
ഇന്ന് ഞാൻ ഒത്തിരി സംസാരിച്ചു,
ഇന്നലത്തേക്കാൾ കൂടുതൽ..
ഇന്നലത്തേക്കാൾ കൂടുതൽ..
ഇന്ന് ഞാൻ ഒരുപാടു കൊഞ്ചി,
ഇന്നലത്തേക്കാൾ കൂടുതൽ..
ഇന്നലത്തേക്കാൾ കൂടുതൽ..
ഇന്ന് ഞാൻ ഒത്തിരി ഉമ്മകൾ കൊടുത്തു,
ഇന്നലത്തേക്കാൾ കൂടുതൽ..
ഇന്നലത്തേക്കാൾ കൂടുതൽ..
ഇന്ന് ഞാൻ ഒരുപാടു കരഞ്ഞു,
ഇന്നലത്തേക്കാൾ കൂടുതൽ..
ഇന്നലത്തേക്കാൾ കൂടുതൽ..
ഒരിക്കലുമില്ലാത്തപോൽ......
ഇന്ന് പുതുവർഷപ്പിറവിയായിരുന്നു..
ഞാൻ ഉണ്ടാകുമെന്നു പറഞ്ഞിരുന്നു കൂടെ, അവളോട്..
എന്റെ എല്ലാമായ അവളോട്,
എന്റെ മകളോട്..
ഉണ്ടാകും..
കൂടെ, അവളുടെ കൂടെ..
എന്നും എപ്പോഴും.
---------- ------------ -----------
ഉണ്ണികൃഷ്ണൻ.... മുരുപ്പേൽ
എന്നും എപ്പോഴും.
---------- ------------ -----------
ഉണ്ണികൃഷ്ണൻ.... മുരുപ്പേൽ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക