മുംബൈ വാങ്കഡെ സ്റ്റെഡിയം..തിങ്ങി നിറഞ്ഞ ജനക്കൂട്ടം.. ഗാലറിയില്‍ ഒരു സൂചി കുത്താനുള്ള ഇടം പോലുമില്ല.ശിവമണിയുടെ ഡ്രംസിന് അനുസരിച്ച് ഗാലറി ഇളകി മറിയുകയാണ്.. ഇത് 20.20 ഫൈനല്‍.. ഇന്ത്യ ..പാകിസ്താന്‍ മത്സരം.. ആദ്യം ബാറ്റു ചെയ്ത പാകിസ്താന്‍ നിശ്ചിത 20 ഓവറില്‍ 192 റണ്‍സെടുത്തു.. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ19.3 ഓവറില്‍ 6 വിക്കറ്റിനു 189 റണ്‍സെടുത്തു നില്‍ക്കുന്നു...
ക്രീസില്‍ വിശ്വസ്തനായ ക്യാപ്റ്റൻ കോഹ്ലി.. ശേഷിക്കുന്ന മൂന്നു ബാളില്‍ വേണ്ടത് കേവലം നാല് റൺസ്.മികച്ച ഫോമില്‍ കളിക്കുന്ന കോഹ്ലി ഉണ്ടായത് കൊണ്ട് ഇന്ത്യ ഏകദേശം വിജയം ഉറപ്പിച്ചിരിക്കുന്നു.കാണികളുടെ മുഖത്ത് തികഞ്ഞ ആത്മ വിശ്വാസം.കമണ്ടേറിയന്റെ വാക്കുകളിലും അത് പ്രകടം..
ബൌളര്‍ ഉമര്‍ ഗുല്‍ പാഞ്ഞടുത്തു.. മനോഹരമായ ഒരു യോര്‍ക്കര്‍ .. ഒരു നിമിഷം.!!! പ്രതിരോധിക്കാന്‍ ശ്രമിച്ച കോഹ്ലിയുടെ മിഡില്‍ സറ്റംബ് വായുവില്‍ പറന്നു.. ഗാലറി ഒരു നിമിഷം തരിച്ചു നിന്ന്.. പാകിസ്താന്‍ കളിക്കാര്‍ ഗ്രൗണ്ടില്‍ ആഹ്ലാദ പ്രകടനം നടത്തുകയാണ്.. നിരാശനായ കോഹ്ലി പവലിയനിലേക്ക് നടന്നു...
the next indian batsman sunny cheriyaan is ready to bat... കമെണ്ടരുടെ ശബ്ദം ഉയര്‍ന്നു... വലതു കാല്‍ വച്ച് അവന്‍ ഗ്രൌണ്ടിലേക്ക് പ്രവേശിച്ചു.. കാണികളുടെ മുഖത്ത് ആശങ്ക.. ആരാണീ ബാട്സ്മാന്‍. ഇത് സണ്ണി ചെറിയാന്‍... ഈ പരമ്പരയില്‍ ഉടനീളം ടീമില്‍ ഉണ്ടായിട്ടും കളിക്കാന്‍ അവസരം കിട്ടാത്തവന്‍.അവസാനം ഫൈനല്‍ മാച്ചിനു മുമ്പുള്ള പ്രാക്ട്ടീസില്‍ പ്രധാന താരത്തിനു പരിക്ക് പറ്റിയപ്പോള്‍ അവസാന നിമിഷം ഫൈനല്‍ ലിസ്റ്റില്‍ ഇടം കണ്ടെത്തിയവന്‍...
ജയിക്കാന്‍ വേണ്ടത് ഇനി രണ്ടു ബാള്ളില്‍ നാല് റൺസ്.ഇത് തന്റെ ആദ്യ മാച്ച്.. ഇതില്‍ പരാജയപ്പെട്ടാല്‍ ഒരു പക്ഷെ അവസാന മാച്ചും...
ഗാലറിയില്‍ ജയ്ഹോ വിളി മുഴങ്ങി.. വീണ്ടും ഉമര്‍ ഗുല്‍ പാഞ്ഞടുത്തു.. പിച്ചിന്റെ ഒത്ത മധ്യത്തില്‍ കുത്തിയുയര്‍ന്ന മനോഹരമായ ഒരു ബൗൺസർ,,, സണ്ണിയുടെ തോളോട് ഉരുമ്മി പന്ത് കീപ്പറുടെ കയ്യിലേക്ക് ... ഗാലറി നിശ്ശബദമായി... പവലിയനില്‍ ഉള്ള കളിക്കാരുടെ മുഖത്ത് നിരാശ.. അത്യാവശ്യം നന്നായി ബാറ്റു ചെയ്യുന്ന ഹര്‍ബജന്‍ ഉണ്ടായിട്ടും സണ്ണിയെ പോലെ ഒരു പുതു മുഖത്തെ ക്രീസിലേക്ക് വിട്ടത് അബദ്ധമായോ.....
ഇനി ഒരേ ഒരു ബോള്‍.. വേണ്ടത് 4 റൺസ്... നൂറു കോടി ജനങ്ങളുടെ പ്രാര്‍ത്ഥന...ഗാലറി ശ്മശാന മൂകമായി.. ജയം എങ്ങോട്ട് വേണമെങ്കിലും മാറി മറിയാം..സണ്ണിയുടെ മുഖത്തു തികഞ്ഞ സമ്മര്‍ദം.. മണിക്കൂറില്‍ 150 കിലോ മീറ്ററിനു മുകളില്‍ വേഗതയില്‍ പന്ത് എരിയുന്ന ഉമര്‍ ഗുല്‍... കപ്പിനും ചുണ്ടിനും ഇടയ്ക്കു വെറും നാല് റൺസ് ... തന്റെ ഭാവി നിര്‍ണ്ണയിക്കുന്ന ഒരേ ഒരു ബോള്‍.. സണ്ണി ബാറ്റു ക്രീസില്‍ ഉറപ്പിച്ചു...
തന്റെ ഫ്ലാറ്റിനുള്ളിലെLED യില്‍ കളി കാണുകയായിരുന്നു അവള്‍.. ഊര്‍മ്മിള..ഒരു വേള ശ്വസിക്കാന്‍ പോലും മറന്നു അവള്‍ ടിവി യിലേക്ക് തന്നെ ഉറ്റു നോക്കുകയാണ്.. അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു പ്രാര്‍ഥിച്ചു... ഇതിനു മുമ്പും സണ്ണിക്ക് വേണ്ടി എത്രയോ തവണ താന്‍ ഇങ്ങനെ പ്രാർത്ഥിച്ചിരിക്കുന്നു,,അനുകൂലമായും പ്രതികൂലമായും...
അവളുടെ ഓര്‍മ്മകള്‍ ഭൂതകാലത്തേക്ക് പാഞ്ഞു.. എൽ പി സ്കൂളില്‍ പഠിക്കുമ്പോള്‍ ജീര്‍ണ്ണിച്ചു ഇടിഞ്ഞു വീഴാറായ ബാത്രൂമിന്പിന്നിലെ കിളിച്ചുണ്ടന്‍ മാവിന് പിറകില്‍ മൂന്നു കോല് കുത്തി തെങ്ങിന്‍ പടക്കന കൊണ്ട് ക്രിക്കറ്റ് കളിക്കുന്ന സണ്ണി... വഴി തെറ്റി വന്ന അവന്റെ ഒരു ഷോട്ട് തലയില്‍ കൊണ്ട് താന്‍ നിലത്തു വീണപ്പോള്‍ ഓടി വന്ന അവന്റെ കണ്ണുകളില്‍ താന്‍ കണ്ട നനവ്..
അതൊരു തുടക്കമായിരുന്നു.. ക്രിക്കറ്റിനു ഒപ്പം അവന്‍ എന്നെയും സ്നേഹിച്ചു.. ഞാന്‍ അവനെയും.. അന്ന് എന്റെ തലയില്‍ തട്ടിയ ആ പന്ത് ഇന്നും താന്‍ സൂക്ഷിച്ചിരിക്കുന്നു.. ഞങ്ങള്‍ വളരുന്തോറും ഞങ്ങള്‍ക്ക് ഇടയിലെ പ്രണയവും വളരുകയായിരുന്നു.
ഒടുവില്‍ ക്രിക്കറ്റില്‍ ശ്രദ്ദ കേന്ദ്രീകരിക്കാന്‍ വേണ്ടി ഡിഗ്രിക്ക് ബംഗ്ലൂരിലെ കോളേജില്‍ ചേര്‍ന്നപ്പോള്‍ പോലും ദിവസവും വിളിക്കുമായിരുന്നു... നാട്ടില്‍ വന്നാല്‍ കാണാന്‍ ഓടി വരുമായിരുന്നു.. ക്രിക്കറ്റില്‍ അവന്റെ ഓരോ വളര്‍ച്ചയും താന്‍ അഭിമാനത്തോടെയാണ് നോക്കി കണ്ടത്..
ഒടുവില്‍ വീട്ടുകാര്‍ കല്യാണം ആലോചിച്ചു തുടങ്ങിയപ്പോള്‍ ഒരു തീരുമാനമെടുക്കാന്‍ വേണ്ടി അവനെ വിളിച്ചു.. അന്യ ജാതിക്കാരനായ അവനെ വിവാഹം ചെയ്യാന്‍ വീട്ടുകാര്‍ സമ്മതിക്കില്ല എന്ന് ഉറപ്പായിരുന്നു.. ഇന്ത്യന്‍ A ടീമില്‍ സെലെക്ഷന്‍ കിട്ടി നില്‍ക്കുന്ന ആ സമയത്ത് തന്റെ ഭാവി കളയാന്‍ അവന്‍ ഒരുക്കമില്ലായിരുന്നു... ക്രിക്കെറ്റ് വേണോ, തന്റെ കൂടെ ഒരു ജീവിതം വേണോ എന്നാ ചോദ്യത്തിന് അവന്‍ നിശബ്ദത പാലിച്ചു.. ക്രിക്കറ്റും,പ്രണയവും ഒരു തുലാസിലിട്ടു തൂക്കിയപ്പോള്‍ തൂങ്ങിയത് ക്രിക്കറ്റു തന്നെ ആയിരുന്നു.. ആ ഒരു നിമിഷം ..ലോകത്ത് താന്‍ ഏറ്റവും കൂടുതല്‍ സ്നേഹിചിരുന്നവന്‍ ,, ഏറ്റവും കൂടുതല്‍ വെറുക്കപ്പെട്ടവനായി..
അവനോടുള്ള വാശിക്ക് വേണ്ടിയാണ് വീട്ടുകാര്‍ ഉറപ്പിച്ച കല്യാണത്തിന് സമ്മതിച്ചതും,,,പിന്നീടുള്ള എന്റെ ഓരോ പ്രാര്‍ഥനയും അവനു എതിരായിട്ടു ആയിരുന്നു... എന്നാല്‍ ഇപ്പോള്‍...
ഉമര്‍ ഗുല്‍ തന്റെ അവസാന പന്തിനു വേണ്ടി പാഞ്ഞടുത്തു.. അവളുടെ ഹൃദയമിടിപ്പിന് വേഗതയേറി... ഹെല്മെട്ടിനു ഉള്ളിലൂടെ പന്തിലേക്ക് തന്നെ ശ്രദ്ദ കേന്ധ്രീകരിച്ച സണ്ണി... ഗുല്ലിന്റെ കയ്യില്‍ നിന്നും ബോള്‍ സ്വതന്ത്രമായി.. മനോഹരമായ ഒരു ഫുള്‍ ലെങ്ങ്ത് ഡെലിവറി.. അവന്‍ ആഞ്ഞു വീശി ..ഒരു നിമിഷം !!!
ഗാലറി ഇളകി മറിഞ്ഞു... രണ്ടു ഫീല്ടര്മാര്‍ക്ക് ഇടയിലൂടെ മനോഹരമായ ഒരു കവര്‍ ഡ്രൈവ്.. ബുള്ളറ്റ് വേഗതയില്‍ കുതിച്ച ആ പന്ത് ബൌണ്ടറി ലൈനിനെ ചുംബിച്ചു.. സണ്ണി ബാറ്റു ആകാശത്തേക്ക് ഉയര്‍ത്തി.. പിന്നെ ഒരു കുരിശു വരച്ചു... ഗാലറിയുടെ മതില്‍കെട്ടുകള്‍ തകര്‍ത്തു കാണികള്‍ ഗ്രൌണ്ടിലേക്ക് പ്രവഹിച്ചു.. ഒരൊറ്റ ഷോട്ട് കൊണ്ട് ഒരു ഹീറോ ആവുകയായിരുന്നു അവന്‍...
What is your feeling now ?? .. തന്റെ മുന്നിലേക്ക് നീട്ടിയ മൈക്കിനു മുന്നില്‍ അവന്‍ വാക്കുകള്‍ കിട്ടാതെ തപ്പി തടഞ്ഞു... can I speak in malayalam?
Sure.
ഇത് സ്വപനമാണോ യാഥാർഥ്യമാണോ എന്ന് എനിക്ക് സംശയമുണ്ട്.. എന്റെ ജീവിതാഭിലാഷം അതാണ് പൂവണിഞ്ഞത്...ഞാന്‍ വളരെയധികം സന്തോഷവാനാണ്..
ഈ ഷോട്ട് താങ്കള്‍ ആര്‍ക്കു സമര്‍പ്പിക്കുന്നു??? "" എല്ലാ പുരുഷന്റെ വിജയത്തിന് പിന്നിലും ഒരു സ്ത്രീ ഉണ്ടാവും.. എന്റെ വിജയത്തിന് പിന്നിലും ഉണ്ട് ഒരു സ്ത്രീ .. ഊര്‍മ്മിള.. അവള്‍ തന്ന പ്രോത്സാഹനം.. അവള്‍ തന്ന ദാനം ..അതാണ് എന്റെ ഈ ക്രിക്കെറ്റ് ജീവിതം.. സത്യത്തില്‍ ക്രിക്കെട്ടിനു വേണ്ടി ഞാനെന്റെ മനസ്സാക്ഷിയെ വഞ്ചിക്കുകയായിരുന്നു..ഈ വിജയം ഞാന്‍ അവള്‍ക്കു സമര്‍പ്പിക്കുന്നു.. അവസാന പന്തില്‍ ഞാന്‍ എടുത്ത ഷോട്ട്.. ആ തീരുമാനം വിജയമായിരുന്നു..എന്നാല്‍ ജീവിതത്തില്‍ ഞാന്‍ എടുത്ത തീരുമാനം അത് തെറ്റായിരുന്നു.. ഇന്ന് ഈ ലോകത്തില്‍ അവള്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്നത് എന്നെയായിരിക്കും.. എനിക്കറിയാം നൂറു കോടി ജനങ്ങളുടെ പ്രാർത്ഥനയെക്കാള്‍ അവളുടെ ഒരു പ്രാര്‍ത്ഥന അതാണ് ഞാന്‍ ഇവിടെ നില്ക്കാന്‍ കാരണം.. ഈ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ ഇരുന്നു അവള്‍ ഈ കളി കാണുന്നുണ്ടാവും... പറയാന്‍ ഒന്നേ ഉള്ളൂ ..ക്ഷമിക്കണം..പൊറുക്കണം.. എന്നെ ശപിക്കരുത്....അവന്റെ കണ്ണുകള്‍ നിറഞ്ഞു...
ടിവിക് മുന്നില്‍ ഇരുന്നു അവള്‍ പൊട്ടിക്കരഞ്ഞു... ഇത്രയും കാലം കഴിഞ്ഞിട്ടും തന്നെ മറക്കാത്ത ആ നല്ല മനസ്സിനു.. ഇത്രയും വലിയ ഉയരത്തില്‍ എത്തിയിട്ടും തനിക്കു വേണ്ടി സംസാരിച്ചതിന്... നീ എടുത്ത തീരുമാനമാണ് ശരി സണ്ണിച്ചാ... നിന്റെ ജീവിതം എനിക്ക് മാത്രം അര്‍ഹതപ്പെട്ടതല്ല.. എനിക്ക് വേണ്ടിയല്ല.. ഈ രാജ്യത്തിന് വേണ്ടിയാണ് നീ ജീവിക്കേണ്ടത്.. അന്ന് നീ ക്രിക്കറ്റ് ഉപേക്ഷിച്ചു എന്നെ സ്വീകരിച്ചിരുന്നു എങ്കിൽ നിനക്ക് എന്നെ മാത്രമേ സന്തോഷിപ്പിക്കാൻ കഴിയുമായിരുന്നുള്ളൂ..എന്നാൽ ഇന്ന് നീ കാരണം ഓരോ ഇന്ത്യക്കാരനും സന്തോഷിക്കുന്നു... ടീവിക്കു മുകളിലൂടെ അവന്റെ മുഖത്ത് കൈ വച്ചവൾ പറഞ്ഞു..എവിടെയാണെങ്കിലും എന്റെ സണ്ണിച്ചൻ നന്നായിരിക്കാൻ ഞാൻ പ്രാർത്ഥിക്കും.നിരാശയും സങ്കടവും കലർന്ന് അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണ് നീരിൽ ഇത്തിരി സന്തോഷവുമുണ്ടായിരന്നു....
""" വെട്ടിപ്പിടിച്ചു നേടുന്ന സ്നേഹത്തെക്കാള്‍ മധുരമുണ്ടാവും ,വിട്ട് കൊടുക്കുന്ന സ്നേഹത്തിനു """
Shahul Malayil

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക