തിരുന്നാവായ നാവാമുകുന്ദക്ഷേത്രത്തിൽ ബലിതർപ്പണത്തിനായി പടിക്കെട്ടുകളിൽ അയാൾ ഇരിക്കുമ്പോൾ സൂര്യകിരണം ഉദിച്ചു വരുന്നതെയുണ്ടായിരുന്നുള്ളൂ...
ഭാര്യയുമൊത്താണ് അയാൾ പുലർച്ചെ അവിടെയെത്തിയത്. അമ്മ മരിച്ചിട്ട് ഇന്നേക്ക് 8വർഷം തികയുന്ന ദിവസം.
കർമ്മി പറയുന്നതിനനുസരിച്ച് അയാൾ ക്രിയകൾ ഓരോന്നും ചെയ്തു.
അതിനിടെ, അയാളുടെ കണ്ണീർ പൊഴിയുന്നുണ്ടായിരുന്നു. തിരിച്ചു പോരുമ്പോഴും അയാൾ ഭാര്യയോടൊന്നും സംസാരിച്ചില്ല.
നിശബ്ദനായി തന്നെ ഡ്രൈവ് ചെയ്തു.
വീട്ടിൽ വന്നയുടനെ തന്നെ അകത്തേക്കു കയറി
ഹാങ്കറിൽ തൂക്കിയിട്ടിരിക്കുന്ന പോലീസ് യൂണിഫോം അയാൾ എടുത്തു, എന്നിട്ട് നെഞ്ചോട് ചേർത്തു വെച്ചു.
" അമ്മയുടെ വിയർപ്പിനാൽ തനിക്ക് കിട്ടിയതാ ഈ യൂണിഫോം ... എന്നിട്ടും അതൊന്നനുഭവിക്കാനുള്ള ഭാഗ്യം അമ്മയ്ക്കുണ്ടായില്ല."
ചുണ്ടുകൾ വിറപൂണ്ടപ്പോൾ കണ്ണീർ ധാരയായി പൊഴിഞ്ഞു.
അമ്മയുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു മകനെ പോലീസ് ആക്കുക എന്നത്. അതിലുപരി ,അതേ ആഗ്രഹവും അയാളിലും ഉണ്ടായിരുന്നു എന്നതാ സത്യം .
പോലീസ് ക്വാർട്ടേഴ്സിലെ യൂണിഫോം അലക്കുന്ന ജോലിയായിരുന്നു അമ്മയ്ക്ക്, ചിലപ്പോൾ അമ്മയുടെ കൂടെ അവനും പോകും. കാക്കി കണ്ട് കണ്ട് അതിൽ ഭ്രമം മൂത്താ പോലീസ് ആകണം എന്നാഗ്രഹം ഉണ്ടായത്.

" സതീശേട്ടാ "
ഭാര്യ രമ്യയുടെ വിളി കേട്ട് അയാൾ നിറകണ്ണുകളോടെ തിരിഞ്ഞു നോക്കി.
ഒന്നും പറയാതെ അയാൾ ഉമ്മറത്തേയ്ക്കു പോയി. ചാരുപടിയിൽ ഇരുന്നു,
ഇപ്പോൾ താമസിക്കുന്നത് അത്യാവശ്യം വലിയ വീടാണ്. തൊട്ടടുത്തായിട്ട് തന്നെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ പഴയ വീട് കാണാം.
ആ വീട് അങ്ങനെ നിൽക്കാൻ കാരണം അതിൽ അമ്മയുടെ വിയർപ്പും കണ്ണീരും ഒരുപാടുണ്ട് എന്നതിനാലാണ്.
"നീ കണ്ടോ.. ആ വീട്
" ഉം ,ഭർത്താവിന്റെ ചോദ്യത്തിന് അവൾ മറുപടി നൽകി.
" അവിടെ ആ ചാണകം മെഴുകിയ നിലത്ത് ഒരമ്മയും ,ആ അമ്മയുടെ മടിയിൽ തല വെച്ചു കിടക്കുന്ന ഒരു മകനേയും നിനക്ക് കാണാനുണ്ടോ..."
അവൾ ഭർത്താവിനെ നോക്കി.
"ഉം, കാണാൻ സാധിക്കുന്നുണ്ട്... "
അവൾ മറുപടി നല്കി.
തന്റെ ആശ്വാസവാക്കുകൾക്കൊന്നും ആ വിഷമത്തെ തട ഇടാനാകില്ലെന്ന് അവൾക്ക് തോന്നി.
നിലംപൊത്താറായ പഴയ വീടിന്റെ ഉമ്മറത്തേയ്ക്ക് അയാൾ പോയി.
ചെളിയും ചപ്പുചവറുകളും നിറഞ്ഞ വൃത്തിഹീനമായ നിലത്ത് ഇരുന്നു.

മനസ്സ് പഴയ ഓർമ്മയിലൂടെ സഞ്ചരിച്ചു.
നാണുപിള്ളയുടെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വരുന്ന പത്തു വയസ്സുകാരന്റെ ചിത്രം മനസ്സിൽ തെളിഞ്ഞു.
" പറ്റൊക്കെ പെട്ടെന്ന് തീർക്കാൻ അമ്മയോട് പറയണംട്ടാ....
നിന്റെ തന്തപ്പിടി ഇപ്പഴും വീട്ടിൽ വരാറുണ്ടോടാ..?"
പരിഹാസം കലർന്നതുമായ കണ്ണുരുട്ടിയുള്ള നാണുപിള്ളയുടെ സംസാരം കാതിൽ ഇപ്പോഴും ഉണ്ട്.
കടയിൽ നില്ക്കുന്നവരൊക്കെ ഇതു കേട്ട് ചിരിക്കും.
അമ്മ എഴുതിയ ലിസ്റ്റിലുള്ള മുഴുവൻ സാധനങ്ങളും നാണുപിള്ള തരില്ല. അതൊന്നും ഇവിടെ ഇല്ലെന്ന് ക്രൂരമായ നോട്ടത്തോടെ പറയും.
വീട്ടിൽ നിന്നും കുറച്ചകലെയാണ് പലച്ചരക്കുകട
സാധനങ്ങൾ ഏറ്റിപിടിച്ചു വരും
തലയിൽ സഞ്ചിയും കയ്യിൽ മണ്ണെണ്ണ കുപ്പിയും.
പീടികയിൽ നിന്നും സാധനങ്ങൾ വാങ്ങി വരുമ്പോൾ തന്നെ കണ്ടു. കവലയിൽ ബസ്സിൽ നിന്നിറങ്ങി നില്ക്കുന്ന അച്ഛനെ .മദ്യലഹരിയിലാണെന്ന് കണ്ടാൽ അറിയാം. പിന്നെയൊന്നും നോക്കിയില്ല
ഒരൊറ്റ ഓട്ടം
എങ്ങനെയും എളുപ്പ വഴിയിലൂടെ വീടെത്തണം അത്ര മാത്രം.
മദ്യത്തിനടിമയായ അച്ഛൻ അമ്മയെ ക്രൂരമായി മർദ്ദിക്കും. പണിയെടുത്ത് കിട്ടിയ അമ്മയുടെ പണം കൈക്കലാക്കും.
മറ്റൊരിടത്ത് ഭാര്യയും കുഞ്ഞുങ്ങളും ഉണ്ടെന്നാ പൊതു സംസാരം
പണത്തിന് ആവശ്യം വന്നാൽ ഇവിടേക്ക് വരും.
ഓടിയോടി അമ്മയുടെ അരികിലെത്തി.
" അച്ഛ ....ൻ
കിതപ്പോടെ വാക്കുകൾ പൂർണ്ണമായില്ല. ഓട്ടത്തിനിടയിൽ സാധനങ്ങളൊക്കെ നിലത്ത് വീണിരുന്നു.

ഭർത്താവ് കവലയിൽ വന്നിറങ്ങി എന്ന് മനസ്സിലാക്കിയ അമ്മ കാതിൽ ഇട്ടിരുന്ന മൊട്ടു കമ്മൽ ധൃതിയിൽ ഊരിയെടുക്കും
ചരടിൽ കൊരുത്തിട്ട സ്വർണ്ണഏലസ്സും ഊരിമാറ്റി,ബ്ലൗസ്സിനുള്ളിൽ ഒളിപ്പിച്ചു വെയ്ക്കും.
അപ്പോഴെക്കും ക്രൂരനായ പിതാവ് അവിടെ എത്തും.
"എന്താടീ.. നിന്റെ മോന്ത തെളിയാത്തെ...കെട്ട്യോൻ വന്നത് കണ്ടാലെങ്കിലും ആ തിരുമോന്ത തെളിഞ്ഞൂടെ ."
കൊമ്പൻ മീശ പിരിച്ചു കൊണ്ട് അമ്മയ്ക്കു നേരെ തിരിയും.
" ഇന്നലെ ഏത് ഏമാനാടി .. ഇവിടെ വന്നത്..
അയാൾ ഭാര്യയുടെ അടുത്തേക്ക് നീങ്ങി.
ദേഷ്യം ഉളളിലൊതുക്കി അമ്മ എല്ലാം സഹിച്ചു.
സംശയരോഗിയും ദുഷ്ടനുമായ പിതാവിൽ നിന്നും ഇത്തരം വാക്കുകൾ മാത്രം കേൾക്കുകയുള്ളു.

ചായ ഗ്ലാസ്സുമായി വന്ന അമ്മുടെ കയ്യിൽ നിന്നും ചൂടുള്ള ചായ വാങ്ങി മുഖത്തേക്ക് ഒഴിച്ചു. വേദന കൊണ്ട് പുളയുന്ന അമ്മയുടെ മുടിക്കെട്ടിൽ പിടിച്ച് ചുഴറ്റും. പിടിക്കാൻ ചെന്നാൽ എന്നെ മുറിക്കകത്താക്കി പൂട്ടും.
പേടിയായിരുന്നു എനിക്ക് അച്ഛനെ .
ഭർത്താവിനരികിലേക്ക് രമ്യ ചേർന്നിരുന്നു.
ഇത്രയും നേരം ഭർത്താവിന്റെ പഴയ കാലങ്ങൾ കേൾക്കുകയായിരുന്നു.

സൂര്യനുദിക്കുന്ന സമയത്തു തന്നെ അമ്മ എഴുന്നേൽക്കും. കൂടെ ഞാനും.
അമ്മയോടൊപ്പം ഞാനും പണികളിൽ സഹായിക്കും. അതിനിടയിൽ പഠിത്തവും.
എട്ടു മണിക്ക് പോലീസ് ക്വാർട്ടേഴ്സിൽ എത്തും. പോലീസ്ക്കാരുടെ യൂണിഫോം എല്ലാം കഴുകി ഉണക്കിയെടുക്കും
ഡ്രസ്സൊക്കെ അയേൺ ചെയ്തു കൊടുക്കും.
പത്തരയോടെ സ്കൂളിലെത്തണം.
അങ്ങനെ കഷ്ടപ്പാടിലും പഠിച്ച്, അമ്മയുടെ ആഗ്രഹം പോലെ കാക്കിയണിഞ്ഞു.
പക്ഷെ, ഡിഗ്രി അവസാന സമയത്ത് ക്യാൻസർ ബാധിച്ച് അമ്മ ഹോസ്പിറ്റലായി.അമ്മ കിടപ്പിലായ വിവരം അറിഞ്ഞപ്പോൾ അച്ഛൻ വരാതെയായി.പഠന കാര്യവും വീട്ടുകാര്യവും, അമ്മയുടെ ചികിൽസയ്ക്കൊക്കെ ഒരുപാടു പണം ആവശ്യമായി വന്നു.പുലർച്ചെ എണീക്കുന്ന സ്വഭാവം ഉള്ളതുകൊണ്ട് കാലത്ത് തന്നെ പത്രം ഇടുന്ന ജോലി ചെയ്യാൻ തുടങ്ങി.
ആ ജോലി മാത്രം പോരെന്ന് മനസ്സിലാക്കിയപ്പോഴാണ് മറ്റൊരു ജോലിയും വേണമെന്ന് ഒരു തോന്നൽ.
നാലരക്ക് ക്ലാസ് കഴിഞ്ഞാലുടൻ തന്നെ കടപ്പുറത്തേക്ക് വെച്ചു പിടിക്കും.
കൂട്ടുകാരന്റെ ഉപ്പാക്ക് ഒരു തട്ടുക്കടയുണ്ട്.
അതിന് സഹായിയായി കൂടും.
നല്ല തിരക്കുള്ള പെരിയമ്പലം ബീച്ചിലേക്ക് ഞാൻ പോകും.
അസ്തമയ സൂര്യന്റെ പ്രഭ കടലാഴങ്ങളിലേക്ക് മുങ്ങി താഴുമ്പോൾ ,ആ മനോഹരമായ ദൃശ്യം ക്യാമറയിൽ പകർത്താൻ ഒരുപാടു ജനങ്ങൾ തടിച്ചുകൂടും.
സാമാന്യം തിരക്കു കൂടുന്ന സമയത്ത് ,നല്ല തിരക്ക് തട്ടുകടയിൽ ഉണ്ടാകും - മൊയലാളിക്ക് കച്ചോടം കൂടുതൽ ഉണ്ടായാൽ
മതി ,വല്ലതും എക്സ്ട്രാ തരും .
അതു കഴിഞ്ഞ് രാത്രി വീടെത്തുമ്പോൾ നാലഞ്ചു പിള്ളേർ ട്യൂഷനായി വരും.
സൂര്യോദയം മുതൽ സൂര്യ അസ്തമയം വരെ ചക്രശ്വാസം വലിക്കും
ദിനങ്ങൾ ഓരോന്നും കഴിഞ്ഞു. അമ്മയുടെ അസുഖം നാൾക്കുനാൾ കൂടി വന്നു.
അങ്ങനെ ഞാൻ കഷ്ടപ്പാടിലും നല്ല മാർക്കിന് ഡിഗ്രി പൂർത്തിയാക്കി.
PSC വഴി പോലീസ് സെലക്ഷൻ കിട്ടി ജോലിക്ക് പോകാൻ നേരം ,അതിന്റെ സന്തോഷം പങ്കു വയ്ക്കുവാൻ അമ്മ അരികിൽ ഇല്ലായിരുന്നു.
എങ്കിലും അമ്മയുടെ ആഗ്രഹം സാധ്യമാകുന്ന ആ മുഹൂർത്തം അമ്മ കാണണം
അതിനായി അമ്മയുടെ മുമ്പിലേക്ക് പോലീസ് യൂണിഫോം ധരിച്ച് ഞാൻ പോയി.
തീർത്തും അവശയായിരുന്നു അമ്മ
"അമ്മേ... അമ്മേടെ മോൻ ജോലിക്ക് കയറുവാണ് ... "
അമ്മയുടെ കാൽക്കൽ തൊട്ടു വണങ്ങി
നിറകണ്ണുകളോടെ അമ്മയെ കെട്ടി പിടിച്ചു മുത്തം നല്കി.
പിന്നീട് എണീറ്റ് നിന്ന്,
അമ്മയെ സല്യൂട്ട് അടിച്ചു.
"എന്റെ ആദ്യ സല്യൂട്ട് എന്റെ അമ്മയ്ക്കിരിക്കട്ടെ.
ഈ മകനെ നല്ലൊരു മകനാക്കി മാറ്റിയതിൽ
അതിലുപരി നല്ലൊരു വ്യക്തിയാക്കിയതിന്
പട്ടിണികിടന്ന്, ഉടുന്തുണി മുറുക്കിയെടുത്ത് വേദനകളും ദുരിതങ്ങളും മറ്റാരേയും അറിയിക്കാതെ ,ഈ മകനെ ഇങ്ങനെയാക്കിയതിന് അമ്മാ.. ഒരു ബിഗ് സല്യൂട്ട്. "
ഓർമ്മകളിലൂടെ ഒരോട്ടപ്രദക്ഷിണം നടത്തുകയായിരുന്നു അയാൾ
അമ്മയുടെ ഓർമ്മകൾ വല്ലാതെ തളർത്തി,
അത്രയും പറഞ്ഞപ്പോഴെയ്ക്കും സതീശ് പൊട്ടിക്കരഞ്ഞുപ്പോയി.
അപ്പോൾ അവിടെ ഒരു തണുത്ത കാറ്റ് വീശി.
സ്നേഹചുംബനങ്ങളാൽ പൊതിയുന്ന അമ്മയുടെ സാന്നിദ്ധ്യം അവിടെ അനുഭവപ്പെട്ടു.

രമ്യ ഭർത്താവിനരികിലേക്ക് ചേർന്നിരുന്നു.
സുമേഷ് കൗസ്തുഭം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക