Slider

ഇത് ഞങ്ങളുടെ കഥ(ഭാഗം 16)

0
ഇത് ഞങ്ങളുടെ കഥ(ഭാഗം 16)
...........
നമുക്ക് ക്ഷേത്രത്തിലേക്ക് പോകാം...
രേഷ്മ അവിടെ നിന്ന് പോയതിനു ശേഷം രേഷ്മയെക്കുറിച്ച് എന്തെങ്കിലും രമ തന്നോട് ചോദിക്കുമെന്നാണ് നീരജ് ധരിച്ചത് ..
പക്ഷേ,അതുണ്ടായില്ല. രമ അതെല്ലാം അവിടെ വെച്ചുതന്നെ മറന്നു എന്ന് തോന്നുന്നു...
അന്ന് രാത്രി നീരജ് രമയോട് ഇക്കാര്യം ചോദിച്ചു...
'രമെ... നീയെന്താ രേഷ്മയെക്കുറിച്ച് എന്നോടൊന്നും ചോദിക്കാതിരുന്നത്..? ഞാൻ കരുതി അവിടെ വെച്ചു തന്നെ നീ രേഷ്മയെപ്പറ്റി ചോദിക്കുമെന്ന്. '
രമ അതുകേട്ട് ചിരിച്ചുകൊണ്ടു പറഞ്ഞു...
'ഞാൻ എന്തു ചോദിക്കാനാ.. ?'
'അല്ല... പൊതുവെ സ്ത്രീകൾ അങ്ങനെയാണല്ലോ.... അതുകൊണ്ട് ചോദിച്ചതാ. '
'ആ ധാരണ തെറ്റാണെന്ന് ഇപ്പോൾ മനസ്സിലായില്ലെ. ..? അങ്ങനെ അല്ലാത്ത ഞങ്ങളെപ്പോലെയുള്ള ചില നല്ല സ്ത്രീകളുമുണ്ട്...'
'അതാരാ ഈ ഞങ്ങളേപ്പോലെയുള്ളവർ... ദേവലോകത്തുനിന്നും വന്നവരാണോ..?'
'ആ... അങ്ങനെ കരുതുന്നതിലും തെറ്റില്ല.. '
'അല്ലെങ്കിലും ഒരു ദേവലോക നർത്തകി തന്നെയാണ് താൻ..'
'അത്രയ്ക്ക് അങ്ങട് പൊക്കി പറയേണ്ട ട്ടോ... ചിലപ്പോൾ എനിക്ക് അഹങ്കാരം ആയിപ്പോവും....'
'കുറച്ച് അഹങ്കാരമൊക്കെ ആവാടോ തനിക്ക്...'
അയാളോട് കൂടുതൽ ചേർന്നു കിടന്ന് അവൾ പറഞ്ഞു. ...
'വേണ്ട കുട്ടേട്ടാ... എനിക്ക് എന്നും ഇങ്ങനെ ജീവിച്ചാമതി... കുട്ടേട്ടന്റെ സ്നേഹം നഷ്ടപ്പെടാതെ എന്നും ഒത്തിരി സ്നേഹത്തോടെ ഇങ്ങനെ മരിക്കുവോളം നമ്മൾ ഒരുമിച്ച്....'
അവളെ ഇടതുകരം കൊണ്ടു തന്റെ മാറിലേക്ക് ചേർത്ത് മുറുകെ പുണർന്നുകൊണ്ട് അയാൾ പറഞ്ഞു...
'ഞാനുണ്ടാവും എന്നും...
ഈ സ്നേഹം എന്നും എനിക്ക് വേണം... '
* * * * *
രണ്ടു ദിവസം കൂടി കഴിഞ്ഞ് രമയും നീരജും കൂടിയുള്ള ഒരു യാത്രയിൽ അശ്വിനി ഹോസ്പിറ്റലിനരികിലൂടെ പാസ് ചെയ്യുന്നതിനിടയിൽ രമ ചോദിച്ചു. ..
'കുട്ടേട്ടാ.... ഇവിടെയല്ലെ രേഷ്മ വർക്ക് ചെയ്യുന്നത്....'
'ഉം.... അതെ.... ഒന്നാന്തരം ഗൈനക്കോളജിസ്റ്റാണെന്നാണ് കേട്ടത്.. ഒരു കൈ നോക്കണോ...?'
'അതല്ല കുട്ടേട്ടാ.. . എന്താ ആ ഡോക്ടർ വിവാഹം കഴിക്കാത്തത്... എന്തെങ്കിലും അഫെയർ ആണോ....?'
'അതുശരി.... താനത് ഇതുവരെ വിട്ടില്ലെ..?'
'അല്ല... ഇതുവഴി വന്നപ്പോൾ ഓർത്തുപോയതാണ്.. . ഏതായാലും നമ്മൾ ഗുരുവായൂർക്കല്ലെ.... അവിടെ വരെ എന്തെങ്കിലും പറയാൻ ഒരു വിഷയമായിക്കോട്ടെ എന്ന് കരുതി...'
'വിഷയമൊക്കെ കൊള്ളാം... പക്ഷേ സ്ത്രീ വിഷയമാണ്.... അവസാനം ഒരു വിഷമമാവരുത്...'
നീരജ് രമയെ നോക്കി ചിരിച്ചു. .....
'ഒന്നു പോലും കുട്ടേട്ടാ..... പറയാൻ ഇഷ്ടമില്ലെങ്കിൽ വേണ്ട...'
രമ തെല്ലു പരിഭവം നടിച്ചു..
അതു കണ്ടു നീരജ് പറഞ്ഞു...
'ഇനി അതിന്റെ പേരിൽ ഒരു ഇഷ്യൂ ഒന്നും ഉണ്ടാവേണ്ട... ഞാൻ പറയാം....'
ഒരു കഥ കേൾക്കാനുള്ള തയ്യാറെടുപ്പോടെ രമ നീരജിനെ ശ്രദ്ധിച്ചു....
നീരജ് തുടർന്നു. .
'ഒരു ലൗ സ്റ്റോറിയാണ് എന്ന് വേണമെങ്കിൽ പറയാം... പക്ഷേ ഞാൻ നല്ലൊരു തിരക്കഥാകൃത്ത് അല്ലാത്തതിനാൽ തൽക്കാലം ചുരുക്കി പറയാം. ..മതിയോ...?'
'ഉം... മതി.... ധാരാളം...'
'ഞാൻ ഇവിടെ ശ്രീ കേരളവർമ്മ കോളേജിൽ ഡിഗ്രി സെക്കൻഡ് ഇയർ പൊളിറ്റിക്കൽ സയൻസിനു പഠിക്കുന്ന കാലം... അപ്പോഴാണ് കഥാനായിക അവിടെ ഫസ്റ്റ് ഇയറിന് എന്റെ ജൂനിയർ ആയി വരുന്നത്... സ്വാഭാവികമായും...'
ഇടക്കുകയറി രമ ചോദിച്ചു...
'അതല്ല... കഥാനായിക എന്ന് പറഞ്ഞപ്പോൾ എന്തായാലും ഒരുകഥാനായകൻ കാണുമല്ലൊ.... അതിനി ഈ നായകനാണോ...?'
'ആ.... അങ്ങനേയും പറയാം... പക്ഷേ അതിന്റെ പേരിൽ ഒരടിയുണ്ടാവില്ലെന്ന് ഉറപ്പ് വേണം.. '
'അതൊന്നും സാരമില്ല... അത്രയ്ക്ക് ഇടുങ്ങിയ ഒരു ചിന്താഗതിക്കാരിയൊന്നുണല്ല ഞാൻ. ...'
'ഹാവൂ ഭാഗ്യം. ..!'
'ഉം.... ശരി ശരി..... ബാക്കി പോരട്ടെ...'
'ആ..... ഞങ്ങൾ സീനിയേർസ് പുതിയ ബാച്ച് വന്നാൽ അവരെ പരിചയപ്പെടാൻ പോകും... അത് മിക്കവാറും എല്ലാ ക്ലാസ്സിലും.. അധികവും പരിചയപ്പെടുന്നത് പെൺകുട്ടികളെ ആയിരിക്കും.....'
'അത് പ്രത്യേകം പറയണമെന്നില്ല.... ഊഹിക്കാം...'
നീരജ് ഒന്നു കുലുങ്ങി ചിരിച്ചു. ..ഒപ്പം രമയും...
'ഞാൻ അന്ന് അവിടെ ചെറിയൊരു സ്റ്റാറാണ്... പവർ ലിഫ്റ്റിങ്ങിൽ യൂണിവേഴ്സിറ്റി ചാമ്പ്യൻ... പോയ വർഷവും പിന്നീടുള്ള രണ്ടു വർഷങ്ങളിലും..'
'എനിക്കും തോന്നി. ....എന്നും രാവിലെയുള്ള ആ ഗുസ്തി കണ്ടപ്പോൾ...'
'അത് ഗുസ്തിയല്ല മോളെ... വ്യായാമമാണ്..... ബോഡി ഫിറ്റ്നസ്സിനുവേണ്ടിയുള്ളത്.. മനസ്സിലായൊ......'
നീരജിന്റെ കൈത്തണ്ടയിൽ ഒന്നു അമർത്തി പിടിച്ചുകൊണ്ട് രമ പറഞ്ഞു. ..
'അതൊക്കെ എനിക്കറിയാം... ഞാൻ അത്ര മണ്ടിയൊന്നുമല്ല... എന്നാലും ഇത്രേം മസിലൊന്നും വേണ്ടാട്ടോ...'
'ഇതൊന്നുമല്ല.... അന്ന് ഡെയ്ലി നല്ല എക്സർസൈസും ഫുഡുമായിരുന്നു... ഇതിന്റെ ഇരട്ടിയായിരുന്നു...'
'ഉം.... മതി...കഥ തുടരട്ടെ...'
'ആ... അന്ന് പല പുതിയ കുട്ടികളേയും പരിചയപ്പെടുന്ന കൂട്ടത്തിൽ അഹങ്കാരത്തിന് കൈയും കാലും വെച്ച ഈ സ്ലീവ്ലെസ് വനിതയെ കാണുന്നു... ഏതോ വലിയ വിലകൂടിയ സ്പ്രേ പൂശി മോഡേൺ ഡ്രസ്സുമായി ഒരു സ്പെഷൽ വൺ.. പക്ഷേ കാണാൻ സുന്ദരിയായിരുന്നു കേട്ടോ....'
'അത് പ്രത്യേകം പറയേണ്ട.... ഞാൻ കണ്ടതാണല്ലൊ...'
'ഏതോ പണച്ചാക്കിന്റെ മകളാണ് എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലായി... ആ പണത്തിന്റേയും സൗന്ദര്യത്തിന്റേ തുമായ അഹങ്കാരം ആ മുഖത്ത് വളരെ വ്യക്തമായി കാണാമായിരുന്നു.
അന്നേരം അവൾക്കിട്ടൊരു പണി കൊടുക്കണമെന്ന് ഞങ്ങൾ ഫ്രണ്ട്സ് തീരുമാനിച്ചു. .. അതവളെ വല്ലാതെ ഇൻസൽറ്റ് ചെയ്തതായി അവൾക്ക് ഫീൽ ചെയ്തു...'
'അതെന്താ...ആ പണി...... നിങ്ങൾ വല്ല അനീതിയും കാണിച്ചോ ആ കുട്ടിയോട്...?'
'ഏയ്. ........ഞങ്ങൾ ഡീസന്റ് ടീമല്ലെ... ഞങ്ങൾ അങ്ങനെ വല്ലതും ചെയ്യുമോ...?'
'ഉവ്വ്......ഉവ്വ്. .... '
'എന്തേ വിശ്വാസമില്ലാ.....?'
'വെറുതെ ആകാംക്ഷ വർദ്ധിപ്പിക്കാതെ കാര്യം പറയൂ കുട്ടേട്ടാ.....'
രമ കഥയറിയാൻ തിടുക്കം കൂട്ടി....
'പറയാം.... ഓരോ ബഞ്ചിലെ കുട്ടികളെ ഓരോരുത്തരായി പരിചയപ്പെട്ട് രേഷ്മയുടെ അടുത്തെത്തി. ...
(തുടരും. ......ബാക്കി നാളെ........)
***മണികണ്ഠൻ അണക്കത്തിൽ***
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo