Slider

【ചൂട് നിറയുമ്പോൾ 】

0

【ചൂട് നിറയുമ്പോൾ 】
®®®®®®®®®®®
ചൂട് ഉരുകി തിളക്കുന്നു ഭൂമി ഉലയിൽ
മണ്ണിന്റെ പൊട്ടിയ വിടവിൽ-
മഴയെ വിളിച്ചു കരഞ്ഞു തളർന്ന്
ഒരു തവള ചത്തിരിക്കുന്നു.
മാനം കരയാൻ പോലും-
കണ്ണീരില്ലാതെ പിടയുന്നു.
വിയർപ്പ് തുടച്ചു പിഴിഞ്ഞെടുത്തു-
കുടിക്കാൻ ഉപ്പുരസം മനുഷ്യനെ -
അനുവദിക്കുന്നില്ല.
ജലമെടുക്കാൻ വന്ന പെണ്ണിന്
കിണറിന്റെ ഉള്ളുകണ്ട് കരൾ മുറിഞ്ഞു.
വേഴാമ്പൽ പലനാട് തേടി പറന്നെങ്കിലും-
ഉറവ വറ്റിയ കാഴ്ചകൾ മാത്രം മുന്നിൽ.
കാക്കകൾ കാണുന്ന ഭരണികളിലെല്ലാം-കല്ലുകൾ നിറച്ചിട്ടും ജലം പൊന്തിവന്നില്ല.
നിളാനദി നിര്യാതയായി..
വാടി കരിഞ്ഞ ചെടികൾക്ക് പൂക്കൾ കുറഞ്ഞു.
മുലപ്പാൽ വറ്റിയ അമ്മയെ പോലെ ഭൂമി കരഞ്ഞു
മക്കളെ നാവുനനപ്പിക്കാനാകാതെ.
ചൂടിന്റെ ലാളനത്താൽ ഉറക്കം കിട്ടാതെ-
ഓരോ ഹൃദയവും ഭ്രാന്തമായി.
ഭൂമി നീ എന്നാണ് പിളരുക..
ഈ മക്കളെ നിന്നിൽ ഒളിപ്പിക്കുക.
വാളെടുത്തു നിണവൃഷ്‌ടി നിന്നിൽ ചൊരിഞ്ഞു നിന്റെ ദാഹം തീർക്കുന്നുവർ
എന്നാണ് ഇത്തിരി ജലത്തിനായി
വീണ്ടും നിന്നിൽ രക്തമഴ പെയ്യിക്കുക.
=========
ഗദ്യ വരികൾ
രതീഷ് സുഭദ്രം.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo