Slider

എന്റെഓപ്പോൾ - ഭാഗം - 19

0

Use nallezhuth android app to read all parts

അവിടുന്ന് ഇറങ്ങി അവർ യാത്ര തുടരുമ്പോൾ ജെറോം എല്ലാവരോടുമായി ഒരു ചോദ്യം ചോദിച്ചു.
"നിങ്ങൾ ആ ഡോക്ടറുടെ വിശദീകരണം ശരിക്കും ശ്രദ്ധിച്ചോ?"
ആനി പറഞ്ഞു. "അവർ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു"
"അതെ ആ ഡോക്ടർ കാര്യങ്ങൾ വ്യക്തമായി തന്നെ പറഞ്ഞു. ഇനി ആ കാര്യങ്ങൾ നമുക്കൊന്ന് പരിശോധിക്കാം"
മിഥുനും പരസ്പരം നോക്കി ഒന്നും മനസ്സിലാവാത്ത പോലെ.
ജെറോം തുടർന്നു.
"ആ ഡോക്ടർ എത്ര ലാഘവത്തോടെയാണ് കാര്യങ്ങൾ പറഞ്ഞത്. കഴിഞ്ഞ ദിവസം ദർശന പറഞ്ഞതനുസരിച്ച് ഓപ്പോൾ ആ ഡോക്ടറെ കണ്ടു കാര്യങ്ങൾ തിരക്കുകയും, ദിവ്യ നമ്പൂതിരിയുടെ ആദ്യ പ്രസവത്തോടെ കുഞ്ഞ് മരിച്ചു പോയെന്നും, അതേ രേഖകൾ ആശുപത്രിയിൽ നിന്നും കാശ് കൊടുത്ത് കണ്ടെടുത്തു എന്നുമാണ്.
എന്നാൽ ഡോക്ടർ സാറാമ്മ ഗീവർഗ്ഗീസ് പറഞ്ഞതതനുസരിച്ച് ആ മരണ രേഖകൾ തിരുത്തി ദിവ്യ നമ്പൂതിരി പ്രസവിച്ചുവെന്നും, ആരോഗ്യത്തോടെയിരിക്കുന്നുവെന്നും മാറ്റിയെഴുതി എന്നല്ലേ പറഞ്ഞത്! എന്നിട്ട് ആദ്യം അവർക്ക് കൊടുത്ത മരിച്ച കുഞ്ഞിന്റെ മരണ സർട്ടിഫിക്കറ്റ് നശിപ്പിച്ച് കളയാനും പറഞ്ഞുവെന്നും, അവരത് കളയാത്തത് കൊണ്ടാണ് നമ്മുക്കിത് കിട്ടിയതെന്നും പറഞ്ഞത്.
അങ്ങനെയെങ്കിൽ ഓപ്പോൾ പറഞ്ഞതായി പറഞ്ഞ ദർശന പറഞ്ഞതും ഈ ഡോക്ടർ പറഞ്ഞതുമായ കാര്യങ്ങൾ പരസ്പര വിരുദ്ധമല്ലേ?
നമ്മൾ ചെന്ന അതേ കാര്യങ്ങൾക്ക് വേണ്ടി ഓപ്പോൾ അന്ന് ഈ ഡോക്ടറെ തന്നെയാണ് കണ്ടത് എന്നുറപ്പാണ്. കാരണം അന്ന് ഈ ഡോക്ടർ സെർവീസിലുണ്ടായിരുന്നു. അങ്ങനെയെങ്കിൽ എന്ത് കൊണ്ട് ഡോക്ടർ ഓപ്പോൾ അന്ന് ഇതേ കാര്യം പറഞ്ഞ് ചെന്നുവെന്ന് പറഞ്ഞില്ല.
40 വർഷം മുന്നേയുള്ള കാര്യം ഓർക്കാമെങ്കിൽ എന്ത് കൊണ്ട് 21 വർഷം മുന്നേയുള്ള ഈ കാര്യം ഡോക്ടർ ഓർത്തില്ല. മറവി സംഭവിക്കാം എന്നാൽ ഓപ്പോൾ സംസാരിച്ച അതേ വിഷയമാണ് നമ്മൾ സംസാരിച്ചത്. ഇതിൽ എന്തോ ദുരൂഹതയുണ്ട്.
ഇനി ഡോക്ടർ പറഞ്ഞ നാടോടി സ്ത്രീ പ്രസവിച്ച ഇരട്ടക്കുട്ടികൾ. അതെനിക്ക് പൂർണ്ണമായി അങ്ങോട്ട് വിശ്വസിക്കാനാവുന്നില്ല..!"
"ഇച്ചായൻ എന്താ ഈ പറഞ്ഞ് വരുന്നത്? ആനി ആരാഞ്ഞു."
"പറയാം, അതിന് മുന്നേ നമ്മൾ ഒരിക്കൽ കൂടി ആ ആശുപത്രീയിൽ പോകുന്നു. ഒരു കാര്യം കൂടി തിരക്കുന്നു"!
മിഥുനും ആനിയും ഒന്നും മനസ്സിലാവാതെ തരിച്ചിരുന്നു.
ത്യശൂർക്ക് പോവാൻ കുറച്ച് ദൂരം പോയെങ്കിലും അവർ തിരിച്ച് സെന്റ് മേരിസ് മെഡിക്കൽ ട്രസ്റ്റിൽ ചെന്ന് കാർ നിർത്തി.
അവർ നേരത്തെ കണ്ട PRO സ്റ്റീഫൻ ലൂക്കോയുടെ മുറി ലക്ഷ്യമാക്കി നടന്നു. ഓഫിസിൽ അയാളുണ്ട്. അവർ അകത്ത് വരട്ടേയെന്ന് ചോദിച്ചിട്ട് കയറിച്ചെന്നു.
അവരെ വീണ്ടും കണ്ട സ്റ്റീഫൻ കാര്യങ്ങൾ തിരക്കി. ഡോക്ടറെ കണ്ടുവെന്നും. സന്തോഷമായെന്നും അവർ പറഞ്ഞു.
"ഒരു കാര്യത്തിൽ കൂടി എനിക്ക് താങ്കളുടെ സഹായം വേണം !" മിഥുൻ പറഞ്ഞു. (എന്ത് ചോദിക്കണം എന്നൊക്കെ അവർ നേരത്തെ സംസാരിച്ചിരുന്നു)
"ചോദിച്ചോളൂ സർ, എന്താണ് ചെയ്യേണ്ടത്."!
എന്റെ അമ്മ ഇവിടെ പ്രസവത്തിന് അഡ്മിറ്റായപ്പോൾ, തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന ഒരു നല്ലവളായ സ്ത്രീയെക്കുറിച്ച് പറഞ്ഞിരുന്നു.
അവർക്ക് മറക്കുവാനാകാത്ത ഒരു സൗഹൃദം ഉണ്ടായിരുന്നുവെന്നും, ആ സ്ത്രീ രണ്ട് ഇരട്ടക്കുട്ടികളെ പ്രസവിച്ചു എന്നാണ് പറഞ്ഞത്. നിർഭാഗ്യവശാൽ അവരുടെ മേൽവിലാസം നഷ്ടപ്പെട്ട് പോയി എന്നും അമ്മ പറഞ്ഞിരുന്നു.
സാധ്യമെങ്കിൽ ആ സ്ത്രീയുടെ മേൽവിലാസം ഫയൽ നോക്കിയെടുത്ത് തന്നാൽ നന്നായിരുന്നു.
"എത്ര വർഷം മുന്നേയാണ് സർ?" സ്റ്റീഫൻ ലൂക്കോ ചോദിച്ചു?
"40 വർഷം" മിഥുൻ മറുപടി പറഞ്ഞു.
"ഓ മൈ ഗോഡ് ! 40 വർഷം മുന്നേയുള്ളത് ഉണ്ടാവുമോ എന്നറിയില്ല. നിയമനുസരിച്ച് മുപ്പത് വർഷത്തോളം മെഡിക്കൽ രേഖകൾ സൂക്ഷിച്ചാൽ മതിയാവും. അതിന് ശേഷം നശിപ്പിച്ച് കളയാം. എന്നാൽ ചില സ്ഥാപനങ്ങൾ സൂക്ഷിക്കാറുണ്ട്. ഇവിടെ കംപ്യൂട്ടർ ഡാറ്റ ബേസിൽ പത്ത് വർഷം മുന്നേയുള്ള ഡീറ്റെയിൽസ് മാത്രമേ കിട്ടു. ബാക്കിയെല്ലാം ഹാർഡ് കോപ്പിയാണ്.
അല്പമൊന്നാലോചിച്ചിട്ട് സ്റ്റീഫൻ ലൂക്കോ പറഞ്ഞു. "ഇവിടുത്തെ റെക്കോർഡ് സ്പെഷ്യലിസ്റ്റിനോട് ചോദിച്ചാൽ അറിയുവാൻ സാധിക്കും"
സ്റ്റീഫൻ ലൂക്കോ ഐപി ഫോണെടുത്ത് റെക്കോർഡ് സ്പെഷ്യലിസ്റ്റിനെ വിളിച്ചു.
എന്നിട്ട് , അവരെല്ലാവരും കൂടി ഏറ്റവും മുകളിലത്തെ നിലയിലെ റെക്കോർഡുകൾ സൂക്ഷിക്കുന്ന ഓഫിസിൽ ചെന്നു.
വാതിലിന്റെ തൊട്ടുമുകളിൽ എഴുതി വെച്ചിട്ടുണ്ട്
റെക്കോർഡ്
അകത്ത് ചെന്നപ്പോൾ ഒരു ചെറുപ്പക്കാരനും ഒരു നാൽപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയും ഹാർഡ് കോപ്പികൾ സിസ്റ്റത്തിൽ എന്റർ ചെയ്യുകയായിരുന്നു.
സ്റ്റീഫൻ ലൂക്കോ അവരോടു കാര്യങ്ങൾ വിശദീകരിച്ചു.
നാല്പത് വയസ്സ് തോന്നിക്കുന്ന സ്ത്രീ പറഞ്ഞു.
"നിങ്ങൾക്ക് ഭാഗ്യമുണ്ടേൽ കിട്ടും, കഴിഞ്ഞ നാല്പത്തഞ്ച് വർഷത്തെ റെക്കോഡുകളൊന്നും നശിപ്പിച്ചിട്ടില്ല. എന്നാൽ ഈ നടപ്പ് സാമ്പത്തിക വർഷാവസാനം എല്ലാം ഡിസ്പോസ് ചെയ്യാനായിരുന്നു പദ്ധതി. ആട്ടെ ഏതു വർഷം ഏത് മാസം, ഏത് തീയതി?"
"മിഥുൻ പറഞ്ഞു 28 സെപ്റ്റംബർ 1976 ആണ് എന്റെ അമ്മ പറഞ്ഞ ഡേറ്റ്. ആ ഡേറ്റിന് ഒന്നോ രണ്ടോ ദിവസം പുറകോട്ടോ മുന്നോട്ടോ ആകാം"
"ശരി, ഞാനൊന്ന് നോക്കട്ടെ. എന്ന് പറഞ്ഞ് ആ സ്ത്രീ ഒരു താക്കോലുമെടുത്ത് പുറത്തേക്ക് പോയി. ഒരു പതിനഞ്ച് മിനിറ്റുകൾക്ക് ശേഷം ആ സ്ത്രീ ഒരു മൂന്ന് നാല് ഫയലുമായി വന്നു.
"ഇതാണ് ലേബർ റൂം റെക്കോർഡുകൾ. താങ്കൾ പറഞ്ഞ ഡേറ്റിന്റെ പിറ്റേ ദിവസം ഒരു സ്ത്രീ രണ്ട് പെൺകുട്ടികളെ പ്രസവിച്ചിരുന്നു. ആ സ്ത്രീയുടെ പേരാണ് അമ്മിണി റപ്പായി. മേൽവിലാസം ഇതാണ്. ആ സ്ത്രീ മേൽവിലാസം എഴുതിക്കൊടുത്തു"
മിഥുൻ നന്ദി പറഞ്ഞു.
അപ്പോൾ ജെറോം ചോദിച്ചു. ആ ദിവസങ്ങളിൽ ഈയൊരു ഇരട്ട പ്രസവം മാത്രമേ നടന്നിട്ടുള്ളോ?
"ഞാൻ അതിന്റെ ആറു ദിവസം പിന്നിലേയും ആറു ദിവസം മുന്നിലേയും വെറുതെ നോക്കിയിരുന്നു. ഇല്ല ഈ കേസ് മാത്രമേയുള്ളു രണ്ട് പെൺകുട്ടികളെ പ്രസവിച്ച കേസ്"
ജെറോമും മിഥുനും ആനിയും മനസ്സിൽ അകെ ഞെട്ടിയെങ്കിലും, പുറത്തത് പ്രകടിപ്പിച്ചില്ല.
ആനി അതിനിടക്ക് ആ സ്ത്രീയോട് ചോദിച്ചു. ഇവിടെ എത്ര വർഷമായി ജോലിചെയ്യുന്നു മാഡം?
ഞാൻ പന്ത്രണ്ട് വർഷമായി ഇവിടെയുണ്ട്.
ഈ ചോദ്യം ജെറോമിന് നന്നായി പിടിച്ചു കാരണം ഓപ്പോൾ പൈസ കൊടുത്ത് ഡീറ്റെയിൽസ് വാങ്ങിയ വ്യക്തി ഇതല്ല എന്ന് വ്യക്തമായി.
ആനിയും ആ സ്ത്രീയും കുറച്ച് കുശലം പറഞ്ഞ് പിന്നെ അവർ അവരോട് നന്ദിയും പറഞ്ഞ് അവർ തൃശൂർക്ക് യാത്ര തിരിച്ചു. യാത്ര പോകുന്ന വഴിയിൽ. ജെറോം ആ അഡ്രസ്സ് വാങ്ങി നോക്കി.
അമ്മിണി റപ്പായി
W/o റപ്പായി കറിയ
തെക്കേപാടം വീട്
ബാലുശ്ശേരി പോസ്റ്റ്
കോഴിക്കോട് ജില്ല
അപ്പോൾ ഡോക്ടർ സാറാമ്മ ഗീവർഗീസ് പറഞ്ഞത് , ഒരു നാടോടി സ്ത്രീയെന്നല്ലേ? ജെറോം മനസ്സിൽ ചിന്തിച്ചു. എന്നിട്ട് മിഥുനോടും ആനിയോടും കാര്യങ്ങൾ പങ്ക് വെച്ചു.
മിഥുൻ പറഞ്ഞു "ഡോക്ടർ പറഞ്ഞതിൽ ഒരു കാര്യം ശരിയാണ് , ദിവ്യ നമ്പൂതിരിയുടെ കുഞ്ഞ് പ്രസവത്തോടെ മരിച്ചു എന്ന സത്യം. എന്നാൽ ആ റെക്കോർഡ് തിരുത്തി ഒരു പെൺകുഞ്ഞിന് ജന്മം കൊടുത്തതായി എഴുതിച്ചചേർത്തുവെന്നല്ലേ നമ്മളോട് പറഞ്ഞത്. അങ്ങിനെയെങ്കിൽ ആ റെക്കോർഡല്ലേ നമ്മൾക്ക് കിട്ടേണ്ടത്? എന്നാൽ അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. പിന്നെ ഡോക്ട്ടറെന്തിന് കള്ളം പറയണം?
ഡോക്ടർ കുറച്ച് കാര്യങ്ങൾ കള്ളവും കുറച്ച് നേരും പറഞ്ഞിരിക്കുന്നു. അങ്ങനെയെങ്കിൽ അന്ന് ഓപ്പോൾ ചെന്ന് സംസാരിച്ച കാര്യം മനഃപൂർവ്വം നമ്മളിൽ നിന്നും മറച്ച് വെച്ചതാവാം. എന്നാൽ എന്തിന് ? അതാണെനിക്ക് മനസ്സിലാവാത്തത്!"
"ഒരു പക്ഷേ നാടോടി സ്ത്രീയുടെ പ്രസവം രേഖകളിൽ ഇല്ലായെന്നല്ലേ ഡോക്ടർ പറഞ്ഞത്!" ജെറോം ചോദിച്ചു
"അതെ, എന്നാൽ ദിവ്യ നമ്പൂതിരി പ്രസവിച്ച രേഖകൾ റെക്കോർഡ് ഓഫീസിൽ നിന്ന് നമ്മൾക്ക് കിട്ടിയില്ലല്ലോ.കുഞ്ഞ് മരിച്ച രേഖയല്ലേ കിട്ടിയത്.!"
ആനിയാണ് ഉത്തരം പറഞ്ഞത്
"ഒരു പക്ഷേ, അതെങ്ങനെയോ സ്റ്റാഫ് മാറ്റിവെക്കാൻ മറന്ന് പോയതാവുമോ. ഡോക്ടർ രേഖകൾ തിരുത്തി കൊടുത്തിട്ടുണ്ടാവും" മിഥുനാണ് മറുപടി പറഞ്ഞത്.
"അങ്ങനേയും സംഭവിക്കാം. എന്നാൽ നാടോടി സ്ത്രീ പ്രസവിച്ച ആ ഇരട്ടക്കുട്ടികൾ, അതാണിപ്പോൾ ചോദ്യ ചിഹ്നം!" ജെറോം പറഞ്ഞു
"എന്നാൽ ഡോക്ടർ പറഞ്ഞ ആ അനാഥാലയത്തിൽ പോയി തിരക്കിയാലോ?" ആനി പറഞ്ഞു.
ഹേയ് , അത് നടക്കില്ലടി അന്നാമ്മേ, കാരണം ആര് ചെന്നാലും അവർ ആ ഡീറ്റെയിൽസ് പുറത്ത് വിടില്ല. വ്യക്തമായ നിയമത്തിന്റെ പിൻബലമുണ്ടേൽ മാത്രമേ അവർ ഡീറ്റെയിൽസ് തരൂ. ഇല്ലെങ്കിൽ അവർക്ക് കേസ് കൊടുക്കാം എന്നാണ് എനിക്കറിയുവാൻ കഴിഞ്ഞത്.
"അങ്ങനെയെങ്കിൽ ഇനി എന്താണ് അടുത്ത വഴി"? മിഥുൻ ചോദിച്ചു.
'അമ്മിണി റപ്പായി' ജെറോമിന് മറുപടി പറയാൻ അധികം താമസം വേണ്ടി വന്നില്ല.
തുടരും...

By Jijo Puthanpurayil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo