണ് ചാടിമാറിയതീ മൂഷികൻ. ഒളിമ്പിക്‌സിൽ സെക്കന്റിന്റെ നാലിലൊന്നിന് വെങ്കലം നഷ്ടമായ ഓട്ടക്കാരനെ പോലെ അന്തിച്ചിരുന്ന എന്നെ കളിയാക്കുമാറ് മുന്നിലൂടെ തെക്കുവടക്ക് അങ്ങോട്ടുമിങ്ങോട്ടുമോടുന്ന എലി പാത്രങ്ങളുടെ ഇടയിൽ മറഞ്ഞു . ദാരികവീരാ പോരിനുവാടാ എന്നു പറഞ്ഞ് പാത്രങ്ങളുടെ ഇടയിൽ നിന്ന് ഇടയ്ക്കിടെ തലയുയർത്തി തന്നെ നോക്കുന്ന എലിയെ തന്നേ ഉന്നം വച്ച് വളഞ്ഞ വടി കൊണ്ട് ആഞ്ഞടിച്ചു. പക്ഷെ പൊട്ടിച്ചിതറിയത് രാവിലെ എന്നും സുലൈമാനി കുടിക്കാറുള്ള ഗ്ലാസ്സ് ആണെന്ന് മാത്രം. എലിയെ പേടിച്ച് ഇല്ലം ചുടുന്നു എന്ന് പറയുന്നത് എത്ര ശരിയാണ്. എത്ര പെട്ടെന്നാണ് ഇത് മുന്നിലൂടെ ചാടി മറയുന്നത്. കുറഞ്ഞത് മൂന്നു പേരെങ്കിലും വേണം ഒരെലിയെ പിടിക്കാൻ, എന്നാലും കിട്ടുമോ, ആളു കൂടിയാൽ എലി ചാവുമോ എന്ന് കണ്ടറിയണം. അതിന്റെ പുറകിലോടിയോടി വേട്ടയാടാനുള്ള ശക്തി കുറഞ്ഞു തുടങ്ങിയെങ്കിലും അവന്റെ വിളയാടൽ തുടർന്നുകൊണ്ടിരുന്നു. ആവശ്യങ്ങൾ ആണല്ലോ കണ്ടുപിടിത്തങ്ങളുടെ മാതാവ് എന്നോർത്തപ്പോഴാണ് മനസ്സിൽ എലിപ്പെട്ടി ഇരുന്ന സ്ഥലം ഓർമ്മ വന്നത്.
എന്നാലും എന്റെ എലീന ഒറ്റയ്ക്ക് താമസിക്കുന്ന എന്റെ അടുക്കളയിൽ എന്ത് ഭക്ഷണ സമൃദ്ധിയുണ്ടായിട്ടാണ് നീ എന്നെ ശല്യപ്പെടുത്താൻ ഇങ്ങോട്ട് പോരുന്നത്. ഒറ്റയ്ക്ക് ഭക്ഷണമുണ്ടാക്കുന്നതിന്റെ രസമൊന്നും ഒറ്റയ്ക്കിരുന്ന് കഴിയ്ക്കുമ്പോൾ ഉണ്ടാകുന്നില്ല എന്നുള്ളത് കൊണ്ട് വല്ല തട്ടികൂട്ടു പാചക മല്ലേ താൻ നടത്താറുള്ളു. എന്നും നോൺവേജ് പാചകം നടത്തുന്ന ഏതെങ്കിലും നല്ല അടുക്കളയിൽ പോയി സുഖമായി താമസിക്കാൻ പാടില്ലേ. ഞാൻ കഴിഞ്ഞ ദിവസം ഒരു കോഴി വാങ്ങിയിട്ട് പകുതി വെച്ചിട്ട് ബാക്കി പകുതി കഷ്ണങ്ങളാക്കി മുളകുപുരട്ടി ഫ്രിഡ്ജിൽ വച്ചിട്ടുണ്ട്. അത് ഓർത്തത് നന്നായി. അതിൽ നിന്ന് ഒരു കഷണം എടുത്ത് എലിപ്പെട്ടി തുറന്ന് അകത്തെ കമ്പിയിൽ കൊളുത്തി എലി കേറി കടിച്ചാൽ പെട്ടിയുടെ വാതിൽ അടയുന്ന വിധത്തിൽ അഡ്ജസ്റ്റ് ചെയ്തു വച്ചു. പരിപാടിയുടെ വിജയത്തിനായി വേദിയിലേക്കുള്ള വെളിച്ചമെല്ലാം അണച്ചു കൊടുത്തു സഹായിച്ചു.
ഫേസ് ബുക്കിൽ പോസ്റ്റിട്ടിട്ട് നോട്ടിഫിക്കേഷന് ചെവിയോർത്ത് കാത്തിരിക്കുന്ന പോലെ കാത്തിരുന്നത് വൃഥാവിലായില്ല. ഏകദേശം അരമണിക്കൂറിനകം എലിപ്പെട്ടിയുടെ വാതിലടയുന്ന ശബ്ദം കേട്ട് സന്തോഷത്തോടെ ചെന്നു ലൈറ്റിട്ടു നോക്കിയപ്പോൾ അതാ കൂട്ടിലകപ്പെട്ടു കിടക്കുന്നു വില്ലൻ. ഓടിയോടി ക്ഷീണിച്ച എലിയും ഓടിച്ചോടിച്ച് ക്ഷീണിച്ച ഞാനും സത്യത്തിൽ ഓരോ കൂട്ടിൽ തന്നെയാണ്. ഒരാൾ എലിക്കുട്ടിൽ ഒരാൾ പ്രവാസ കൂട്ടിൽ എന്ന വ്യത്യാസം മാത്രം. നിന്റെ കൂട്ടിലുള്ള ജീവിതം നാളെ രാവിലത്തെ കൊണ്ടു തീരും.
എലിക്ക് പ്രാണവേദന, പൂച്ചയ്ക്ക് വീണവായന എന്നെല്ലാം പറയുമായിരിക്കും പക്ഷെ എന്നെ കുറെ കഷ്ടപ്പെടുത്തിയതിന് നിനക്കുള്ള പണി വലിയ പെയിന്റ് പാട്ടയിൽ വെള്ളം നിറച്ച് പെട്ടിയോടെ അതിൽ മുക്കിപ്പിടിക്കുമ്പോൾ ഉയരുന്ന അഞ്ചാറു കുമിളകൾ. അതോടെ തീർന്നു. ഏതായാലും ശുഭരാത്രി, നാളത്തെ കാര്യം നാളെ.

രാവിലെ എഴുന്നേറ്റപ്പോൾ എന്നത്തേയും പോലെ നല്ല ഉന്മേഷം. മോളുടെ ജന്മദിനമായതിനാൽ മോളെ വിളിച്ച് ജന്മദിനാശംസകൾ പറഞ്ഞു. മോൾ സന്തോഷത്തോടെ ആശംസകൾ ഏറ്റുവാങ്ങിയെങ്കിലും സംസാരിത്തിടയ്ക്ക് അച്ഛനില്ലാത്തതിനാൽ പിറന്നാളിന് ഒരു സുഖമില്ലച്ഛാ എന്ന് പറഞ്ഞത് പിറന്നാൾ സന്തോഷത്തിലും അല്പം നോവു പടർത്തി.
സുലൈമാനി ഉണ്ടാക്കാൻ കിച്ചനിൽ ചെന്നപ്പോൾ ആണ് ഇന്നലത്തെ പുലി പിടുത്തം പോലുള്ള എലിപിടുത്തത്തെ ഓർമിപ്പിച്ചത്. കൂട്ടിൽ കിടക്കുന്ന എലിയെ കണ്ടപ്പോൾ ഇന്നലെ ഉണ്ടായിരുന്ന ദേഷ്യമൊന്നും
ഇന്നു തോന്നുന്നില്ല . കലിംഗയുദ്ധത്തിനു ശേഷമുള്ള ഒരു നിസ്സംഗത.
ഇന്നു തോന്നുന്നില്ല . കലിംഗയുദ്ധത്തിനു ശേഷമുള്ള ഒരു നിസ്സംഗത.
സത്യത്തിൽ കൂട്ടിൽ കിടക്കുന്ന എലിക്കും കാണില്ലേ കുടുംബം. മക്കൾക്ക് ഒരു നേരത്തെ ഭക്ഷണത്തിനും കൂടി ആയിരിക്കില്ലെ പാവം ഇര തേടിയിറങ്ങിയത്. എലിയെ കാത്തിരിക്കുന്ന ഒരു എലികുടുംബമുണ്ടാകുമോ എന്നൊരു തോന്നൽ ഉളളിലുയർന്നപ്പോൾ പിന്നെയൊന്നും നോക്കിയില്ല. എലിപ്പെട്ടിയും എടുത്തു കൊണ്ട് കുറച്ചു ദൂരെയുള്ള കച്ചറ ഡ്രമ്മിന്റെ അടുത്ത് ചെന്ന് എലിപ്പെട്ടിയുടെ വാതിൽ തുറന്നു പിടിച്ചു. വിശ്വസിക്കാനാവാത്ത പോലെ
കൂട്ടിൽ നിന്ന് പുറത്തിറങ്ങാതെ എന്നെയും നോക്കി നിൻക്കുന്ന എലി. ഇതും ഇന്നലത്തെ കളിയുടെ ബാക്കിപത്രമാണോ എന്ന സംശയത്തോടെ എലി പയ്യെ പയ്യെ ഇറങ്ങി നടന്നു പോയി.
ഇത്തിരി ദൂരം നടന്നു പോയിട്ട് തിരിഞ്ഞു നോക്കിയത് എന്റെ
ഏകാന്തതയിലേക്ക് ഇടയ്ക്കെല്ലാം വീണ്ടും വരാം
എന്ന ഓർമ്മപ്പെടുത്തൽ ആണോ?

By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക