
ഞാൻ ഒരു നാഷണൽ പെർമിറ്റ് ലോറി പോലാണെന്ന് എന്റെ സുഹൃത്തുക്കൾ കളിയാക്കി പറയാറുണ്ട്.... സംഗതി ഒരൽപ്പം ശരിയാണ്.. എന്റെ ഏട്ടൻ എങ്ങോട്ട് ഷിഫ്റ്റ് ആയാലും ഞാനും പുറകെ വെച്ചു പിടിപ്പിക്കും.... അതുകൊണ്ട് തന്നെ പഠനം പലയിടത്തുമായി ചിതറിത്തെറിച്ചായിരുന്നു.... ഏട്ടൻ ജോലി ആവശ്യങ്ങൾക്ക് ആയി ദുബായിലേക്ക് മാറിയതും അടിക്കടിയുള്ള ടൂറുകളും എന്നെ ദുരിതത്തിൽ ആക്കി...
അച്ഛനും അമ്മയും ഇല്ലാത്ത കുട്ടികൾ എന്ന കൺസേൺ എന്നെ ഏറ്റെടുക്കാൻ ബന്ധുക്കളിൽ പലരെയും പ്രേരിപ്പിച്ചു .. "അവൾ ഇവിടെ നിന്നു പഠിക്കട്ടെ.. ഇതവളുടെയും വീടല്ലേ ".തുടങ്ങിയ ക്ലാസ്സിക് ഡയലോഗ് സ് എല്ലാരും പറഞ്ഞു... പക്ഷേ അവരുടെ കണ്ണിലെ ആ ദയവു എനിക്ക് എന്നും മുറിവുണ്ടാക്കുമായിരുന്നു... അതുകൊണ്ട് തന്നെയാണ് ഏട്ടനോട് ഹോസ്റ്റലിൽ നിന്നു പഠിക്കാം എന്ന് പറഞ്ഞത്... നാട്ടിൽ നിന്നു പഠിക്കാൻ പറഞ്ഞാൽ ഏതേലും ബന്ധുവീട്ടിൽ നിന്നു പോയി വരാൻ പറയും... അതൊഴിവാക്കാൻ വിദഗ്ധമായി തമിഴ്നാട്ടിൽ ഒരു കോളേജിൽ അഡ്മിഷൻ നോക്കി...
ജീവിതം എന്താണെന്നു പഠിച്ചത് അവിടെ ചെന്നിട്ടാവും...അതുവരെ കോഴി കുഞ്ഞുങ്ങളെയുംകൊണ്ട് നടക്കുന്നതുപോലെ ഏട്ടന്റെ സംരക്ഷണവലയം എന്നെ ചുറ്റി ഉണ്ടായിരുന്നു... ആദ്യമായി കിട്ടിയ സ്വാതന്ത്ര്യം ശരിക്കും യൂട്ടിലൈസ് ചെയ്തു.... മാറി മാറി വന്ന വഴിതെറ്റിയ സുഹൃത്തുക്കൾ,പ്രണയം,ആവശ്യത്തിനു പണം, കൊടൈക്കനാലിന്റെ വശ്യത ഇതൊക്കെ ഒരു പെൺക്കുട്ടിയെ ചീത്തയാക്കാൻ അധികമായിരുന്നു....ഞാനും ചിലപ്പോൾ പരുതികൾ വിട്ടു എൻജോയ് ചെയ്തു പോയ ഒരു സമയമായിരുന്നു അത്....
പടിക്കാൻ മിടുക്കി ആയിരുന്ന ഞാൻ പിന്നോട്ട് പോയി തുടങ്ങി...എഞ്ചിനീയറിംഗ്ൽ അരിയർ സാധാരണമാണെങ്കിലും എന്റെ സ്റ്റാഫ്സ്നു തീരെ ഇഷ്ടമായിരുന്നില്ല.. അതെന്റെ കൂട്ടുകെട്ട് കാരണം ആണെന്ന് പറഞ്ഞു ഇടക്ക് ഉപദേശിക്കുമായിരുന്നു(ഹോസ്റ്റൽ വാർഡൻ ഞങ്ങളുടെ ഡിപ്പാർമെൻറ് ൽ തന്നെ ഉള്ള ഒരാൾ ആയിരുന്നു... അവിടെ നടക്കുന്നത് കോളേജിൽ എത്താൻ അത് തന്നെ ധാരാളം ആയിരുന്നു )..ഉപദേശം കൊണ്ട് മാറ്റം ഒന്നും കാണാത്തതിനാൽ ആവാം അത് അവരു ഏട്ടനെ വിളിച്ചു പറയുകയും ചെയ്തു... ഏട്ടൻ വാർഡനോട് പറഞ്ഞു എന്റെ റൂം തന്നെ ഷിഫ്റ്റ് ചെയ്യിപ്പിച്ചു....അങ്ങനെ എന്റെ മലയാളി കമ്പനിക്ക് "ദി ഏൻഡ്" വീണു .. ഞാൻ അങ്ങനെ തമിഴ് റൂമിൽ ആയി...
അവിടെ ആയിരുന്നു എന്റെ അഡ്ജസ്റ്മെന്റ്സ്ന്റെ ബാലപാഠങ്ങൾ തുടങ്ങിയത്... കരഞ്ഞു വിളിച്ചിട്ടും ഏട്ടൻ റൂം ഇഷ്ടപ്പെട്ടില്ല എന്നുള്ളത് മൈൻഡ് ചെയ്തേ ഇല്ല..അഡ്ജസ്റ്റ് ചെയ്തോ എന്ന് കണ്ണിൽ ചോര ഇല്ലാതെ പറഞ്ഞു...എനിക്ക് എല്ലാത്തിനോടും ദേഷ്യം ആയി....
പുതിയ റൂം ഏറ്റവും കോർണർ റൂം ആയിരുന്നു... എന്റെ കോട്ട് ഒരു തോട്ടത്തിലേക്ക് തുറക്കുന്ന വിന്ഡോ സൈഡിലും..റൂംമേറ്റ്സ്നോട് മിണ്ടാതെ അങ്ങോട്ട് നോക്കിയിരിക്കൽ ആയിരുന്നു ആദ്യത്തെ രണ്ടു ദിവസങ്ങളിൽ കോളേജ് വിട്ടാൽ എന്റെ ജോലി... മറ്റു റൂമുകളിൽ ആവശ്യം ഇല്ലാതെ പോകാൻ പാടില്ല എന്ന സർക്കുലർ എന്നെ ധർമ്മസങ്കടത്തിൽ ആക്കി...പുതിയ റൂംമേറ്റ്സ്നെ ഞാൻ തിരിഞ്ഞ് നോക്കിയതു കൂടി ഇല്ല ...പതിയെ അവരോടു മിണ്ടാൻ ശ്രമിച്ചെങ്കിലും "മലയാളി ഈഗോ " എനിക്ക് എന്നും ഒരു പ്രശ്നമായിരുന്നു....
അവർക്കു എന്നോട് ഒരു പേടി ഉണ്ടായിരുന്നു... അത് തമിൾ മീഡിയം പഠിച്ചു വന്ന അവർക്കു ഇംഗ്ലീഷിനോടുള്ള ഭയം ആണെന്ന് എനിക്ക് മനസ്സിലായില്ല ആദ്യം....പിന്നെ എപ്പോളോ അത് മനസ്സിലായപ്പോൾ ഞാൻ എന്റെ " അരകുറ തമിഴ് ൽ " സംസാരിച്ചു തുടങ്ങി....
പിന്നീടുള്ള ദിവസങ്ങളിൽ കോളേജിൽ എന്നെക്കുറിച്ച് ഉള്ള കമന്റ്സ് എന്റെ കാതുകളിൽ എത്തിപ്പെട്ടു തുടങ്ങി...കൂടെ നിന്നിരുന്നവർ നല്ല കൂട്ട് അല്ലായിരുന്നു എന്ന് മനസ്സിലാക്കാൻ ധാരാളമായിരുന്നു അത്.....കൂട്ടം വിട്ടു പോയ ആട്ടിൻക്കുട്ടിയെ കൂട്ടമായി ആക്രമിക്കുന്നതു സാധാരണം ആണെങ്കിലും അത് എന്നെ വല്ലാതെ നോവിച്ചു....
ഹോസ്റ്റൽ റൂമിൽ വന്നു വിചിനതയിലേക്ക് കണ്ണും നട്ടിരുന്നു കരയുമ്പോൾ ആയിരുന്നു ഫിലിംലെ ഒക്കെ പോലെ അവരുടെ "ഇൻട്രോ"..അന്ന് തൊട്ടു അവർ എന്റെ ബോഡി ഗാർഡ്സ് ആയി.. "എന്റെ റൂംമേറ്റ്സ് "...
പതിയെ അവരോടു ഞാൻ കമ്പനി ആയി... തമിഴ് പഠിച്ചു..... ആരും തന്നെ എന്നെപ്പോലെ വെൽ സെറ്റൽഡ് ബാക്ക്ഗ്രൗണ്ട്ൽ നിന്നുള്ളവരല്ലായിരുന്നു...ഞാൻ പഠിച്ചത് ഒരു ക്രിസ്ത്യൻ മാനേജ്മന്റ് കോളേജ്ൽ ആയിരുന്നു...അവരുടെ കീഴിൽ ഉണ്ടായിരുന്ന ചൈൽഡ് ഹോമിൽ നിന്നുള്ള കുട്ടികൾ ആയിരുന്നു അവരിൽ പലരും ... ചിലർ അച്ഛനും അമ്മയും ആരെന്നു പോലും അറിയാത്തവർ.... അല്ലെങ്കിൽ പേരന്റ്സ് ന് നോക്കാൻ കഴിവ് ഇല്ലാത്തതു കൊണ്ട് ആ സൊസൈറ്റി ഏറ്റെടുത്തു പഠിപ്പിക്കുന്നവർ .....
ഒരു ഹിന്ദി സിനിമ ഡയലോഗ് പോലെ "ഇരുട്ടിൽ കൂടെ നടക്കാൻ ഒരാൾ കൂടെ ഉണ്ടെങ്കിൽ ഇരുട്ട് കുറഞ്ഞത് പോലെ തോന്നും " എന്നത് എനിക്ക് ശരിക്കും ഫീൽ ചെയ്തത് അവരെപ്പറ്റി അറിഞ്ഞപ്പോൾ ആയിരുന്നു... പപ്പയും അമ്മയും ഇല്ലാത്തതു എന്റെ തീരാ ദുഃഖം ആയിരുന്നു ....ചിലപ്പോൾ എന്നെ ഫ്രുസ്റുഅറ്റഡ് ആക്കിയതും അതാവും...പിന്നെ ഏട്ടന്റെ അഭാവവും...
പിന്നീടു ഉള്ള മാറ്റം വലുതായിരുന്നു...ഞാൻ പോലും അറിയാതെ അവർ എന്നെ മാറ്റി... . എന്റെ സ്റ്റാഫ്സ് ചേർത്തു പിടിക്കുമ്പോൾ... ഒരിക്കൽ അപമാനിക്കപ്പെട്ട സ്റ്റാഫ് റൂമിൽ തലയുയർത്തി നടന്നു ചെല്ലുമ്പോൾ... ജൂനിയർസ്നോട് കത്തിഅടിച്ചിരിക്കുമ്പോൾ ഇന്നും ഓർക്കാറുണ്ട് ഒരിക്കൽ റിജെക്ട് ആയ ഇടത്തു നിന്നു... അവഗണിക്കപ്പെട്ട ഇടത്തു എന്നെ ഉയർത്താൻ ശ്രമിച്ചത് അവരാണെന്നു....നമ്മൾക്കെല്ലാർക്കും വേണ്ടത് ചിലപ്പോൾ അങ്ങനെ ഒരു കൈ ആവും... ദൈവത്തെപ്പോലെ അങ്ങനെ കുറച്ചുപേരും... ..
എന്റെ മലയാളി ഫ്രണ്ട്സ് "നീ മാറിപ്പോയിന്ന് " പറയുമ്പോൾ സന്തോഷം തോന്നാറുണ്ട്.... എന്തൊക്കെയോ നേടിയത് ഓർക്കുമ്പോൾ അഭിമാനവും..ജീവിതത്തിൽ ചിലപ്പോൾ നമ്മൾ നേടുന്നത് അങ്ങനെ ചിലതാവും ....
ഇഷ്ടമില്ലാത്ത റൂമിൽ ചെന്ന പേരിൽ കരഞ്ഞ ആ ഞാൻ ആവും തിരിച്ചിറങ്ങിയപ്പോൾ ഏറ്റവും വിഷമിച്ചത്...ഇനി അവരെ കാണാൻ പറ്റില്ലല്ലോ എന്നുള്ളതായിരുന്നു അന്ന് എന്റെ ഏറ്റവും വലിയ സങ്കടം....
അങ്ങനെ കുറച്ചു സൗഹൃദം കൊണ്ടായിരുന്നു ആയിരുന്നു എന്റെ കോളേജ് ലൈഫ് തീർന്നത്.....
ഇന്ന് എന്റെ ക്ലാസ്സിലെ കുട്ടികളോട് ഇത് പറഞ്ഞു നിർത്തുമ്പോൾ ഓർമകൾക്ക് വീണ്ടും നിറമിട്ടപോലെ .... ചിലപ്പോൾ തോന്നും ഈ ഭാഷയുടെയും നിറത്തിന്റെയും പണത്തിന്റെയും അതിർക്കെട്ടുകൾ ഇല്ലായിരുന്നെങ്കിൽ നമ്മൾ മനുഷ്യരെ കണ്ടെത്തിയേനെ എന്ന് ...
by: Shilpa
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക