Slider

എന്റെഓപ്പോൾ ഭാഗം - 18

0


ഇനി എന്താണെന്ന് ചിന്തിച്ച് ജെറോം തല പുകഞ്ഞിരിക്കുമ്പോഴാണ്. ആനി കട്ടനുമായി വരുന്നത്.
"ഇച്ചായ, ദർശന ഒരു വഴിത്തിരിവായല്ലേ!"
"ഉം" ജെറോം ഒന്ന് മൂളി.
"ഓപ്പോൾ എന്തൊക്കെയാവും ചെയ്തിട്ടുണ്ടാവുക. അവൾ പോയ ഹോസ്പിറ്റൽ ഏതായിരിക്കും. ദിവ്യ നമ്പൂതിരി പ്രസവിച്ച ആദ്യ കുഞ്ഞ് മരിച്ചെങ്കിൽ ഓപ്പോൾ ആരുടെ കുഞ്ഞായിരിക്കും?
ഓപ്പോളും ഭദ്രയും ഒരു പോലെ ഇരിക്കുന്നത് കൊണ്ട്, ഓപ്പോളിന്റെ അമ്മയും അച്ഛനും വേറൊരു സ്ത്രീയും പുരുഷനും ആയിരിക്കും. അല്ലേ ഇച്ചായ?"
"നീ ശരിയായി പറഞ്ഞു! ഓപ്പോളിനെയും ഭദ്രയേയും പ്രസവിച്ചത് ഒരാൾ തന്നെ. അത് അങ്ങോട്ട് ഉറപ്പിക്കാം. എന്നാൽ ഓപ്പോളും ഭദ്രയും എങ്ങനെ രണ്ടു പേരുടെ വീടുകളിലായി. അങ്ങനെയെങ്കിൽ ആരായിരിക്കും ഓപ്പോളിന്റെയും ഭദ്രയുടേയും മാതാപിതാക്കൾ? അത് നമ്മൾ കണ്ടെത്തേണ്ടതുണ്ട്. അത് ഒരു വഴി. രണ്ടാമത്തെ വഴി ഓപ്പോൾ എങ്ങനെ കൊല്ലപ്പെട്ടു എന്നതാണ്. ഈ രണ്ടു കാര്യങ്ങളും ഒരേ സമയം നടക്കണം"
"ഇച്ചായ നമുക്കിനി ഓപ്പോൾ പോയ വഴിയിൽ ഒന്ന് പോയി നോക്കാം. നേരെ കോഴിക്കോട്ടിലേക്ക്"
"അതെ അങ്ങനെ തന്നെയേ പോകാൻ പറ്റൂ"
"അല്ലെങ്കിൽ ഭദ്രയുടെ അച്ഛൻ ബ്രഹ്‌മദത്തൻ അല്ലെന്നറിഞ്ഞ സ്ഥിതിക്ക് നമുക്ക് ആ വഴിക്ക് പോയിക്കൂടെ"
"ഇല്ല, അത് പാടില്ല അന്നാമ്മേ. കാരണം എല്ലാ ബാഹ്യ അന്യോഷണങ്ങളും പൂർത്തിയാക്കിയിട്ടാവണം. ഉള്ളിലോട്ട് വരാൻ. അതായത് ഇല്ലത്തിലെ അന്തർഭാഗത്തേക്ക്. അതായത് ഒരു കാര്യം ഉറപ്പാണ് കൊലയാളി പുറത്തല്ല, അകത്ത് തന്നെയുണ്ട് അന്നാമ്മേ. അതാരാണെന്ന് നമുക്കിപ്പോൾ പറയുവാൻ സാധിക്കില്ല. എന്നാൽ ഞാനത് പുറത്ത് കൊണ്ട് വരും. എന്റെ മനസ്സിൽ ചെറിയൊരു സംശയം നിഴലിക്കുന്നുണ്ട്"
"അതെന്താണ് ഇച്ചായ?"
"അതിപ്പോൾ ഞാൻ പറയില്ല. അതിനൊരു കാരണമുണ്ട്. നീ കാത്തിരിക്കൂ അന്നാമ്മേ"
"ഉം" ആനി ഒന്ന് മൂളി.
"അടുത്ത മാസം മിഥുന്റെ അച്ഛനും അമ്മയും നാട്ടിൽ വരുന്നുണ്ടെന്ന് മിഥുൻ പറഞ്ഞിരുന്നു. അവർ വരുമ്പോഴേക്കും അന്യോഷണം പൂർത്തിയാക്കണം. അവർക്കൊരു സർപ്രൈസ് ആകട്ടെ ഈ അന്യോഷണ ഫലം"
"അതെ ഇച്ചായാ"
"അല്ല ഇച്ചായ ഞാനൊരു കാര്യം ചോദിക്കട്ടെ"
"ചോദിക്ക്!"
"ദർശന കുറച്ച് മെഡിക്കൽ രേഖകളെക്കുറിച്ച് പറഞ്ഞില്ലേ, ഓപ്പോളിന് കിട്ടിയ രേഖകൾ. ആ രേഖകൾ ഇപ്പോഴും അവിടെയുണ്ടോ എന്ന് തിരക്കിയാൽ, അവൾ പോയ ആശുപത്രി ഏതെന്ന് മനസ്സിലാവില്ലേ??
"അതിനേക്കുറിച്ച് ഞാൻ ആലോചിച്ചു, നീ പറഞ്ഞത് കാര്യമാണ്. നമുക്ക് നാളെ അവിടെ വരെയൊന്ന് പോയി ഒന്ന് തപ്പി നോക്കാം. കിട്ടിയാൽ സംഗതി എളുപ്പമായി. ഇല്ലെങ്കിൽ നമ്മുടെ കഷ്ടപ്പാട് ഇത്തിരി കൂടും"
അങ്ങനെ കുറച്ച് സംസാരിച്ചിരുന്നിട്ട് അവർ ഉറങ്ങി.
പിറ്റേ ദിവസം മിഥുനെ വിളിച്ചിട്ട് അവർ രണ്ടു പേരും തിരുവില്വാമലയിലേക്ക് തിരിച്ചു. മിഥുനും ജെറോമും ആനിയും കൂടി മിഥുന്റെ അച്ഛന്റെയും അമ്മയുടേയും മുറി പരിശോധിച്ചു. അടുക്കി വെച്ചിരിക്കുന്ന കുറേ പേപ്പറുകൾ. അവയെല്ലാം ഓരോന്നായി പരിശോധിച്ചു. അതിലൊന്നും അവർക്ക് വേണ്ടതായ ഒന്നും കണ്ടില്ല.
ഒരൊറ്റ മെഡിക്കൽ പേപ്പറും കണ്ടില്ല.
"ഉം" ജെറോം മനസ്സിൽ ഒന്ന് മൂളി.
അവർ ഓപ്പോളിന്റെ മുറിയിൽ കൂടി ഒന്ന് നോക്കാമെന്ന് വിചാരിച്ച് അങ്ങോട്ട് പോയി. ബുക്കുകൾ അടുക്കി വെച്ചിരിക്കുന്ന ഷെൽഫിൽ അരിച്ച് പെറുക്കി. അതുമായി ബന്ധപ്പെട്ട ഒന്നും കിട്ടിയില്ല.
ജെറോം ആ മുറി ശരിക്കുമോന്ന് നോക്കി. പെട്ടെന്ന് തട്ടിന്പുറത്തേക്ക് നോക്കിയപ്പോൾ മുറിയുടെ വലത് ഭാഗത്തെ മുകൾ ( സീലിംഗ്) മൂലയിൽ ഒരു പലക മറ്റുള്ളതിൽ നിന്നും ചെറിയ വിത്യാസത്തിൽ ഇരിക്കുന്നു. സൂക്ഷിച്ച് നോക്കിയാൽ മാത്രമേ അതറിയുവാൻ സാധിക്കൂ.
ജെറോം മിഥുനോട് ഒരു കസേര കൊണ്ടുവരാൻ പറഞ്ഞു. മിഥുൻ കസേരയുമായി പെട്ടെന്ന് തന്നെ വന്നു. ജെറോം അതിൽ കയറി ആ പലക മെല്ലെയൊന്ന് ഉയർത്തി നോക്കി. ആ പലക ഉറപ്പിച്ചിട്ടുണ്ടായിരുന്നില്ല. അവൻ ആനിയുടെ ഷോൾ വാങ്ങി കണ്ണിന് താഴെ വെച്ച് കെട്ടി ആ പലക ഉയർത്തി മാറ്റി വെച്ചു. കുറേ പൊടിയുണ്ടായിരുന്നു. 21 വർഷം കൊണ്ട് ഉണ്ടായ പൊടി മുഴുവൻ അവിടെ വീണു. അത് മാറ്റിയപ്പോൾ അതിന്റെ അടുത്ത പലകയും മാറ്റാമെന്നായി. എന്നാൽ അതിന്റെ തച്ചു വിദ്യ അറിയാത്തത് പോലെയായിരുന്നു. ബുദ്ധിമാനായ ആശാരി. ജെറോം പറഞ്ഞു.
മിഥുൻ അപ്പോഴേക്കും ഒരു ടോർച്ച് കൊണ്ട് വന്നിരുന്നു. ജെറോം അത് വാങ്ങി തല മെല്ലെ പൊക്കി അടിച്ച് നോക്കി. കുറെ കരിയിലയും ചുള്ളിക്കമ്പുകളും. എലിയോ അണ്ണാനോ കൊണ്ട് വന്നിട്ടതാകാം. അവൻ ടോർച്ചുമായി മറുവശം നോക്കി. ഒരു ചെറിയ ഇരുമ്പ് പെട്ടി, ഒരു തേപ്പ് പെട്ടിയുടെ വലിപ്പം കാണും.
ജെറോം അതെടുത്തു പൊട്ടി കൊണ്ട് മൂടിയിരുന്നു. അതെടുത്തു താഴേക്ക് കൊടുത്തു. മിഥുൻ ഒരു തുണി കൊണ്ട് വന്ന് അത് തുടച്ചു. പഴയ കാലത്തെ ഒരു പെട്ടി. പഞ്ചലോഹം കൊണ്ടുണ്ടാക്കിയതായത് കൊണ്ട് ഒരു കേടും പറ്റിയിട്ടില്ല. ഒരു ഉഗ്രൻ പുരാതന വസ്തു പോലെ തോന്നിച്ചു ജെറോമിനത്. പൂട്ട് ഉണ്ടെങ്കിലും പൂട്ടിയിട്ടില്ല. ഒരു ചെറിയ സ്ക്രൂ ഡ്രൈവറിട്ട് തിക്കിയപ്പോഴത്‌ തുറന്നു.
ഉള്ളിൽ ഒരു കെട്ട് പേപ്പറുകൾ. ഒരു പ്ലാസ്റ്റിക് കവറിലിട്ട് മടക്കി വെച്ചിരിക്കുന്നു. കാലപ്പഴക്കത്തിൽ നിറ മാറ്റം പറ്റിയിട്ടുണ്ട്. ജെറോം സൂക്ഷിച്ചത് തുറന്നു.
ഒരു പത്തോ പതിനഞ്ചോ ഡയറിത്താളുകൾ. അതിന്റെ അടിയിൽ മൂന്ന് നാല് വേറെ പേപ്പറുകൾ. അതെടുത്ത് നോക്കിയപ്പോൾ അവർ ശരിയ്ക്കും ആശ്ചര്യം പൂണ്ട് പോയി. ദർശന പറഞ്ഞ ആ മെഡിക്കൽ രേഖകളുടെ ഫോട്ടോ കോപ്പിയെന്ന് തോന്നിക്കുന്ന രേഖകൾ. സാവധാനം അവനത് തുറന്നു.
സെന്റ് ജോസഫ് മെഡിക്കൽ ട്രസ്റ്റ് കോഴിക്കോട്.
ഡോ. സാറാമ്മ ഗീവർഗീസ് , ഗൈനക്കോളജിസ്റ്
ജെറോം വായിച്ച് നോക്കി.
അതെ ഓപ്പോൾ ദർശനയോട് പറഞ്ഞത് തന്നെ. ദിവ്യ നമ്പൂതിരിയുടെ ആദ്യ പ്രസവത്തിലെ കുഞ്ഞ് മരിച്ചതായും. ആ മരണം സാക്ഷ്യപ്പെടുത്തിയ ഡോക്ടറുടെ സർട്ടിഫിക്കറ്റും, എന്ത് കൊണ്ട് കുഞ്ഞ് മരിച്ചു എന്ന ചെറിയൊരു വിവരണവും.
ജെറോം പിന്നീട് ആ ഡയറിത്താളുകൾ പരിശോധിച്ചു. അതിൽ ഓപ്പോളിന്റെ ഡയറികുറിപ്പുകളായിരുന്നു.
ജെറോം ആ ഡയറിക്കുറിപ്പുകൾ വായിച്ച് തന്റെ ബേഗിൽ വെച്ചു.
അതിലെന്താണ് ജെറോം?" മിഥുൻ ചോദിച്ചു.
"ഐ വിൽ എക്സ്പ്ലൈൻ. പ്ളീസ് ഗിവ് മി സംടൈം"
ഓക്കേ ജെറോം.. പ്ലീസ് ക്യാരി ഓൺ.
ജെറോം പറഞ്ഞു. "മിഥുൻ ഈ പേജുകളും ഡയറിക്കുറിപ്പുകളും ഞാൻ കൊണ്ട് പോകുന്നു. എന്റെ ഇനിയുള്ള അന്യോഷണം പൂർത്തിയാകുന്നത് വരെ ഈ ഡയറിക്കുറിപ്പുകളിൽ എന്താണെന്നോട് ചോദിക്കരുത്. ഇനി എനിക്ക് ചില കാര്യങ്ങൾ തനിയെ ചെയ്യാനുള്ളതാണ്.
മിഥുൻ ഒരു നിമിഷത്തേക്ക് അമ്പരന്ന് നിൽക്കുന്നവനെ പോലെയായി. ഓപ്പോളിന്റെ മരണ ഹേതുവിലേക്കുള്ള അടുപ്പം വളരെ കുറഞ്ഞത് കൊണ്ടാകാം ജെറോം ഡയറിക്കുറിപ്പുകളെക്കുറിച്ച് പറയാതിരുന്നത്. അല്ലെങ്കിൽ ഞാൻ കേട്ടാൽ ആകെ തകർന്ന് പോകുന്ന എന്തെങ്കിലുമായിരിക്കും ആ ഡയറിക്കുറിപ്പിൽ അതുമാകാം. മിഥുൻ സ്വയം ആലോചിച്ചു.
അപ്പോൾ തന്നെ അവർ ആ മുറിയിൽ നിന്നിറങ്ങി.
ജെറോമും ആനിയും വീട്ടിലേക്ക് പോന്നു.
അവർക്കെല്ലാവർക്കും ഒരു കാര്യം ബോധ്യപ്പെട്ടിരുന്നു. ഓപ്പോൾ ജനനം കൊണ്ട് മിഥുന്റെ സ്വന്തം പെങ്ങളല്ല എന്ന സത്യം. ആ ഒരു സത്യം മിഥുൻ ഉൾക്കൊണ്ട് കഴിഞ്ഞു.
എന്നിരുന്നാലും ജനനം കൊണ്ടല്ലെങ്കിലും കർമ്മം കൊണ്ട് ഓപ്പോൾ മിഥുന്റെ സ്വന്തം പെങ്ങളായി തന്നെ മിഥുന്റെ മനസ്സിലുണ്ടെന്ന് എല്ലാവർക്കും വ്യക്തമായി അറിയാം. മിഥുൻ അന്നും ഓപ്പോളിനെ ഓർത്ത് വിതുമ്പിയിരുന്നു. അത്രമാത്രം സ്നേഹം കൊടുക്കുവാൻ പാകത്തിന് ഓപ്പോളിനെപ്പോലെ ഒരു പെങ്ങൾ ഉണ്ടാവുക എന്നത് അതിശയമാണ്.
പിറ്റേ ദിവസം തന്നെ ജെറോമും ആനിയും മിഥുനും കൂടി കോഴിക്കോട്ടുള്ള ആ ക്ളീനിക്കിൽ പോയി. ദിവ്യ നമ്പൂതിരിയുടെ ആദ്യ പ്രസവത്തിലെ കുഞ്ഞ് മരിച്ചതിന് ശേഷം അവർക്ക് എവിടെ നിന്നാണ് ആ ഇരട്ടക്കുട്ടികളെ കിട്ടി എന്നുള്ളത് അറിയേണ്ടിയിരിക്കുന്നു. ആ കാര്യത്തിലൊരു വഴിത്തിരിവ് ഉണ്ടാക്കുവാൻ ഈ ക്‌ളീനിക്കിലെ ഡോക്ടർക്ക് സാധിക്കുമോ ആവോ.
കോഴിക്കോട് സെന്റ് മേരിസ് മെഡിക്കൽ ട്രസ്റ്റിന്റെ മുന്നിൽ കാർ നിർത്തി അവർ റിസെപ്ഷനിലോട്ട് ചെന്നു.
ഒരു ചെറുപ്പക്കാരി പെൺകുട്ടി അവരെ വെൽക്കം ചെയ്തു.
"ഹൌ ക്യാൻ ഐ ഹെൽപ് യു സർ"
"ഞങ്ങൾ തൃശൂർ നിന്ന് വരികയാണ്. ഇവിടെ പണ്ട് ജോലി ചെയ്തിരുന്ന ഗൈനക്കോളജിസ്റ്റ് ഡോ. സാറാമ്മ ഗീവർഗ്ഗീസ്ന്റെ കോണ്ടാക്ട് ഡീറ്റെയിൽസ് ഒന്ന് കിട്ടുമോ"
ക്ഷമിക്കണം സർ. ആ കാര്യങ്ങൾക്ക് ഞങ്ങളുടെ PRO സ്റ്റീഫൻ ലൂക്കോയെ കാണേണ്ടതായിട്ടുണ്ട്. വരൂ ഞാൻ അവരുടെ ഓഫീസ് കാണിച്ച് തരാം.
അവർ ചെന്നപ്പോൾ സ്റ്റീഫൻ ലൂക്കോ ഫോണിൽ ആരോടോ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. കുറച്ച് നിമിഷങ്ങൾക്ക് ശേഷം അവർ ചെന്ന കാര്യം സംസാരിച്ചു.
എന്തിനാണ് ഡോ. സാറാമ്മയെ കാണേണ്ടത്. മാഡം ഇവിടുന്ന് പോയിട്ട് കുറച്ച് വർഷങ്ങളായി. കോഴിക്കോട്ടെ മാവൂർ റോഡിലുള്ള വസതിയിൽ വിശ്രമ ജീവിതം നയിക്കുന്നു. പ്രായമായില്ലേ!
ഞങ്ങൾ പണ്ട് എന്റെ അമ്മയുടെ ആദ്യ പ്രസവം ഇവിടെയായിരുന്നു. ആ ഒരു പരിചയം ഉണ്ട്. ഡോക്ടറെ വെറുതെ ഒന്ന് കാണണമെന്നൊരു ആഗ്രഹം. ഈ വഴി പോയപ്പോൾ ചോദിച്ചു എന്നേയുള്ളു. മിഥുനും ജെറോമും അവരെ സ്വയം പരിചയപ്പെടുത്തി ഐഡന്റിറ്റി കാർഡ് കാണിച്ചപ്പോൾ സ്റ്റീഫൻ പെട്ടെന്ന് തന്നെ ഡോക്റ്ററുടെ മേൽവിലാസവും ഫോൺ നമ്പറും കൊടുത്തു.
അവരോട് നന്ദി പറഞ്ഞ്. അവർ മാവൂർ റോഡിലേക്ക് പോയി.
അഡ്രസ്സിൽ പറഞ്ഞ പോലെ അവർ ഡോക്ടറുടെ വീട്ടിലെത്തി. വലിയൊരു വീട്
അവർ വീട്ടിൽ ചെന്ന് കോളിംഗ് ബെല്ലടിച്ചു.
ഒരു പ്രായമുള്ള സ്ത്രീ വന്ന് ജനലിൽ കൂടി. ആരാണ് ? എന്ന് ചോദിച്ചു.
"ഞങ്ങൾ തൃശൂർ നിന്നാ വരുന്നേ. ഡോക്ടറെ ഒന്ന് കാണാൻ വന്നതാ"
അപ്പോൾ തന്നെ ആ സ്ത്രീ വാതിൽ തുറന്നിട്ട് പറഞ്ഞു. ഞാൻ തന്നെയാണ് ഡോ. സാറാമ്മ ഗീവർഗ്ഗീസ്. അകത്തേക്ക് വരൂ.
അവർ അകത്ത് ചെന്നു.
"പ്ളീസ് സിറ്റ് ഡൌൺ പ്ളീസ് സ്ടിഡി ഡൌൺ"
"ഞാൻ മിഥുൻ ഇന്റലിജൻസിൽ ജോലി ചെയ്യുന്നു"
മിഥുനെ നോക്കി ആ മാന്യമായ ഡോക്ടർ കൈ കൂപ്പി
ജെറോം പരിചയപ്പെടുത്തിയപ്പോൾ തന്നെ ഡോക്ടർക്ക് മനസ്സിലായി ആ എഴുത്ത്കാരനെ.
"മിസ്റ്റർ ജെറോം, ഞാൻ താങ്കളുടെ ഒരു കുറ്റാന്യോഷണ നോവൽ വായിച്ചിട്ടുണ്ട്. പേരോർമ്മയില്ല ചില വർഷങ്ങൾക്ക് മുന്നേയാണ്. നേരിട്ട് കണ്ടതിൽ സന്തോഷം"
അങ്ങനെ കുറച്ച് കുശലം പറഞ്ഞിട്ട് അവർ ചെന്ന കാര്യം പറഞ്ഞു.
ഏകദേശം 40 വർഷങ്ങൾക്ക് പിന്നിലുള്ള കഥയാണ്. പ്രസവത്തോട് കൂടി കുട്ടി മരിച്ചു പോയ ഒരു ദിവ്യ നമ്പൂതിരിയുടെ പ്രഗ്നൻസി കാര്യങ്ങൾ ഡോക്‌ടറാണ് നോക്കിയിരുന്നത്. എന്നിട്ട് ആ പ്രിസ്‌ക്രിപ്‌ഷൻസ് ഡോക്ടർക്ക് കാണിച്ച് കൊടുത്തു.
ഡോക്ടർ ആ ലിസ്റ്റ് പിടിച്ച് കുറച്ചൊന്നാലോചിച്ചു എന്നിട്ട് പറഞ്ഞു. "ഇതെന്റെ പേഷ്യന്റാണ് എന്നാൽ ആ മുഖം എനിക്ക് അത്രക്ക് ഓർമ്മ കിട്ടുന്നില്ല. എങ്കിലും ഓർക്കാൻ ശ്രമിക്കാം. കാരണം കുറച്ച് കേസുകളുണ്ട് ആദ്യ കുട്ടി മരിച്ച സംഭവത്തിൽ. അതിൽ ഇത് വ്യക്തമായി ഓർക്കുവാൻ സാധിക്കുന്നില്ല. എങ്കിലും പറയൂ, എന്താണ് ഇപ്പോൾ ഈ കാര്യങ്ങൾ തിരക്കുന്നത്?
ജെറോം ചെറുതായി ഓപ്പോളിന്റെ മരണകാരണ അന്യോഷണം വിശദീകരിച്ചു. മിഥുൻ ഓപ്പോളിന്റെ ആരെന്നും വിശദീകരിച്ചു. ഇരട്ടക്കുട്ടികളുടെ ജനന സംശയവും ചെറുതായി വിവരിച്ചു. ഡോക്ടറോടും വക്കീലിനോടും കള്ളം പറയരുതെന്നാണല്ലോ.
അവരുടെ ഈ വരവിൽ ആത്മാർത്ഥത തോന്നിയ ഡോക്ടർ അവരോടു സഹകരിക്കാമെന്നേറ്റു. നിയമപരമായ കാര്യത്തിൽ എന്നെ വലിച്ചിഴക്കില്ല എന്ന നിബന്ധനയോട് കൂടി.
ഇല്ല മാഡം, ഒരിക്കലും ഇതിന്റെ പേരിൽ ഒരു നിയമവും ഇവിടേക്ക് വരില്ല. ഞങ്ങൾ വാക്ക് തരുന്നു. മിഥുൻ പറഞ്ഞു
ശരി, നിങ്ങൾക്കെന്താണ് അറിയേണ്ടത്?
ജെറോമാണ് മറുപടി കൊടുത്തത്!
"മിഥുന്റെ അമ്മ ദിവ്യ നമ്പൂതിരി പ്രസവിച്ച കുട്ടി പ്രസവത്തോടെ മരിച്ചത് ഡോക്ടർ സ്ഥിതീകരിച്ച ഈ രേഖകളിൽ വ്യക്തമാണല്ലോ. എന്നാൽ ദിവ്യ നമ്പൂതിരി ഒരു പെൺകുട്ടിയുമായാണ് തിരുവില്വാമലയിലേക്ക് വന്നത്. അങ്ങനെയെങ്കിൽ ആ പെൺകുട്ടിയെ എവിടുന്ന് കിട്ടി, ആരാണ് അവർ കൊണ്ടു വന്ന പെൺകുട്ടിയുടെ യഥാർത്ഥ അമ്മയെന്നും അറിയണമെന്നുണ്ട്"
"പിന്നെ ഞങ്ങൾക്ക് അറിയേണ്ടത് ദിവ്യ നമ്പൂതിരി പ്രസവിച്ച ആ ദിവസം അല്ലെങ്കിൽ അതിനടുത്ത ദിവസങ്ങളിൽ അവിടെ ആരെങ്കിലും ഇരട്ടക്കുട്ടികളെ പ്രസവിച്ചിരുന്നോ? രണ്ട് പെൺകുട്ടികൾ. ഒരു പോലെയിരിക്കുന്ന രണ്ട് കുട്ടികൾ"
"ഇരട്ടക്കുട്ടികൾ" - ഡോക്ടർ ചെറുതായൊന്ന് മന്ത്രിച്ചു. എന്നിട്ട് ആശ്ചര്യഭാവത്തോടെ പറഞ്ഞു
"ഓ എസ് , ഓർക്കുന്നു, ഞാനോർക്കുന്നു. അതെ അന്നൊരു ഒരു നാടോടി സ്ത്രീ പ്രസവിച്ച രണ്ട് കുട്ടികൾ. പ്രസവ സമയമായ ആ സ്ത്രീയെ ആരോ ആശുപത്രയിൽ കൊണ്ടുവന്നാക്കി. ആതുര ശുശ്രൂഷയുടെ ഭാഗമായി അങ്ങനെയുള്ളവർക്ക് സൗജന്യ മെഡിക്കൽ കെയർ കൊടുക്കുമായിരുന്നു എന്റെ നേതൃത്വത്തിൽ,
അങ്ങനെ സ്ത്രീ പ്രസവിച്ചതിന്റെ രണ്ടാം ദിവസം കുഞ്ഞുങ്ങളെ ആശുപത്രി വരാന്തയിൽ ഉപേക്ഷിച്ച് സ്ഥലം വിട്ടു.
അത് ശ്രദ്ധയിൽ പെട്ടത് പ്രസവത്തോടെ കുട്ടി മരിച്ചു പോയ ഒരു കുടുംബമായിരുന്നു. ആ കുഞ്ഞുങ്ങളെ എത്രയും പെട്ടെന്ന് NICU ലേക്ക് മാറ്റുകയും , അടുത്ത ദിവസം ഞാൻ ചെന്നിട്ട് പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും ഏതെങ്കിലും അനാഥ ശാലയിൽ ഏൽപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു പദ്ധതി.
എന്നാൽ ഞാനവിടെ ചെന്നപ്പോൾ തന്നെ ഈ സ്ത്രീ അതായത് എന്റെ പേഷ്യന്റ് എന്നെ കാണുവാൻ കാത്ത് നിൽക്കുന്നുണ്ടായിരുന്നു."
അതെ ആ കുടുംബം ഇപ്പോൾ നിങ്ങൾ പറഞ്ഞ ദിവ്യ നമ്പൂതിരി തന്നെയാണെന്ന് അതായത് മിഥുന്റെ അമ്മ തന്നെയാണ് ഇതെന്ന് എനിക്കിപ്പോൾ ഉറപ്പിക്കാൻ സാധിക്കും.
അങ്ങനെയാണ് ആ കുട്ടികളിൽ ഒരാളെ അവർ ഏറ്റെടുത്തോളാമെന്നും, ലീഗലായി പോവേണ്ട എന്നും. എന്റെ കുഞ്ഞായി ഞാൻ പ്രസവിച്ച കുഞ്ഞായി തന്നെ വളർത്തിക്കൊള്ളാം എന്നും. അത് പോലെ പേപ്പർ വർക്കുകൾ ചെയ്തു തരണമെന്നും അപേക്ഷിച്ചു.
എന്നാൽ അതിന് മുന്നേ തന്നെ മരിച്ച് പോയ കുട്ടിയുടെ
മരണ സർട്ടിഫിക്കറ്റ് ഞാനവർക്ക് കൊടുത്തിരുന്നു. അത് തിരിച്ച് മേടിക്കാൻ വിട്ട് പോയിരുന്നു. എന്നാൽ അവരത് നശിപ്പിച്ച് കളഞ്ഞോളാം എന്നാണ് എന്നോട് പറഞ്ഞത്. എന്നാൽ ആ രേഖകൾ നിങ്ങളെനിക്ക് തന്നപ്പോൾ, കാര്യങ്ങൾ ഓർത്തെടുത്തപ്പോൾ അവരീ രേഖകൾ നശിപ്പിച്ചില്ല എന്ന് മനസ്സിലായി.
നിങ്ങൾക്കീ രേഖകൾ എവിടുന്ന് കിട്ടി!?"
ഇത് ഇല്ലത്തുള്ള ഒരു മുറിയിൽ നിന്ന് കിട്ടി. അങ്ങനെയാണ് ഡോക്‌ടറെ കാണുവാൻ ഞങ്ങൾ തീരുമാനിച്ചത്.
ഡോക്ടർ തുടർന്നു...!
"എന്നാൽ അവർ ആവശ്യപ്പെട്ടത് രണ്ട് കുട്ടികളിൽ ഒരു കുട്ടിയെയാണ്. രണ്ടും ഒരുപോലെയിരിക്കുന്ന രണ്ട് സുന്ദര കുട്ടികൾ.
അന്നെനിക്ക് ആ നാടോടി സ്ത്രീ ഒരു കുട്ടിയെ മാത്രമേ പ്രസവിച്ചുള്ളു എന്നും, ഈ ദിവ്യ എന്ന കുട്ടി ഒരു പെൺകുട്ടിക്ക് ജന്മം കൊടുത്തു എന്നും രേഖകൾ ഉണ്ടാക്കേണ്ടി വന്നു. എന്നിട്ട് ഒരു കുട്ടിയെ ലീഗലായി തന്നെ അടുത്തുള്ള ഒരു അനാഥാലയത്തിൽ ഏൽപ്പിക്കുകയും ചെയ്തു. അത് നല്ലൊരു പുണ്യ പ്രവ്യത്തിയാണല്ലോ എന്ന് കരുതിയാണ് ചെയ്തത്.
"ഓഹോ, അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ അല്ലേ?" ജെറോം മനസ്സിൽ ചിന്തിച്ചു. എന്നിട്ട് ഡോക്ടറോട് ചോദിച്ചു.
"ഏത് അനാഥാലയത്തിലാ രണ്ട് കുട്ടികളിൽ ഒരാളെ കൊണ്ട് ചെന്നാക്കിയതെന്ന് പറയാമോ?
അതിനെന്താ. കരുണ ചിൽഡ്രൻസ് ഓർഫനേജ് കെയർ എന്നാണ് ആ സ്ഥാപനത്തിന്റെ പേര്. ഞങ്ങൾ കൊണ്ട് ചെന്നാക്കിയതിന്റെ രണ്ട് ദിവസത്തിന് ശേഷം ഒരു കുടുംബം വന്ന് ആ കുട്ടിയെ ദത്തെടുത്തതെന്ന് അറിയുവാൻ സാധിച്ചു. അന്നെനിക്ക് രണ്ട് കുട്ടികൾക്കും നല്ലൊരു ജീവിതം കിട്ടിയല്ലോ എന്ന് കരുതി ഒത്തിരി സന്തോഷിച്ചിരുന്നു"
"ഒരു പക്ഷേ നിങ്ങൾ പറഞ്ഞ ഇരട്ട പെൺകുട്ടികളിൽ മറ്റേ കുട്ടി ഈ അനാഥാലയത്തിൽ നിന്ന് കൊണ്ട് പോയ പെണ്കുട്ടിയാവാം അല്ലേ!
"അത് തന്നെ ഞങ്ങളും വിശ്വസിക്കുന്നു മാഡം. എന്നാൽ ഞങ്ങളിറങ്ങട്ടെ" ആനിയാണ് പറഞ്ഞത്.
"ശരി, അങ്ങനെയാവട്ടെ"
അവർ അവിടെ നിന്ന് പോന്നു. ഇരട്ടക്കുട്ടികളുടെ പശ്ചാത്തലം കൂടുതൽ വ്യക്തമായി ജെറോം പറഞ്ഞു.
ആ നാടോടി സ്ത്രീ എന്റെ ഓപ്പോളിന്റെ ശരിക്കുള്ള അമ്മ. മിഥുൻ മനസ്സിൽ വെറുതെ മന്ത്രിച്ചു.
തുടരും
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo