Download Nallezhuth Android App and Read all Thudarkadhakal
ശക്തമായി ആരോ വാതിലിൽ തട്ടുന്നത് കേട്ടാണ് ഞാൻ കണ്ണ് തുറന്നത്.
കണ്ണ് തുറന്നു നോക്കുമ്പോൾ ഞാൻ ഹാളിൽ സോഫയിൽ ഇരിക്കുന്നു.
കണ്ണ് തുറന്നു നോക്കുമ്പോൾ ഞാൻ ഹാളിൽ സോഫയിൽ ഇരിക്കുന്നു.
അനീഷേ, അനീഷേ,,
വാതിൽ തുറക്കാൻ..
വാതിൽ തുറക്കാൻ..
ശരത് വാതിലിൽ തട്ടി വിളിക്കുന്നുണ്ടായിരുന്നു.
ഞാൻ എഴുനേറ്റു വാതിൽ തുറന്നു.
ഓ ഗോഡ്,, എത്ര നേരമായെടാ നിന്നെ വിളിക്കുന്നു, നീ തുറക്കാതെ ഇരുന്നപ്പോൾ ഞാൻ എത്ര ടെൻഷൻ അടിച്ചെന്നോ, നിനക്കെന്തെങ്കിലും സംഭവിച്ചു കാണുമോ എന്ന് ഞാൻ ഭയന്നു. നിയെന്താ ഒന്നും മിണ്ടാത്തത്.
നീ ഓജോ ബോർഡിലൂടെ അവളെ വിളിച്ചു വരുത്തിയില്ലേ.
നീ ഓജോ ബോർഡിലൂടെ അവളെ വിളിച്ചു വരുത്തിയില്ലേ.
ശരത്,, എനിക്കിത്തിരി വെള്ളം കുടിക്കണം.
ഞങ്ങൾ ഫ്ലാറ്റിൽ നിന്നും ഇറങ്ങി,
താഴെയെത്തി കാറിൽ നിന്നും ഒരു ബോട്ടിൽ വെള്ളം എടുത്തു കുടിച്ചു,
ഒരു ദീർഘനിശ്വാസത്തോടെ ഞാൻ ഒന്നിരുന്നു.
ഒരു ദീർഘനിശ്വാസത്തോടെ ഞാൻ ഒന്നിരുന്നു.
എടാ എന്താ ഉണ്ടായത്, അവൾ വന്നില്ലേ.
ഉം,
നീ, മൂളാതെ എല്ലാം പറയൂ.
ഓജോ ബോർഡിൽ നിന്നും കോയിൻ നേരെ പോയത് bad സ്പിരിറ്റിലേക്കായിരുന്നു ശരത്.
Bad സ്പിരിറ്റിൽ പോയി കോയിൻ നിന്നതും, ഞാൻ ശരിക്കും ഭയന്നിരുന്നു.
പിന്നെ അവിടെ നിന്നും എങ്ങനെയെങ്കിലും പുറത്തു കടക്കുവാനായിരുന്നു എന്റെ മനസിൽ.
ഓജോ ബോർഡ് തട്ടിത്തെറിപ്പിച്ചു ഞാൻ ഓടി വാതിലിന്റെ അരികിലെത്തി.
കയ്യും കാലും ഒരേപോലെ വിറക്കുന്നുണ്ടയിരുന്നു.
വാതിലിൽ ശക്തിയായി വലിച്ചും അടിച്ചും നോക്കി വാതിൽ തുറക്കുവാനെ എനിക്കു കഴിഞ്ഞില്ല. പേടികൊണ്ടു വാതിലിൽ മുഖം അമർത്തി ഒരു നിമിഷം ഞാൻ നിന്നു..കണ്ണിൽ നിന്നും വെള്ളം ഒലിച്ചിറങ്ങി, ശ്വാസം നിലച്ച പോലെ തോന്നിയ ആ നിമിഷത്തിൽ ബാത്റൂമിന്റെ വാതിൽ ഒരു നേർത്ത ശബ്ദത്തോടെ തുറന്നു വന്നു.
പിന്തിരിഞ്ഞു നോക്കുവാനുള്ള ധൈര്യം എന്നിൽ അവശേഷിച്ചിരുന്നു.
രണ്ട് മിനിറ്റു അങ്ങനെ തന്നെ വാതിലിൽ മുഖം പൊത്തി ഞാൻ നിന്നു.
പുറകിൽ ഒച്ചയൊന്നും കേൾക്കാതെ വന്നപ്പോൾ ഞാൻ പതിയെ ഒന്ന് തിരിഞ്ഞു നോക്കി.
ബാത്‌റൂമിൽ പുകചുരുൾ നിറഞ്ഞിരുന്നു.

ഉം ഉം.. എന്നൊരു മൂളക്കം ആ പുകമറക്കുള്ളിൽ നിന്നും പുറത്തേക്കു വന്നു,
പിന്നെ ആണ് ഒരു കറുത്ത രൂപം പുകമറയിൽ നിന്നും തെളിഞ്ഞു കണ്ടത്.
അത് എന്നെ തന്നെ നോക്കിക്കൊണ്ടു പതുക്കെ കുറച്ചു നേരം നിന്നു.
എന്നിട്ടെന്തുണ്ടായി..
എനിക്കു എന്റെ ശരീരം പെട്ടെന്ന് തളരുന്നത് പോലെ തോന്നി.
പതിയെ പുകമറയിൽ നിന്നും ഒരു മുടന്തു കാൽ ഹാളിലേക്ക് വന്നു.
തറയിൽ തൊടുന്നുണ്ടോ എന്ന് തോന്നിച പോലെ അത് ഒഴുകി എന്റെ നേരെ വന്നു.
എനിക്കൊന്നു ഓടാനോ ഒച്ച വെക്കുവാനോ കഴിഞ്ഞില്ല, ജീവൻ ഇല്ലാത്ത നിമിഷങ്ങൾ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി കൊണ്ടിരുന്നു.
എനിക്കൊന്നു ഓടാനോ ഒച്ച വെക്കുവാനോ കഴിഞ്ഞില്ല, ജീവൻ ഇല്ലാത്ത നിമിഷങ്ങൾ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി കൊണ്ടിരുന്നു.
വെള്ള പാട കണക്കെയുള്ള ആ മുഖം, നാലു പാടുകൾ മുഖത്തു, കണ്ണുകളിൽ ചോര പൊടിയുന്നപോലെ, തീ കനലിൽ പൊള്ളിച്ചെടുത്ത കൈകൾ ആകെ മൊത്തത്തിൽ ഒരു അഴുകിയ മാംസം കണക്കെയുള്ള ശരീരം,,.
എന്റെ നേരെ വരുന്ന ആ രൂപം,,
ഒന്ന് നാവനക്കാൻ പോലും കഴിയാതെ ജീവൻ നിർജീവമായി പോകുന്ന ആ നിമിഷം,,.
തറയിൽ തൊടാതെ ഇഴഞ്ഞു വരുന്ന അവൾ എന്റെ മരണം എന്ന് തോന്നിയ ആ നിമിഷത്തിൽ ആണ് എനിക്ക് അത് കിട്ടിയത് ശരത്.
എന്താ എന്താണ് കിട്ടിയത് നിനക്കു,
ദീപക് ഓജോബോർഡിനു ഒപ്പം തന്ന ആ കുരിശുമാല,.
പോക്കറ്റിൽ നിന്നും അതെടുക്കാൻ കൈ ചലിച്ചതും,
ഒരു അലർച്ചയോടെ അവൾ എന്നിലേക്ക് ഓടിയടുത്തു.
പെട്ടെന്ന് തന്നെ പോക്കെറ്റിൽ നിന്നും ഞാൻ അതെടുത്തു വലതു കയ്യിൽ ചുറ്റി കുരിശ് നേരെ വായുവിൽ ആടി നിന്നു.
പാഞ്ഞു വന്ന അവൾ കുരിശിനു മുന്നിൽ നിശ്ചലമായി നിന്നു.
പ്രതികാര ദാഹത്തോടെ എന്നെ നോക്കിയിട്ട് വായുവിൽ തന്നെ ഒരു വെളുത്ത പുക പടലമായി അവൾ മാഞ്ഞു.
എനിക്കു എന്റെ മനസിനെ ഒന്ന് നിയന്ത്രിക്കുവാൻ കുറെ സമയം വേണ്ടി വന്നു ശരത്,
തനിയെ വന്ന ആ നിമിഷത്തെ ഓർത്തു ഞാൻ എന്നെ പഴിച്ചു.
തിരികെ സോഫയിൽ വന്നിരുന്നു ഓജോ ബോർഡ് മടക്കി തിരികെ എഴുന്നേൽക്കാൻ നേരം അലമാരയുടെ മുകളിൽ നിന്നും എന്തോ ഒന്ന് ശക്തിയായി താഴേക്ക് വീണു,,
എന്തായിരുന്നു അത് അനീഷ്,.
ഞാൻ അതെടുത്തു നോക്കി..
കവറിൽ പൊതിഞ്ഞ ഒരു ഡയറി.
അതിന്റെ മുകളിൽ ഇങ്ങനെ എഴുതിയിരുന്നു..
"സ്നേഹപൂർവ്വം എന്റെ ലക്ഷ്മികുട്ടിക്കു "
ഞാൻ വരുന്നുണ്ട് എന്റെ ലക്ഷ്മിയെ കാണാൻ ഈ വരുന്ന ഡിസംബർ പതിനാലാം തീയതി '
ഇതായിരുന്നു ആദ്യ പേജിൽ നിരഞ്ജൻ എഴുതിയത്.
'ഡിസംബർ പതിനാലു "
അനീഷേ ഇന്നലെ ഏതായിരുന്നു ദിവസം.
അതെ ഇന്നലെ ഡിസംബർ പതിനാലു "
അവൾ കാത്തിരുന്ന ദിവസം.
(തുടരും )
പാർട്ട് -5

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക