÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
പിരിഞ്ഞു പോയ വായനക്കാരെയുൾപ്പെടെ രമയുടെ വീട്ടിലേക്ക് ക്ഷണിക്കുന്നു..
ഇതുവരെ ഇല്ലാത്ത സ്വപ്നങ്ങളും ചിന്തകമായി രമ കുളി കഴിഞ്ഞു തിരിച്ചു പോന്നു...
പിന്നീടുള്ള ഓരോ ചൂവടുകളും രമയും നീരജും തമ്മിലുള്ള അകലം കുറച്ചു വന്നു.
* * * * * *
* * * * * *
രണ്ടു ദിവസം കഴിഞ്ഞ് നീരജിന്റെ വീട്ടിൽ ഒരു രാത്രി സമയം...
വീടിന്റെ ഹാളിലായി നീരജിന്റെ അച്ഛൻ ഒരു കൈയിൽ പത്രവും മറു കൈയിൽ ടിവിയുടെ റിമോട്ടുമായി ഇരിക്കുന്നു...
ഹാളിന്റെ ഒരറ്റത്തുള്ള ചുവരിൽ ഘടിപ്പിച്ചിട്ടുള്ള 72 ഇഞ്ച് ടിവി ഓൺ ചെയ്തിട്ടുണ്ട്. 24×8 ചാനലിൽ ഇംഗ്ലീഷ് ന്യൂസ് കേട്ടുകൊണ്ടിരിക്കുകയാണ് അദ്ദേഹം. .
അല്പസമയം കഴിഞ്ഞ് ഒരു പ്ലേറ്റിലായി രണ്ട് ആപ്പിളുമായി സേതുലക്ഷി അങ്ങോട്ട് വന്നു.
പ്ലേറ്റ് അദ്ദേഹത്തിന് മുന്നിലായി വെച്ചിരുന്ന ടീപോയിൽ വെച്ച് ടൈനിംങ് ടേബിളിൽ നിന്നും കത്തിയും മുള്ളുമായി അവർ വീണ്ടും ഭർത്താവിന്നരികിലെത്തി..
അദ്ദേഹം ഇരിക്കുന്ന സോഫയുടെ മറ്റൊരു വശത്തായി ഇരുന്നുകൊണ്ട് സേതുലക്ഷി ആ പ്ലേറ്റ് എടുത്ത് ആപ്പിൾ മുറിച്ചു ഭർത്താവിനായി ചെറിയ കഷണങ്ങളായി വച്ചു കൊടുത്തു....
ഇടയിൽ അവരുടെ സംസാരത്തിലേക്ക്....
'ഇതുവരെ വാർത്ത കണ്ടു കഴിഞ്ഞില്ലെ ബാലേട്ടാ....?'
'വാർത്ത സ്ഥിരമായി കാണുന്നവർക്ക് അത് എത്ര കണ്ടാലും ബോറഡിക്കില്ല.... പ്രത്യേകിച്ചും ഈ ചാനലിൽ...'
'ഹൊ.... എനിക്ക് ഏത് വാർത്തയും സഹിക്കാം. ... പക്ഷേ പൊലിറ്റിക്സും പൊളിറ്റീഷ്യൻസും.... അത് മാത്രം സഹിക്കില്ല...'
'അത് നീ പൊലിറ്റിക്സിൽ ഇറങ്ങാത്തതുകൊണ്ടാണ്...'
'അതെയതെ... ഇതുവരെ അതൊന്നും ഇല്ലാതെ ജീവിച്ചു. ഇനി ഈ വയസ്സുകാലത്ത് എനിക്ക് ഏതായാലും രാഷ്ട്രീയം വേണ്ട. ..'
'ആ... വേണ്ടെങ്കിൽ വേണ്ട..... ഇപ്പോൾ സ്ത്രീകൾക്ക് നല്ല സ്കോപ്പുള്ള സമയമാണ്... വേണമെങ്കിൽ ഒരു കൈ നോക്കിക്കോ... എന്റെ ഫുൾ സപ്പോർട്ട് ഞാൻ തരാം...'
'ബാലേട്ടന് വേറൊന്നും സംസാരിക്കാനില്ലെ...?'
'എന്നാൽ ഞാൻ നിർത്തി.. ഇനി അതിന്റെ പേരിൽ ഒരു തർക്കം വേണ്ട..'
അല്പസമയം ന്യൂസ് കണ്ടു സേതുലക്ഷി പറഞ്ഞു....
'ബാലേട്ടാ... ആ മലയാളം ചാനൽ ഒന്നു വെക്കുമോ... ആ ഫ്ലവേഴ്സ് ചാനൽ വെക്ക്. . അതിലാവുമ്പോൾ നല്ല നല്ല പ്രോഗ്രാംസ് കാണാം. ..'
'ഉം.... സീരിയൽ ആവും... വള്ളി പൊട്ടിയ സീരിയൽ....'
'അതല്ല... വേറെ എന്തെങ്കിലും കാണും ...'
ബാലേട്ടൻ റിമോട്ട് സേതുലക്ഷിക്ക് കൈമാറി. ..
'തനിക്ക് ഇഷ്ടമുള്ളത് വെച്ചോ..'
സേതുലക്ഷി ആ റിമോട്ട് വാങ്ങി ചാനൽ ഓരോന്നായി മാറ്റി നോക്കി....
ഇടയിൽ എപ്പോഴോ ദൃശ്യമായ ഒരു ഡാൻസ് അവരുടെ മനസ്സിൽ ഉടക്കി നിന്നു. പെട്ടെന്ന് അവർ റീ അടിച്ച് ആ ചാനൽ വെച്ചു...
സൂര്യ ഫെസ്റ്റിവൽ പരിപാടികൾ ആയിരുന്നു അവിടെ...
അതിൽ ദൃശ്യമായ നൃത്താവിഷ്ക്കാരത്തിൽ അരങ്ങിൽ നൃത്തം ചെയ്തിരുന്നത് രമയാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ അവർക്കു മനസ്സിലായി. ..
അവരുടെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു...
'ആ നമ്മുടെ രമ....'
'ആ നമ്മുടെ രമ....'
'രമയോ......? അതാരാ...?'
സേതുലക്ഷി അല്പം ഒന്നു പരുങ്ങി.. . എന്ത് പറയും...
എങ്ങനെ പറയാതിരിക്കും...
എങ്ങനെ പറയാതിരിക്കും...
നുണ പറഞ്ഞാൽ അദ്ദേഹം അത് കണ്ടു പിടിക്കും. .. അത് തീർച്ചയാണ്....
അവസാനം ഇതുതന്നെ സന്ദർഭം എന്ന് തീരുമാനിച്ച് അവർ ഭർത്താവിനോട് പറഞ്ഞു. ......
'അത്.... ഞാൻ അറിയും ആ കുട്ടിയെ.. നല്ല കുട്ടിയാണ്....'
'അത് ശരിയാണ്. ... നന്നായി ഡാൻസ് ചെയ്യുന്നുണ്ട്. ......'
'ഞാൻ അതല്ല പറഞ്ഞത്....'
'പിന്നെ....'
'ഞാൻ ഒരു കാര്യം പറഞ്ഞാൽബാലേട്ടൻ ദേഷ്യം പിടിക്കരുത്...'
'ദേഷ്യം വരുന്ന കാര്യമാണ് എന്ന് ഉറപ്പുണ്ടെങ്കിൽ പിന്നെ പറയാതിരിക്കുന്നതല്ലേ നല്ലത്...'
'അതല്ല.. ബാലേട്ടാ.... ഇത് ഒരു പ്രത്യേക കാര്യമാണ്... '
'ആ.... ഏതായാലും താൻ പറയ്.... എന്നിട്ട് തീരുമാനിക്കാം. ...'
സേതുലക്ഷി ഒരു നയത്തിലൂടെ കാര്യങ്ങൾ പറയാൻ തീരുമാനിച്ച് വിഷയത്തിലേക്ക് കടന്നു. ...
'നമ്മുടെ മോന് വയസ്സ് 31 ആവാറായി.... ഇതുവരെ അവന് ഒരു പെൺകുട്ടിയെ കണ്ടെത്താനായിട്ടുണ്ടോ.....?'
'അത് നമ്മുടെ കുഴപ്പമാണോ... എത്ര നല്ല ആലോചനകൾ വന്നതാണ്... അവൻ സമ്മതിക്കാതിരുന്നിട്ടല്ലേ....?'
'അത് അവന് ഇഷ്ടപ്പെട്ട കുട്ടിയെ കാണാതിരൂന്നതുകൊണ്ടാവും....'
'ആ.... എന്നാൽ അവൻ ഇഷ്ടമുള്ള ഒരു കുട്ടിയെ കണ്ടെത്തി വരട്ടെ...'
'ഞാനും അതാ പറയാൻ വന്നത്. .... '
ടിവിയിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് സേതുലക്ഷി പറഞ്ഞു....
'ബാലേട്ടൻ ആ കുട്ടിയെ കണ്ടോ... നല്ല ഭംഗിയില്ലെ കാണാൻ....'
'അതിന്.....?'
'നമുക്ക് ആ കുട്ടിയെ നീരജിനുവേണ്ടി ആലോചിച്ചൂടെ...'?'
'ആ കുട്ടി ഏതാണെന്ന് ആർക്കറിയാം. ......?'
'നീരജിനറിയാം....'
'എങ്ങനെ.....?'
'അവന് ആ കുട്ടിയെ ഇഷ്ടമാണ്.... അവൻ എന്നോട് പറഞ്ഞിരുന്നു. ......'
'അതുശരി.....'
'ബാലേട്ന്റെ തിരക്കൊഴിഞ്ഞ് പറയാമെന്നു കരുതിയതാ....'
'അവന് അങ്ങനെ ഒരിഷ്ടമുണ്ടങ്കിൽ ഞാൻ എതിരൊന്നും പറയുന്നില്ല. ...... ഏതാ ആ കുട്ടി.....?'
'ഗുരുവായൂരിൽ ഉള്ളതാ.... പേര് രമ.... ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയാണ്...'
'കൊള്ളാം..... അച്ഛനും അമ്മയും ഒക്കെ ഉണ്ടോ...... ബിസിനസ്സുകാരാണോ...?'
'അങ്ങനെ ഒന്നും ഇല്ല. .. അതാ ഞാൻ പറഞ്ഞത്...... പാവപ്പെട്ട കുട്ടിയാണെന്ന്..... അച്ഛനും അമ്മയും ഒക്കെ നേരത്തെ മരിച്ചു..'
'വേറൊരു നല്ല വീട്ടിലെ കുട്ടികളെയൊന്നും അവന് കിട്ടിയില്ലേ... നമ്മുടെ നിലക്കും അന്തസ്സിനും ചേർന്നത്....?'
'അതിപ്പോ ഞാൻ എന്തു പറയാനാ......'
'പിന്നെ........ നിനക്കുമില്ലെ ഉത്തരവാദിത്തങ്ങൾ.... അവന്റെ ഭാവി നോക്കേണ്ടെ.... മറ്റൊരാളോട് നമ്മൾ എന്ത് പറഞ്ഞ് ആ കുട്ടിയെ introduce ചെയ്യും....?'
'ഇപ്പോഴത്തെ കുട്ടികളല്ലെ.... അവരുടെ ഇഷ്ടത്തിന് നമ്മൾ എതിരു നിന്നാൽ അവര് ചിലപ്പോൾ അവരുടെ ഇഷ്ടംപോലെ എങ്ങോട്ടെങ്കിലും ഇറങ്ങി പോകും.....'
'പോകുന്നെങ്കിൽ പോകട്ടെ എന്ന് വെക്കണം... അല്ലാതെ പിന്നെ...'
'എനിക്ക് അതൊന്നും അറിയേണ്ട. ... എന്റെ മോന് ഒരു പെണ്ണുകെട്ടി ജീവിച്ച് അവന്റെ കൊച്ചിനെ ഈ മടിയിലിരുത്തി എനിക്ക് കൊഞ്ചിക്കണം.... '
'അതിന് ഇതല്ലാതെ കൊള്ളാവുന്ന ഒരു കുടുംബത്തിലെ ആരെങ്കിലും കണ്ടെത്താൻ പറയ്.... ഇത് ഏതായാലും വേണ്ട. ... ആ ഡോക്ടർ രേഷ്മക്ക് എന്താ ഒരു കുഴപ്പം. ...?
അവളുടെ അച്ഛനെ അറിയാത്ത ആരെങ്കിലും ഉണ്ടോ ഈ തൃശൂരില്.... കാണാനും കൊള്ളാം എന്ന് മാത്രമല്ല അശ്വിനി ഹോസ്പിറ്റലിലെ അറിയപ്പെടുന്ന ഒരു ഗൈനക്കോളജിസ്റ്റാണ് രേഷ്മ. ..'
'അതൊക്കെ ശരിയാണ്..... പക്ഷേ ആ കുട്ടിക്ക് അവനെ ഇഷ്ടമാണെങ്കിലും അവന് ഇഷ്ടമല്ല എന്ന് പറഞ്ഞാൽ നമ്മളെന്താചെയ്യുക....'
'അവന്റെ ഓരോ മുടന്തൻ ന്യായങ്ങൾ...... '
'അവൻ പറയുന്നതും കാര്യമാണ്... ആ കുട്ടീടെ ഫാഷനൊന്നും അവന് പിടിക്കണില്ല.... അതല്ലേ....?'
'ഇപ്പോഴത്തെ കാലത്ത് ആരാ ഫാഷൻ ഇല്ലാത്തതായി. .............?'
'ദേ...... ഈ കൊച്ച് അങ്ങനെ ഒന്നും അല്ല.......'
'അത് നിനക്ക് എങ്ങനെ അറിയാം. ..?'
'ഞാൻ പോയി കണ്ടതാ ആ കുട്ടിയെ....'
'അതു ശരി.... ഞാൻ അറിയാതെ അങ്ങനേയും ചിലതൊക്കെ നടന്നു അല്ലെ.....?'
'അദ്ദേഹം ദേഷ്യത്തോടെ സോഫയിൽ നിന്ന് എഴുന്നേറ്റ് നിന്നുകൊണ്ട് സേതുലക്ഷിയെ നോക്കി പറഞ്ഞു. ..............
'ഒരു കാര്യം രണ്ടുപേരും മനസ്സിലാക്കിക്കോ.... എന്റെ സമ്മതമില്ലാതെ ഈ വീട്ടിൽ ഒരു വിവാഹവും നടക്കില്ല... എന്നെ തോല്പിച്ച് ആരും ഒന്നും നടത്താമെന്നും കരുതേണ്ട.... അങ്ങനെ സംഭവിച്ചാൽ........'
അയാൾ കോപത്തോടെ കൈയിലിരുന്ന പേപ്പർ അവിടെ വലിച്ചെറിഞ്ഞ് എഴുന്നേറ്റ് നടന്നു. ......
എന്തുചെയ്യണം എന്നറിയാതെ സേതുലക്ഷിയും............
(തുടരും. .... അഭിപ്രായം പറയണം കേട്ടോ. ..നന്ദി )
***മണികണ്ഠൻ അണക്കത്തിൽ***

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക