മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് എനിക്കാദ്യമായി ഒരു ശത്രു ഉണ്ടാകുന്നത്ആ വര്ഷം സ്കൂളിലേക്ക് സ്ഥലം മാറി വന്ന വത്സല ടീച്ചറുടെ മകൾ നന്ദന.അത് വരെ ഒരു റാണിയെ പോലെ വിലസിയിരുന്ന എന്റെ സുഹൃത്ത് സംഘത്തിലേക്ക് ഒരു ധൂമകേതു പോലെയായിരുന്നു അവളുടെ വരവ്.പ്രേത്യേകിച്ചു ഒരു കാരണവും ഇല്ലാഞ്ഞിട്ടും അവളെന്നെ കാണുമ്പോൾ മുഖം മാറ്റി പിടിക്കും..അതെന്തിനാരുന്നു എന്ന് ഇത് വരെയും എനിക്ക് മനസ്സിൽ ആയിട്ടിട്ടില്ല അവളുടെ ഗൾഫ്‌കാരനായ അച്ഛൻ കൊണ്ട് വരുന്ന മുട്ടായികൾ കൊണ്ട് എന്റെ കൂട്ടുകാരെ ഓരോരുത്തരെയായി അവളുടെ സംഘത്തിൽ ചേർത്തു. എനിക്കൊരു മുട്ടായി വേണോന്നു പോലും അവളൊരിക്കലും ചോദിച്ചിട്ടില്ല.ഇടവേളകളിൽ അച്ഛന്റെ ജോലിസ്ഥലത്തെ വിശേഷങ്ങളും നിറമുള്ള പെൻസിലുകളുടെ വര്ണക്കാഴ്ചകളും ഒക്കെയായി അവൾ എന്റെ മുന്നിലിങ്ങനെവിലസിക്കൊണ്ടിരുന്നു.ഒരു കൂട്ടുകാരി മാത്രം എന്നെ വിട്ടു പോയില്ല.മീനു " കാരണം മറ്റൊന്നുമല്ല ..ഉച്ചക്ക് സ്കൂളിൽനിന്ന് കിട്ടുന്ന ഉപ്പുമാവിന് പകരം സ്ഥിരമായി അവൾ കഴിക്കുക എന്റെ ചോറാണ് "അല്ലേലവളും പോയേനെ"അങ്ങനെയിരിക്കെ ഒരു ദിവസം
ക്ലാസ്സിലേക്ക് ചെല്ലുമ്പോൾ കണ്ടു നന്ദനയുടെ
ഡെസ്കിനു ചുറ്റും നല്ല ആൾക്കൂട്ടമുണ്ട് പതിവ് പോലെ മുട്ടായികൾ വിതരണം ചെയ്യുന്നു ..പിന്നെ ഒരു സ്വർണ നിറമുള്ള പേന അവളുടെ കൈയിൽ.അപ്പോളേക്കും ഞങ്ങൾ അഞ്ചാം ക്ലാസ്സിലായിരുന്നു.പേന ഉപയോഗിക്കാൻ അനുവാദം കിട്ടിയ വർഷമാണ്.ആ പേന എല്ലാവരെയും കാണിച്ചു വിശദീകരിക്കുന്നു.."ഇത് സ്വർണമാണോ"? ആരോ ചോദിക്കുന്നു "പിന്നെ സ്വർണമാണ്.വേണേൽ തൊട്ടു നോക്കിക്കോ" പലരു തൊട്ടു നിർവൃതി അടയുന്നുണ്ട്.പക്ഷെ ഞാൻ തകർന്നു പോയത് അത് കണ്ടപ്പോളാണ് എന്റെ മീനുവും ആ കൂട്ടത്തിലുണ്ട്..ഞാൻ ഒന്നും മിണ്ടാതെ ബെഞ്ചിൽ വന്നിരുന്നു കുറേ കഴിഞ്ഞു മീനു എന്റെ അരികിൽ വന്നു എനിക്ക് സങ്കടമായെന്ന് മനസിലാക്കിയ കൊണ്ടാവും പിന്നീട് മീനു പോയില്ല ..സ്വർണ പേനയുടെ പ്രദര്ശനവും പൊങ്ങച്ചവും നാൾക്കു നാൾ കൂടിവന്നു ..ഒരു ദിവസം

"മീനു നിനക്ക് ഞാൻ നാളെചിക്കൻ ബിരിയാണി കൊണ്ട് തരാം .."മീനുവിന്റെ കണ്ണുകൾ വിടർന്നു അത് ഒന്ന് ഒന്നര പ്രലോഭനം ആയിരുന്നു ജീവിതത്തിൽ അപൂർവമായി മാത്രം കണ്ടിട്ടുള്ള വസ്തു വേ വെച്ചൊരു സൈക്കോളജിക്കൽ മൂവ് ."പകരം നീ എനിക്കൊരു ഉപകാരം ചെയ്യണം "എന്ത് ചെയ്യാനും തയ്യാറാണെന്ന് മീനു വിന്റെ മുഖം വിളിച്ചു പറഞ്ഞു അങ്ങനെ പത്താം വയസിൽ ഞാൻ ആദ്യമായി ഒരു കൊട്ടേഷൻ കൊടുത്തു കൂലി ബിരിയാണി.ഉച്ച കഴിഞ്ഞു ആദ്യത്തെ പീരീഡ്
മുൻബെഞ്ചിൽ ഒരു കരച്ചിലും ബഹളവും "ടീച്ചർ നന്ദനയുടെ സ്വർണ പേന കാണാനില്ല"ഒരു കുട്ടി വിളിച്ചു പറഞ്ഞു.എല്ലാവരുടെയും ബാഗ് പരിശോധിക്കാൻ ക്ലാസ് ലീഡർ എത്തി."ഇല്ല ടീച്ചർ,ആരുടെ പക്കലുമില്ല"
അവൾ വിളിച്ചു പറഞ്ഞു. "മോളൊന്നു ഓർത്തു നോക്കിക്കേ ഇന്ന് കൊണ്ട് വന്നാരുന്നോ"? അച്ഛൻ ലീവിന് വരുമ്പോൾ പെർഫ്യൂം കൊണ്ട് കൊടുക്കുന്നതിന്റെ സ്നേഹ പ്രകടനം..ഞാൻ മീനുവിനെ ഒന്ന് നോക്കി .അവളുടെ മുഖം വിളറി വെളുത്തിരുന്നു.പെൺകുട്ടികളുടെ ടോയ്‌ലെറ്റിൽ പേന കൊണ്ടിട്ടു ഫ്ലഷ് ചെയ്തത് അവൾ ആരുന്നല്ലോ..ആ ക്രൈം ഇന്നേ വരെ തെളിയിക്കപ്പെട്ടിട്ടില്ല.
ഞാൻ ഏഴാം ക്ലാസ്സിൽ പുതിയ സ്കൂളിലേക്ക് പോയി ബോര്ഡിങ് സ്കൂളിലെ രസങ്ങൾക്കിടയിൽ ഞാൻ അവളെ മറന്നു തുടങ്ങി പിന്നീട് പത്താം തരത്തിൽ പഠിക്കുമ്പോൾ ഒരു അവധിക്കു വീട്ടിലെത്തുമ്പോൾ കണ്ടു അടുത്തവീട്ടിലെ പുതിയ താമസക്കാർ..."ആരാ അമ്മെ"? ഞാൻ അമ്മയോട് ചോദിച്ചു "മോളുടെ കൂടെ പഠിച്ച കുട്ടിയല്ലേ നന്ദന അവർ ഈ വീട് വാങ്ങി ..ആ കുട്ടിയുടെ അച്ഛൻ ഗൾഫിൽ നിന്നും വന്നത്രെ.."
"ഈശ്വരാ ..."നീട്ടി വിളിച്ചു പോയി..
അയല്പക്കം ആയിട്ടും ഞാൻ ചിരിക്കാൻ ശ്രെമിച്ചിട്ടും അവൾ അതൊന്നും കണ്ട ഭാവം കാണിച്ചില്ല.പൊതുവെ അച്ചടക്കം കുറവായ മരം കേറി പെണ്ണ് എന്ന വിളിപ്പേരുള്ള എന്റെ നേരെ വന്ന ബ്രഹ്മസ്ത്രമായി നന്ദന.ഭൂമിയെ നോവിക്കാതെ നടക്കുന്ന മുട്ടറ്റം മുടിയുള്ള സംസാരിക്കുമ്പോൾ വായിൽ നിന്ന് മുത്ത് പൊഴിയുമോ എന്ന് തോന്നിപ്പിക്കുന്ന ഇമ്പമുള്ള ശബ്ദ മാധുര്യമുള്ള നന്ദന.
"ആ നന്ദനയെ കണ്ടു പഠിക്കു അങ്ങനെ വേണം പെൺപിള്ളാര് ..മഹാലക്ഷ്മിയ അത് ,ഇവിടോരെണ്ണം ഉണ്ട് ...ഒരു മരം കേറി" വായ്ത്താരി ആവർത്തിച്ചപ്പോൾ അവധിക്കു വീട്ടിലേക്കു വരൻ എനിക്ക് മടിയായി..പക്ഷെ പത്താം തരാം
കഴിഞ്ഞപ്പോൾ നന്ദനയുടെ വിവാഹം കഴിഞ്ഞു ..."കണ്ടു ഇഷ്ടപ്പെട്ടു കല്യാണം കഴിച്ചതാ ഒറ്റ രൂപ സ്ത്രീധനം വാങ്ങിയില്ല.ആ ചെറുക്കന്റെ ഭാഗ്യം..ഇവിടോരെണ്ണത്തിനെ കെട്ടുന്നവന്റെ ഗതി എന്താണോ എന്തോ...മിക്കവാറും തൂങ്ങി ചാകും"..അതെന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് പക്ഷെ പ്രതികരിച്ചില്ല.അച്ഛന്റെ തൊട്ടടുത്തിരിക്കുന്ന ചൂരൽ എന്നെ കൊതിയോടെ നോക്കുന്നുണ്ടാരുന്നു.
ഞാൻ പഠിച്ചു കൊണ്ടേയിരുന്നു..നന്ദനക്കു മൂന്നു കുട്ടികളായി അവൾ സമയം എടുത്തു ആ കർമം നിറവേറ്റി കൊണ്ടിരുന്നു.എനിക്ക് വിവാഹാലോചനകൾ വന്നു തുടങ്ങി..
"ഇത്രയും പഠിപ്പിക്കണ്ടായിരുന്നു..ആ നന്ദനയെ കണ്ടില്ലേ ..കൊച്ചുങ്ങൾ മൂന്നായി...വത്സല ടീച്ചറിന്റെ ജോലി തീർന്നു.."ഇക്കുറി അമ്മയുടെ വക ഡയലോഗ് ഡെലിവറി ആയിരുന്നു.
"യു ടൂ ബ്രുടസ്" ഞാൻ അമ്മയെ നോക്കി കണ്ണുരുട്ടി.

പഠനങ്ങൾ തീർന്നത് കൊണ്ട് നന്ദനയുടെസ്വഭാവമഹിമ ദിവസവും കേൾക്കേണ്ടി വന്നു...ഒരു കാമുകൻ ഉണ്ടായിരുന്നെങ്കിൽ ഒളിച്ചോടി പോകാമായിരുന്നു എന്ന് വരെ ചിന്തിച്ച് പോയി
ഒരു സന്ധ്യ സമയം..പൊടുന്നനെ ഒരു നിലവിളിയും ഒച്ചപ്പാടും ..
"അയ്യോ നന്ദനയുടെ വീട്ടിൽ നിന്നാണല്ലോ"'അമ്മ ശരം വിട്ട പോലെ ഒരു ഓട്ടം ...അതെ വേഗതയിൽ തിരികെ വന്നു അച്ഛനേം വലിച്ചു കൊണ്ടോടുന്നത് കണ്ടപ്പോൾ സംഗതി ഗൗരവമുള്ളതു തന്നെ എന്നുറപ്പിച്ചു ഞാൻ പുറകെ ചെന്നു
സംഭവം ഇതാണ് സുഹൃത്തുക്കളെ
നമ്മുടെ കുല ദേവതയായ നന്ദനക്കു ഒരു കാമുകൻ ഉണ്ടായിരുന്നുവെന്നും അവധിക്കു വീട്ടിലെത്തിയ ഭർത്താവുരണ്ടു പേരെയും അവിശുദ്ധമായ ചുറ്റുപാടിൽ കണ്ടെത്തുകയും തൽഫലമായി അവളെമാതാപിതാക്കൾക്കു തിരിച്ചേല്പിക്കുകയും ചെയുന്ന സുന്ദരമായ ചടങ്ങാണ് അവിടെ നടന്നു കൊണ്ടിരുന്നത് ഒരു ദുരന്തം കണ്ടു പൊട്ടിച്ചിരിച്ചു അല്ലെങ്കിൽ അത് ആഘോഷിച്ച ഒരു സാഡിസ്റ്റായി ഞാൻ. അല്ലേൽ അതിലെന്താ തെറ്റല്ലേ?ഒരു മാലപ്പടക്കം പൊട്ടിക്കണം എന്നുണ്ടായിരുന്നെനിക്ക്
അച്ഛൻ മൗനിയായി ..അമ്മക്കും വലിയ മിണ്ടാട്ടമില്ല..ഞാൻ ഹാപ്പി ആയി..ഈയിടെ നാട്ടിലെ സ്കൂളിലെ ഒരു റീയൂണിയനു ഞാൻ വീണ്ടും നന്ദനയെ കണ്ടു.അവളുടെ ഭർത്താവു അവളെ തിരികെ കൊണ്ട് പോയത്രെ. "മൂന്നു കുട്ടികളില്ലേ ്ല"അതാണ് ന്യായം അന്നാദ്യമായി അവൾ എന്നോട് സംസാരിച്ചു.ഫോൺ നമ്പർ വാങ്ങി..ഞാൻ വേഗം തിരിച്ചു പൊന്നു..കാലം മായ്ക്കാത്ത മുറിവുകളില്ലായിരിക്കും പക്ഷെ എന്റെ ഒരു കാലഘട്ടത്തിന്റെ രസച്ചരട് മുറിച്ചവൾ ആണ് അവൾ .എനിക്കവളോട് സ്നേഹമോ സഹതാപമോ ഇല്ല പഴയ നന്ദനയുടെ ഒരു പ്രേതം ആണവൾ ഇന്ന്..പക്ഷേ സ്നേഹിക്കാനും ഒഴുക്കോടെ സംസാരിക്കാനും ഞാൻ ഒരു വിശാലമനസ്‌കയൊന്നുമല്ല ...അഭിനയവും പ്രകടനവും തീരെ അറിയുകയുമില്ല..

NB
എന്റെ മോനോട് ഒരിക്കൽ പോലും അവന്റെ കൂട്ടുകാരുടെ മാർക്കിനെകുറിച്ചോ ഭംഗിയെ കുറിച്ചോ ഞാൻ ചോദിച്ചിട്ടില്ല താരതമ്യം ചെയ്തിട്ടുമില്ല..അതല്ലേ ശരി?ഓരോരുത്തർക്കും ഓരോ ഭംഗി ആണ്.ഓരോ കഴിവ് ആണ് ...ജീവിതം എന്നത് കുത്തി നോവിക്കലുകളും മുറിപ്പെടുത്തലുകളും ആകാതിരിക്കട്ടെ

By
Ammu

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക