നമുക്ക് സേതുലക്ഷിയുടെ അടുത്തേക്ക് പോകാം.....
തൃശ്ശങ്കുസ്വർഗ്ഗത്തിൽ ആയതുപോലെയായി സേതുലക്ഷി.
എന്ത് ചെയ്യണം എന്നറിയാതെ കുറച്ചു നേരം കൂടി അവർ അതേ ഇരിപ്പുതന്നെ തുടർന്നു.
പലവിധ ചിന്തകൾ ആയിരുന്നു ആ മനസ്സിൽ. ..
ഒരു വശത്ത് മകൻ മറു വശത്ത് ഭർത്താവ്..
ഇതിനിടയിൽ താൻ കൂടി മോഹം കൊടുത്ത ഒരു പാവം പെൺകുട്ടി....
അവളോടെന്ത് സമാധാനം പറയും...?
എങ്ങനെ ആ കുട്ടിയുടെ മുഖത്ത് നോക്കും. .
ബാലേട്ടനോട് തൽക്കാലം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിട്ട് യാതൊരു ഫലവുമില്ല... കാരണം ദേഷ്യം വന്നാൽ പെട്ടെന്ന് തണുക്കുന്ന പ്രകൃതമല്ല അദ്ദേഹത്തിന്റെ...
താൻ ഇത്രവേഗം അങ്ങോട്ട് പോകരുതായിരുന്നു... അതാണ് ബാലേട്ടനിൽ കൂടുതൽ ദേഷ്യത്തിന് ഇടയാക്കിയത്...
പാവം എന്റെ കുട്ടൻ...
അവൻ എന്തുമാത്രം സന്തോഷത്തിലാണ് ഇപ്പോൾ...
അവൻ എന്തുമാത്രം സന്തോഷത്തിലാണ് ഇപ്പോൾ...
അച്ഛൻ പറഞ്ഞ വാക്കുകൾ ഞാൻ എങ്ങനെ അവനോട് പറയും...
പറയാതിരുന്നാലും അത് തെറ്റാവും.. അവരുടെ മനസ്സിൽ കൂടുതൽ മോഹങ്ങൾ വളരുന്നതിനുമുമ്പേ പറയുന്നതുതന്നെയാണ് നല്ലത്...
അച്ഛനോടും ഒന്നുകൂടി പറഞ്ഞു നോക്കണം..
എന്തായാലും കുട്ടൻ എന്താ പറയുന്നത് എന്ന് നോക്കാം...
സേതുലക്ഷി മൊബൈൽ എടുത്ത് ഭർത്താവ് കേൾക്കാത്ത ദൂരത്തിൽ മറഞ്ഞു നിന്ന് നീരജിനെ വിളിച്ചു...
ഇവിടെ നടന്ന കാര്യങ്ങൾ എല്ലാം ആ അമ്മ മനോവിഷമത്തോടെ മകനെ പറഞ്ഞു കേൾപ്പിച്ചു..
അതെല്ലാം കേട്ടപ്പോൾ ആദ്യം നീരജിന് ഒരു ഷോക്കായിരുന്നു.. അച്ഛനിൽ നിന്നും ഒരിക്കലും ഇത്തരം ഒരു മറുപടി പ്രതീക്ഷിച്ചിരുന്നില്ല അയാളും..
കണ്ണീരോടെ അമ്മ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ നീരജ് പറഞ്ഞു...
'സാരമില്ല അമ്മെ... അമ്മ വിഷമിക്കേണ്ട... ഞങ്ങൾക്ക് ഒരുമിച്ചു ജീവിക്കാൻ യോഗമില്ലായിരിക്കാം...
അച്ഛന് ഇഷ്ടമില്ലാത്തതൊന്നും ഞാൻ ഇതുവരെ ചെയ്തിട്ടില്ല. ഇക്കാര്യത്തിലും അങ്ങനെ തന്നെ നടക്കട്ടെ..
പക്ഷേ, ഒരു കാര്യം അമ്മ അച്ഛനോട് പറഞ്ഞേക്കണം..
രമയെ ഞാൻ മറക്കാം... പക്ഷേ ഇനി മറ്റൊരു വിവാഹത്തിന് ആരും എന്നെ നിർബന്ധിക്കരുത്....
അമ്മ ഫോൺ വെച്ചോളൂ... ഗുഡ് നൈറ്റ്. .'
സേതുലക്ഷിയുടെ മറുപടിക്ക് കാത്തു നില്ക്കാതെ നീരജ് ഫോൺ കട്ട് ചെയ്തു.
അച്ഛന്റെ വാശിയും മകന്റെ ദുഃഖവും രണ്ടും അവരെ ഒരുപോലെ വേദനിപ്പിച്ചു...
അല്പസമയം സേതുലക്ഷി പൂജാമുറിയുടെ വാതിൽക്കൽ നിന്ന് മനമുരുകി പ്രാർത്ഥിച്ചു.
ആ അമ്മ ആർക്കുവേണ്ടി ആയിരിക്കും പ്രാർത്ഥിച്ചത്.....
അറിയില്ല....
സങ്കടം വരുമ്പോൾ എല്ലാവരും ഈശ്വരനിൽ അഭയം പ്രാപിക്കും... ആ പ്രാർത്ഥനയിൽ നിന്നും ലഭ്യമാകുന്ന ഒരു ആശ്വാസം... അത് പിന്നീടുള്ള യാത്രയിൽ ഒരു ധൈര്യമാണ്...
കുറച്ചു കഴിഞ്ഞ് സേതുലക്ഷി ഭർത്താവിന്റെ അടുക്കലേക്ക് ചെന്നു.
അദ്ദേഹം കിടക്കുകയാണ്. പക്ഷേ ഉറങ്ങിക്കാണില്ല എന്ന് സേതുവിനറിയാം...
രാത്രി കഴിക്കാറുള്ള പ്രഷറിനുള്ള ടാബ്ലെറ്റെടുത്ത് ഒരു ഗ്ലാസ് വെള്ളവുമായി അവർ ആ കട്ടിലിനരികിൽ മെല്ലെ ഇരുന്നു.
സേതു ഭർത്താവിന്റെ മുഖഭാവം ശ്രദ്ധിച്ചു. ആ മുഖത്ത് അപ്പോഴും ദേഷ്യഭാവം തന്നെ ആയിരുന്നു...
വരുന്നതു വരട്ടെ എന്ന് കരുതി അവർ വിളിച്ചു...
'ബാലേട്ടാ... ദാ ഈ മരുന്ന് കഴിച്ചിട്ട് കിടന്നോളൂ...'
അയാൾ മെല്ലെ ഒന്നു തിരിഞ്ഞു...
'എണീക്ക് ബാലേട്ടാ...'
'എണീക്ക് ബാലേട്ടാ...'
'സേതു... നീ അത് അവിടെ എങ്ങാനും വെക്ക്യ്... ഞാൻ പിന്നെ കഴിച്ചോളാം...'
'ഇനി എപ്പോഴാ പിന്നെ... സമയം എത്രയായി എന്നറിയോ... വാ.. എഴുന്നേല്ക്ക്...'
ഭാര്യയുടെ സ്നേഹത്തിനു മുന്നിൽ അടിയറവു പറഞ്ഞുകൊണ്ട് അയാൾ എഴുന്നേറ്റിരുന്നു.
സേതു ആ മരുന്ന് അയാൾക്ക് കൊടുത്തു. .കൂടെ വെള്ളവും. .....
അത് കഴിച്ചു കഴിഞ്ഞ് ഗ്ലാസ് വാങ്ങുന്നേരം സേതു വീണ്ടും അയാളെ ശ്രദ്ധിച്ചു. ..
നേരത്തെ കാണപ്പെട്ടതുപോലെ അല്ല... ഇപ്പോൾ ആ മുഖത്തെ ഗൗരവം അല്പം കുറഞ്ഞിട്ടുണ്ട്. .
ഒന്നുകൂടി ശ്രമിക്കാം...
സേതു സ്വയം തീരുമാനിച്ചു...
സകല ദൈവങ്ങളേയും മനസ്സിൽ ധ്യാനിച്ച് അവർ പറഞ്ഞു തുടങ്ങി...
'ഞാൻ നമ്മുടെ കുട്ടനെ വിളിച്ചിരുന്നു. '
'ഉം....' അദ്ദേഹം ഒന്നമർത്തി മൂളി...
ബാലേട്ടൻ പറഞ്ഞതെല്ലാം ഞാൻ അവനോട് പറഞ്ഞു. ..
എല്ലാം പറഞ്ഞു കഴിഞ്ഞപ്പോ അവൻ പറയാ. ... അച്ഛന് ഇഷ്ടമില്ലാത്തതൊന്നും അവന് വേണ്ടെന്ന്..'
അയാൾ സേതുവിനെ നോക്കി....
'അതെ ബാലേട്ടാ... ബാലേട്ടന് ഇഷ്ടമില്ലാത്തത് എന്തെങ്കിലും അവൻ ഇതുവരെ ചെയ്തിട്ടുണ്ടോ..?'
അയാൾ വീണ്ടും മൗനം ദീക്ഷിച്ചു. ....
'പാവം എന്റെ മോൻ.. . അവൻ കുറെ ആശിച്ചതാണ്....'
'എന്നാലും സേതു.... നീ ഒന്നാലോചിച്ചു നോക്ക്... നമുക്ക് ആണായും പെണ്ണായും അവനൊന്നല്ലെ ഉള്ളൂ....
ഞാൻ അവന്റെ അച്ഛനല്ലേ....? ഇത്രയും കാലം അവർക്ക് വേണ്ടതെല്ലാം ഒരുക്കി കൊടുത്തു ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല ഇതുവരെ... ഉണ്ടോ....?'
'എല്ലാം ശരിയാണ്....'
ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നതിനു മുമ്പ് ഒരു വാക്ക് അവന് എന്നോട് ചോദിക്കാമായിരുന്നില്ലെ....? നിനക്കും പറയാമായിരുന്നില്ലെ...?'
'ശരിയാണ്.... അതെന്റെ തെറ്റ് തന്നെയാണ്... അല്ലെങ്കിലും ഈ പെണ്ണുങ്ങൾ അങ്ങനെയാണ്... മുന്നും പിന്നും നോക്കാതെ എടുത്തു ചാടും.... പിന്നീടെ ചിന്തിക്കൂ... അതെന്റെ തെറ്റ് തന്നെയാണ്....'
'അതുതന്നെയാണ് ഞാനും പറഞ്ഞത്....'
'പക്ഷേ അവൻ ഒരു കാര്യം കൂടി പറഞ്ഞു. ......'
'എന്താത്. ...?'
'ആ കുട്ടിയെ അല്ലാതെ മറ്റൊരു വിവാഹത്തിന് ആരും അവനെ നിർബന്ധിക്കരുതെന്ന്... എന്റെ കുട്ടി ചങ്ക് പൊട്ടുമ്പോലെ അത് പറഞ്ഞതു കേട്ടപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല ബാലേട്ടാ... എത്രയായാലും ഞാൻ അവന്റെ അമ്മയല്ലെ...'
സേതു കരച്ചിൽ തുടങ്ങിയിരുന്നു.... തന്റെ സാരിയുടെ മുന്താണി പിടിച്ചുകൊണ്ട് അവർ തന്റെ മിഴികൾ തുടച്ചു. ...
അല്പനേരത്തെ മൗനം.....
ആരും ഒന്നും ഉരിയാടിയില്ല....
കുറച്ചു കഴിഞ്ഞ് സേതുലക്ഷി വീണ്ടും പറഞ്ഞു.....
'ബാലേട്ടാ....'
'ഉം.....'
'നമ്മളെന്തിനാ ഇങ്ങനെ വാശി പിടിക്കുന്നത്. ...? ആർക്കുവേണ്ടീട്ടാ..... നമുക്ക് ഒരു മോനല്ലേ ഉള്ളൂ..... അവന്റെ മനസ്സ് വേദനിപ്പിച്ചിട്ട് നമ്മൾ എന്തു നേടിയാലും അതുകൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാവും എന്ന് തോന്നുന്നുണ്ടോ...?'
അയാൾ ചിന്താധീനയായിരുന്നു.....
'അതൊന്നു സമ്മതിച്ചു കൊടുത്തൂടെ ബാലേട്ടാ.... എനിക്ക് എന്റെ മോന്റെ വിഷമം കാണാൻ വയ്യ.....'
അല്പനേരം വീണ്ടും മൗനം. .....
പിന്നീടയാൾ പറഞ്ഞു.........
'നീ ഇത്രയും പറഞ്ഞ നിലക്ക് നിങ്ങൾക്ക്രണ്ടുപേർക്കും അത്രയും താല്പര്യാണെങ്കിൽ പിന്നെ ഞാൻ എന്തിനാ എതിര് നില്ക്കുന്നത്..... എല്ലാവരുടെയും ഇഷ്ടംപോലെ തന്നെ ആവട്ടെ....'
സേതുലക്ഷിക്ക് തന്റെ കാതുകളെ വിശ്വസിക്കാനായില്ല...
'നേരാണോ ബാലേട്ടാ........'
കേട്ടത് ഒന്നുകൂടി ഉറപ്പാക്കാൻ അവർ വീണ്ടും ചോദിച്ചു.......
അല്പം മയത്തിൽ അയാൾ പറഞ്ഞു....
'അതേടോ...... ഭാര്യെ. .......'
ഒരു വലിയ ദീർഘനിശ്വാസമുതിർത്തുകൊണ്ട് സേതു മുകളിലേക്കു നോക്കി കൈകൾ കൂപ്പി ദൈവത്തോട് നന്ദി പറഞ്ഞു. ..
അതിരറ്റ ആനന്ദത്തോടെ സേതു പറഞ്ഞു. ...
'ഹൊ....... എനിക്ക് ഇപ്പോഴാ ശ്വാസം ഒന്നു നേരെ വീണത്...'
സ്നേഹത്തോടെ ഭർത്താവിന്റെ മീശയിൽ ഒന്നു നുള്ളിക്കൊണ്ട് അവർ പറഞ്ഞു. ...
'ഇതൊന്ന് നേരത്തെ പറഞ്ഞുകൂടായിരുന്നോ.....?'
അല്പം റൊമാന്റിക്കായിതന്നെ അയാൾ സേതുവിനെ ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു..........
'അതേ...... ഞങ്ങൾ ആണുങ്ങൾ അങ്ങനെയൊക്കെയാണ്.... ആദ്യം കുറച്ചു വെയിറ്റൊക്കെ ഇടും...... പിന്നെ തന്നേപ്പോലെയുള്ള സ്നേഹനിധികളായ ഭാര്യമാരുടെ മുന്നിൽ കീഴടങ്ങും....'
'അതിൽ ഒരു തെറ്റുമില്ല.... ദാമ്പ്യത്യ ജീവിതത്തിന്റെ അടിത്തറെ തന്നെ ഈ പരസ്പരമുള്ള സ്നേഹവും വിശ്വാസവും വിട്ടുവീഴ്ചകളുമാണ്....'
'അത് ഞാൻ സമ്മതിക്കില്ല.......
വിട്ടുവീഴ്ചയല്ല...... understanding. ......
പരസ്പരം ഉള്ള മനസ്സിലാക്കൽ........'
വിട്ടുവീഴ്ചയല്ല...... understanding. ......
പരസ്പരം ഉള്ള മനസ്സിലാക്കൽ........'
'എങ്കിൽ അങ്ങനെ.......
ഏതായാലും ഞാൻ ഇക്കാര്യം എന്റെ കുട്ടനെ വിളിച്ചു പറയട്ടെ....... എന്റെ മോൻ ഇപ്പോൾ വെഷമിച്ച് എന്തായാവോ എന്റെ ഈശ്വരാ...!'
(തുടരും. .. മൊബൈൽ സ്ടക്ക് ആവുന്നതിനാലാണ് നിർത്തേണ്ടി വരുന്നത്. മനപ്പൂർവമല്ല... അഭിപ്രായം പറയാതിരിക്കരുത്..... നന്ദി )
***മണികണ്ഠൻ അണക്കത്തിൽ***

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക