
ഇന്നെന്നങ്കണത്തിന്നഴകായ്,
പുലരിയുടെ തോഴിയായ്,
നീ പൂത്തു നിൽക്കുന്നതെന്തു ഭംഗി!
പുലരിയുടെ തോഴിയായ്,
നീ പൂത്തു നിൽക്കുന്നതെന്തു ഭംഗി!
നിൻമെയ് നിറയും മഞ്ഞനിറങ്ങളാം
കുഞ്ഞിളം പൂക്കൾക്കിതെന്തു ഭംഗി!
കുഞ്ഞിളം പൂക്കൾക്കിതെന്തു ഭംഗി!
നിന്റെ പൂഞ്ചില്ലയിൽ തത്തിക്കളിക്കുമീ
നീലക്കുരുവികൾക്കെത്ര ഭംഗി!
നീലക്കുരുവികൾക്കെത്ര ഭംഗി!
ആദിത്യ രശ്മികൾ തൻ ചുംബനമേറ്റു നീ
വ്രീളാമുഖിയായ് നിൽക്കുവതെന്തു ഭംഗി!
വ്രീളാമുഖിയായ് നിൽക്കുവതെന്തു ഭംഗി!
സ്വർണ്ണവർണ്ണങ്ങളാം നിൻമേനി തലോടുമീ
മന്ദമാരുതനുമിന്നെത്ര ഭംഗി!
മന്ദമാരുതനുമിന്നെത്ര ഭംഗി!
എൻ ദേവനു മുന്നിലൊരോട്ടു തളികയിൽ
നീ പൂജാപുഷ്പമായ് മാറുമ്പോഴെന്തു ഭംഗി!
നീ പൂജാപുഷ്പമായ് മാറുമ്പോഴെന്തു ഭംഗി!
By: Maya Dinesh
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക