ഇത് ഞങ്ങളുടെ കഥ(ഭാഗം 19)
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
നീരജ് റൂമിന് വെളിയിലേക്ക് കടന്നു.
രമയോടായി രേഷ്മ പറഞ്ഞു...
'രമ എന്നല്ലേ പേര് പറഞ്ഞത്..?'
'അതെ ഡോക്ടർ...'
'അപ്പോൾ എന്റെ ഓർമ്മ ശരിയാണ് അല്ലെ... രമ ആ വാതിൽ ഒന്നു കുറ്റിയിട്ടേക്കൂ..'
രമ എഴുന്നേറ്റ് വാതിൽ കുറ്റിയിട്ടു..
'രമ ഇരിക്കൂ... '
രമയുടെ മുഖത്തെ പരിഭ്രമം അപ്പോഴും ദൃശ്യമായതിനാൽ ഡോക്ടർ ചോദിച്ചു...
'താനേന്താ വല്ലാതിരിക്കുന്നത്...? എന്തെങ്കിലും പ്രോബ്ളം ഉണ്ടോ...?'
'ഏയ്... ഒന്നുമില്ല ഡോക്ടർ... ഡോക്ടർക്ക് വെറുതെ തോന്നുന്നാതാണ്..'
'രമ ഒരു കള്ളം പറയാൻ ശ്രമിച്ചു എങ്കിലും രേഷ്മയ്ക്ക് അത് മനസ്സിലായി. രേഷ്മ പറഞ്ഞു...
'നോക്കൂ കുട്ടി.. ഞാനൊരു ഡോക്ടറാണ്. വെറുതെ ആരും ഒരു ഡോക്ടറെ കാണാൻ വരില്ലല്ലൊ.. ഇപ്പോൾ താനൊരു രോഗിയേപ്പോലെയാണ് എന്റെ മുന്നിൽ ഇരിക്കുന്നത്.. അതുകൊണ്ട് എന്നോട് കള്ളം പറയാൻ ശ്രമിക്കരുത്.. സത്യം എന്താണെന്നു പറഞ്ഞാൽ മാത്രമേ അതിനു തക്കതായ ചികിത്സ നിർദ്ദേശിക്കാനാവൂ.. അതുകൊണ്ട് എന്തായാലും എന്നോട് തുറന്നു പറയാം..'
'അത് ഡോക്ടർ....'
രമ വാക്കുകൾ മുഴുവിക്കാതെ, എന്ത് പറയും എന്ന അവസ്ഥയിലായിരുന്നു..
ഡോക്ടറോട് എല്ലാം തുറന്നു പറഞ്ഞാലോ... അവൾ ചിന്തിച്ചു... ഇവരെ വിശ്വസിക്കാമൊ..? ഒരിക്കൽ തന്റെ ഭർത്താവിനെ വിവാഹം കഴിക്കുവാൻ ആഗ്രഹിച്ചിരുന്നതാണ്.. ഇപ്പോഴും അവിവാഹിതയായി ജീവിക്കുന്നു... അതിനർത്ഥം ഇപ്പോഴും അവർ കുട്ടേട്ടനെ സ്നേഹിക്കുന്നു എന്നല്ലെ... തന്നോട് കാണിക്കുന്ന ഈ ആത്മാർത്ഥതയും സ്നേഹവും വെറും അഭിനയമായിരിക്കുമോ..?
ഏയ്.. . അല്ല... എല്ലാം തന്റെ തോന്നലാണെങ്കിലോ...?
ഏയ്.. . അല്ല... എല്ലാം തന്റെ തോന്നലാണെങ്കിലോ...?
ഈ പ്രതിസന്ധിയെ എങ്ങനെ തരണം ചെയ്യാനാവും എന്റെ കൃഷ്ണാ...!
അവൾ മനമുരുകി ഭഗവാനെ വിളിച്ചു...
'ഹലോ... ഈ ലോകത്തൊന്നുമല്ല എന്ന് തോന്നുന്നു...' രേഷ്മ.
പെട്ടെന്ന് ഒരു നേരിയ ഞെട്ടലോടെ രമ പറഞ്ഞു..
'ഏയ്... അതല്ല ഡോക്ടർ..'
'എങ്കിൽ പറയൂ... എന്താ ഇപ്പോൾ ഇങ്ങോട്ട് വരാനുള്ള കാരണം..?'
വരുന്നതു വരട്ടെ എന്ന് കരുതി താൻ നിത്യവും പൂജിക്കുന്ന തന്റെ ഉപാസനാ മൂർത്തികളെ മനസ്സിൽ ധ്യാനിച്ച് അവൾ പറഞ്ഞു..
'ഡോക്ടർ എനിക്ക് ഒരു കാര്യം പറയാനുണ്ട്.. മറ്റാരോടും ഞാൻ ഇതുവരെ അതെക്കുറിച്ചു പറഞ്ഞിട്ടില്ല. ഡോക്ടറോടുള്ള വിശ്വാസം കൊണ്ടു മാത്രം പറയുന്നതാണ്..'
'കുട്ടി പറഞ്ഞോളൂ....'
'ഡോക്ടർ... എനിക്ക് എന്റെ കുട്ടേട്ടനോടൊപ്പം ജീവിച്ചു കൊതി തീർന്നിട്ടില്ല.. ഇന്ന് ഞാൻ മറ്റെന്തിനേക്കാളുമധികം എന്റെ കുട്ടേട്ടനെ സ്നേഹിക്കുന്നു.. അദ്ദേഹവും എന്നെ ജീവനേപ്പോലെ സ്നേഹിക്കുന്നു...'
'അത് സന്തോഷം തരുന്ന കാര്യമല്ലെ... അതിനെന്താ...?'
'അതല്ല ഡോക്ടർ... ഇന്ന് ഞങ്ങളുടെ ജീവിതത്തിലെ പ്രധാന പ്രശ്നം എന്താണെന്നു വെച്ചാൽ ഒരു കുഞ്ഞാണ്. അമ്മ അത് വളരെയധികം ആഗ്രഹിക്കുന്നു.. ആ പാവം അമ്മ കണ്ണിൽ എണ്ണയുമൊഴിച്ചു കാത്തിരിക്കുകയാണ് തന്റെ പേരക്കുട്ടിയുടെ വരവിനായി... പക്ഷേ...'
രമ ഇടയ്ക്കൊന്നു നിർത്തി...
'എന്താ ഒരു പക്ഷേ..?'
'പക്ഷേ.. ഡോക്ടർ...'
രമ അല്പം സ്വരം താഴ്ത്തി വേദനോടെ പറഞ്ഞു...
രമ അല്പം സ്വരം താഴ്ത്തി വേദനോടെ പറഞ്ഞു...
'ഡോക്ടർ.... പക്ഷേ എനിക്കതിനുള്ള കഴിവില്ല..'
'What...?' ആശ്ചര്യത്തോടെ രേഷ്മ ചോദിച്ചു..
'കഴിവില്ലെന്നോ....? അത് തനിക്ക് എങ്ങനെ അറിയാം...? മുമ്പ് വേറെ ഏതെങ്കിലും ഡോക്ടറെ കൺസൽട്ട് ചെയ്തിട്ടുണ്ടോ...?'
'അതല്ല ഡോക്ടർ... ഞാൻ എല്ലാം പറയാം...'
രമ ഇരിക്കുന്നിടത്തുനിന്നും എഴുന്നേറ്റ് ഡോക്ടറുടെ എതിർഭാഗത്തായി ഉണ്ടായിരുന്ന ജനലിന്നരികിലേക്ക് പോയി. തുറന്നിട്ട ആ ജനൽ പാളിയുടെ അഴികളിൽ കൈ ചേർത്തു പിടിച്ചുകൊണ്ട് രമ തന്റെ ജീവിത കഥയിലെ ചില ഏടുകൾ ഡോക്ടറുടെ മുന്നിൽ തുറന്നു വെച്ചു..
അമ്പരപ്പോടെ മറുപടിക്കായി വാക്കുകൾ പോലുമില്ലാത്തവണ്ണം രേഷ്മ ഒരേയിരിപ്പിരുന്നു..
ഇതും ഒരു ജീവിതമോ...? ഇതുവരെ ഇങ്ങനെയൊരു സന്ദർഭം തന്റെ ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല.. തികച്ചും അവിശ്വസനീയം... ഇതിനെന്തു മറുപടി നൽകും..? എങ്ങനെ ആ കുട്ടിയെ ആശ്വസിപ്പിക്കും...? നീരജിനോട് എങ്ങനെ ഇക്കാര്യം പറയും...?
കുറച്ചു നേരം ആരും സംസാരിച്ചില്ല..
അല്പം കഴിഞ്ഞ് തികച്ചും നിർവ്വികാരമായ ശബ്ദത്തിൽ രമ പറഞ്ഞു..
'ഇപ്പോൾ എന്റെ ജീവിതം ഡോക്ടറുടെ കൈകളിലാണ്... അതെനിക്കു തിരിച്ചു തരണോ അതോ എന്നിൽനിന്നും പിടിച്ചു വാങ്ങി എന്നെ ആത്മഹത്യയിലേക്ക് തള്ളിയിടണോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഡോക്ടർക്കാണ്... മരണത്തെ എനിക്ക് ഭയമില്ല ഡോക്ടർ... ഞാൻ എന്നും അതിന്റെ വക്കിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് എനിക്കറിയാം.. എങ്കിലും അതിനിടയിൽ ജീവിക്കാനോരു മോഹം.. അതാണ് ഇവിടെവരെ എത്തിച്ചത്.. എന്റെ ജീവനായ കുട്ടേട്ടനെ പിരിയേണ്ട കാര്യം ഓർക്കുമ്പോൾ..........'
രമ വിതുമ്പിക്കരയുവാൻ തുടങ്ങി..
അതുകണ്ട് രേഷ്മ ഇരിക്കുന്നിടത്തു നിന്നും എഴുന്നേറ്റ് അവളുടെ അടുത്തു ചെന്ന് രമയുടെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു...
'കരയാതെ.... രമ... കണ്ണു തുടക്കൂ... എല്ലാറ്റിനും എന്തെങ്കിലും പോംവഴി കാണാതിരിക്കില്ല.. കണ്ണു തുടക്കൂ...'
രമ തൂവാലകൊണ്ട് കണ്ണു തുടച്ചു..
അല്പം കഴിഞ്ഞ് രേഷ്മ പറഞ്ഞു...
'രമ പുറത്തേക്ക് പൊയ്ക്കുള്ളൂ... എന്നിട്ട് നീരജിനോട് വരാൻ പറയൂ...'
രമയുടെ ഉള്ളിൽ വീണ്ടും ഒരു വേലിയേറ്റം ഉണ്ടാക്കാൻ ആ വാക്കുകൾക്കു കഴിഞ്ഞു.
രമ ഒന്നും പറയാതെ മുഖം ഒന്നുകൂടി തുടച്ച് പുറത്ത് കടന്നു.
പുറത്ത് നിരത്തിയിട്ടിരുന്ന കസേരയിൽ മറ്റു പേഷ്യൻസിനൊപ്പം അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു നീരജ്.
ഇടയ്ക്കിടെ വാതിലിലേക്ക് നോക്കും .... വാതിൽ തുറന്നു രമ വരുന്നുണ്ടൊ എന്ന്...
രമയെ കണ്ടതോടെ നീരജ് എഴുന്നേറ്റ് അവളുടെ അരികിലേക്കു വന്നു.
അല്പം ആകാംക്ഷയോടെ നേരിയ പുഞ്ചിരി കൂടി കലർത്തിക്കൊണ്ട് അയാൾ രമയോടായി ചോദിച്ചു...
'എന്തു പറഞ്ഞു രേഷ്മ...?'
'അത്.... കുട്ടേട്ടനോട് അകത്തേക്ക് ചെല്ലാൻ പറഞ്ഞു ഡോക്ടർ...'
'അതെയോ.... എന്നാൽ താനിവിടെ ഇരിക്ക്... ഞാൻ പോയി രേഷ്മയെ കണ്ടിട്ടു വേഗം വരാം...'
'ഉം....'
അവൾ ഒന്നു മൂളുക മാത്രം ചെയ്തു...
അകത്ത് നടക്കുവാൻ പോകുന്ന സംസാരത്തെയോർത്ത് അവളുടെ മനസ്സ് വളരെ അസ്വസ്ഥമായി... നെഞ്ചിനുള്ളിൽ നിന്നും എന്തോ ഉരുണ്ടു കയറുന്നതുപോലെ... അവൾ ആ കസേരയിൽ തളർന്നിരുന്നു.. എങ്ങോട്ടെന്നില്ലാതെ നോക്കി....
* * * *
* * * *
നീരജ് ഡോർ തുറന്ന് അകത്തേക്ക് കടന്നു.
രേഷ്മ നീരജിനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
'നീരജിനു ബോറഡിച്ചുകാണും അല്ലെ.. ഇരിക്കൂ. ....'
മറ്റൊരു കസേര ചൂണ്ടിക്കാണിച്ചുകൊണ്ട് രേഷ്മ പറഞ്ഞു.
'ആ.... കുറച്ച്..... ഇല്ലെന്നു പറഞ്ഞാൽ അത് നുണയായിപ്പോവും...'
ചിരിച്ചുകൊണ്ടുതന്നെ നീരജ് മറുപടി പറഞ്ഞ് കസേരയിൽ ഇരുന്നു...
'ചില പ്രധാനപ്പെട്ട കാര്യങ്ങൾ നീരജിനോട് പറയുവാനാണ് ഞാൻ ഇപ്പോൾ വിളിച്ചത്...'
'എന്താ രേഷ്മ..?Anything serious. ..?'
ജിജ്ഞാസയോടെ അയാൾ ചോദിച്ചു...
'No..... Nothing to worry... but I want to say something about Rema.. '
രമയ്ക്ക് എന്തു പറ്റി... അയാളുടെ ഹൃദയമിടിപ്പു കൂടി...
'ഭയപ്പെടാനൊന്നുമില്ല... പക്ഷേ. .രമയ്ക്ക് തൽക്കാലം ഒരമ്മയാകാൻ കഴിയില്ല...'
നീരജിന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി...
'അതെന്താ രേഷ്മ...?'
'രമയ്ക്ക് ചെറിയ ഒരു കുഴപ്പമുണ്ട്. ചികിത്സിച്ച് മാറാവുന്നതേയുള്ളൂ.. പക്ഷേ കുറച്ചു സമയം വേണം... ഞങ്ങളുടെ ഭാഷയിൽ PCOD എന്ന് പറയും.... അഥവാ Polycystic Ovarian Disease. .'
'അതെന്താ രേഷ്മ...?'
നീരജിന് അതെന്താണെന്ന് പെട്ടെന്ന് പിടികിട്ടിയില്ല...
രേഷ്മ തുടർന്നു...
'സ്ത്രീ വന്ധ്യതക്കു കാരണമാകുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പോളിസിറ്റിക് ഓവറി. പൊതുവെ സിസ്റ്റ് എന്നറിയപ്പെടുന്ന ഇത് സാധാരണയായി 25 വയസ്സ് കഴിഞ്ഞ സ്ത്രീകളിൽ വരാനാണ് സാധ്യത കൂടുതൽ. എന്നാൽ ഇപ്പോഴത്തെ മാറിയ ജീവിത സാഹചര്യത്തിൽ ടീനേജ് പ്രായത്തിലുള്ള പെൺകുട്ടികളിൽ പോലും ഇത് കണ്ടുവരുന്നു.
ഹോർമോൺ ക്രമക്കേടുകളാണ് ഇതിന്റെ കാരണം.ഇത് മാസമുറ ക്രമക്കേടുകൾ ഉണ്ടാക്കും. മാസമുറ കൃത്യമായി വരാത്തത് ഓവറിയിൽ സിസ്റ്റുകൾക്കു വഴി വെക്കും..'
'ഇതിന് എന്താ ചെയ്യേണ്ടത് എന്തുകൂടി പറഞ്ഞാൽ...'
'ഒരു പരിധിവരെ ഭക്ഷണ ക്രമീകരണങ്ങൾ വഴി ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ കഴിയും... സാൽമൺ പോലുള്ള മത്സ്യങ്ങൾ, ലൈറ്റൂസ് പോലുള്ള ഭക്ഷണങ്ങൾ, ബാർലി,കൂൺ, പാൽ, തക്കാളി, തൈര്... ഇത് യൂറിനറി ഇൻഫെക്ഷൻ പ്രശ്നങ്ങൾ തടയാൻ സഹായിക്കും.....
പിന്നെ മെഡിസിനും...'
നീരജ് എല്ലാം കേട്ട് ഇരുന്നു...
'നിരാശയൊന്നും വേണ്ട കേട്ടോ.... നിരാശ ആ മുഖത്തിന് ചേരില്ല...ശരി.... രമയെ വിളിച്ചോളൂ...'
നീരജ് രമയെ വിളിച്ചു...
രമ വിഷാദത്തോടെ, ഒരു തുള്ളി രക്തം പോലും ആ മുഖത്ത് ഇല്ലാത്തവണ്ണം വിളറിയതുപോലെ അകത്തേക്ക് വന്നു. രണ്ടു പേരും ഇരുന്നു.
രേഷ്മ രണ്ടു പേരോടുമായി പറഞ്ഞു...
രണ്ടു പേരും വിഷമിക്കേണ്ട കാര്യമൊന്നുമില്ല. നിങ്ങൾ വിവാഹം കഴിച്ചിട്ട് മൂന്നു മാസമല്ലെ ആയിട്ടുള്ളൂ. ധാരാളം സമയം മുന്നിലുണ്ട്... പിന്നെന്താ വിഷമത്തിന്റെ ആവശ്യം... രണ്ടു പേരും റിലാക്സാവൂ...'
രേഷ്മ പറയുന്നതൊന്നും ഉൾക്കൊള്ളാൻ കഴായാതെ രമ.....
'രമ വിഷമിക്കയൊന്നും വേണ്ട.... ഞാൻ നീരജിനോട് എല്ലാം പറഞ്ഞിട്ടുണ്ട്... പിന്നെ ആഹാരരീതികളിൽ ചില മാറ്റങ്ങൾ വരുത്തണം.... നീരജിനറിയാം... ഇടയ്ക്ക് എന്നെ വന്നു കാണൂ...'
രേഷ്മ രമയെ നോക്കി മെല്ലെ ഒന്നു കണ്ണടച്ചു. .
അതിനർത്ഥം.....
രേഷ്മ തന്നെ രക്ഷിച്ചിരിക്കുന്നു... നഷ്ടപ്പെട്ടു എന്ന് കരുതിയ ജീവിതം ദാനമായി നൽകിയിരിക്കുന്നു...
'ശരി.... രണ്ടു പേരും സന്തോഷത്തോടെ ജീവിതം ആസ്വദിക്കൂ..... ഒരു ലോങ് ട്രിപ്പുമാവാം കേട്ടോ...'
രണ്ടു പേരും അതുകേട്ട് മുഖത്തോട് മുഖം നോക്കി ചിരിച്ചു.
'ഉണ്ട് രേഷ്മ... ഞങ്ങൾ അടുത്തുതന്നെ ഒരു യാത്ര പ്ലാൻ ചെയ്തിട്ടുണ്ട്. ..'
'ഓ ... ഗുഡ്....'
'ഓകെ രേഷ്മ. ... നന്ദി. ..'
'ഓകെ... നീരജ്...'
രണ്ടു പേരും യാത്രപറഞ്ഞ് പുറത്ത് കടന്നു.
പുറത്തേക്ക് കടന്ന് അല്പം കഴിഞ്ഞ് രമ നീരജിനോട് പറഞ്ഞു.
'കുട്ടേട്ടാ.... ഒരു മിനിട്ട് ഇവിടെ ഇരിക്കൊ..ഞാൻ രേഷ്മയോട് ഒരു കാര്യം പറഞ്ഞിട്ട് ഉടനെ വരാം..'
'ഉം... ശരി.... വേഗം വാ.....'
നീരജ് അവിടെ ഇരുന്നു.... രമ അകത്തേക്കും....
(തുടരും.... അഭിപ്രായം പറയാൻ മറക്കരുത്. ..നന്ദി )
***മണികണ്ഠൻ അണക്കത്തിൽ***

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക