പള്ളിയില്‍ നിക്കാഹിനാണ് ഞാന്‍ ആ മനുഷ്യനെ ആദ്യമായി ശ്രദ്ധിക്കുന്നത്.ബലിഷ്ട്ടമായ കരങ്ങള്‍.നിക്കാഹ് ചെയ്യാന്‍ വരന്റെയും വാപ്പയുടേയും കൈകള്‍ ചേര്‍ത്ത് പിടിപ്പിച്ചപ്പോള്‍ തന്നെ അയാളുടെ ഖല്‍ബിലെ ചൂട് ഞാനറിഞ്ഞു.അദ്ധേഹത്തിന്റെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു.
പതിയെ ഒരു ആശ്വാസത്തിന്റെ തടകല്‍ ഞാന്‍ ആ കൈകളില്‍ തടവി.ബിസ്മിയും ഹംദും പറഞ്ഞ് ഞാന്‍ അയാളിലേക്ക് നിക്കാഹിന്റെ വചനങ്ങള്‍ ഉരുവിട്ട് കൊടുത്തു."എന്റെ മകള്‍ മുഹ്സിനയേ"അയാള്‍ വിക്കി വാക്കുകള്‍ തൊണ്ടയില്‍ തപ്പി തടഞ്ഞു.വീണ്ടും വീണ്ടും ഞാന്‍ പതിയെ സാവകാഷം അയാള്‍ക്ക് ഓരോ വചനവും പറഞ്ഞ് കൊടുത്തു.വലിയ ഒരു ദൗത്വം പൂര്‍ത്തീകരിച്ച മട്ടില്‍ നിക്കാഹ് കഴിഞ്ഞ് അയാള്‍ എഴുന്നേറ്റു.

മരുമകനെ ആലിംഗനം ചെയ്ത് ആള്‍ക്കൂട്ടത്തിനിടയില്‍ അയാള്‍ എന്നിലേക്ക് വന്നു.വെളുത്ത പുത്തന്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കുറേ പൈസാ കവറുകള്‍ നിഴലടിക്കുന്നുണ്ടായിരുന്നു.എന്റെ അരികില്‍ വന്ന് എന്റെ കൈകളില്‍ മുറുക്കെ പിടിച്ച് സലാം പറഞ്ഞപ്പോള്‍ കൈക്കുള്ളിലേക്ക് രണ്ട് അഞ്ഞൂറിന്റെ നോട്ടും മുറുക്കി പിടിപ്പിച്ചു.ഭക്ഷണം കഴിക്കാന്‍ ഓഡിറ്റോറിയത്തിലേക്ക് വരണമെന്നും പറഞ്ഞ് നിറഞ്ഞ കണ്ണുകളുമായ് അദ്ധേഹം പള്ളി ഓഡിറ്റോറിയത്തിലേക്ക് ആള്‍ക്കൂട്ടത്തോടൊപ്പം നടന്നു.
കുറച്ച് നേരം അയാളെ നോക്കി നിന്നു.അതിന് ശേഷമാണ് പൈസയെ കുറിച്ചോര്‍ത്തത്.ശ്ശെ ഈ കണ്ണീരിന്റെ നനവുള്ള പൈസ ഞാന്‍ കൈക്കുള്ളില്‍ ഒതുക്കിയ നിമിഷത്തെ ഓര്‍ത്ത് ഖേദിച്ചു.ഇത് വരെ അദ്ധേഹത്തെ ഞാന്‍ പള്ളിയിലൊന്നും കണ്ടിട്ടില്ല.ളുഹര്‍ നമസ്ക്കാരവും കഴിഞ്ഞ് ഞാന്‍ മുറിയില്‍ പോയി.എന്റെ പോക്കറ്റില്‍ കിടന്ന ആ നനവുള്ള നോട്ടുകള്‍ എനിക്ക് സ്വസ്തധ തന്നില്ല.മേശയില്‍ നിന്നും ഒരു കവര്‍ എടുത്ത് രണ്ടായിരത്തിന്റെ ഒറ്റ നോട്ട് എടുത്ത് കവറില്‍ ഇട്ട് ഞാനും നേരെ ഓഡിറ്റോറിയത്തിലേക്ക് പോയി.

അവിടെയും വിദൂരതയില്‍ നിന്ന് തന്നെ എന്റെ നോട്ടങ്ങളെ സ്വാധീനിച്ചത് ആള്‍ക്കൂട്ടത്തിനിടയിലും ഒറ്റപ്പെട്ട് നിന്നിരുന്ന ആ മനുഷ്യനിലേക്കാണ്.കല്ല്യാണ അലങ്കാരങ്ങള്‍ അവിടെമാകെ കാണാമെങ്കിലും അദ്ധേഹത്തിന്റെ മുഖത്ത് മാത്രം ആരും കാണാത്ത ഒരു ഭയം ഞാന്‍ കണ്ടിരുന്നു.കയ്യില്‍ പിടിച്ച് ഖല്‍ബറിഞ്ഞത് കൊണ്ടായിരിക്കും ഞാന്‍ മാത്രം കണ്ടത്.മുഖത്തൊരു ക്രിതൃമ ചിരി ഒട്ടിച്ച് തന്നെയാണ് അയാളുടെ നില്‍പ്പ്.പരിചയമുള്ളവരേയും ഇല്ലാത്തവരേയുമെല്ലാം നോക്കി അയാള്‍ ചിരിക്കുന്നുണ്ട്.എല്ലാവരും കൊടുക്കുന്ന പൊതികള്‍ അയാള്‍ വാങ്ങി പോക്കറ്റിലും ഇടുന്നുണ്ട്.
ദാരിദ്രത്തിന്റെ പടുകുഴിയിലും ജന്മം നല്‍കിയ മകള്‍ക്ക് വേണ്ടി കിടപ്പാടവും വിറ്റ് ജനങ്ങളുടെ മുന്നില്‍ കൈയ്യും നീട്ടി നിന്ന് തെണ്ടുന്ന ഒരു പിതാവ്.ബാക്കിയുള്ള രണ്ട് പെണ്‍ മക്കളെ കെട്ടിക്കുന്ന ചിന്തയിലല്ല ആ മനസ്സ് ഉരുകുന്നത്.ഈ ആളും ആരവവും അവസാനിക്കുമ്പോള്‍ നാളെ രാത്രി അന്തിയുറങ്ങാന്‍ ഇനി എവിടെ പോകും എന്ന ചിന്തയിലാണ്.
കല്ല്യാണ മണ്ഡപത്തില്‍ മണവാളന്‍(മരുമകന്‍)ഇതൊന്നും അറിയാതെ കിട്ടിയ സ്ത്രീധനത്തിന്റെ ഹുങ്കില്‍ കൂട്ടുകാരുമൊത്ത് തുള്ളി തിമര്‍ക്കുകയാണ്.അവനറിയോ നീറുന്ന ഈ ഉപ്പയുടെ ഖല്‍ബിലെ വേദന.ഒരു പെണ്ണിന് അവന്‍ അഭയം കൊടുത്തപ്പോള്‍ നഷ്ട്ടമായത് രണ്ട് പെണ്‍ കുട്ടികളുടെ മേല്‍ക്കൂരയാണ്.കിടപ്പാടമാണ്.

ഞാന്‍ അയാളുടെ അരികിലെത്തി.അദ്ധേഹം കുറച്ച് കൂടി ആവേശത്തില്‍ എന്റെ അടുത്തേക്ക് വന്നു.ഞാന്‍ ആരും കാണാതെ എന്റെ കയ്യിലെ പൊതി അദ്ധേഹത്തിന്റെ കൈകളില്‍ വെച്ചു.അയാള്‍ പൈസയാണെന്ന് അറിഞ്ഞതും "വേണ്ട ഉസ്താദേ" എന്നും പറഞ്ഞ് എന്റെ കൈകളിലേക്ക് തിരിച്ച് വെച്ചു."ബര്‍ക്കത്തിന് ഇതിരിക്കട്ടെയെന്നും" പറഞ്ഞ് ഞാന്‍ അയാളുടെ പോക്കറ്റിലേക്ക് ആ കവര്‍ വെച്ച് കൊടുത്ത് അകത്തേക്ക് കയറി.ഭക്ഷണം കഴിക്കാന്‍ ഇരുന്നു.
ഓഡിറ്റോറിയത്തിന്റെ ഒരറ്റത്ത് എല്ലാം നേടിയ സന്തോഷത്തില്‍ മരുമകനും മറ്റൊരറ്റത്ത് എല്ലാം ഇല്ലാതായ വിഷമത്തില്‍ ഉപ്പയും...ഈ രണ്ട് സംസാകാരങ്ങളാണ് ഒന്നായ് ചേരുന്നത്.
ഓഡിറ്റോറിയത്തിന്റെ ഒരറ്റത്ത് എല്ലാം നേടിയ സന്തോഷത്തില്‍ മരുമകനും മറ്റൊരറ്റത്ത് എല്ലാം ഇല്ലാതായ വിഷമത്തില്‍ ഉപ്പയും...ഈ രണ്ട് സംസാകാരങ്ങളാണ് ഒന്നായ് ചേരുന്നത്.
കഴിക്കുന്നതിനിടയില്‍ ഞാന്‍ ആ ഉപ്പയെ ഒന്ന് കൂടി നോക്കി...അദ്ധേഹം എന്നെയും നോക്കുന്നുണ്ടായിരുന്നു.കണ്ണുകള്‍ നിറഞ്ഞിരുന്നു.എന്റെയും അദ്ദേഹത്തിന്റെയും....ഞാന്‍ കൊടുത്ത പൊതി പോക്കറ്റില്‍ നിന്നും എടുത്ത് അദ്ദേഹം മുണ്ടിന്റെ മടിക്കുത്തില്‍ ഭദ്രമാക്കിയതും ഞാന്‍ കണ്ടു.പൈസ കൊടുത്ത കവറിന്റെ മുകളിലെ എന്റെ രണ്ട് വാക്കുകളായിരിക്കാം അയാളെ കരയിച്ചത്.
ഉസ്താദിന്റെ സമ്മാനം....
ഉസ്താദിന്റെ സമ്മാനം....
സ്നേഹപ്പൂര്‍വ്വം ഉപ്പക്ക് ....
ഉസ്താദിന്റെ സമ്മാനം.....
Writter:Amal Hafiz Nasim Noori
Muvattupuzha
ഉസ്താദിന്റെ സമ്മാനം.....
Writter:Amal Hafiz Nasim Noori
Muvattupuzha
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക