
മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങി ധൃതിയിൽ നടന്നു പോകുമ്പോൾ പുറകിൽ നിന്നൊരു വിളി..
"അമ്മേ"
അത്ര പരിചയമുള്ള ശബ്ദം അല്ലെങ്കിലും ആ വിളിയിൽ പെട്ടെന്നു തിരിഞ്ഞു നോക്കുകയായിരുന്നു..
"സംശയിക്കേണ്ട, അമ്മയെ തന്നെ.."
എത്ര നോക്കീട്ടും എനിക്ക് ആളെ പിടികിട്ടീല്ല.ആരാണെന്ന് ചോദിക്കും മുമ്പേ അയാൾ പറഞ്ഞു..
"അമ്മ എന്നെ ഓർത്തെടുക്കാൻ ഒരു വഴിയുമില്ല.. പക്ഷേ എനിക്ക് അമ്മയെ അറിയാം ,ഒരു തവണയേ പരിചയപ്പെട്ടുവെങ്കിലും.."
ഞാൻ ഒന്ന് വെളുക്കനെ ചിരിച്ചിട്ട് പറഞ്ഞു.
"മോനെ എനിക്ക്
മനിസിലായില്ലാട്ടോ"
മനിസിലായില്ലാട്ടോ"
അയാളും ചിരിച്ചു....
"വീട്ടുകാരും നാട്ടുകാരും വെറുത്തിരുന്ന ആളായിരുന്നു പണ്ട് ഞാൻ. വെറുതെ വെറുത്തതല്ല,എന്റെ കൈയ്യിലിരിപ്പിന്റെ ഗുണം കൊണ്ടായിരുന്നു. പക്ഷേ അന്ന് അമ്മയെ കാണാനിടയായ സംഭവം മുതൽ ഞാൻ നന്നാകുകയായിരുന്നു..ഞാൻ ഇപ്പോ ഗൾഫിൽ നല്ലൊരു ജോലി ചെയ്യുന്നു.അനിയത്തിയെ കെട്ടിച്ചയച്ചു.ഇപ്പോ ലീവിന് വന്നതാണ്.. ഒരു കല്ല്യണമൊക്കെ നോക്കണം...ഇപ്പോ എന്നെ എല്ലാർക്കും വലിയ ഇഷ്ടാ..അതിനു കാരണം ആയ അമ്മയെ ഞാൻ എന്നും ഓർക്കാറുണ്ട്.."
ഇനി ഇയാൾക്ക് പെണ്ണ് അന്വേഷിക്കാൻ പറയാനാണോ ...ഞാൻ സംശയിച്ചു. ചിന്തകൾക്ക് വിരാമമിട്ട് ഞാൻ അയാളോട് പറഞ്ഞു...
"മോനെ എനിക്ക് മനസിലായുമില്ല,പിന്നെ എന്റെ ബസ്സും വരാറായ്"
അയാൾ വീണ്ടും ചിരിച്ചു.. എന്നിട്ട് പറഞ്ഞു..
"വർഷങ്ങൾക്ക് മുമ്പ് ഒരു പന്ത്രണ്ടാം ക്ലാസ്സുകാരന്റെ തുറന്ന കത്ത് അമ്മക്ക് കിട്ടിയതു ഓർക്കുന്നുണ്ടോ. എങ്കിൽ അതു മതി എന്നെ ഓർക്കാൻ.."
പറഞ്ഞു തീരും മുന്നേ എനിക്ക് പോകാനുള്ള ബസ്സ് വന്നു.ഞാൻ അയാളോട് യാത്ര പറഞ്ഞ് ബസ്സിൽ കയറി.
ബസ്സ് മുന്നോട്ടേക്കു നീങ്ങി; എന്റെ ഓർമ്മകൾ പുറകിലേക്കും....
ഇതു പോലൊരു വൈകുന്നേരം സ്ക്കൂൾ വിട്ട സമയം ഞാനും കുട്ടികൾക്കൊപ്പം ബസ്സിൽ തിക്കിത്തിരക്കി കയറി. ലേഡീസ് സീറ്റൊക്കെ നിറഞ്ഞിരുന്നു.. പുറകോട്ടു നോക്കിയപ്പോൾ ഒരു സ്ക്കൂൾ കുട്ടിയുടെ അടുത്ത് സീറ്റ് കിട്ടി..
ബസ്സ് വളവുകൾ തിരിയുമ്പോൾ പയ്യൻ തട്ടിമുട്ടി ഇരുന്നപ്പോൾ എന്റെ തോന്നലെന്ന് കരുതി..കുറച്ചു നേരം കഴിഞ്ഞപ്പോ അവന്റെ കൈമുട്ട് എന്റെ വയറ്റിൽ ഉരസാൻ തുടങ്ങി. ഞാൻ അവനെ നോക്കി. പയ്യൻ ഒന്നും അറിയാത്ത പോലെ പുറത്തേക്ക് നോക്കി പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നു...
ഞാൻ ആ പയ്യന്റെ തോളത്തു കൈയ്യിട്ട് എന്റെ അരികിലേക്ക് ചേർത്തിരുത്തി...എന്നിട്ട് ചോദിച്ചു.
"ഇപ്പോ നിനക്കു നിന്റെ അമ്മ ചേർത്തിരുത്തിയതു പോലെ തോന്നുന്നില്ലേ..."
പയ്യൻ പെട്ടെന്ന് കുതറി മാറിയെങ്കിലും ഞാൻ ചേർത്തു തന്നെ ഇരുത്തി.അവന്റെ മുഖം കുനിഞ്ഞു.. കണ്ണീർ തുള്ളികൾ ഇറ്റിറ്റ് ബാഗിൽ വീഴുന്നത് എനിക്ക് കാണാമായിരുന്നു...
അവനൊരു പുഞ്ചിരി നല്കി കൊണ്ട് ഞാൻ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി...
അവനൊരു പുഞ്ചിരി നല്കി കൊണ്ട് ഞാൻ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി...
ദിവസങ്ങൾക്കു ശേഷം എനിക്കൊരു കത്ത് കിട്ടി.
"അന്ന് ബസ്സിൽ വച്ച് ഞാൻ അമ്മയോടു അപമര്യാദയായ് പെരുമാറി...പൊറുക്കാൻ പറ്റാത്ത തെറ്റ്..ഇനി ആവർത്തിക്കില്ല ;കാതിലും മനസ്സിലും തുളഞ്ഞുകയറിയ അമ്മയുടെ ചോദ്യം മനസ്സിൽ ഉള്ളടത്തോളം കാലം...
അമ്മേ മാപ്പ്.....!!
അമ്മേ മാപ്പ്.....!!
By Shobitha Madathil
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക