Slider

അവസാനിച്ചു #എന്റെഓപ്പോൾ ഭാഗം - 30

0

അവസാനിച്ചു
"എനിക്കൊരു കുപ്പി വെള്ളം വേണം സർ, മനോജ് തളർന്ന സ്വരത്തിൽ പറഞ്ഞു.
ആനി വീണ്ടും ഒരു കുപ്പി വെള്ളം കൊടുത്തു ഒറ്റയടിക്ക് മുക്കാൽ ലിറ്റർ വെള്ളത്തോളം മനോജ് ആർത്തിയോടെ കുടിച്ചു.
മനോജ് നിങ്ങൾ ഇപ്പോൾ പറഞ്ഞതിൽ ഒട്ടും പതിരില്ല എന്ന് ഞങ്ങൾ കരുതുന്നു. ഇനി ഒരു തവണ കൂടി നമ്മൾ ഈയൊരു സാഹചര്യമുണ്ടാക്കി കാണുവാൻ ഇട വരുത്തരുത്.
ഇല്ല സർ ഒരിക്കലും ഇല്ല, നിങ്ങൾക്കെന്റെ വാക്കുകൾ വിശ്വസിക്കാം എന്റെ കണ്ണുകൾ കൊണ്ട് കണ്ടതാ ഞാൻ പറഞ്ഞത്.
ശരി, അന്നവിടെ നടന്നത് വേറെ ആർക്കെങ്കിലും അറിയാമോ?
ഇല്ല സർ, ഞാൻ ആരോടും പറഞ്ഞിട്ടില്ല!
ബ്രഹ്മദത്തനോടും പറഞ്ഞിട്ടില്ല?
ഇല്ല, മീനു ഗന്ധർവ്വ ഭക്തിയിൽ മരിച്ചുവെന്നാണ് ബ്രഹ്മദത്തനും ദിവ്യയും ചിന്തിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ദിവ്യ കൊച്ചിയിൽ വന്നതിന് വേറൊരു കാര്യവും കൂടി ഉണ്ടായിരുന്നു.
അതെന്താണ് ? ആനിയാണ് ചോദിച്ചത്.
ബ്രഹ്മദത്തൻ ദിവ്യയെ മുതലെടുക്കുന്നുണ്ടായിരുന്നു എന്നാണെനിക്ക് തോന്നുന്നത്. മീനുവിന്റെ യഥാർത്ഥ അമ്മയെ ഒരു ആക്‌സിഡന്റിൽ കൊല്ലിച്ചത് ബ്രഹ്മദത്തനാണ്. കാരണം ആ സ്ത്രീ കൂടുതൽ പണം ചോദിച്ച് ബ്രഹ്മദത്തനെ ശല്യപ്പെടുത്തുവാൻ തുടങ്ങി. പണം എത്ര കിട്ടിയാലും മതിവരാത്ത ഒരാളായിരുന്നു ആ സ്ത്രീ.
ഇതെങ്ങനെ നിനക്ക് മനസ്സിലായി?
മീനു മരിച്ച് കുറച്ച് വർഷങ്ങൾക്ക് ശേഷം അവർ ഇക്കാര്യം സംസാരിക്കുന്നത് ഞാൻ കേട്ടിരുന്നു. അത് ഇല്ലത്ത് വെച്ചാണ്.
അന്ന് മുത്തശ്ശനും മുത്തശ്ശിയും ഇല്ലാത്ത ദിവസം ദിവ്യ നമ്പൂതിരി അവധിക്ക് വന്ന സമയം ബ്രഹ്മദത്തൻ ഇല്ലത്ത് വന്നിരുന്നു. അവർക്കെന്തോ ഓട്ടം ഉണ്ടെന്ന് പറഞ്ഞതിൻ പ്രകാരം ഞാൻ വണ്ടി കൊണ്ട് ഇല്ലത്ത് വന്നപ്പോൾ ബ്രഹ്മദത്തന്റെ കാറവിടെ കിടക്കുന്നുണ്ടായിരുന്നു. ഞാൻ പൂമുഖത്തേക്ക് ചെന്നപ്പോൾ ആരോ സംസാരിക്കുന്ന പോലെ തോന്നി. വാതിൽ തുറന്ന് കിടന്നത് കൊണ്ട് മെല്ലെ അകത്തേക്ക് ചെന്നപ്പോൾ അവരുടെ സംസാരം ശരിക്കും കേൾക്കാമായിരുന്നു.
മീനുവിന്റെ കാര്യം പറഞ്ഞതിന് ശേഷം ഈ കാര്യം പറയാമെന്ന് കരുതി അതാണ് ഇപ്പോൾ പറയുന്നത്.
"വ്യക്തമായി പറയൂ മനോജ്" ജെറോം ഇടപെട്ടു.
അവർ ആദ്യം സംസാരിച്ചത് കുറച്ച് പണത്തിന്റെ കാര്യമാണ്
മനോജ് ഓർത്തെടുക്കുവാൻ ശ്രമിച്ചു.
.....................
ദിവ്യ നിനക്കും എനിക്കും വേണ്ടിയാണ് എനിക്കാ പാതകം ചെയ്യേണ്ടി വന്നത്. കുട്ടികളുടെ അമ്മയെ കൊലപ്പെടുത്തേണ്ടി വന്നത്. ഇല്ലേൽ നീയും ഞാനും അന്നേ നാണം കേട്ടേനെ. ആ സ്ത്രീക്ക് എത്ര കിട്ടിയാലും മതിയാവില്ല്യാന്ന് വച്ചാ..
ബ്രഹ്മേട്ടൻ ചെയ്തത് തെറ്റാണ്. ആവശ്യത്തിന് പണം കൊടുത്ത് ഭീഷണിപ്പെടുത്തി വിട്ടാൽ മതിയായിരുന്നു. അന്ന് ഞാൻ പറഞ്ഞതല്ലേ അവിവേകം ഒന്നും കാണിക്കണ്ടാന്ന്.
എത്ര വട്ടം കൊടുക്കണം. കൊടുക്കുന്തോറും ആർത്തി കൂടി കൂടി വന്നു. പണത്തേക്കാളുപരി അവരെങ്ങാനും പുറത്ത് പറഞ്ഞ് നാറ്റിക്കുമോ എന്ന് ഞാൻ ഭയന്നു.
ഉം , ദിവ്യ ഒന്ന് മൂളി.
എനിക്ക് നീ കുറച്ച് കാശ് തരണം.
ബ്രഹ്മേട്ടാ ഞാൻ ആവശ്യത്തിനും അതിൽ കൂടുതലും ക്യാഷ് തന്നിട്ടുണ്ട്. ഇനി ക്യാഷ് തരാൻ ഇല്ല. കഷ്ടപ്പെട്ടുണ്ടാക്കിയ കാശ് കുറേ ഈ വഴിക്ക് പോയി. ബ്രഹ്മേട്ടൻ എന്തേലും മുടക്കിയിട്ടുണ്ടോ? ഇനിയും എന്നെ ഈ കാര്യം പറഞ്ഞ് ബുദ്ധിമുട്ടിക്കരുത് .
ഇല്ല ദിവ്യ ഇത് അവസാനമാണ്. ഇനി ചോദിക്കില്ല. ഒരു രണ്ട് ലക്ഷം കൂടി വേണം.
രണ്ട് ലക്ഷം ഒന്നും ഇല്ല, ഒന്ന് തരാം. ഇതോടെ തീരണം ഈ വിഷയം സംബന്ധിച്ചുള്ള എല്ലാ കാര്യവും.
ശരി ദിവ്യ
...........................
ഇതായിരുന്നു അവരുടെ സംസാരത്തിലെ ഒരു ഭാഗം. ഇതിൽ നിന്നാണ് കാര്യങ്ങളെനിക്ക് കൂടുതൽ വ്യക്തമായത്.
അപ്പോൾ ഒരു ചൂണ്ടലിൽ രണ്ട് മീൻ. അല്ല ഒരു മീനിന്റെയുള്ളിൽ വേറൊരു മീൻ കൂടി. ജെറോം പതുക്കെ പിറു പിറുത്തു.
അന്നത്തെ ചോദ്യം ചെയ്യലും മറ്റും കഴിഞ്ഞ് ജെറോം മിഥുനെ ഫോൺ വിളിച്ചു.
മിഥുൻ അവസാനം നമ്മൾ ലക്ഷ്യസ്ഥാനത്തെത്തിയിരിക്കുന്നു. നിന്റെ ഓപ്പോൾ മരിച്ചതല്ല കൊന്നതാണ്.
ജെറോം.. ആരാണ് എന്റെ ഓപ്പോളിനെ കൊന്നത് പറയൂ?
എല്ലാം പറയാം മിഥുൻ, ഇപ്പോൾ നമ്മൾ പദ്ധതി തയ്യാറാക്കിയ പോലെ എല്ലാവരേയും കൂട്ടി അടുത്തയാഴ്ച മൂന്നാറിലെ ആ തേയിലത്തോട്ടത്തിന് നടുവിലുള്ള മൊട്ടക്കുന്നിലേക്ക് വരണം. ഞങ്ങൾ രണ്ട് ദിവസം മുന്നേ അവിടെ ചെല്ലും.
മുത്തശ്ശൻ, മുത്തശ്ശി, ബ്രഹ്മദത്തനും ഭാര്യയും , ഭദ്ര, ദിവ്യ, ഭൈരവൻ ഇവർ മാത്രമേ ഉണ്ടാവാൻ പാടുള്ളു, പിന്നെ നീയും, ഞാനും, ആനിയും എബ്രഹാം കോശിയും. മനോജിനെ ആവശ്യമാവുമ്പോൾ മാത്രം അവരുടെ മുന്നിൽ കൊണ്ട് വരുന്നുള്ളു.
നിന്റെ ചങ്ങാതി ജെറോമിന്റെ പുതിയ നോവലിന്റെ പ്രകാശന ചടങ്ങ് - അതായിരിക്കണം സംഗമോദേശ്യം.
ശരി ജെറോം...
...........................
ഇച്ചായ... മുത്തശ്ശൻ മീനുവിനെ കുറേ നാൾ അഭ്യൂസ് ചെയ്തിട്ടുണ്ടാവുമല്ലേ.
ഉറപ്പായിട്ടും. ഗന്ധർവ്വ ഭക്തിക്ക് അടിമപ്പെട്ട് പോയ ഒരു പെൺകുട്ടി, സ്വപ്നാടനത്തിൽ നടക്കുന്ന ബാഹിക കാര്യങ്ങളൊന്നും പ്രത്യക്ഷത്തിൽ അറിയുന്നില്ല. തീർത്തും പ്രണയാതുരതയായ ഗന്ധർവ ഭക്തിക്കാരിയായ പെൺകുട്ടിക്ക് കിട്ടുന്ന ഓരോ ബാഹിക സ്പർശനവും ഗന്ധർവ്വ സ്പർശനമായാണ് അനുഭവപ്പെടുന്നത്. ഇതിനെ കുറിച്ച് വ്യക്തമായി അറിയാവുന്ന മുത്തശ്ശന്റെ യൗവനം ഉടലെടുക്കുകയായിരുന്നു.
നമ്മൾ കണ്ട ഫോട്ടോ വെച്ച് നോക്കുമ്പോൾ ആ പ്രായത്തിൽ ഓപ്പോളിന് ആരെയും ആകർഷിപ്പിക്കുന്ന ശരീരമായിരുന്നു ഉണ്ടായിരുന്നത്. അങ്ങനെയായിരിക്കണം ഗന്ധർവ്വ കാവിൽ ഓരോ തവണ വേഴ്ച നടന്നത്.
അപ്പോൾ മീനു സ്വപ്നാടനത്തിൽ നിന്നുണരുമ്പോൾ അറിയുകയില്ലയോ?
തീർച്ചയായും അവളറിയുന്നുണ്ട് അവളിലെ ശരീര മാറ്റങ്ങൾ. അവൾ കന്യകയല്ലാതായി തീർന്നതും പിന്നീടുള്ള ഓരോ വേഴ്ചയും അവൾ സ്വപ്നാടത്തിന് ശേഷം അറിഞ്ഞിരുന്നു എന്ന് വേണം കരുതാൻ. എന്നാൽ അവളുടെ ചിന്ത യഥാർത്ഥ ഗന്ധർവ്വനുമായാണ് വേഴ്ച നടന്നെതെന്നാണ് ഉണ്ടാവുക. അതുകൊണ്ടാണ് അവൾ ആ കാര്യത്തിൽ പ്രതികരിക്കാതിരുന്നത്.
എന്നാൽ അന്ന് രാത്രി എവിടെയോ എന്തോ പിഴച്ചു. അതാണ് മീനു വേഴ്ച സമയത്ത് പെട്ടെന്ന് ഉണരുന്നതും യഥാർത്ഥ ബോധത്തിലേക്ക് വന്നതും. അവൾ ഉണർന്നു എന്ന് കണ്ട മുത്തശ്ശൻ ഇനി അവളെ ജീവിപ്പിച്ചാൽ താൻ പിടിക്കപ്പെടും എന്ന് ചിന്തിച്ചിട്ടാണ് അവളെ ഇല്ലാതാക്കിയത്. മനോജ് പറഞ്ഞതനുസരിച്ച് അവൾ മുത്തശ്ശനെ തിരിച്ചറിഞ്ഞു എന്നാണ്.
അപ്പോൾ അങ്ങനെയാണ് സംഭവം. സ്വന്തം പേരക്കിടാവിനെ ഇങ്ങനെ ചെയ്യാൻ ആ കാട്ടാളന് എങ്ങനെ മനസ്സ് വന്നു?
കാമം ഭ്രാന്തയാൽ എന്ത് ബന്ധം എന്ത് സ്വന്തം ആനി.
ഉം, അതാണ് ഇതിലെ സത്യം.
ഓപ്പോളിന് ഗന്ധർവ്വ ഭക്തി കിട്ടിയത് ഭദ്രയിൽ നിന്നല്ലേ. അപ്പോൾ മുത്തശ്ശൻ ഭദ്രയെ ഇങ്ങനെ ചെയ്തിട്ടുണ്ടാവുമോ?
ഉണ്ടാവാൻ വഴിയില്ല, കാരണം വെളുപ്പിനാണ് ഇവർ പൂർണ്ണമായും ബാഹിക ലോകത്തിൽ നിന്ന് സ്വപ്നാടനത്തിലേക്ക് വീഴുന്നത്. പ്രായോഗികമായി ഭദ്രയെ പ്രാപിക്കുവാൻ ബുദ്ധിമുട്ടാകും. ഇനി ഭദ്ര ഇത്തരത്തിൽ അവിടെ അനുഭവിച്ചിട്ടുണ്ടോ എന്നറിയില്ല. നമ്മളതിനി ചികയാൻ പോകണ്ട. നമ്മുടെ ലക്ഷ്യം നമ്മൾ പൂർത്തിയാക്കുന്നു.
അത് മതി ഇച്ചായ.
ഞാൻ എഴുതിയിട്ടുള്ളതും വായിച്ചിട്ടുള്ളതുമായ കാര്യങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു സത്യ കഥ. എനിക്കൊരു കെട്ട് കഥ പോലെ തോന്നുന്നു ആനി.
അങ്ങനെ തോന്നും. എങ്കിലും സത്യമാണെന്ന് നമുക്കറിയാം. ഒരു പക്ഷേ ലോകവും ഇതറിയും.
...........................
അവർ പറഞ്ഞ ദിവസം എല്ലാവരും മൂന്നാറിലെ ആ പ്രൈവറ്റ് മൊട്ടകുന്നിൽ കൂടി. മനോഹരമായൊരു സ്ഥലം. രണ്ടോ മൂന്നോ കാമറ പല ആംഗിളിൽ പിടിപ്പിച്ചിട്ടുണ്ട്. ഏത് വ്യൂവും വ്യക്തമായി ഒപ്പിയെടുക്കുവാൻ സാധിക്കും. അവിടെ താഴെ എല്ലാവരും ഇരുപ്പുറപ്പിച്ചു.
ജെറോമും ആനിയും എബ്രഹാം കോശിയും മിഥുനും ബാക്കി എല്ലാവരും ഇരുന്നു. എല്ലാവർക്കും കുടിക്കുവാൻ തണുത്തതും അല്ലാത്തതുമായ ഡ്രിങ്ക്സ് ഉണ്ടായിരുന്നു.
എബ്രഹാം കോശി എഴുന്നേറ്റ് നിന്ന് പറഞ്ഞു.
എല്ലാവർക്കും നമസ്ക്കാരം, എന്റെ പേര് എബ്രഹാം കോശി. ഡോക്ടറാണ്.
സാധാരണ പുസ്തക പ്രകാശ ചടങ്ങുകൾ ഏതെങ്കിലും സാഹിത്യ അക്കാദമി ഹാളിലോ അല്ലെങ്കിൽ ഏതെങ്കിലും ഹോട്ടൽ മീറ്റിംഗ് റൂമിലോ ആയിരിക്കും. എന്നാൽ പതിവിന് വിപരീതമായി നമ്മൾ ഇന്നിവിടെ കൂടി.
കാരണം എഴുത്തുകാരൻ ജെറോമിന്റെ നോവൽ ഒരു പ്രത്യേകത തന്നെയാണ്. അക്ഷരങ്ങളിൽ ഞാൻ വായിച്ചില്ലെങ്കിലും ജെറോം പറഞ്ഞതനുസരിച്ചും നോവൽ പശ്ചാത്തലം അനുസരിച്ചും ഇത്രക്ക് ഹ്യദയഭേദകമായതും അത് പോലെ പൂർണ്ണമായും യഥാർത്ഥ ജീവിതത്തിൽ നിന്ന് കോർത്തിയിണക്കിയതുമായ ഈ നോവലിന്റെ കഥ നിങ്ങൾ അറിഞ്ഞില്ലെങ്കിൽ ഒരാളുടെ മനസ്സിന് ഒരിക്കലും സമാധാനമുണ്ടാവില്ല.
സ്വന്തം ഓപ്പോളിനെ ഇത്രയധികം സ്നേഹിച്ച ഒരു അനിയനെ ഞാനിതുവരെ കണ്ടിട്ടില്ല. നോവൽ പ്രകാശനത്തിന് മുന്നേ ഈ കഥ നിങ്ങൾക്കായി ഇതെഴുതിയ ആൾ തന്നെ പറഞ്ഞു തരും.
ജെറോം, ഇനി നിന്റെ ഊഴമാണ്. നിന്റെ നോവൽ നീ തന്നെ അവതരിപ്പിക്കുമ്പോൾ അതിന്റെ രസം ഒന്ന് വേറെ തന്നെയാണ്.
ജെറോം എഴുനേറ്റ് എല്ലാവരെയും നോക്കി , എല്ലാവരും ആകാംഷ ഭരിതരായി അവനെ തന്നെ നോക്കുവായിരുന്നു.
ജെറോം കഥ പറഞ്ഞ് തുടങ്ങി ...... എന്റെ നോവലിന്റെ പേര്
'എന്റെ ഓപ്പോൾ' എന്നാണ്.
എന്തിനാണ് ഞാൻ ഈ പേരിട്ടതെന്ന് അവസാനം നിങ്ങൾക്ക് മനസ്സിലാവും!
,,,ഒരിടത്തൊരു ഇല്ലം ഉണ്ടായിരുന്നു.... ഒരു പാവം പെൺകുട്ടിയും അവരെ ഒറ്റക്കാക്കി അക്കരക്ക് വിമാനം കയറിയ മാതാ പിതാക്കളും.... ആ പെൺകുട്ടി ഒരു ദിവസം മരിക്കുന്നു.... ഗന്ധർവ ഭക്തി മൂത്ത് സ്വയം മരിച്ചതെന്ന് എല്ലാവരും കരുതി. എന്നാൽ അവളുടെ അനിയൻ അത് വിശ്വസിച്ചില്ല. അവന്റെ ഓപ്പോളിന്റെ മരണ കാരണമറിയുവാൻ അവൻ അതിയായി ആഗ്രഹിച്ചു... അവൻ അതിൽ വിജയം കണ്ടെത്തി.
ആ പെൺകുട്ടിയെ കൊന്നത് അവളുടെ മുത്തശ്ശനായിരുന്നു. ലോകം കേൾക്കുവാൻ ആഗ്രഹിക്കാത്ത തരത്തിലുള്ള കാടൻ ചിന്താഗതിയുള്ള ഒരു മുത്തശ്ശൻ... അതെ ആ മുത്തശ്ശൻ ഇതാണ് ഞാനും നിങ്ങളും അന്നും ഇന്നും മുത്തശ്ശനെന്ന് വിളിച്ച ഈ മുത്തശ്ശൻ.
മുത്തശ്ശന്റെ നേരെ വിരൽ ചൂണ്ടി ജെറോം വിളിച്ച് പറഞ്ഞു
എല്ലാവരും ഞെട്ടിത്തരിച്ച് മുത്തശ്ശനെ നോക്കി
എന്താണിയാൾ പറയുന്നത് ? ബ്രഹ്മദത്തൻ ചോദിച്ചു
ഒരക്ഷരം ആരും മിണ്ടരുത് എന്റെ കഥ പറഞ്ഞ് കഴിയുന്ന വരെ. കഥ കഴിഞ്ഞാൽ നിങ്ങൾക്കാർക്കും ഒന്നും ചോദിക്കാനുണ്ടാവില്ല, ക്ഷമയോടെ കേട്ടിരിക്കൂ
കുടുംബ മഹിമക്ക് വേണ്ടി സ്വന്തം മകളല്ല മീനുവെന്ന് പുറം ലോകം അറിയുവാതിരിക്കാൻ അവളുടെ ഓർമ്മ ശക്തി കളയുവാൻ മാരകമായ മരുന്ന് കുത്തി വെച്ച് അവളെ ജീവച്ഛവമാക്കാൻ മനസാക്ഷിക്കൊരു കുത്തുമില്ലാത്ത അവളുടെ വളർത്തമ്മ, ദിവ്യ നമ്പൂതിരി. ഇങ്ങനെ മാതൃത്വം മരവിച്ച ഒരു സ്ത്രീയേയും ഞാനിതുവരെ കണ്ടിട്ടില്ല. അതിന് വേണ്ടി കൂട്ട് നിന്ന് ഒരു ഓപ്പോളിന്റെയും ഭദ്രയുടേയും സ്വന്തം അമ്മയെ ആക്സിഡന്റിൽ കൊല്ലിച്ച ബ്രഹ്മദത്തൻ നമ്പൂതിരി, പേരിനും പെരുമക്കും വേണ്ടി മനുഷ്യത്വം കളഞ്ഞു കുടിച്ച ഇരുകാലി മ്യഗം.
അതിൽ ഇരയാക്കാൻ വിധിക്കപ്പെട്ട ഡ്രൈവർ മനോജ്. വർഷങ്ങൾ ഇത്രയും കഴിഞ്ഞപ്പോൾ ഒന്നും പുറത്ത് വരില്ലെന്ന് കരുതി അല്ലേ.
ആ പെൺകുട്ടിയുടെ ഓർമ്മ കളയുക എന്ന് വെച്ചാൽ അവളെ കൊല്ലാതെ കൊല്ലുക എന്നാണർത്ഥം.
മിഥുൻ നിന്റെ ഓപ്പോളിന്റെ മരണ രഹസ്യം ഇതാ ഇവിടെ ചുരുളഴിയുകയാണ്. ഇനി നീ തീരുമാനിക്കുക എന്ത് വേണമെന്ന്.
നിയമത്തിന്റെ വഴിയാണെങ്കിൽ ആ വഴി. അല്ലെങ്കിൽ നീ തീരുമാനിക്കുന്ന വഴി.
'എന്റെ ഓപ്പോൾ' എന്ന യഥാർത്ഥ കുറ്റാന്യോഷണത്തിന്റെ അന്യോഷണ റിപ്പോർട്ട് ഒരു നോവലിന്റെ രൂപത്തിൽ ഇതാ നിനക്ക്.
അപ്പോഴേക്കും കാറിലിരിക്കുവായിരുന്ന മനോജിനോട് ഇറങ്ങി വരുവാൻ എബ്രഹാം കോശി ആംഗ്യം കാണിച്ചു.
ഞങ്ങൾ മാപ്പു സാക്ഷിയാക്കി മനോജിനെ വിടുന്നു.
ഒരാളും ഒന്നും മിണ്ടിയില്ല. ഒരാളും ഒന്നും പ്രതികരിച്ചില്ല. കുനിഞ്ഞ മുഖവും കണ്ണുനീരും മാത്രം.
മുത്തശ്ശിയും മിഥുനും ഭദ്രയും ഭദ്രയുടെ വളർത്തമ്മയും സ്തംഭിച്ചിരിക്കുവായിരുന്നു. ഒന്നും വിശ്വസിക്കുവാനാകാതെ. അന്നാണ് ആദ്യമായി ഭദ്ര അവരുടെ മകളല്ലെന്നറിയുന്നത്. ഓപ്പോൾ കാണുവാൻ ആഗ്രഹിച്ച അമ്മയെ ഇനി കാണുവാൻ പറ്റില്ലെന്നോർത്ത് ഭദ്ര വിതുമ്പി. അവളെ ചേർത്ത് പിടിച്ച് വളർത്തമ്മയും വിതുമ്പി. ഇല്ല എന്നെ വിറ്റ ആ അമ്മയല്ല എന്റെ അമ്മ, എന്നെ നോക്കി വളർത്തിയ എന്റെ അമ്മയാണ് എന്റെ അമ്മ. ഭദ്ര അമ്മയുടെ മാറിൽ കിടക്കുമ്പോൾ പറഞ്ഞു.
മുത്തശ്ശന്റെ അടുത്തിരുന്ന മുത്തശ്ശി എഴുന്നേറ്റ്‌ പോയി.
അപ്പോൾ മിഥുൻ എഴുന്നേറ്റ് പറഞ്ഞു.
എന്റെ ഓപ്പോൾ ഇന്നും എന്റെ മനസ്സിൽ ജീവിക്കുന്നു. ഇനി ഞാൻ ശിക്ഷ വിധിക്കുന്നില്ല. ഇനിയുള്ള കാലം നീറി നീറി പുകയുന്ന അമ്മയ്ക്കും മുത്തശ്ശനും ചെറിയച്ഛനും കിട്ടുന്ന ആ കാലം മതി ശിക്ഷയായിട്ട്.
മിഥുൻ അമ്മ ദിവ്യയെ നോക്കി പറഞ്ഞു.
അമ്മേ, ഇങ്ങോട്ട് ഒന്ന് നോക്കൂ
ദിവ്യ നോക്കിയില്ല
ഞാനല്ലേ പറഞ്ഞെ നോക്കാൻ
ദിവ്യ കരയുന്ന മുഖമുയർത്തി നോക്കി
ഇനി എന്നെ മോനെന്ന് അമ്മ വിളിക്കരുത്. ഞാൻ അമ്മയെന്നും വിളിക്കില്ല. എന്റെ അമ്മയും ഓപ്പോളും എന്റെ ഓപ്പോൾ തന്നെയാണ്.
വരൂ നമുക്ക് പോകാം ജെറോം. ഒത്തിരി നന്ദി എല്ലവർക്കും. ഞാൻ മറ്റന്നാൾ തിരിച്ച് മുംബൈക്ക് പോകും. ഇനി എനിക്ക് കാണുവാൻ മുത്തശ്ശിയും ഭദ്രയും നിങ്ങളും മാത്രമേയുള്ളു.
അപ്പോൾ തന്നെ ആനി ദർശനയെ വിളിച്ച് നന്ദി പറഞ്ഞു. കുറ്റവാളി ആരെന്നും പറഞ്ഞു. ആരോടും പറയരുതെന്നും പറഞ്ഞു.
അവിടെ നിന്ന് അവർ പോകാൻ തുടങ്ങുമ്പോൾ ദിവ്യയും മുത്തശ്ശനും ബ്രഹ്മദത്തനും അവർക്കൊപ്പം പോകാതെ ഒരേ ഒരിപ്പായിരുന്നു. കുറ്റബോധമോ പ്രായശ്ചിത്തമോ എന്തോ അവരെ കീഴ്‌പ്പെടുത്തിയിരുന്നു.
അവർ വന്നത് റെന്റിനെടുത്ത ഒരു കാറുമായി ആയിരുന്നു. ആ കാർ അവിടെയിട്ട് ബാക്കി എല്ലാവരും ജെറോമിന്റെയും എബ്രഹാം കോശിയുടേയും കാറിൽ തിരികെ പോന്നു.
അന്ന് വൈകിട്ട് ആനി ജെറോമിന്റെ മാറിൽ ചാരി നിന്ന് പറഞ്ഞു.
ഉം ... വെൽ ഡൺ മൈ സ്വീറ്റ് ഹാർട്ട്
സ്നേഹം എന്റെ അന്നാമ്മേ.
പിറ്റേ ദിവസത്തെ ന്യൂസ് വന്നത് റെന്റിനെടുത്ത കാർ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചുവെന്നും പതുക്കെ വന്നിരുന്ന കാർ കൊക്കയിലേക്ക് മനപ്പൂർവം ചാടിക്കുകയായിരുന്നുവെന്നും ദ്യക്സാക്ഷികൾ പറഞ്ഞതായി റിപ്പോർട്ടർ പറഞ്ഞെന്നും . മൃദദേഹത്തിനായ് ഫയർ ഫോഴ്സ് ഇപ്പോഴും തിരച്ചിൽ നടത്തുന്നുവെന്നും എല്ലാ പത്രങ്ങളിലും വാർത്തകളിലും വന്നു.
അന്നാമ്മേ നീയിങ് വന്നേ
എന്നതാ ഇച്ചായ
അന്നാമ്മേ നീ ഇത് കണ്ടോ, ജെറോം വാർത്ത അവൾക്ക് കാണിച്ച് കൊടുത്തു
അവർക്കുള്ള ശിക്ഷ അവർ സ്വയം ഏറ്റെടുത്തു.
അപ്പോൾ സൂര്യൻ കൂടുതൽ പ്രകാശത്തോടെ ഉയർന്ന് വരികയായിരുന്നു,
(അവസാനിച്ചു)
എന്റെ എല്ലാ വായനക്കാർക്കും നന്ദിയും സ്നേഹവും അറിയിക്കുന്നു . നിങ്ങളുടെ സ്വീകാര്യതയാണ്‌ എനിക്കെന്നും പ്രോത്സാഹനം. ഈ കഥ കൂടുതൽ ഭംഗിയാക്കി ഒരു പുസ്തകം ഇറക്കാൻ അഗ്രഹിക്കുന്നു. നിങ്ങളുടെ ഇഷ്ടമാണതിന്‌ കാരണം. സ്നേഹം
ജിജോ പുത്തൻപുരയിൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo