"ഒന്ന് വേഗം നടന്നു വാടി"
"ഒന്ന് പോടാപ്പാ നിനക്ക് അത്ര ധിറുതി ഉണ്ടേൽ നീ പൊയ്ക്കോ നിന്റെ ചക്കടാ വണ്ടില് കേറിയാലേ എനിക്ക് പറ്റു എന്നൊന്നും ഇല്ല"
"ഡി കോപ്പേ എന്നെ പറഞ്ഞോ എന്റെ വണ്ടിയെ പറഞ്ഞ ഉണ്ടല്ലോ"
"ഓ പിന്നേയ് നീ വണ്ടി എടുക്ക് അളിയാ"
ഇതാണ് അമ്മു..എന്റെ ചങ്ക് ബ്രോ..ബ്രോയോ എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നേ..അവൾ എനിക്ക് ബ്രോ ആണ്..വേഷത്തിൽ മാത്രമേ പെണ്ണായിട്ടു കൂട്ടാൻ കൊള്ളൂ..അല്ലാതെ പക്ഷം ലാലേട്ടൻ പറയുന്ന പോലെ ‘എടി അല്ല എടായാ..എടാ’..നല്ല തലതെറിച്ച ആൺകുട്ടി..

അപ്പൊ പറഞ്ഞു വന്നത് ഇതൊന്നും അല്ല.ഇന്ന് എന്റെ പെണ്ണുകാണൽ ആണ് അതിനു അവളേം കൂടെ പൊക്കിക്കൊണ്ട് പോകാനാ ഞാൻ ഈ നിൽപ് നിന്നതു.അപ്പോൾ നിങ്ങൾ കരുത്തും പെണ്ണ് അല്ലെ ഒരുങ്ങി ഇറങ്ങാൻ ഇച്ചിരി ഏറെ നേരം വേണ്ടിവരുമല്ലോ അതായിരിക്കും എന്ന് എന്നാൽ അല്ല ആ സാധനത്തിനെ നേരെ ചൊവ്വേ ഒന്ന് ഒരുങ്ങി ഞാൻ കണ്ടിട്ടേ ഇല്ല..നമ്മൾ ആൺപിള്ളേരെ പോലെ അഞ്ചു മിനിറ്റ് മതി..ഇത് പോത്തു പോലെ കിടന്നു ഉറങ്ങുവാരുന്നെന്നേയ്...ആഹ് അവൾക്കെന്താ സുഗായിട്ടു ഉറങ്ങാലോ ടെൻഷൻ എനിക്കല്ലേ.
"അല്ല പതിവില്ലാതെ ചന്ദനക്കുറി ഒക്കെ ഉണ്ടല്ലോ..പെണ്ണിന്റെ ആങ്ങളയെ വളക്കാൻ വെല്ല പ്ലാനും ഉണ്ടോ"
"കൈമടക്കി ഒരു അടി തന്നാൽ ഉണ്ടല്ലോ,നേരെ നോക്കി വണ്ടി ഓടിക്ക് ഇപ്പോ തന്നെ വൈകി"
"ഹ അത് നീ പോത്തു പോലെ കിടന്നു ഉറങ്ങിട്ടല്ലേ"
"ഒന്ന് മിണ്ടാതെ വണ്ടി ഓടിക്കാൻ പറ്റുമോ സർന്"
അവളെ ചൂട് പിടിപ്പിക്കാൻ എനിക്ക് വലിയ ഇഷ്ടമാ..എന്നാലും അവളൊരു പാവമാ..ഇപ്പോൾ തന്നെ ഈ ചന്ദനക്കുറി എനിക്ക് വേണ്ടി അമ്പലത്തിൽ പോയി പ്രാർത്ഥച്ചതിന്റെയാ..എന്റെ എന്തു പ്രധാനപ്പെട്ട ദിവസം ഉണ്ടെങ്കിലും അന്നെല്ലാം അവളുടെ നെറ്റിയിൽ ഒരു ചന്ദനക്കുറി കാണും.ചോദിച്ചാൽ സമ്മതിക്കില്ല പെണ്ണ് വല്ലപോലെങ്കിലും അമ്പലത്തിൽ പോകണ്ടേ,'അമ്മ നിര്ബന്ധിച്ചകൊണ്ടാ എന്നൊക്കെ നൂറു കള്ളം പറയും.എന്താണ് വെച്ച "അപ്പോൾ നീ പെണ്ണ് തന്നെ ആണ് അല്ലെ" എന്ന് ചോദിച്ചു ഞാൻ കണക്കിന് കളിയാകുമെന്നു അവൾക്കു നാലോണം അറിയാം.

അങ്ങനെ വീട്ടിൽ ചെന്ന് വീട്ടുകാരെയും ഇവളെയും കൂട്ടി പെണ്ണിന്റെ വീട്ടിൽ എത്തി.പെണ്ണ് ചായയുമായി വന്നു നിന്നു.അച്ഛനും അമ്മാവനും എന്തോകെയോ ചോദിച്ചു പെണ്ണ് അതിനു മറുപടിയും കൊടുത്തു.പെണ്ണിന്റെ അച്ഛൻ പറഞ്ഞു "എന്നാ പിന്നെ പെണ്ണിനും ചെറുക്കനും എന്തുഎങ്കിലും സംസാരിക്കണേൽ ആവാം".ഇത് പറഞ്ഞു തീരും മുമ്പ് ഞാൻ ചാടി എഴുനേൽക്കാൻ ഒരുങ്ങവെ ആ പരമദ്രോഹി അമ്മു കേറി പറഞ്ഞു "ഐയോ അങ്കിൾ,അവനു അങ്ങനെ ഒന്നും സംസാരിക്കാനില്ല എന്ന് നേരത്തെ പറഞ്ഞിരുന്നു..എല്ലാവരുടെയും ഇഷ്ടമാണ് അവന്റെയും അല്ലേടാ.."ഇത് കേട്ടതും എണീറ്റ് നിൽക്കുന്ന എന്നിലേക്കായി എല്ലാവരുടെയും നോട്ടം..ചമ്മൽ മറക്കാനായി പോക്കറ്റിൽ നിന്നും ഫോൺ എടുത്തു സൈഡ് ബട്ടണിൽ പ്രസ് ചെയ്തു "കാൾ വന്നു,കട്ട് ആകിയതാ" എന്ന് പറഞ്ഞു ഞാൻ സോഫയിൽ ഇരിപ്പു ഉറപ്പിച്ചു.
"അങ്ങാണെങ്കിൽ പിന്നെ നമ്മുക്ക് ഇതങ്ങു ഉറപ്പിച്ചാലോ" അമ്മാവൻ പറഞ്ഞു
"അങ്ങനെ തന്നെ ആകട്ടെ" പെണ്ണിന്റെ അച്ഛൻ പറഞ്ഞു.എല്ലാവരുടെയും മുഖത്തു പുഞ്ചിരി വിടർന്നു.തിരിച്ചു വണ്ടിയിൽ വരുന്ന വഴിക്കു എല്ലാവരും കല്യാണ ഒരുക്കങ്ങൾ പറ്റി ചർച്ച നടത്തുന്നു..ആ സാമദ്രോഹി അമ്മു ഫ്രന്റ് മിററിൽ കൂടെ എന്നെ നോക്കി ആക്കി ചിരിക്കുന്നുണ്ടാരുന്നു.ഞാൻ കലിപ്പ് മോഡ് ഓൺ ആക്കി തന്നെ ഡ്രൈവ് ചെയ്തു.വീട്ടിൽ എത്തിയതും അമ്മയോട് എന്തോ ധിറുതി അഭിനയിച്ചു അവൾ സ്കൂട്ടായി.
********
ഫോൺ റിങ് ചെയുന്നു അവളാണ് അമ്മു കൺമുമ്പിൽ കണ്ടാൽ വലിച്ചു കീറി പോസ്റ്റർ ആകും എന്ന് നല്ല ഉറപ്പുള്ള കൊണ്ട് അവൾ ഒരാഴ്ചത്തേക്ക് ഈ ഏരിയയിലേക്ക് അടുത്തില്ല.
"എന്താടി"
"എന്തോന്നു എന്താടി ന്,നീ വേഗം എന്നെ വന്നു പിക്ക് ചെയ്യു എന്റെ സ്കൂട്ടി കേടായി"
"ഉവ്വ ഇപ്പോൾ തന്നെ വരാം ഒന്ന് പൊടി വേണേൽ നടന്നു പോ"
"എടാ അത്യാവശ്യമാ നീ ഒന്ന് വാ പ്ളീസ്"
"ഓരോ ശല്യങ്ങൾ ആഹ് വെയിറ്റ് ചെയ്യു"
"ഹിഹി ഓക്കേ ഡാ"
ഞാൻ അവളുടെ വീട്ടിൽ എത്തിയപ്പോഴേക്കും ആള് കൃത്യസമയത്തു റെഡി ആയി നില്കുന്നു..
"ഓ അപ്പോൾ നിനക്ക് സമയത്തിന് റെഡി ആകാൻ ഒക്കെ അറിയാമല്ലേ..ഹും എങ്ങോട്ടാ പോകണ്ടേ"
ഒരു വളിച്ച ചിരിയും പാസ്സാക്കി അവൾ വണ്ടിയിൽ കേറി
"കുറെ നേരായല്ലോ ടി ലെഫ്റ്റും റൈറ്റും പറയാൻ തുടങ്ങിട്ടു നീ സ്ഥലം പറ പെണ്ണെ"
"ദേ ഈ ലെഫ്റ് കൂടെ എടുത്തു ആ സൈഡിൽ നിർത്തു"
"അമ്പലത്തിലോ ഇവിടെ ആണോ നിനക്ക് അത്യാവശ്യം"
"നീ ഇറങ്ങി വാ അളിയാ"
"എന്തുവാടി പിടിച്ചു വലിക്കാതെ"
"അതെ ഇനി കെട്ടാൻ പോകുന്ന പെണ്ണിനോട് മിണ്ടാൻ പറ്റില്ലാന്ന് പറഞ്ഞു കയർ പൊട്ടിക്കണ്ട അവൾ ഇപ്പോൾ വരും"
"ഏയ് എന്തോന്ന്"
"നീ സംസാരിക്കാനായി ആർത്തിപിടിച്ചു നിന്നിട്ടു മിണ്ടാൻ പറ്റില്ലാലോ ഓള് ഇപ്പോൾ വരും എന്ന്"
അത്ഭുതത്തിൽ നിക്കുന്ന എന്നോടായി അവൾ തുടർന്നു "അതെ അന്ന് ഒരു അഞ്ചു മിനിറ്റിൽ കൂടുതൽ ഏതായാലും മിണ്ടാൻ പറ്റില്ല നിങ്ങൾക്കു അതുകൊണ്ടു എന്താകാനാ..എന്തു മനസിലാകാനാ..ദേ ഇപ്പോ ഇരുട്ടുന്നത് വരെ സമയം ഉണ്ട്..സംസാരിച്ചു കഴിഞ്ഞു അവളെ വീടിന്റെ അടുത്ത് വരെ കൊണ്ടാക്കിയേക്കണം.എന്റെ റിസ്കിലാ അവൾ വരുന്നത്.എനിക്ക് പണിയുണ്ടാകരുത് രണ്ടുപേരും"
"അതൊക്കെ ഞാൻ ഏറ്റു മോളെ..നീ എന്റെ ചങ്ക് ബ്രോ തന്നെയെടി..എന്നാലും നീ ഇത് എങ്ങനെ ഒപ്പിച്ചു.."
"ഹ ഈ അമ്മു ആരാണെന്നാ നീ കരുതിയെ..ദേ നിന്റെ ആള് വന്നു..ഞാൻ എന്നാ കട്ടുറുമ്പു ആകാതെ പോയേക്കാം"
****
അങ്ങനെ അമ്മുവിൻറെ സഹായത്തോടു കൂടിയുള്ള ഇടക്കുള്ള കൂടികാഴ്ചകളും കോളുകളുമായി കല്യാണത്തലേന്ന് ഇങ്ങു എത്തി.ബന്ധുജനങ്ങൾ എല്ലാം എത്തി തുടങ്ങി.തലേദിവസത്തെ നമ്മടെ തിരക്ക് അറിയാവുന്ന കൊണ്ട് തന്നെ ബുദ്ധിപൂർവം ബാച്ചലേഴ്‌സ് പാർട്ടി രണ്ടു ദിവസം മുമ്പേ നടത്തി.നമ്മൾ വല്ലപ്പോഴും മാത്രം ഒരു പെഗ് കഴിക്കും അല്ലാതെ ആര് നിര്ബന്ധിച്ചാലും 'നഹി എന്ന് പറഞ്ഞ നഹി' അതാണ് നമ്മടെ ലൈൻ.ഇതിപ്പോ എന്താ പ്രശ്നം എന്ന് പറഞ്ഞ എന്തോ ഒരു ടെൻഷൻ..ഈ താലി കെട്ടാൻ ഇരിക്കുമ്പോൾ എല്ലാരും നമ്മളെ തന്നെ നോക്കുമ്പോൾ..ഏയ് അങ്ങനെ പേടിയൊന്നും ഇല്ല എന്നാലും ഒരു ഭയം.പിന്നെ സർവസ്വതന്ത്രമായി ജീവിച്ചിരുന്ന നമ്മടെ ജീവിതത്തിലേക്ക് വേറെ ഒരാൾ അതും അവരുടെ സർവസവും പിന്നിലാക്കി വരുന്നു.അവളോട് നീതി പുലർത്താൻ ഒപ്പം എന്റെ വീട്ടുകാരെയും കൂടെ കൂട്ടാൻ, എല്ലാത്തിനും ഒരുപോലെ കഴിയണം.ആരോ പറയുന്നത് കേട്ടിട്ടുണ്ട് ഈ കല്യാണം എന്ന് പറയുന്നത് ഞാണിന്മേലുള്ള കളിയാ..പപ്പുച്ചേട്ടൻ പറയുന്നപോലെ ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ ആയ ഞമ്മളും എൻജിനും തവിടുപൊടി..ഇതൊന്നും പോരാഞ്ഞിട്ട് ഒരു കാര്യവും ഇല്ലാതെ ഒരു പാട്ട് മനസ്സിൽ മൂളിക്കൊണ്ടിരിക്കുന്നു.ഏതാണ് എന്നല്ലേ.മണിച്ചേട്ടന്റെ 'പെണ്ണ് കെട്ടിയാ കണ്ണും കെട്ടി കുട്ട്യോൾ ആയ വായും കെട്ടി'..എന്തിനാണാവോ ഇപ്പോൾ ഈ പാട്ട് തന്നെ മനസ്സിൽ വരുന്നത്..അതുകൊണ്ടു തന്നെ ഇന്ന് ഒന്ന് സമാദാനമായിട്ടു ഉറങ്ങണേൽ രണ്ടെണ്ണം കഴിക്കണം.അച്ഛന്റെയും അമ്മാവന്മാരുടെയും സഭ ടെറസ്സിൽ നടക്കുന്നുണ്ട് പക്ഷെ നമ്മൾ ഒരുപാടു വർക്ക് ടെൻഷൻ സമയത്തു മാത്രമേ കഴിക്കു എന്നുള്ളത് കൊണ്ട് നമ്മുക്ക് ഇത് ഹറാം ആണ് എന്നാണ് വീട്ടുകാരുടെ ധാരണ.മുതിർന്നവരുടെ വാക്ക് മുറികണ്ടന്ന് വെച്ച് ഞാൻ ഒട്ടു തിരുത്താനും പോയിട്ടില്ല.അതാ ഇപ്പോ വിന ആയത്.ടെറസിന്റെ അവിടെ എല്ലാം പോയി ഇടയ്ക്കു ഒന്ന് നിന്നും നോക്കി..ആശിച്ചതു പോലെ അമ്മാവൻ 'എടാ കൂടുന്നോ' എന്ന് തിരക്കുവേം ചെയ്തു അപ്പോൾ നമ്മടെ ഫാദർ 'ഏയ് ഇല്ല അളിയാ അവൻ തൊടുകേല' എന്ന്.അങ്ങനെ ആ പ്രതീക്ഷയും നഷ്ടപ്പെട്ട് മുറിയിൽ വന്നു ഇരികുമ്പോളാ അമ്മുവിൻറെ വരവ്.
"ഡാ അളിയാ എന്നെ ഒന്ന് വീട്ടിൽ കൊണ്ട് വിട്.നാളെ രാവിലെ ഇങ്ങു എത്തിയേക്കാം"
ഇവിടെ മനുഷ്യൻ ആകെ വിഷമിച്ചിരിക്കുമ്പോളാ "നീ ഒന്ന് പോയെ"
"എടാ ഒരുപാടു ഇരുട്ടി അതുകൊണ്ടാ"
"ഓ ഇരുട്ടിയാ പെൺപിള്ളേർ പേടിച്ചാപ്പോരേ നിനക്കെന്താ.."
"നിനക്ക് വരാൻ പറ്റുമോ ഇല്ലയോ"
"ഇല്ലെന്നു പറഞ്ഞാലോ"
"ഓ പോടാ"
ഞാൻ ഉമ്മറത്ത് എത്തി നോക്കുമ്പോൾ അവൾ എന്റെ ബൈക്കിൽ ചാരി നില്പുണ്ട്.ഞാൻ വരും എന്ന് ഓൾക് അറിയാവുന്നതുകൊണ്ടുതന്നെ.
എന്നെ കണ്ടതും അവൾ ചിരിച്ചുകൊണ്ട് കീ എന്റെ നേരെ നീട്ടി.ഞങ്ങൾ ഇറങ്ങാൻ നേരത്തു 'അമ്മ വന്നു സൂക്ഷിച്ചു പോകണം,നേരത്തെ ഇങ്ങു എത്തിയേക്കണം എന്നും പറഞ്ഞു.അവൾ മൂളി.അങ്ങനെ ഞാൻ അവളേം കൊണ്ട് അവളുടെ വീട്ടിൽ എത്തി.

പക്ഷെ അവൾ വീട്ടിൽ കേറാതെ നേരെ എന്നേം കൊണ്ട് ടെറസ്സിലേക്ക് പോകുന്നു
"എടി ഇത് എങ്ങോട്ടാ പോകുന്നെ"
"മനസിലായില്ലേ ടെറസ്സിൽ"
"ഹ അത് മനസിലായി എന്തിനാ എന്ന്"
"നീ വാടാ ചെക്കാ"
മുകളിൽ എത്തീട്ടു എന്നെ അവിടെ നിർത്തി അവിടെ സൈഡിൽ പോയി തിരിച്ചു വരുമ്പോൾ രണ്ടു കൈയിലും രണ്ടു കുപ്പി..ഒന്ന് കോള മറ്റേതു എന്താണ് എന്ന് പറയേണ്ടതില്ലല്ലോ
എന്റെ മുഖം ഒന്ന് തെളിഞ്ഞു "എടി നീ ഇത് എവിടുന്നു ഒപ്പിച്ചു"
"നീ ആ ടെറസ്സിൽ കിടന്നു കറങ്ങിയപോലെ എനിക്ക് കാര്യം മനസിലായി ഞാൻ വീട്ടിൽ അച്ഛന്റെ മിലിറ്ററി കോട്ട അടിച്ചു മാറ്റി അത്ര തന്നെ"
"ഹഹ നീ എന്റെ ചങ്ക് ബ്രോ അല്ലെ"
"ഹമ് വലിയ സുഖിപ്പിക്കൽ ഒന്നും വേണ്ട ഇന്നാ ഗ്ലാസ്സ്"
"ആഹ്..അല്ല ടച്ചിങ്‌സ് ഒന്നും ഇല്ലേടി"
"പൊയ്ക്കോണം ഇത് തന്നെ ഒപ്പിച്ചതിന്റെ പാട് എനിക്കറിയാം"
ഒരു പെഗ് ഉഴിച്ചു സിപ്പ് ചെയുന്നയിടയിൽ ഞാൻ പറഞ്ഞു കഴിച്ചിട്ടു വീട്ടിൽ കേറാൻ പറ്റില്ലലോടി..ശെയ് കുട്ടുകാരന്മാർ ആരേലും ഉണ്ടാരുന്നേൽ അതിന്റെ പേരും പറഞ്ഞു ഇന്ന് ഇവിടങ് കൂടാമായിരുന്നു.ഇതിപ്പോൾ അവന്മാർ അച്ഛന്റെ കൂടെ ഓൾ ഇൻ ഓൾ ആയിട്ടു നില്കുവാന്ന് അമ്മക്ക് അറിയാം.ആഹ് എന്നാ പിന്നെ പോയേക്കാമല്ലേ"
"അല്ല ഇപ്പോ സാറിന് എന്താ പ്രശ്നം..ഇവിടെ ഇരുന്നു രണ്ടെണ്ണം കഴിച്ചിട്ടു ടെൻഷൻ ഒക്കെ മാറ്റി സുഗമായി ഉറങ്ങി 'മദ്ധ്യം വിഷമേ വിഷ മധ്യമേ' എന്ന് മുദ്രാവാക്യം വിളിച്ചു വീട്ടിൽ ചെന്ന് കേറണം അത്രേ അല്ലെ ഉള്ളൂ..ഹ അത് ഞാൻ ഏർപ്പാടാക്കിട്ടുണ്ട്..
"എന്തു"
"നിന്റെ വീട്ടിൽ ബന്ധുക്കളെ കൊണ്ട് സൂചി കുത്താൻ സ്ഥലമില്ലാത് കൊണ്ടും നിന്റെ മുറി ചിറ്റപ്പനും കുടുംബവും കൈയേറിയതും കൊണ്ടും നിന്നെ എന്റെ വീട്ടിൽ കൊണ്ടുപൊയ്ക്കൊള്ളാം എന്ന് ഞാൻ നിന്റെ അമ്മയോട് പറഞ്ഞിരുന്നു.രാവിലെ 5 മണിക് അങ്ങ് എത്തിയേക്കണം എന്നൊരു നിബന്ധനയെ ഉള്ളൂ അമ്മക്ക്"
"ഏയ് ശെരിക്കും"
"പിന്നല്ലാതെ"
"അപ്പോൾ നിന്നെ തിരക്കില്ലേടി"
"അതിനു ഞാൻ ഇന്ന് കല്യാണച്ചെറുക്കന്റെ വീട്ടിലാ കിടപ്പു എന്ന് അച്ഛനോട് നേരത്തെ പറഞ്ഞിട്ടുണ്ടാലോ"
"എടി ഭയങ്കരി..എന്നാ പിന്നെ ഒരു പെഗ് കൂടെ ഉഴിക്ക്"
"അതൊക്കെ ഉഴിക്കാം പക്ഷെ നിന്നെ കെട്ടാൻ പോകുന്നവളോട് പറഞ്ഞിട്ടുണ്ടല്ലോ അല്ലെ വല്ലപ്പോഴും ആണേലും ഈ പരിപാടിയെ പറ്റി"
"അതൊക്കെ ഉണ്ട് പെണ്ണെ"
അങ്ങനെ അവള് കോളയും ഞാൻ ശുദ്ധമായ വെള്ളവും കുടിച്ചു ഞങ്ങളുടെ സൗഹൃദത്തിൽ ഉണ്ടായ തമാശ അനുഭവങ്ങൾ എല്ലാം പങ്കുവെച്ചു കൊണ്ടിരുന്നു
"ഡി"
"എന്താടാ"
"അതേയ് എനിക്ക് എന്താ നിന്നെ പ്രേമിക്കാൻ തോന്നഞ്ഞേ"
"അതിനു ഞാനും നിന്നെ പ്രേമിച്ചില്ലല്ലോ"
"ഓ അതുതന്നെയാ പറഞ്ഞെ അതെന്താ നമ്മുക്ക് അങ്ങനെ തോന്നഞ്ഞേ"
"നീ ഫിറ്റ് ആയി എന്നാ തോന്നുന്നേ അവിടെ എങ്ങാനും കിടന്നു ഉറങ്ങു.രാവിലെ 4:50 നു അലാറം വെച്ചിട്ടുണ്ട്.അഞ്ചു മണിക് മുമ്പ് നീ വീട് എത്തിക്കോണം.ഞാൻ നീ കൊണ്ടുവിട്ടു എന്ന് പറഞ്ഞു എന്റെ വീട്ടിലും കേറികൊള്ളാം.ഇതാണ് പ്ലാൻ"
"ഐയോ വലിയ ഒരു പ്ലാൻ..നീ ഞാൻ ചോദിച്ചതിന് മറുപിടി പറ..നിനക്ക് എന്നെ നല്ലപോലെ അറിയാം..എനിക്ക് നിന്നെയും പക്ഷെ പ്രണയം എന്ന വികാരം നമ്മൾക്ക് ഇടയിൽ ഉണ്ടായിട്ടില്ലലോ"
"ഇല്ല,എടാ പ്രണയം സുഖമുള്ളൊരു ഏർപ്പാട് ഒക്കെ തന്നെ ആയിരിക്കാം പക്ഷെ അതിൽ നിന്നും ഉണ്ടാകുന്ന ദുഃഖങ്ങളെ പോലും അലിഞ്ഞു ഇല്ലാതാകാൻ കഴിയുന്ന ദിവ്യ മരുന്നാണ് സൗഹൃദം.തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ മനസ് മനസിലാക്കി എന്തു ചെയ്യാനും ജീവൻ പോലും കൊടുക്കാനും തുനിയുന്നത് സൗഹൃദത്തിൽ ആണ്.
ഇതിപ്പോ നമ്മൾ രണ്ടു പേരിൽ ആർക്കേലും അങ്ങനെ എന്തുമെങ്കിലും തോന്നിരുനെൽ.."
"തോന്നിരുനെൽ" ഞാൻ ആകാംഷയോടെ തിരക്കി
"തോന്നിരുനെൽ എന്താ നിന്റെ തല അടിച്ചു ഞാൻ പൊളിച്ചെന്നെ"
"എന്തോന്ന്"
"എടാ തോന്നിയിരുനെൽ ചിലപ്പോൾ നമ്മുടെ സൗഹൃദം അവിടെ വെച്ച് അവസാനിച്ചേനെ..ഒരു പക്ഷെ അത് പ്രണയമായി മാറിരുനെങ്കിൽ പോലും നമ്മൾ നമ്മളല്ലാതെ ആയേനെ.പോസ്സസീവെൻസ് ഈഗോ എല്ലാം കൂടിച്ചേർന്നു നമ്മക്ക് നമ്മളെ തന്നെ നഷ്ടമായേനെ.നമ്മുടെ ചുറ്റുപാടുകളോ ജാതിയോ മതമോ സ്റ്റാറ്റസോ എന്തിനു ഏറെ സ്വഭാവം പോലും പ്രശ്നമല്ലാത്ത ഒരേ ഒരു റിലേഷൻഷിപ് മാത്രമേ ഉള്ളൂ അത് സൗഹൃദമാണ്..ഇപ്പോ തന്നെ ഇത്ര കൂതറ സ്വഭാവമായിട്ടും ഞാൻ നിന്നെ സഹിക്കുന്നില്ലെ അത് എന്തുകൊണ്ടന്നാ..വെറും മനുഷ്യത്തവ്യം ഹിഹി അല്ല സൗഹൃദം.."
"എടി നിന്നെ ഇന്ന് ഞാൻ.."
"എടാ മോനെ കൂട്ടുകൂടാൻ അറിയാമെങ്കിൽ പ്രണയതീക്കാൾ സുഖമുള്ളൊരു ഏർപ്പാട് സൗഹൃദം തന്നെയാണ്.എന്നാൽ പിന്നെ കിടന്നു ഉറങ്ങു..രാവിലെ 5
ആകും മുമ്പ് വീട് കാലിയാക്കിയേക്കണം കേട്ടല്ലോ.ഇല്ലേൽ പിന്നെ എല്ലാം പോളിയും..ഞാൻ തല്ലും കൊള്ളും"

"അഞ്ചു മിനിറ്റ് അല്ലെ ഉള്ളൂ ഇവിടുന്നു നീ പേടിക്കണ്ട ഞാൻ സമയത്തു എത്തിക്കോളാം"
ഇതും പറഞ്ഞു അവിടെ ഇട്ടിരുന്ന ബെഞ്ചിൽ കിടക്കുമ്പോൾ അവളുടെ വാക്കുകൾ ആയിരുന്നു മനസ് നിറയെ..കൂട്ടുകൂടാൻ അറിയാമെങ്കിൽ പ്രണയത്തേക്കാൾ നല്ലതു സൗഹൃദം ആണ്..അതിനു തെളിവാണ് അമ്മുവും പിന്നെ ഇന്ന് നേരം വെളുക്കും മുമ്പ് അച്ഛന്റെ കൂടെ എല്ലാ ഒരുക്കങ്ങൾക്കും നിൽക്കുന്ന വേറെ കുറച്ചു ചങ്കുകളും.
പുതിയ ഒരു ജീവിതത്തിലേക്ക് പോകുന്ന ടെൻഷൻ നിറഞ്ഞ മനസ്സിൽ ഇപ്പോൾ സൗഹൃദത്തിന്റെ കുളിർമഴ പെയ്തിറങ്ങുകയാണ്.ആ കുളിര്മഴയിൽ നനഞ്ഞു മനസ് നിറയെ സൗഹൃദവും പുതിയ ജീവിതത്തിലെ ഒരുപാടു പ്രതീക്ഷകളുമായി ഞാൻ നിദ്രയിലേക്ക് വഴുതി വീഴുകയാണ്..

Sangeetha

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക