ഇത് ഞങ്ങളുടെ കഥ(ഭാഗം 17)
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
ഞങ്ങൾ ഓരോരുത്തരായി അടുത്തെത്തും തോറും അവൾ കുറച്ചു വെയ്റ്റ് കാണിച്ചിരിക്കുകയായിരുന്നു..
കൂട്ടത്തിൽ സുന്ദരി...മോഡേൺ അതൊക്കെയാണ് ഞങ്ങൾക്ക് ഫീൽ ചെയ്തത്... അത്തരക്കാർ സ്വാഭാവികമായും പണക്കാരുടെ മക്കളാകാനാണല്ലോ സാധ്യത...
അതുകൊണ്ട് അവളുടെ കൊമ്പ് കുറക്കുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം... അതല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല.
രമ എല്ലാം ശ്രദ്ധാപൂർവ്വം കേട്ടുകൊണ്ടിരുന്നു.. നല്ലൊരു കേൾവിക്കാരിയായി.. പറയുന്നവർക്ക് ബോറഡിക്കാത്ത വിധത്തിൽ...
ഇടയ്ക്കിടെ നീരജ് രമയുടെ മുഖഭാവം ശ്രദ്ധിച്ചുകൊണ്ടിരുന്നു.
'എന്നിട്ട്. ...?'
'രേഷ്മ അന്നൊരു സ്ലീവ്ലെസ് ചുരിദാറാണ് ധരിച്ചിരുന്നത്.. അത്തരം ചുരിദാർ അന്ന് അധികമാരും ധരിച്ചിരുന്നില്ല... അവളുടെ അടുത്തെത്തിയപ്പോൾ ഞങ്ങൾ ഓരോരുത്തരും മൂക്കുപൊത്തി വല്ലാത്ത നാറ്റം എന്ന മട്ടിൽ ഒരു പുച്ഛത്തോടെ അവളെ ഒഴിവാക്കി അടുത്ത ബഞ്ചിലേക്ക് പോയി..
ആദ്യം അവൾക്ക് കാര്യം പിടികിട്ടിയില്ല.. എന്നാൽ ഓരോരുത്തരായി ഇങ്ങനെ തുടർന്നപ്പോൾ അവൾക്ക് വല്ലാതായി... മാത്രമല്ല അവളുടെ അടുത്തിരിക്കുന്ന കുട്ടികൾ അവളെ നോക്കി ചിരിക്കാനും തുടങ്ങി..
രംഗം മോശമായതോടെ രേഷ്മ കരയുവാൻ തുടങ്ങി.. ഇത്രയും കുട്ടികളുടെ മുന്നിൽ വെച്ച് ഒരു സുന്ദരിക്കുട്ടിയെ അവോയ്ഡ് ചെയ്താൽ ആരായാലും വിഷമിച്ചുപോകില്ലെ...
അവൾ കരച്ചിലോടെ തന്റെ ബാഗുമെടുത്ത് ക്ലാസ്സിനു വെളിയിലേക്ക് പോയി.. ഞങ്ങൾ ഒന്നു കൂവി വിളിക്കുകയും ചെയ്തു....
'കഷ്ടം ഉണ്ട് ട്ടോ.... '
'അന്ന് അതൊരു തമാശ മാത്രമായിരുന്നു.
പക്ഷേ സംഭവം സീരിയസ്സായി എന്ന് പിന്നീടാണ് മനസ്സിലായത്...'
'എങ്ങനെ...?'
'രേഷ്മ പിന്നീട് ആ കോളേജിൽ വന്നിട്ടില്ല...
കുറെ നാളുകൾ കഴിഞ്ഞ് എപ്പോഴോ ആരോ പറഞ്ഞു ആ കുട്ടി എൻട്രൻസ് എഴുതി നല്ല മാർക്ക് നേടിയെന്നും മെഡിസിന് ചേരാൻ ട്രൈ ചെയ്യുകയാണ് എന്നും...'
'എന്നിട്ട് പിന്നീട് നിങ്ങൾ തമ്മിൽ കണ്ടില്ലെ കുട്ടേട്ടാ...?'
'കണ്ടു... രണ്ടു മൂന്നു വർഷം കഴിഞ്ഞ് ഒരു ദിവസം ഞാൻ കാറിൽ എങ്ങോട്ടോ യാത്ര പോകുമ്പോൾ അന്ന് ഒരു പയ്യൻ നമ്മുടെ വണ്ടിയുടെ മുന്നിൽ വന്നില്ലെ... ടൂ വീലറുമായി. ..ഏകദേശം അതുപോലെ... ഇറങ്ങി ചെന്നു നാലു വർത്തമാനം പറയണം എന്ന് കരുതിയതാണ്. പക്ഷേ അപ്പോഴാണ് ആളെ മനസ്സിലായത്...'
'എന്നിട്ട് എങ്ങനെ ആയിരുന്നു പ്രതികരണം..? പഴയ ദേഷ്യം കാണിച്ചൊ ആ കുട്ടി..'
'അതല്ലെ രസം... അങ്ങനെ ഒരു സംഭവം നടന്നതുപോലും ഓർമ്മയില്ലാത്ത രീതിയിൽ ആയിരുന്നു സംസാരം. പക്ഷേ ഞാൻ ആദ്യമേ സോറി പറഞ്ഞു... പഴയ തെറ്റിന്...'
'അപ്പോൾ രേഷ്മ എന്ത് പറഞ്ഞു...?'
'രേഷ്മ ചിരിച്ചു... പിന്നെ താങ്ക്സ് പറഞ്ഞു..'
'താങ്ക്സോ...? ചുമ്മാ പൊളിക്കാതെ മോനേ...'
രമ അവിശ്വാസത്തോടെ നീരജിനെ നോക്കി...
'സത്യം. .. അതിനു കാരണം പറഞ്ഞത് എന്താണെന്നോ....?'
'എന്താ..?'
'ആ കുട്ടിക്ക് തീരെ താല്പര്യം ഇല്ലാത്ത വിഷയമായിരുന്നു പൊലിറ്റിക്സ്.. രേഷ്മ സയൻസ് ഗ്രൂപ്പ് എടുത്ത് പഠിച്ചു നല്ല മാർക്ക് വാങ്ങിയതാണ് +2 ന്. മെഡിസിന് പോകാനായിരുന്നു താല്പര്യവും... പക്ഷേ എന്തുകൊണ്ടോ Bscയ്ക്ക് സീറ്റ് കിട്ടിയില്ല.. അതുകൊണ്ട് ബിഎയ്ക്ക് ചേർന്നതാണ്. ആരെങ്കിലും ചിലപ്പോൾ സീറ്റ് വേണ്ടെന്നു വെച്ചു വേറെ കോളേജിൽ പോയാൽ അവിടെ ചേർന്നവർക്ക് മെയിൻ ചെയ്ഞ്ചു ചെയ്യാനുള്ള അവസരം കിട്ടും.. ആ പ്രതീക്ഷയിൽ കഴിയുമ്പോഴാണ് ഞങ്ങളുടെ എൻട്രി...
അതോടെ ആ പഠനം ഉപേക്ഷിച്ച് കോച്ചിംഗിന് ചേർന്നു...
ഞങ്ങൾ കാണുമ്പോൾ രേഷ്മ മെഡിക്കൽ സ്റ്റുഡന്റാണ്...'
'എന്നിട്ട്...?'
'എന്നിട്ടെന്താ.... ഞങ്ങൾ പിരിഞ്ഞു... കാണാമെന്ന് പറഞ്ഞ്... അത്രതന്നെ...'
'അത് ഞാൻ വിശ്വസിക്കുന്നില്ല... അത്രയും പോരല്ലോ കുട്ടേട്ടാ... '
രമ നീരജിനെ ഒരു താക്കീത് പോലെ നോക്കി ചോദ്യം ആവർത്തിച്ചു....
'എന്നാൽ ശരി.. ഞാൻ പറയാം... പിന്നെ ഒരു കാര്യം.... എല്ലാം അറിഞ്ഞു കഴിയുമ്പോൾ എന്റെ കഞ്ഞീല് മണ്ണ് വാരിയിടരുത്...'
'അത് വേണോ വേണ്ടയോ എന്ന് മുഴുവൻ കേട്ടതിനുശേഷം ഞാൻ പറയാം...'
'പുലിവാലായോ ദൈവമേ...!'
രമ നയത്തിൽ പറഞ്ഞു....
'ഞാൻ ചുമ്മാ പറഞ്ഞതാ കുട്ടേട്ടാ... കുട്ടേട്ടൻ പറഞ്ഞോളൂ. . എനിക്ക് അവിശ്വാസം ഒന്നും ഇല്ല...'
നീരജ് രമയുടെ കവിളിലൊരു നുള്ള് കൊടുത്തുകൊണ്ടു ചോദിച്ചു....
'ഉറപ്പാണല്ലോ അല്ലേ...?'
രമ തന്റെ വലതുകരം നീരജിന്റെ തലയിൽ വെച്ചു പറഞ്ഞു...
'ഉറപ്പ്... സത്യം....'
പിരിയാൻ നേരം രേഷ്മ ചോദിച്ചു...
ഇനിയും കാണുമോ..
ഞാൻ ഒന്നു ചിരിച്ചു.. കാണാം എന്നും പറഞ്ഞു. .
ഞാൻ കാറിലേക്ക് തിരിച്ചു കയറുന്നതിനിടയിൽ അവൾ എന്നെ ഒരിക്കൽ കൂടി പേരെടുത്തു വിളിച്ചു.
ഞാൻ തിരിഞ്ഞു നോക്കി. .....
അന്നേരം അവൾ പറഞ്ഞു......'
ഞാൻ തിരിഞ്ഞു നോക്കി. .....
അന്നേരം അവൾ പറഞ്ഞു......'
'മതി മതി... എനിക്ക് കേൾക്കേണ്ട..'
'അതെന്താ...? താനല്ലേ പറഞ്ഞത് മുഴുവൻ പറയാൻ. ..'?'
'അത് ശരിയാണ്. ..എന്നാലും മതി...
രേഷ്മ പറഞ്ഞത് എന്താണെന്ന് എനിക്ക് ഊഹിക്കാം.....പക്ഷേ.. അത് കുട്ടേട്ടൻ പറയേണ്ട. .. എനിക്ക് വിഷമമാവും..'
രേഷ്മ പറഞ്ഞത് എന്താണെന്ന് എനിക്ക് ഊഹിക്കാം.....പക്ഷേ.. അത് കുട്ടേട്ടൻ പറയേണ്ട. .. എനിക്ക് വിഷമമാവും..'
'ഒന്നുമില്ലെടോ ഞങ്ങൾ തമ്മിൽ. ....ആ കുട്ടിയുടെ മനസ്സിൽ എന്തോ ഉണ്ടായിരുന്നു എന്നതല്ലാതെ എനിക്ക് യാതൊന്നും തോന്നിയിരുന്നില്ല. എന്തുകൊണ്ടോ എനിക്ക് ആ കുട്ടിയെ അങ്ങനെ കാണുവാനായില്ല. അതുകൊണ്ടല്ലേ മൂന്നു വർഷം മുമ്പ് രേഷ്മ അശ്വിനിയിൽ ചാർജ്ജെടുത്തതിനു ശേഷം അവരുടെ ഭാഗത്തുനിന്ന് പ്രപോസൽ വന്നിട്ടും ഞാൻ വേണ്ടെന്നു പറഞ്ഞത്... അതോടെ ആ അദ്ധ്യായം കഴിഞ്ഞു. പിന്നെ കക്ഷിയെ കാണുന്നത് അന്ന് ക്ഷേത്രത്തിൽ വെച്ചാണ്....'
നീരജ് പറഞ്ഞു നിർത്തി. ...
രമ പക്ഷേ ഗ്ലൂമിയായി കാണപ്പെട്ടു.
രമയുടെ വീടെത്തിയിട്ടും രമ ഒന്നും മിണ്ടിയില്ല.
നീരജ് രമയെ തൊട്ടു വിളിച്ചു ചോദിച്ചു....
'എന്തു പറ്റിയെടോ തനിക്ക്.... ആ സ്മാർട്ട്നെസ്സൊക്കെ എവിടെപ്പോയി....?'
'ഒന്നുമില്ല..... ഞാൻ രേഷ്മയെപറ്റി ചിന്തിക്കുകയായിരുന്നു... സത്യത്തിൽ രേഷ്മ അവിവാഹിതയായി കഴിയുന്നത് കുട്ടേട്ടനെയോർത്തല്ലെ.....?'
'താൻ വെറുതെ കാടു കയറേണ്ട.... അതിന് മറ്റെന്തെങ്കിലും കാരണം കാണും...'
'ഒരുപക്ഷേ എന്നെ കണ്ടില്ലായിരുന്നെങ്കിൽ ഇന്ന് എന്റെ സ്ഥാനത്ത് രേഷ്മയായിരിക്കില്ലെ ഉണ്ടാവുക...'
രമ വളരെ വികാരാധീനയായി കാണപ്പെട്ടു. .....
'ഏയ്... രമെ....... താനതൊന്നും ചിന്തിക്കേണ്ട..... അതിനുമാത്രം ഒന്നും ഇല്ല ഞങ്ങൾ തമ്മിൽ.....'
'എന്നാലും ആ പാവം ഡോക്ടറുടെ ജീവിതം ഞാൻ തട്ടിയെടുത്തതല്ലെ....'
നീരജിനു ദേഷ്യം വന്നു തുടങ്ങി.... അയാൾ പറഞ്ഞു......
'മണ്ണാങ്കട്ട.... താൻ ഇറങ്ങുന്നുണ്ടോ അതോ ഞാൻ തിരിച്ചു പോണോ...?'
'അയ്യോ വേണ്ട. ..... ഞാൻ ഇറങ്ങാം.... വാ നമുക്ക് വല്ല്യമ്മെ കാണാം.......'
രണ്ടു പേരും ഇറങ്ങി.......
* * * * *
* * * * *
മറ്റൊരു ദിവസം സേതുലക്ഷ്മിയും ബാലേട്ടനും തമ്മിലുള്ള ഒരു രാത്രി സംഭാഷണം....
'ബാലേട്ടന് ഇഷ്ടായോ നമ്മുടെ രമയെ.....?'
'രമയെ ഇഷ്ടപ്പെടേണ്ടത് ഞാനല്ലല്ലോ നീരജല്ലെ....?'
സേതുലക്ഷ്മി ഒന്നു ചിരിച്ചുകൊണ്ടു പറഞ്ഞു. ..
'തമാശ പറഞ്ഞതല്ല ബാലേട്ടാ ഞാൻ. .....നല്ല പെരുമാറ്റം അല്ലെ ആ കുട്ടീടെ... നല്ല അടക്കോം ഒതുക്കോം ഒക്കെണ്ട്... ഇല്ലേ...?'
'ആ.... അതെനിക്കും തോന്നി..... '
'സാധാരണ പാവപ്പെട്ട വീട്ടിലെ കുട്ടികൾ ഇതുപോലൊരു വീട്ടിലേക്ക് കയറി വന്നാൽ കുറച്ചു നാള് കഴിയുമ്പോൾ അവരുടെ സ്വഭാവം മാറും... പിന്നെ ഒരു അഹങ്കാരോം പൊങ്ങച്ചോമൊക്കെയാ കണ്ടിട്ടും കേട്ടിട്ടുമുള്ളത്.... ആ കൊച്ചിന് അങ്ങനെ ഒന്നും ഇല്ല. .'
'അത് തനിക്കെങ്ങനെ മനസ്സിലായി...? ഇപ്പോഴത്തെ നോക്കണ്ട...ഒന്നുരണ്ടു മാസമല്ലെ ആയിട്ടുള്ളൂ....'
'ഇത് അങ്ങനെ ഒന്നുമല്ല. ..
കുറച്ചു നാൾ മുമ്പ് ഞാൻ രമയോട് ചോദിച്ചു. .മോൾക്ക് കലാക്ഷേത്രയിൽ പോകാൻ ഇവിടത്തെ കാറെടുത്തുകൂടെ എന്ന്. അപ്പോൾ അത് പറയാ... കാറൊന്നും വേണ്ട.... ബസ്സിന് പോകാനാണ് ഇഷ്ടംന്ന്....'
കുറച്ചു നാൾ മുമ്പ് ഞാൻ രമയോട് ചോദിച്ചു. .മോൾക്ക് കലാക്ഷേത്രയിൽ പോകാൻ ഇവിടത്തെ കാറെടുത്തുകൂടെ എന്ന്. അപ്പോൾ അത് പറയാ... കാറൊന്നും വേണ്ട.... ബസ്സിന് പോകാനാണ് ഇഷ്ടംന്ന്....'
'അതിന് രമയ്ക്ക് ലൈസൻസ് ഒക്കെ ഉണ്ടോ...?
'അത് ഞാൻ ചോദിച്ചു...... അതൊക്കെ അവൾ നേരത്തെ തന്നെ എടുത്തുകഴിഞ്ഞു.. ആ കൊച്ച് അങ്ങനെ പറഞ്ഞു എങ്കിലും ബാലേട്ടൻ ഒരു പുതിയ ടൂവീലറെങ്കിലും ഒന്നു വാങ്ങി കൊടുക്കണം. ..'
'ഉം..... നമുക്ക് കുട്ടനോട് പറയാം.... അവര് പോയി ഇഷ്ടമുള്ളത് സെലക്ട് ചെയ്യട്ടെ......'
അല്പം കഴിഞ്ഞ് സേതുലക്ഷ്മി പറഞ്ഞു. ..
'എനിക്കിനി ഒരാഗ്രഹം കൂടി മാത്രമേ ഉള്ളൂ. ..'
സേതുവിന് നേരെ മുഖമുയർത്തി അയാൾ ചോദിച്ചു ....
'എന്താടൊ......?'
'നമ്മുടെ വീട്ടിൽ എത്രയും വേഗം ഒരു ഉണ്ണിയുണ്ടായി കാണണം...'
അല്പം ദുഃഖഭാരത്തോടെ സേതുലക്ഷ്മി തുടർന്നു. ....
'എന്റെ കുട്ടന്റെ കൊച്ചിനെ ഈ മടിയിൽ കിടത്തി ഒന്ന് ലാളിക്കണം..... അതിനെനിക്ക് ഭാഗ്യമുണ്ടാവുമോ ആവോ....'
'അതെന്താടോ അങ്ങനെ...... രണ്ടു മാസമല്ലെ ആയിട്ടുള്ളൂ. ..സമയം ഉണ്ടല്ലോ. ....?'
'അതല്ല ബാലേട്ടാ...... ആ കുട്ടി ഡാൻസറല്ലെ.... ഇപ്പോഴൊന്നും കുട്ടികൾ വേണ്ടെന്നു തീരുമാനിച്ചിട്ടുണ്ടെങ്കിലോ എന്നാണ് എന്റെ പേടി...'
അയാൾ സേതുവിനെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു. ....
'താൻ ഒരു കാര്യം ചെയ്യ്.....തന്റെ പുന്നാരമോനോട് ഇക്കാര്യം അങ്ങ് തുറന്നു പറയ്... താൻ പറഞ്ഞാൽ പിന്നെ അവൻ എതിരൊന്നും പറയില്ല. ......'
'എന്റെ മനസ്സിലും അതുതന്നെയാണ്. ..'
തന്റെ പേരക്കുട്ടിയുടെ കിളിക്കൊഞ്ചലിനായി കാതോർത്ത് ആ മാതാവ് ഉറക്കത്തിലേക്ക് വഴുതി വീണു...
(തുടരും..... മനപ്പൂർവ്വമല്ല കേട്ടോ ഇവിടെ നിർത്തുന്നത്. .... അഭിപ്രായം പറയാൻ മറക്കരുത്. ...നന്ദി )
***മണികണ്ഠൻ അണക്കത്തിൽ***

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക