![]() |
| Read Full part in Nallezhuth android app |
ശരത് നീ ഇത് എത്രാമത്തെ പ്രാവശ്യം ആണ് ഈ ഡയറി ഇങ്ങനെ മറിച്ചു നോക്കിക്കൊണ്ടിരിക്കുന്നത്..
ഞാൻ ഈ ഡയറിയിൽ അസ്വാഭാവികമായി എന്തെങ്കിലും ഉണ്ടൊ എന്നു നോക്കുകയായിരുന്നു..
എന്നിട്ട് നീ എന്തെങ്കിലും കണ്ടോ..
ഏയ്യ് ഇതിൽ ഒരു ചുക്കുമില്ല കുറെ അവിഞ്ഞ സാഹിത്യം അല്ലാതെ.
അവിടെ ആണ് നിനക്കു തെറ്റിയത് ശരത്.
ആ ഡയറി മുഴുവനും നിരഞ്ജന്റെ പ്രണയം ആണ് വരികളിൽ കുറിച്ചിട്ടിരിക്കുന്നത്.
ആ ഡയറി മുഴുവനും നിരഞ്ജന്റെ പ്രണയം ആണ് വരികളിൽ കുറിച്ചിട്ടിരിക്കുന്നത്.
പ്രണയമോ ആരോട്.
ലക്ഷ്മിയോട്.
ആണോ,, അത് കൊള്ളാം..
എന്താണ്.
വേറെ ഒന്നുമല്ല അനീഷ്, ഈ ഭയപ്പാടിന് ഇടയിൽ പ്രണയം 'എന്ന ആ വാക്ക് തരുന്ന ആ ഫീലിങ്ങ്സ്..
നിരഞ്ജൻ ലക്ഷ്മിയെ പരിചയപ്പെട്ട അന്ന് മുതൽ തന്റെ ഡയറിയിൽ കുറിച്ചിട്ട വരികൾ ആണിത്, എന്നെങ്കിലും ലക്ഷ്മിയെ കാണുമ്പോൾ നേരിട്ടു കൊടുക്കുവാൻ കരുതി വച്ചത്.
അതിനു ഇത് പക്ഷെ ഇത് നമ്മുടെ ഫ്ലാറ്റിൽ എങ്ങനെ വരണം, ഒരു പക്ഷെ നിരഞ്ജൻ ലക്ഷ്മിയെ കാണാൻ വന്ന് കാണുമോ.
വന്നിട്ടുണ്ട്..
നിരഞ്ജൻ ഡിസംബർ പതിമൂന്നു വരെയാണ് തന്റെ ഡയറിയിൽ എഴുതിയിരിക്കുന്നത്.
നിരഞ്ജൻ ഡിസംബർ പതിമൂന്നു വരെയാണ് തന്റെ ഡയറിയിൽ എഴുതിയിരിക്കുന്നത്.
അതെന്താ,,
നിരഞ്ജൻ ഡിസംബർ പതിനാലാം തിയ്യതിയിലെ പേജിൽ ലക്ഷ്മിയെ കാണാൻ വരുന്നു എന്നു എഴുതിയിട്ടുണ്ട്.
വന്ന് കാണും അല്ലെ..
അറിയില്ല ശരത്.
ഒരുപക്ഷെ ഇനി നിരഞ്ജന് മാത്രമേ അറിയൂ അന്ന് എന്താണ് സംഭവിച്ചത്
എന്ന്.
എന്ന്.
അതിപ്പോ ഈ നിരഞ്ജൻ ഇപ്പോൾ എവിടെ ആണെന്ന് കരുതിയാ.
നമുക്കൊന്ന് അന്ന്വേഷിച്ചാലോ ശരത്.
ഉം,, നിനക്കു വേറെ പണിയില്ലേ,
അയാളെ തപ്പി നടക്കുവാൻ.
അയാളെ തപ്പി നടക്കുവാൻ.
പിന്നെ, നമ്മളിത്രെയൊക്കെ അനുഭവിച്ചതിന്റെ യഥാർത്ഥ കാരണം അറിയണ്ടേ.
എന്തറിയാനാ അനീഷ് ഇത്രയ്ക്കു, കഥയെഴുതുന്ന നിരഞ്ജൻ, അയാളുടെ ചില കഥകൾ ഓൺലൈനിൽ വായിക്കുന്ന ലക്ഷ്മി, അവർ അങ്ങോട്ടും ഇങ്ങോട്ടും എഫ് ബി വഴി പരിചയപ്പെടുന്നു, എന്നിട്ട് പരസ്പരം പിരിയാൻ പറ്റാത്ത വിധത്തിൽ അടുക്കുന്നു, പ്രണയിക്കുന്നു, അവരുടെ ഈ പ്രണയം ലക്ഷ്മിയുടെ അച്ഛൻ അറിയുന്നു, അയാൾ അവരെ എതിർക്കുന്നു, എന്ത് വന്നാലും നിരഞ്ജനെ മാത്രമേ വിവാഹം കഴിക്കുമെന്നു ലക്ഷ്മി, ഒടുവിൽ അച്ഛനോടുള്ള വാശി മൂലം ലക്ഷ്മി ഒടുവിൽ ആത്മഹത്യാ ചെയ്യുന്നു,
നിരഞ്ജൻ പഴയത് പോലെ കഥയെഴുതി നടക്കുന്നു, ലക്ഷ്മിയുടെ അച്ഛൻ നാട് വിടുന്നു.. "
പോരേ എങ്ങനുണ്ട്..
നിരഞ്ജൻ പഴയത് പോലെ കഥയെഴുതി നടക്കുന്നു, ലക്ഷ്മിയുടെ അച്ഛൻ നാട് വിടുന്നു.. "
പോരേ എങ്ങനുണ്ട്..
ആഹാ മനോഹരം..
എന്താ ആക്കിയതാണോ.
അല്ല ശരത്, നീ പറഞ്ഞത് തീർത്തും ശരിയാണ്, അവർ പരസ്പ്പരം പരിചയപ്പെട്ടിരിക്കാം പിന്നെ പ്രണയിച്ചുമിരിക്കാം.
പക്ഷെ,,
പക്ഷെ,,
എന്താണ്, ഒരു പക്ഷെ.
ജോർജേട്ടൻ പറഞ്ഞത് ഓർമയില്ലേ, ലക്ഷ്മി മരിച്ചത് ഒരു വണ്ടി ആക്‌സിഡന്റിൽ ആണെന്ന്.
അത്, ശരിയാണല്ലോ..
അതാണ്, ഞാൻ പറഞ്ഞത് ശരത്.
ലക്ഷ്മിയുടെ മരണം ഒരു കൊലപാതകം ആണ്. അത് ആര്, ചെയ്തു എന്നറിയണം.
ലക്ഷ്മിയുടെ മരണം ഒരു കൊലപാതകം ആണ്. അത് ആര്, ചെയ്തു എന്നറിയണം.
ഓക്കെ, നീ ഇവിടെ ഈ കാറ്റൊക്കെ കൊണ്ട് ചിന്തിച്ചിരിക്ക്, ഞാൻ ഒന്ന് ടൌൺ വരെ പോയി വരാം.
എന്താ, ടൗണിൽ.
മൂന്നാല് ദിവസം ആയില്ലേ നിമ്മിയെ ഒന്ന് കണ്ടിട്ട്, ഇപ്പോൾ അവൾ ടൗണിൽ ഉണ്ട് എന്തോ ഒരു പ്രോഗ്രാമിന് വന്നതാണ് ഞാൻ ഒന്ന് കണ്ടിട്ട് വരാം.
ശരത് കാറുമായി നേരെ ടൗണിലേക്ക് പോയി,
ശരത് പറഞ്ഞത് പോലെ ഞാനും ആസ്വാവാഭികമായി എന്തെങ്കിലും ഡയറിയിൽ നിന്നും കിട്ടുമെന്ന് കരുതി ഓരോ താളും മറിച്ചുകൊണ്ടിരുന്നു.
ശരത് പറഞ്ഞത് പോലെ ഞാനും ആസ്വാവാഭികമായി എന്തെങ്കിലും ഡയറിയിൽ നിന്നും കിട്ടുമെന്ന് കരുതി ഓരോ താളും മറിച്ചുകൊണ്ടിരുന്നു.
പെട്ടെന്നാണ് ശരത്തിന്റെ ഫോൺ കാൾ വന്നത്,
ഹെലോ,, ശരത്.
എടാ, അനീഷേ നമ്മൾ തേടിയത് ഇവിടെ തന്നെ ഉണ്ടെടാ.
ഹലോ, ശരത്, നീ എന്താ പറയുന്നത്.
നീ, വേഗം ഒരു ഓട്ടോ പിടിച്ചു ഇവിടെ ടൗണിലുള്ള ഫാസ് ഓഡിറ്റോറിയത്തിലേക്കു വാ, ഞാൻ ഇവിടെ ഉണ്ടാകും.
ഓട്ടോ ഫാസ് ഓഡിറ്റോറിയത്തിന്റെ മുൻപിൽ എത്തുമ്പോൾ ശരത് എന്നെ നോക്കി അക്ഷമനായി നിൽക്കുന്നത് കണ്ടു.
എന്നെ കണ്ടതും ശരത് വേഗം ഓടിയെത്തി.
എന്താ ശരത്,, എന്തുണ്ടായി.
നീ, അതൊന്നു നോക്കിയേ.
ശരത് ഫാസ് ഓഡിറ്റോറിയത്തിന്റെ മുൻപിലുള്ള ഫ്ലെക്സിലേക്കു കൈ ചൂണ്ടി കൊണ്ട് പറഞ്ഞു.
" യുവ എഴുത്തുകാരൻ നിരഞ്ജന് സ്വാഗതം ".
ഏതോ ഓൺലൈൻ സാഹിത്യ ഗ്രൂപ്പിന്റെ
ഒന്നാം വാർഷികം ആണ്.
ഒന്നാം വാർഷികം ആണ്.
ആളെത്തിയോ ശരത്.
ഉള്ളിലുണ്ട്, ഇപ്പോൾ എത്തിയൊള്ളു.
വരൂ, ശരത് നമുക്കൊന്ന് പോയിട്ട് വരാം.
ഞാനും ശരത്തും ഓഡിറ്റോറിയത്തിന് ഉള്ളിൽ കടന്നു.
ഞങ്ങൾ ചെല്ലുമ്പോൾ നിരഞ്ജൻ അവരുടെ ഗ്രൂപ്പിലെ തന്നെ ഏതോ
ഒരു എഴുത്തുകാരിയുടെ പുസ്‌തക പ്രകാശനം ചെയ്യുകയായിരുന്നു.
ഒരു എഴുത്തുകാരിയുടെ പുസ്‌തക പ്രകാശനം ചെയ്യുകയായിരുന്നു.
പെട്ടെന്നാണ് നിമ്മി ഞങ്ങളെ കണ്ടു അടുത്തേക്ക് വന്നത്.
ഹലോ, നിങ്ങൾ എപ്പോൾ എത്തി..
കണ്ടോ, അനീഷ് ഇതാണ് ഞാൻ പറഞ്ഞ എന്റെ കൂട്ടുകാരി അനുപമ, അവളുടെ ബുക്ക് ആണ് നിരഞ്ജൻ സാർ പ്രകാശനം ചെയ്തത്.
നിമ്മി ഞങ്ങൾക്കു അനുപമയെ കാണിച്ചു തന്നു, നീല സാരിയുടുത്തു വളരെ സുന്ദരിയായൊരു പെണ്ണ്.
കൊള്ളാം,, അനുപമ..
ശരത് ഒന്ന് ആക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
ശരത് ഒന്ന് ആക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
കൂടുതൽ നോക്കണ്ട മോനേ ആളു എൻഗേജ്ഡ് ആണ്, അടുത്ത മാസമാണ് അവരുടെ കല്യാണം.
അവരുടെയോ, ആരുടെ ?
അനുപമയുടെയും, നിരഞ്ജൻ സാറിന്റെയും.
ഞാനും ശരതും ഒന്നമ്പരന്നു പരസ്പരം നോക്കി.
ഓക്കെ നിങ്ങൾ ഇവിടെ നിൽക്കു, ഇപ്പോൾ പോവില്ലല്ലോ, ഞാൻ ഒന്ന് അവിടേക്ക് ചെല്ലട്ടെ.
നിമ്മി പോയതിനു ശേഷം, ഞാനും ശരത്തും ഓഡിറ്റോറിയത്തിന് പുറത്തിറങ്ങി.
അനീഷ്, ഇതെന്താണ് അവരുടെ കല്യാണം, അപ്പോൾ ലക്ഷ്മി..
ലക്ഷ്മി ഇപ്പോൾ ജീവനോടെ ഇല്ലല്ലോ ശരത്,
ഒരുപക്ഷേ അവൾ ജീവിച്ചിരിപ്പില്ല എന്ന്
നിരഞ്ജന് അറിയില്ലെങ്കിലോ.
നിരഞ്ജന് അറിയില്ലെങ്കിലോ.
എനിക്കെന്തോ ആകെ ഒരു ദുരൂഹത പോലെ തോന്നുന്നു അനീഷ്.
എനിക്കും, എവിടെയോ എന്തോ ഒളിഞ്ഞിരിക്കുന്നുണ്ട്,
ഏതാണ്ട് ഒരു അഞ്ചു മണിയോടെ ഓഡിറ്റോറിയത്തിലെ പരിപാടികൾ എല്ലാം കഴിഞ്ഞു,.
ഞാനും ശരത്തും നിരഞ്ജനെ കണ്ടു ഒന്ന് സംസാരിക്കാൻ തന്നെ തീരുമാനിച്ചു പുറത്തു വെയിറ്റ് ചെയ്തു.
പുറത്തു വന്ന നിരഞ്ജനെ ഗ്രൂപ്പ് മെമ്പേഴ്സും അഡ്‌മിൻസും കൂടെ വട്ടമിട്ടു പിടിച്ചു, പിന്നെ അവിടെ മൊത്തം നിരഞ്ജനുമായി സെൽഫിയെടുക്കാൻ അവർ പരസ്പ്പരം മത്സരിക്കുന്നത് കണ്ടു.
ഞാനും ശരത്തും കാറിൽ ഇരുന്നു ഇതെല്ലാം നോക്കിക്കൊണ്ടിരുന്നു.
ഞാനും ശരത്തും കാറിൽ ഇരുന്നു ഇതെല്ലാം നോക്കിക്കൊണ്ടിരുന്നു.
പക്ഷെ ഇതെല്ലാം കണ്ടു കൊണ്ട് കുറച്ച് നീരസ ഭാവത്തോടെ അനുപമ നിൽക്കുന്നത് കണ്ടു.
എന്തോ അനുപമക്ക് നിരഞ്ജൻ മറ്റു പെണ്ണുങ്ങളുമായി സെൽഫിയെടുക്കുന്നത് ഇഷ്ട്ടപ്പെടാത്തത് പോലെ ഞങ്ങൾക്കു തോന്നി.
നിരഞ്ജൻ ആണെങ്കിൽ അനുപമയെ ഇടയ്ക്കു ശ്രദ്ധിച്ചു കൊണ്ടിരിന്നു.
നിരഞ്ജൻ ആണെങ്കിൽ അനുപമയെ ഇടയ്ക്കു ശ്രദ്ധിച്ചു കൊണ്ടിരിന്നു.
സെൽഫിയെല്ലാം എടുത്തു എല്ലാവരും പോയികഴിഞ്ഞപ്പോൾ നിരഞ്ജൻ പതിയെ അനുപമയുടെ അടുതെത്തി.
അനുപമ അപ്പോൾ കുറച്ചു ദേഷ്യത്തോടെ മുഖം തിരിച്ചു.
നിരഞ്ജൻ പോക്കെറ്റിൽ നിന്നും തന്റെ ഫോണെടുത്തു, എന്നിട്ട് ദേഷ്യപ്പെട്ടു നിൽക്കുന്ന അനുപമയുടെ തോളിലൂടെ കയ്യിട്ടു തന്നോട് ചേർത്തു നിർത്തി മൂന്നാലു സെൽഫിയെടുത്തു.
അനുപമ ചിരിച്ചു കൊണ്ട് തന്റെ ദേഷ്യം വിട്ടു നിരഞ്ജന്റെ തോളിൽ ചാരി.
അനുപമയുമായുള്ള സെൽഫിക്ക് ശേഷം നിരഞ്ജൻ തന്റെ കാറിൽ അനുപമയുമായി അവിടെ നിന്നും തിരിച്ചു.
ഞാനും ശരത്തും അവരുടെ പുറകെ വണ്ടിയെടുത്തു.
നിരഞ്ജൻ തന്റെ കാറു നേരെ ഓടിച്ചു കയറ്റിയത് ഡ്യൂ ലാൻഡ് റെസിഡെൻസിയിലേക്കായിരുന്നു.
പുറകെ ഫോളോ ചെയ്തു വന്ന ഞങ്ങളും റെസിഡെൻസിയിൽ വണ്ടി കയറ്റി പാർക്ക് ചെയ്തു.
നിരഞ്ജൻ കാറിൽ നിന്നും ഒരു പെട്ടിയെടുത്ത ശേഷം അനുപമയുമായി
നേരെ തന്റെ റൂം ലക്ഷ്യമാക്കി നടന്നു.
നേരെ തന്റെ റൂം ലക്ഷ്യമാക്കി നടന്നു.
ഞാനും ശരത്തും അവരെ പിന്തുടർന്നു.
എങ്ങനെയെങ്കിലും നിരഞ്ജനിൽ ലക്ഷ്മിയെ കുറിച്ചുള്ള വിവരങ്ങളും, ഞങ്ങൾക്കുണ്ടായ സംഭവങ്ങളും അറിയിക്കണം.
റെസിൻഡെൻസിയിലെ മാനേജർ ശരത്തിന്റെ ഒരു പരിചയക്കാരൻ ആയതു കൊണ്ട് ഞങ്ങൾക്കും നിരഞ്ജന്റെ മുറിയുടെ തൊട്ടടുത്ത മുറി എടുക്കാൻ ബുദ്ധിമുട്ടേണ്ടി വന്നില്ല.
നിരഞ്ജനും അനുപമയും കല്യാണം ഉറപ്പിചിരിക്കുന്നവർ ആയതുകൊണ്ട് അവരുടെ സ്വാതന്ത്ര്യത്തിൽ ഞങ്ങൾക്കു കൈ കടത്തുവാൻ തോന്നിയില്ല.
ഏതാണ്ട് ഒരു മൂന്നു മണിക്കൂറോളം ഞാനും ശരത്തും ഞങ്ങളുടെ മുറിയിൽ ഇരുന്നു.
വാ ശരത് ഇപ്പോൾ നിരഞ്ജൻ ഫ്രഷായിട്ടുണ്ടാകും നമുക്കൊന്ന് പോയി കാണാം,
ഒരു എട്ടു മണിയോടു കൂടി ഞങ്ങൾ നിരഞ്ജന്റെ മുറിയുടെ മുന്നിൽ ചെന്നു.
കാളിങ് ബെല്ലിൽ ഒരു മൂന്നു തവണ അമർത്തിയിട്ടും നിരഞ്ജൻ പുറത്തു വന്നില്ല,
ഇനി ഒരുപക്ഷെ അനുപമയെ കൊണ്ട് വിടാൻ പോയിട്ടുണ്ടായിരിക്കും.
ഞാനും ശരത്തും നിരഞ്ജന്റെ റൂമിന്റെ കുറച്ചു അങ്ങോട്ട് മാറി നിന്ന് രണ്ട് സിഗരറ്റിനു തിരി കൊളുത്തി.
പെട്ടെന്നാണ് ഒരു വലിയ ശബ്ദത്തോടെ നിരഞ്ജന്റെ വാതിലിൽ ഒരൊച്ച കേട്ടത്.
ആരോ കൈകൊണ്ടു ബലപ്പെട്ടു അടിക്കുന്നത് പോലെ തോന്നി.
ആരോ കൈകൊണ്ടു ബലപ്പെട്ടു അടിക്കുന്നത് പോലെ തോന്നി.
ഞാനും ശരത്തും ഒച്ചകേട്ടു നിരഞ്ജന്റെ മുറിയുടെ മുന്നിലേക്ക് നടന്നതും.
മുറിയുടെ വാതിലിൽ തുറന്നു വായുവിലേക്ക് ഒരു നീല സാരി പറക്കുന്നു.
ഒരലർച്ചയോടെ കഴുത്ത് പൊത്തി പിടിച്ചുകൊണ്ടു അനുപമ താഴെ വീണു കിടക്കുന്നു, സാരി മുഴുവൻ രക്തം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു,
ഞങ്ങളെ കണ്ടു അവൾ നിലത്തു നിന്നും കൈ പൊക്കി വിളിച്ചു പറഞ്ഞു.
രക്ഷിക്കണേ....
ഞാനും ശരത്തും അനുപമയെ ലക്ഷ്യമാക്കി കുതിച്ചു.
(തുടരും )

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക