നല്ലെഴത്ത് ഗ്രൂപ്പിലെ നല്ലവരായ സുഹൃത്തുക്കൾ അല്ലാതെ Android App വഴി വേറെയും ധാരാളം പേർ ഇത് വായിക്കുന്നുണ്ട് എന്ന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം... ഒപ്പം എല്ലാവർക്കും നന്ദിയും. നിങ്ങളുടെ ഓരോരുത്തരുടേയും അഭിപ്രായങ്ങളും വായിച്ചു... സന്തോഷം. തുടർന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട് ഇത് വായിക്കുന്ന എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് തുടരട്ടെ...
ഇന്ന് നമുക്ക് സേതുലക്ഷ്മിയോടും രമയോടുമൊപ്പം ജ്വല്ലറിയിലേക്ക് പോകാം...
പെട്ടെന്ന് പ്രവീണിനെ അവിടെ കണ്ടതോടെ രമയുടെ മനസ്സ് അസ്വസ്ഥമായി. .
പത്തു പതിനാലു വർഷം മുമ്പ് കണ്ടതാണെങ്കിലും ഇപ്പോഴും ആ മുഖച്ഛായയിൽ കാര്യമായ മാറ്റം ഒന്നും തന്നെ കാണപ്പെടുന്നില്ല... കുറച്ചു പ്രായ വ്യത്യാസവും അതിന്റേതായ വളർച്ചയുമല്ലാതെ...
സേതുലക്ഷ്മി വന്നതോടെ നീരജും അവരുടെ അരികിലെത്തി...
നീരജിനെ കാണുമ്പോഴുള്ള സന്തോഷത്തേക്കാളേറെ ഇപ്പോൾ രമയിൽ ദൃശ്യമാകുന്നത് പ്രവീണിനെ കണ്ടതുകൊണ്ടുള്ള ഭീതിയാണ്...
തന്റെ ഇഷ്ട ദൈവങ്ങളായ അർദ്ധനാരീശ്വരനേയും ശ്രീഗുരുവായൂരപ്പനേയും രമ മനമുരുകി വിളിച്ചു....
ഈശ്വരാ....പ്രവീണിന് തന്നെ മനസ്സിലാകരുതേ..
അവൾ കേണപേക്ഷിച്ചു...
ഇതേ രൂപത്തിൽ മറ്റൊരു വിധത്തിലുള്ള വേലിയേറ്റമായിരുന്നു പ്രവീണിന്റെ മനസ്സിലും...
മാറി ചിന്തിക്കുവാൻ ശ്രമിച്ചുവെങ്കിലും വീണ്ടും മനസ്സ് ഭൂതകാലത്തിലേക്ക് പിടിച്ചു വലിക്കുന്നു..
അതെ...
രമേഷിന്റെ അതേ ഛായയാണ്..
തന്നെ മനസ്സിലായിക്കാണില്ലെ..
രമേഷിന്റെ അതേ ഛായയാണ്..
തന്നെ മനസ്സിലായിക്കാണില്ലെ..
അതോ തന്റെ തോന്നലാണോ...
ഏയ്... അല്ല... രമേഷിന്റെ സിസ്റ്റർ തന്നെ ആയിരിക്കും... രമേഷിന്റെ അതേ രുപസാദൃശ്യം...
ഒന്നു ചോദിച്ചു നോക്കിയാലോ..
വേണ്ട.... മേഡം കൂടെ ഉള്ളതല്ലേ.... കുറച്ചു കഴിയട്ടെ....
'പ്രവീൺ.... നീ എന്താ ആലോചിക്കുന്നത്...?'
നീരജിന്റെ ചോദ്യം പ്രവീണിനെ ചിന്തകളിൽ നിന്നും ഉണർത്തി....
'No... sir... nothing....'
'ഉം... അവർക്ക് ആ വെഡ്ഡിംഗ് മോഡൽസിന്റെ latest collections എല്ലാം ഒന്നു കാണിച്ചു കൊടുക്കു... നീരജ് പറഞ്ഞു.
'ശരി സാർ...'
ആഭരണങ്ങൾ എടുക്കുവാൻ പോകുന്ന സമയത്ത് പ്രവീൺ രമയെ ഒന്നു ഇടം കണ്ണിട്ട് നോക്കുവാൻ മറന്നില്ല...
രമ അത് കണ്ടുവെങ്കിലും കാണാത്തതുപോലെ ഭാവിച്ചു..
കർച്ചീഫ് കൊണ്ടു തന്റെ മുഖം ഇടക്കിടക്ക് അവൾ തുടച്ചു.
എത്രയും വേഗം ഇവിടെ നിന്ന് രക്ഷപ്പെട്ടാൽ മതി എന്ന ഒരു ചിന്ത മാത്രമേ ആ സമയത്ത് അവളുടെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ...
ഇടയിൽ എപ്പോഴോ നീരജ് ചോദിച്ചു...
'രമ എന്താ വല്ലാതിരിക്കുന്നത്... ?"
'ഏയ്... ഒന്നുമില്ല സാർ..'
ഉള്ളിലെ പരിഭ്രമം വെളിയിൽ വരുത്താതെ ഒരു ആർട്ടിഫിഷ്യൽ ചിരി പാസ്സാക്കിക്കൊണ്ട് രമ മറുപടി പറഞ്ഞു. .
ആ സമയത്താണ് രമയുടെ ശബ്ദത്തിൽ എന്തോ നേരിയ വ്യത്യാസം അവർ ശ്രദ്ധിച്ചത്..
'മോൾക്കെന്താ... സുഖമില്ലെ...?'
'ഇല്ലമ്മെ.... ചെറിയ കോൾഡ് ഉണ്ട്.. ഇപ്പോൾ ഏസിയുടെ തണുപ്പടിച്ചതുകൊണ്ടാ..'
'ആ.... സാരമില്ല.. നമുക്ക് വേഗം പോകാം.. വീട്ടിൽ ചെന്ന് രണ്ടൂ നേരവും രാസ്നാദിപ്പൊടി തലയിൽ തിരുമ്മി തരാൻ വല്ല്യമ്മയോട് പറയണം കേട്ടോ... അത് നല്ലതാ...
'ശരി അമ്മെ...'
നീരജ് അവളെ നോക്കി മെല്ലെ ചിരിച്ചു..
'അമ്മെ... നിങ്ങൾ രണ്ടുപേരും ചേർന്ന് സെലക്ട് ചെയ്യൂ.. കഴിയുമ്പോൾ പറഞ്ഞാൽ മതി.. ഞാൻ ഇവിടെ കാണും... ഇന്ന് നല്ല തിരക്കുള്ള ദിവസമാണ്....'
'ശരി... അമ്മ വിളിക്കാം..'
എന്തൊരു സ്നേഹമാണ് ഈ അമ്മയ്ക്ക് തന്നോട്...
രമ ചിന്തിച്ചു..
രമ ചിന്തിച്ചു..
ഇത്രയും നല്ല ഒരമ്മയെ കിട്ടിയത് തന്റെ ഭാഗ്യമാണ്... ഈശ്വരാ ആ സ്നേഹം ഇനി ഒരിക്കലും എനിക്ക് നഷ്ടപ്പെടുവാൻ ഇട വരുത്തരുതേ...
ഈ സ്നേഹം തന്നോട് മാത്രമുള്ളതല്ല... സത്യത്തിൽ ആ അമ്മ അവരുടെ മകനോടുള്ള സ്നേഹമാണ് തന്നോട് കാണിക്കുന്നത്..
അത് അതേപടി തിരിച്ചു കൊടുക്കുവാൻ തനിക്ക് കഴിയേണമേ...
പ്രവീൺ അപ്പോഴേക്കും നെക്ലേസുകളുടെ ന്യൂ കളക്ഷനുമായി എത്തിയിരുന്നു...
അമേരിക്കൻ ഡയമണ്ട് പതിച്ചത്, സിങ്കപ്പൂർ, തായ്ലൻഡ് എന്നു വേണ്ട എല്ലാവിധ വെറൈറ്റിയും അവരുടെ മുന്നിൽ നിരന്നു.
'മോളെ.... നോക്കൂ.... മോൾക്ക് ഇഷ്ടമുള്ള ഏതു വേണമെങ്കിലും സെലക്ട് ചെയ്തോളൂ. ..'
'എനിക്ക് അങ്ങനെ പ്രത്യേകിച്ച് ചോയ്സൊന്നുമില്ല അമ്മെ... അമ്മയ്ക്ക് ഇഷ്ടമുള്ളത് പറഞ്ഞാൽ മതി...'
അതിൽ നിന്നും ഓരോന്നെടുത്ത് രമയുടെ കഴുത്തിൽ വെച്ചു നോക്കിക്കൊണ്ട് സേതുലക്ഷ്മി പറഞ്ഞു...
'അതുവേണ്ട... അമ്മ കുറച്ചു പഴയ ആളാണ്... ഇപ്പോഴത്തെ കുട്ടികളുടെ ചോയ്സൊന്നും അമ്മക്കറിയില്ല..'
'അത് സാരമില്ല അമ്മെ.. എനിക്കും പഴയ മോഡലാണ് ഇഷ്ടം...'
രമ കഴിയുന്നതും തന്റെ ശബ്ദത്തിൽ നേരിയ വ്യത്യാസം വരുത്താൻ ശ്രമിച്ചിരുന്നു....
കാരണം തന്റെ സംസാരങ്ങൾ എല്ലാം പ്രവീൺ കേൾക്കുന്നുണ്ട് എന്ന് അവൾക്കറിയാമായിരുന്നു ...
ഒരിക്കലും അയാൾക്ക് സംശയത്തിന് ഇട കൊടുക്കരുത്...
'അങ്ങനെ ആണെങ്കിൽ നമുക്ക് ട്രഡീഷണൽ മോഡൽസ് നോക്കിയാലോ... എന്താ മോളുടെ അഭിപ്രായം...?'
'അതുമതി അമ്മെ....'
സേതുലക്ഷ്മി പ്രവീണിനോട് ട്രഡീഷണൽ മോഡൽസ് കൊണ്ടുവരാൻ പറഞ്ഞു.
അയാൾ അവിടെ നിരത്തിയതെല്ലാം നീക്കിവെച്ച് മറ്റൊരു സെയിത്സ് മാൻ വഴി അത്തരം മോഡലുകൾ അവിടെ നിരത്തി.
അതിൽ നിന്നും പച്ചനിറത്തിലുള്ള കല്ലു പതിപ്പിച്ച പാലക്കാ മാല സേതുലക്ഷ്മി സെലക്ട് ചെയ്ത് രമയുടെ കഴുത്തിൽ വെച്ചു കൊണ്ടു ചോദിച്ചു...
'ഇത് ഇഷ്ടമായോ മോൾക്ക്...?'
രമ നേരെ കണ്ണാടിയിലേക്ക് നോക്കി സന്തോഷത്തോടെ പറഞ്ഞു. ..
'കൊള്ളാം അമ്മെ... എനിക്ക് ഇഷ്ടമായി. .... അമ്മയ്ക്കോ..?'
'മോൾക്ക് ഇത് നല്ല ഭംഗിയുണ്ട്... എനിക്കും വളരെ ഇഷ്ടപ്പെട്ടു. .... ഒരു കാര്യം ചെയ്യാം... നീരജിനോടുകൂടെ ചോദിച്ചിട്ട് നമുക്ക് ഇത് എടുക്കാം... അത് അവിടെ മാറ്റിവെച്ച് മോളിനി ഇറക്കം കൂടിയ മാലകൾ ഏതൊക്കെയാണ് എന്നുവച്ചാൽ നോക്കിക്കൊ. ..'
'അമ്മെ... എനിക്ക് അധികമൊന്നും വേണ്ട.... എന്തിനാ കുറെ ആഭരണങ്ങൾ... അതും ഈ ഒരു ദിവസം കഴിഞ്ഞാൽ പിന്നെ ജീവിതത്തിൽ ഒരിക്കലും അതൊന്നും ഉപയോഗിക്കുക കൂടിയില്ല...'
'അതു പറഞ്ഞിട്ട് എന്താ കാര്യം മോളെ...? വിവാഹം... അത് ഒന്നല്ലേ ഉള്ളൂ... ആ ദിവസം ഏറ്റവും സുന്ദരിയായി ആ പന്തലിലേക്ക് ഇറങ്ങി വരാൻ ഏത് പെണ്ണാണ് ആഗ്രഹിക്കാത്തത്..'
'അമ്മ പറഞ്ഞത് ശരിയാണ്. .. പക്ഷേ ഞാൻ ഇതൊന്നും സ്വപ്നം കണ്ടിട്ടില്ല അമ്മെ... സ്വപ്നത്തിൽ പോലും ഞാൻ കരുതിയിട്ടില്ല ഇങ്ങനെ ഒരു വിവാഹം...'
'മോള് അതൊന്നും ഇപ്പോൾ ചിന്തിക്കേണ്ട. .. എന്റെ മോന്റെ ഭാഗ്യമായാണ് അമ്മ ഇതു കാണുന്നത്. ..മോള് സമയം കളയാതെ നോക്കിയെടുക്കൂ...'
'എനിക്ക് ഏറ്റവും ഇഷ്ടമുള്ള മാലയാണ് അമ്മ സെലക്ട് ചെയ്തു തന്നത്... അത് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നതാണ്... അതെനിക്കു കിട്ടി.. അത്രയും മതി അമ്മെ...'
'മോളിങ്ങനെ ഒന്നും ചിന്തിക്കാതെ... വിവാഹത്തിന് ധാരാളം പേർ വരുന്നതല്ലെ.. ഞങ്ങൾക്ക് അതൊരു മോശമാവില്ലെ മോളെ... മോള് ഒട്ടും വിഷമിക്കേണ്ട.. ഇതെല്ലാം ഇനി മോൾക്കുകൂടി അവകാശപ്പെട്ടതാണ്... ഇങ്ങനെ എല്ലാ പെൺകുട്ടികളും ചിന്തിച്ചു തുടങ്ങിയാൽ ഞങ്ങൾ ബിസിനസ്സുകാരുടെ കാര്യം വെള്ളത്തിലാവുമല്ലോ.. '
'സേതുലക്ഷ്മി ചിരിച്ചുകൊണ്ട് പറഞ്ഞു...
രമ ഒരു നിമിഷം കഴിഞ്ഞ് പറഞ്ഞു. ....
'ഞാൻ ഒരു കാര്യം പറഞ്ഞാൽ അമ്മയ്ക്ക് വിരോധം തോന്നുമോ....?'
'എന്താത്.... മോള് പറയൂ...'
'അമ്മെ.... അന്ന് ഞങ്ങളുടെ വിവാഹത്തോടൊപ്പം വേറേയും പത്തുപേരുടെ കൂടി വിവാഹമില്ലെ...?'
'ഉണ്ട്...... അതിനെന്താ......?'
'അവരെല്ലാം പാവപ്പെട്ടവരല്ലെ.... അവരുടെ സന്തോഷത്തിനും അവരുടെ ഒരു പ്രാർത്ഥനയും ഉണ്ടവില്ലെ ഞങ്ങൾക്ക്. ... അവരുടെ മുന്നിൽ ഞാൻ മാത്രം ഒരുപാട് ആഭരണങ്ങൾ അണിഞ്ഞ് നില്ക്കുന്നത് കാണുമ്പോൾ അവർക്കത് ഒരു വിഷമമാവില്ലെ... അതു വേണ്ടമ്മെ...'
തന്റെ മരുമകളായി വരുന്നത് തന്റെ മകന് ഏറ്റവും അനുയോജ്യയായ പെൺകുട്ടി തന്നെയാണെന്ന് സേതുലക്ഷ്മിയുടെ മനസ്സ് മന്ത്രിച്ചു. ..
രമ പറഞ്ഞതുകൊണ്ട് മാത്രമല്ല ഈ ഒരവസരത്തിൽ അതുതന്നെയാണ് നല്ലതെന്നു നീരജും അച്ഛനും തീരുമാനിച്ചു. .
എങ്കിലും ഒന്നു രണ്ടു ഐറ്റംസ് കൂടി വാങ്ങി അവർ പാക് ചെയ്യുവാൻ പറഞ്ഞു. ...
ആശ്വാസത്തോടെ എഴുന്നേറ്റ രമയോടായി ആ സമയത്ത് അപ്രതീക്ഷിതമായി പ്രവീൺ ചോദിച്ചു....
'Excuse me medm... രമേഷിന്റെ സിസ്റ്റർ ആണോ....?'
ഒട്ടും പ്രതീക്ഷിക്കാതെ ആ ചോദ്യം കേട്ടപ്പോൾ രമ ഒന്നു ഞെട്ടി. ......
'ഏയ്... ഏതു രമേഷ്....?'
'തിരുവില്വാമലയിലുള്ള.......'
'ഏയ്..... അല്ല. ....'
'എന്താ പ്രവീൺ അറിയുമോ രമയെ. ....? സേതുലക്ഷ്മി. ...
'അല്ല. ...ഒരു മുഖ പരിചയം തോന്നി...... സോറി '
'ഉം..... ഇത് എന്റെ മോൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയാണ്..... അധികം മുഖ പരിചയമൊന്നും വേണ്ട... മനസ്സിലായോ........?'
'സോറി മേം. .......'
(തുടരും. ......അഭിപ്രായം പറയണം കേട്ടോ. .നന്ദി )
***മണികണ്ഠൻ അണക്കത്തിൽ***

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക