#എന്റെഓപ്പോൾ
ഭാഗം - 26
ഭാഗം - 26
കൊച്ചി വിമാനത്താവളത്തിൽ വിമാനം പറന്നിറങ്ങി
Ladies and gentlemen, welcome to Cochin Airport. Local time is 0310hrs and the temperature is 26.4 Degree Celsius. On behalf of Emirates Airlines and the entire crew, I’d like to thank you for joining us on.........
എന്തായാലും ഫ്ലൈറ്റ് സമയത്ത് തന്നെ എത്തി ...
ദിവ്യ, മനോജ് അല്ലേ വരുന്നത് കൊണ്ട് പോകാൻ?
അതെ ഭൈരവേട്ട . ദിവ്യ പറഞ്ഞു.
ബിസിനസ്സ് ക്ലാസ്സിലാണ് ദിവ്യയും ഭൈരവനും യാത്ര ചെയ്തത് കൊണ്ട് പെട്ടെന്ന് തന്നെ വിമാനത്തിൽ നിന്ന് പുറത്ത് വന്ന് എമിഗ്രെഷൻ ക്ളിയറൻസ് കഴിഞ്ഞ് പുറത്തിറങ്ങാനും പറ്റി.
പുറത്ത് മനോജ് കാത്തിരിക്കുന്നുണ്ടായിരുന്നു.
മനോജിന്റെ ടാക്സിയിൽ അവർ തിരുവില്വാമലയിലേക്ക് തിരിച്ചു. അവിടെ ചെന്ന പാടെ ദിവ്യ ഇല്ലത്തെ ലാൻഡ് ഫോണിൽ നിന്ന്മിഥുനെ വിളിച്ചു. മിഥുൻ മുംബൈ ഓഫീസിലേക്ക് തിരികെ ജോലിക്ക് പോയിരിക്കുകയാണെന്നായിരുന്നു ഇല്ലത്ത് പറഞ്ഞിരുന്നത്.
അമ്മയാണ് ഫോണിൽ എന്നറിഞ്ഞതും മിഥുനാകെ വല്ലാതായി. എങ്കിലും ആ വല്ലായ്മ പുറത്തു കാണിക്കാതെ
സാധാരണ പോലെ സംസാരിച്ചു. എന്നിട്ട് അമ്മയെ കാണുവാൻ നാട്ടിൽ വരുന്നുണ്ടെന്ന് പറഞ്ഞു.
സാധാരണ പോലെ സംസാരിച്ചു. എന്നിട്ട് അമ്മയെ കാണുവാൻ നാട്ടിൽ വരുന്നുണ്ടെന്ന് പറഞ്ഞു.
മിഥുൻ എന്നിട്ട് ജെറോമിനെ വിളിച്ച് അമ്മയും അച്ഛനും ലാൻഡ് ചെയ്ത കാര്യം വിളിച്ച് പറഞ്ഞു.
..........
അതിനകം തന്നെ അന്യോഷണവുമായി ബന്ധപ്പെട്ട സകല നീക്കങ്ങളുടേയും വ്യക്തമായ ആസൂത്രണ കാര്യങ്ങളും അതിന്റെ ഓരോ ഘട്ടങ്ങൾ എങ്ങനെ വേണം എവിടെ വേണം , ചോദിക്കുവാനുള്ള ചോദ്യങ്ങൾ , ചോദ്യത്തിൽ നിന്ന് പ്രതീക്ഷിക്കാവുന്ന ഉത്തരങ്ങൾ പ്രതിരോധങ്ങൾ , അതിനെ അതിജീവിക്കാനുള്ള തിരിച്ചുള്ള ചോദ്യങ്ങൾ തുടങ്ങി ഒരു മുഴുവൻ അന്യോഷണ പാക്കേജ് ജെറോം നടത്തിയിരുന്നു.
അതിനകം തന്നെ അന്യോഷണവുമായി ബന്ധപ്പെട്ട സകല നീക്കങ്ങളുടേയും വ്യക്തമായ ആസൂത്രണ കാര്യങ്ങളും അതിന്റെ ഓരോ ഘട്ടങ്ങൾ എങ്ങനെ വേണം എവിടെ വേണം , ചോദിക്കുവാനുള്ള ചോദ്യങ്ങൾ , ചോദ്യത്തിൽ നിന്ന് പ്രതീക്ഷിക്കാവുന്ന ഉത്തരങ്ങൾ പ്രതിരോധങ്ങൾ , അതിനെ അതിജീവിക്കാനുള്ള തിരിച്ചുള്ള ചോദ്യങ്ങൾ തുടങ്ങി ഒരു മുഴുവൻ അന്യോഷണ പാക്കേജ് ജെറോം നടത്തിയിരുന്നു.
മിഥുൻ മൂന്നാറിലും ജെറോമും എബ്രഹാം കോശിയും ജെറോമിന്റെ വീട്ടിലുമിരുന്നാണ് മുഴുവൻ പദ്ധതികൾ തയ്യാറാക്കിയത്.
ജെറോം ഉടനെ ഡോക്ടർ എബ്രഹാം കോശിയെ വിളിച്ച് മനോജിനെ ചോദ്യം ചെയ്യുവാനുള്ള പദ്ധതികൾ വിവരിച്ചു പറഞ്ഞു. ചോദ്യം ചെയ്യുവാനും ചോദ്യം ചെയ്ത ശേഷം മനോജിനെ താമസിപ്പിക്കുവാനുള്ള സ്ഥലവും അവർ ഒരുക്കി. അത് എബ്രഹാമിന്റെ പേരിലുള്ള ആൾ താമസമില്ലാത്ത ഒരു വീട് തൃശൂർ മണ്ണുത്തിക്കടുത്ത് ഉണ്ടായിരുന്നു. അവിടെയായിരുന്നു കാര്യങ്ങൾ ഒരുക്കിയിരുന്നത്.
.....................
.....................
മിഥുൻ മൂന്നാറിൽ നിന്ന് മുംബൈയിൽ നിന്ന് വരുന്ന പോലെ ഇല്ലത്തേക്ക് മടങ്ങി വന്നു. അമ്മ ദിവ്യ മിഥുനെ കണ്ടപ്പോൾ ഓടിച്ചെന്ന് കെട്ടിപിടിച്ചു. മിഥുൻ സാധാരണ പോലെ അമ്മയേയും കെട്ടിപിടിച്ചു.
അച്ഛൻ ഭൈരവൻ അവന്റെ അടുക്കൽ അവന്റെ പിടിച്ച് ആലിംഗനം ചെയ്തു. അവർ കുശലങ്ങൾ പറയുമ്പോഴും മിഥുന്റെ മനസ്സ് തിളച്ച് മറിയുകയായിരുന്നു. അന്ന് രാത്രി ഇല്ലാത്തെ എല്ലാവരും കൂടിയിരുന്നു സംസാരിക്കുമ്പോഴും മിഥുന്റെ മനസ്സ് നിറയെ ഓപ്പോളിന്റെ പഴയ ഓർമ്മകളായിരുന്നു.
ദിവസം മിഥുനെ ജെറോം വടക്കാഞ്ചേരിയിലേക്ക് വിളിപ്പിച്ചു. ഡോക്ടർ എബ്രഹാം കോശി, ആനി തുടങ്ങിയവർ അടുത്ത ഘട്ടത്തിലേക്കുള്ള തിയതിയും മറ്റും തീരുമാനിച്ചു.
ഒന്നാം ഘട്ടത്തിൽ മനോജിനെ ഒന്നു കൂടെ ചോദ്യം ചെയ്യുന്നു. അവനിൽ നിന്നുള്ള മൊഴിയനുസരിച്ച് നമ്മൾ ദിവ്യ നമ്പൂതിരി , ഭൈരവൻ , ബ്രഹ്മദത്തൻ, ഭദ്ര, ഭദ്രയുടെ അമ്മ, മുത്തശ്ശൻ, മുത്തശ്ശി , പിന്നെ ആരെങ്കിലും ഇതിൽ കൂട്ട് ചേർന്നിട്ടുണ്ടെങ്കിൽ അവരേയും നമ്മൾ ഒരു കുടക്കീഴിൽ കൊണ്ട് വരുന്നു.
നമ്മുടെ നിഗമനമനുസരിച്ച് ഇതിൽ ആരെങ്കിലുമായിരിക്കും കൊലപാതകി. ജെറോം പറഞ്ഞു.
കൊലപാതകം ചെയ്തയാളെ കണ്ട് പിടിച്ചാൽ നടപടികൾ എന്തായിരിക്കും, എബ്രഹാം കോശി ചോദിച്ചു.
അത് ശരിയാണ് , അതിനെ കുറിച്ചും കൂടി സംസാരിക്കുവാനാണ് മിഥുനോട് വരുവാൻ പറഞ്ഞത്. ജെറോം മിഥുനെ നോക്കി പറഞ്ഞു.
ആനിയാണ് പിന്നെ സംസാരിച്ചത്... ഓപ്പോളിന്റെ മരണത്തിൽ പങ്കാളികളായവരെ നിയമത്തിന്റെ കയ്യിലേൽപ്പിക്കുവാനുള്ള നടപടികൾ തുടരണമോ , എന്താണ് മിഥുന്റെ അഭിപ്രായം...
മിഥുൻ തലയുയർത്തി എല്ലാവരേയും ഒന്ന് നോക്കി...എന്നിട്ട് പറഞ്ഞു.
ആദ്യം തെളിയട്ടെ എന്നിട്ട് ഞാൻ പറയാം. എന്ത് ശിക്ഷയാണ് ഉചിതമെന്ന്. നമ്മുടെ മറ്റു പരിപാടികൾ നടക്കട്ടെ..
ശരി മിഥുൻ, അങ്ങനെയാവട്ടെ.
കുറേ നേരം സംസാരിച്ചിരുന്നിട്ട് അവരെല്ലാവരും പിരിഞ്ഞു.
.....................
.....................
രണ്ട് ദിവസം കഴിഞ്ഞ് ആനി തന്റെ മൊബൈലെടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു.
ഹെലോ...
ഹെലോ ...
മനോജ് ചേട്ടനല്ലേ...
അതെ..ആരാണ്?
ഞാൻ ഷീന മത്തായി, ഞങ്ങൾ ഫാമിലിയുമായി ഒരാഴ്ചത്തെ വിനോദയാത്ര പോകുവാൻ ആഗ്രഹിക്കുന്നു. ഇന്നോവ അല്ലേ കാർ? പഴയന്നൂരുള്ള ഒരു ട്രാവൽ ഏജൻസിയാണ് നമ്പർ തന്നത്.
ഓ മനസ്സിലായി മാഡം ഞാനവിടെ എന്റെ ഫോൺ നമ്പർ കൊടുത്തിട്ടുണ്ടായിരുന്നു.
"രോഗി ഇച്ചിച്ചതും വൈദ്യൻ കല്പിച്ചതും പാല് " ആനി മനസ്സിലോർത്തു.
.. എവിടേക്കാണ് പോകുവാൻ ഉദ്ദേശിക്കുന്നത് ?
ഒരു ബാഗ്ലൂർ ട്രിപ്പ് .. ഒരാഴ്ച കഴിഞ്ഞേ വരൂ... എന്താ ടാക്സി ഒഴിവുണ്ടോ ?
ഉണ്ട് മേഡം, എവിടേ എപ്പോൾ വരണം?
നാളെ കഴിഞ്ഞ് വൈകുന്നേരം അഞ്ച് മണിക്ക് ചേലക്കര ലിറ്റിൽ ഫ്ലവർ സ്കൂളിന്റെ അവിടെ വരണം വരണം. അവിടെ അടുത്താ വീട്. വന്നിട്ട് വിളിച്ചാൽ മതി.
സാരി മാഡം
ഫോൺ വിളി കഴിഞ്ഞ് ആനി ജെറോമിനെ നോക്കി ഒരു തംപ്സ് അപ്പ് കൊടുത്തു.
................
................
രണ്ട് ദിവസം കഴിഞ്ഞ് അവർ പറഞ്ഞ ദിവസം വൈകുന്നേരം
ഹെലോ ഷീന മാഡം അല്ലേ, ഞാൻ മനോജാണ്, ചേലക്കര വന്നിട്ടുണ്ട്.
ഓ, മനോജ് ചേട്ടൻ. ചെറിയൊരു ചെയ്ഞ്ച്. . എളനാട് റോഡിൽ വരാമോ. ഇവിടെ ഞങ്ങളുടെ ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് പോകേണ്ടത്. ഞങ്ങൾ ഇവിടെ തയ്യാറായി നിൽക്കുന്നുണ്ട്. ഇവിടേക്ക് വരാമോ.
ഓ ശരി മാഡം...
എബ്രഹാം കോശിയുടെ ഭാര്യയുടെ അനുജത്തി ജെയ്നി അവിടെയാണ് താമസിക്കുന്നത്. അവളുടെ വീട്ടിൽ പോയിട്ട് കുറേ നാളായത് കൊണ്ട്. എബ്രഹാം കോശിയും ജെറോമും ആനിയും ഉച്ച കഴിഞ്ഞ് അവിടെ ചെന്നു. ജെയ്നിയും കുടുംബവുമായി വർത്തമാനം പറഞ്ഞിരിക്കുമ്പോൾ
ജെയ്നിയുണ്ടാക്കിയ കപ്പയും മത്തിക്കറിയും തിന്ന് മനോജിനെ കാത്തിരിക്കുമ്പോഴാണ് മനോജിന്റെ ഫോൺ വിളി.
ജെയ്നിയുണ്ടാക്കിയ കപ്പയും മത്തിക്കറിയും തിന്ന് മനോജിനെ കാത്തിരിക്കുമ്പോഴാണ് മനോജിന്റെ ഫോൺ വിളി.
അന്യോഷണ കാര്യങ്ങളോ മറ്റോ ജെയ്നിക്ക് അറിയില്ലാത്തത് കൊണ്ട് അവർ അവിടെ നിന്നിറങ്ങി.
അപ്പോഴേക്കും മനോജിന്റെ കാർ എളനാട് റോഡിൽ അവർ പറഞ്ഞിടത്ത് കാത്ത് കിടപ്പുണ്ടായിരുന്നു. ജെറോമിന്റെ കാറിൽ നിന്ന് ആനിയും എബ്രഹാം കോശിയും ഇറങ്ങി മനോജിന്റെ അടുക്കൽ ചെന്നു.
അവരെ കണ്ടതും ... മനോജ് ആകെ വല്ലാതായി..!
എബ്രഹാം കോശി ചോദിച്ചു... ഇവിടെ എന്താണ്?
ഷീന മത്തായി എന്നൊരാളുടെ ഓട്ടമുണ്ട് അതിന് വന്നതാണ് ?
എന്നാൽ ശരി നമുക്ക് പോകാം എന്ന് പറഞ്ഞ് എബ്രഹാം കോശി മുന്നിലും ആനി പുറകിലും കയറി...
സർ എങ്ങോട്ട്, എനിക്കൊരു ഓട്ടമുണ്ട് ...
ഹേ മിസ്റ്റർ, ഞാൻ തന്നെയാണ് ഷീന മത്തായി.. കുറച്ച് കാര്യങ്ങൾ സംസാരിക്കുവാനുണ്ട്. അതിനൊരിടം വരെ പോകണം. നമുക്ക് മണ്ണുത്തിക്ക് പോകണം. ആനി നിർദ്ദേശിച്ചു.
മനോജിന് അവരെ അനുസരിക്കുകയെ നിവ്യത്തിയുണ്ടായിരുന്നുള്ളു.
അവർ മുന്നിലും , ജെറോം സ്വന്തം കാറിൽ പുറകിലുമായി അവരൊരുക്കിയ മണ്ണുത്തിയിലെ എബ്രഹാം കോശിയുടെ ആളില്ലാത്ത വീട്ടിലേക്ക് തിരിച്ചു.
തുടരും...
(അടുത്ത നാലു ഭാഗത്തോടെ ഇത് അവസാനിക്കുന്നതായിരിക്കും... )
Jijo

Episode 24 & 25 not uploaded
ReplyDeleteEpisode 24&25 ellallo.
ReplyDelete24 and 25 evide
ReplyDelete