വലിയ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലെ ബെഡ്ഡിൽ കിടക്കുമ്പോഴാണ് പരിശോധിക്കുന്ന ഡോക്ടർ വന്നു പറഞ്ഞത് അരക്കെട്ടിൽ വലതുഭാഗത്തും ഒന്നു കീറേണ്ടി വരുമെന്ന് .ഏതായാലും ശരീരം അനങ്ങാൻ കഴിയാത്ത രൂപത്തിൽ തരിപ്പിക്കും.പിന്നെ എന്തൊക്കെ നടക്കുന്നു എന്നത് ചില ഊഹങ്ങൾ മാത്രമായിരിക്കും.
ഐസിയുവിൽ കടുത്ത തണുപ്പിൽ അൽപം മണിക്കൂർ.
ശരീരം കീറി മുറിക്കുന്ന ഒരു സാഹചര്യത്തെ നേരിടാൻ മനസ്സിനെ പാകപ്പെടുത്തിക്കൊണ്ടിരിക്കുമ്പോഴാണ് നഴ്സു വന്ന് പോകാം എന്നു പറഞ്ഞത് -
എന്റെ ഫയലുകൾ കൈയിലെടുത്ത് നഴ്സ് മുന്നിലും വീൽചെയറിൽ ഞാൻ പിന്നിലുമായി അഞ്ചാം നില ലക്ഷ്യമാക്കി നീങ്ങി.
വീൽചെയർ തള്ളിയിരുന്ന സാരിയുടുത്ത സ്ത്രീ എന്നോടെന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.
അന്ന് ഞായറാഴ്ചയായതിനാൽ ഒ പി ഒക്കെ കാലിയാണ്. അതിനാൽ തിരക്കും വളരെ കുറവാണ്.
എന്റെ വസ്ത്രങ്ങളും ഭക്ഷണപ്പാത്രങ്ങളുമായി ജ്യേഷ്ഠൻ പിന്നാലെ തന്നെയുണ്ടെന്ന് ഉറപ്പു വരുത്തി.
അഞ്ചാം നിലയിലെ അഞ്ഞൂറ്റിപ്പതിനഞ്ചാം നമ്പർ റൂമിലെ വാതിലിനോടു ചേർന്ന ബെഡ്ഡിൽ തന്നെ എനിക്ക് വിരിപ്പ് വിരിച്ചിരിക്കുന്നു.
മരുന്നിന്റെ നീണ്ട ഒരു ലിസ്റ്റ് ജ്യേഷ്ഠനെ ഏൽപിച്ച് നഴ്സുമാർ എന്റെ സമീപത്തുതന്നെ ഇരിപ്പുറപ്പിച്ചു.
ഒരാൾക്ക് പ്രഷറ് നോക്കണമത്രെ. മറ്റേയാൾക്ക് ഞരമ്പും വേണമത്രെ.ഇൻജക്ഷൻ എടുക്കാനാ. ഏതായാലും അവർ കൈത്തണ്ടയിൽ ഒരു വട്ടവും വരച്ചു പുറം കൈയിൽ ഒരു ഡ്രിപ്പു മെടുത്തു .പിന്നീട് ഒരു ക്ലാസ്സായിരുന്നു - പത്ത് മണി വരെ ഭക്ഷണം കഴിക്കാമെന്നും അതിനു ശേഷം ഒരു ഗുളിക കുടിക്കണമെന്നും ഗുളിക കുടിച്ചതിന് ശേഷം പിന്നെ ഒന്നും കഴിക്കരുതെന്നും എന്നുമുള്ള നിർദ്ദേശം തന്നപ്പോഴേക്കും മരുന്നിന്റെ പൊതികളുമായ് ജേഷ്ഠൻ എത്തിക്കഴിഞ്ഞിരുന്നു -ജേഷ്ഠനെ ഭക്ഷണത്തിന് പറഞ്ഞയച്ച് ഞാൻ നീണ്ടു നിവർന്നു കിടന്നു.
നാല് ബെഡ്ഡുകളുള്ള ഒരു വാർഡായിരുന്നു അത്. മറ്റു മൂന്നിലും രോഗികൾ ഉണ്ട്.പ്രത്യക്ഷത്തിൽ കുഴപ്പമൊന്നും കാണാത്ത എനിക്കെന്താ കുഴപ്പം എന്നറിയാൻ രോഗികളുടെ ബന്ധുക്കൾ അടുത്തു കൂടാൻ തുടങ്ങി.
നാളെ ഒരു മേജർ ഓപ്പറേഷൻ നടക്കാനുണ്ടെന്നും അതിനാണ് ഞാൻ അഡ്മിറ്റായതെന്നും വിവരിച്ചു കഴിഞ്ഞപ്പോഴേക്കും ജ്യേഷ്ഠൻ ഭക്ഷണവുമായി എത്തിയിരുന്നു.
നാളെ പുലർച്ചെ എത്താൻ പറഞ്ഞ് ജ്യേഷ്ഠനെ പറഞ്ഞയച്ച് എന്റേതായ ലോകത്തേക്ക് ഞാൻ ഈ ളി യി ട്ടി റ ങ്ങി. പ്രധാനപ്പെട്ട ഓപ്പറേഷനായിരുന്നു മുന്നിൽ എന്നിരുന്നാലും അതിനു ശേഷമുള്ള കാര്യങ്ങൾ തന്നെയായിരുന്നു എന്റെ ചിന്തയിൽ നിറഞ്ഞു നിന്നിരുന്നത്.
ഒരു കുടുംബത്തിന്റെ ബാദ്ധ്യത ചുമലിലുള്ള ഒരാൾ കിടപ്പിലാകേണ്ടി വരുന്ന സാഹചര്യം എങ്ങനെ മറികടക്കാൻ കഴിയും. വേരുകൾ ആഴ്ന്നിറങ്ങാത്ത വൻമരം പോലെയാണെന്റെ ജീവിതം.
ദൂരെ നിന്ന് നോക്കിയാൽഗാംഭീര്യത്തോട് കൂടി തലയുയർത്തി നിൽക്കുകയാണ് ആ മരം - അതിന്റെ ചുവട്ടിൽ തണൽ തേടി വരുന്നവർ, അതിൽ നിന്ന് ഭുജിക്കാൻ വരുന്നവർ, അതിന്റെ ചില്ലകളിൽ അന്തിയുറങ്ങാൻ വരുന്നവർ, തേൻ നുകരാൻ, വിറക് ശേഖരിക്കാൻ അങ്ങനെ അനവധി ഗുണങ്ങൾ ഉള്ള ഒരു മരം ഒരു കാറ്റിൽ കടപുഴകി വീണാൽ ഉള്ള അവസ്ഥ എന്തായിരിക്കും.

ചിന്തയെ മരച്ചില്ലയിൽ തൂക്കിയിട്ട ഊഞ്ഞാലിലെന്ന പോൽ ആടാൻ വിട്ടപ്പോഴാണ് നഴ്സുമാരുടെ രംഗപ്രവേശം.കൂടെ ഒരാൾ കൂടിയുണ്ട് - ഒസാനാണത്രെ ഒസാൻ.
"ഇയാളെ ഇതിനു മുമ്പു കണ്ടിട്ടുണ്ടല്ലൊ "എന്ന് ഒസാൻ..
" ഇവരെന്നെ വിടാൻ പോകുന്നില്ല "എന്ന് നഴ്സുമാരെ നോക്കി ഞാനും.
അടങ്ങി ഒതുങ്ങി ഇരുന്നിരുന്ന സഹരോഗികളുടെ ബന്ധുക്കൾ എന്റടുത്ത് ആളനക്കം കണ്ടതോടെ മമ്മീ സിനിമയിലെ പ്രേതങ്ങളെ പോലെ അടുത്തു വരാൻ തുടങ്ങി.
"പുറത്ത് പോകാനുള്ളവർ പൊയ്ക്കോളണം, അല്ലെങ്കിൽ ആരും ഇങ്ങോട്ട് നോക്കരുത്" എന്ന ഒസാന്റെ കൽപന കേട്ടിട്ടും രോഗികളുടെ ബന്ധുക്കൾ .....അതും സ്ത്രീകൾ... ഒറ്റൊന്നും പുറത്ത് പോയില്ല. അവർ അവരുടെ ബെഡ്ഡുകൾക്ക് മുകളിൽ തൂക്കിയിട്ട കർട്ടണുകൾക്കുള്ളിലേക്ക് ഒതുങ്ങുകയാണ് ചെയ്തത്." ഹൗബല്ലാത്ത ജാതി സാധനങ്ങള് " ഒസാൻ മെല്ലെ പിറുപിറുത്തു

ഒസാൻ (ബാർബർ) പോയതിനു ശേഷം വിസ്തരിച്ചൊന്നു കുളിച്ചു.
പുറത്തിറങ്ങിയപ്പോൾ നഴ്സുമാർ ഒരു വിൽ ചെയറുമായി കാത്തിരിക്കുകയാണ്. രക്തം ടെസ്റ്റ് ചെയ്യണം - എക്സ് റേ എടുക്കണം-
ലാബിൽ എത്തിയപ്പോൾ സാമഗ്രികളുമായി കാത്തു നിൽക്കുകയാണ് പെണ്ണൊരുത്തി. വീൽചെയറിൽ ഇരുത്തിക്കൊണ്ടു തന്നെ രക്തം എടുക്കാനുള്ള പരിപാടിയാണ്. ഈ നടപടിക്രമങ്ങളൊക്കെ തീരുമ്പോഴേക്കും നമ്മളൊരുവിധമാകും.പിന്നെ ഓപ്പറേഷനു അധികം മിനക്കെടേണ്ടി വരില്ല. ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവൾ എന്റെ നടുവിരലിൽ പിടുത്തമിട്ടതും ഒന്നു തലോടിയതും. പോരാത്തതിന് ആളെ മയക്കുന്ന ഒരു ചിരിയും. ഞാൻ വീഴുമെന്നാ അവൾ കരുതിയത് .പക്ഷെ ഞാൻ വീണില്ല.
അവൾ അടവ് മാറ്റി പിടിച്ചു, ഇതൊക്കെ നമ്മൾ എത്ര കണ്ടതാ എന്ന മട്ടിൽ. ലാബിലെ അലങ്കാര മത്സ്യക്കുഞ്ഞുങ്ങളെ ആക്കിയിരിക്കുന്ന ഗ്ലാസ് ബോക്സിലേക്ക് അവളൊരു നോട്ടം - ഒരു നിമിഷം എന്റെ ശ്രദ്ധയും അങ്ങോട്ട് തിരിഞ്ഞു.

എന്റെ ശ്രദ്ധ തെറ്റിച്ച അവൾ അപ്പോഴേക്കും വിരലിൽ ആഞ്ഞു കുത്തിയിരുന്നു. നഖത്തിന് താഴെ സൂചികയറുന്ന വേദനയേക്കാൾ പറ്റിച്ചല്ലോ എന്ന ചിന്തയായിരുന്നു എനിക്ക്. എന്തെങ്കിലും ഒന്ന് പറയാൻ നിന്നപ്പോഴേക്കും രക്തം അവൾ കുപ്പിയിലാക്കി കഴിഞ്ഞിരുന്നു.
ബല്ലാത്ത ജാതി സാധനം ....
..............................................................................

പിറ്റെ ദിവസം രാവിലെ തന്നെ എന്റെ ഡ്രസ്സിങ്ങ് എല്ലാം പൂർത്തിയായി.എന്നാൽ ഏഴരയായപ്പോഴേക്കും നഴ്സുമാർ എത്തി എല്ലാം അഴിപ്പിച്ചു. ഇനി അവരുടെ വകയാണ് ഡ്രസ്സിങ്ങ് - എന്നെ കുപ്പായമിടിക്കാനുള്ള അവരുടെ ശ്രമം കുപ്പായം കാണാത്തതിനാൽ പരാജയപ്പെട്ടു. അല്ലെങ്കിലും ആകുപ്പായം കാണുമ്പോഴേക്കും എനിക്ക് കലികയറും. "അതെന്താ അങ്ങനെ? എന്ന് ചോദിക്കരുത്. അതങ്ങിനെയാ...
ഓപ്പറേഷൻ തിയറ്ററിന്റെ വാതിൽ എന്റെ മുന്നിൽ തുറക്കപ്പെട്ടു. ഓഫീസും ഡ്രസ്സിംങ്ങ് റൂമും കഴിഞ്ഞ് പിന്നെ ഇടനാഴി. കഴുകിക്കൊണ്ടിരിക്കുന്ന ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ശബ്ദം ശിതീകരിച്ച തിയറ്ററിൽ ഒരു ഇംഗ്ളീഷ്സിനിമയിലെ ആദിവാസി സംഗീതത്തെ ഓർമ്മിപ്പിക്കുകയാണ്. പച്ച മേൽക്കോട്ടും തൊപ്പിയും ധരിച്ച് ജീവനക്കാർ അവരവരുടെ ജോലികളിൽ വ്യാപൃതരായിരിക്കുന്നു. എല്ലാവരും മുഖം മറച്ചിരിക്കുന്നു.
ഐ സി യു വിൽ ഓപ്പറേഷൻ കാത്ത് കിടക്കുന്ന നാലഞ്ചു പേരുണ്ട്. എന്റെ കുപ്പായം കാണാത്തതിനാൽ ഫാർമസിയിലേക്ക് വിളിച്ച് ദേഷ്യപ്പെടുന്ന മെയിൻ നഴ്സ്.കേടുവന്ന ഏതോ യന്ത്രം പരിശോധിച്ചു കൊണ്ടിരിക്കുന്നു രണ്ട് പെൺകുട്ടികൾ. രോഗികളുടെ കാലിനു മുകളിൽ വച്ചിട്ടുള്ള ഫയലുകളിൽ നോക്കി ഓരോന്ന് രേഖപ്പെടുത്തുന്ന നഴ്സുമാർ എന്ന് വിളിക്കുന്ന മാലാഖമാർ.
ഇതായിരുന്ന ഐസിയുവിലെ പ്രഥമ ചിത്രം. അടുത്ത ഊഴം ഞാനായിരുന്നു.എന്റെ നെഞ്ചിൽ തൊട്ടു എവിടെ കുപ്പായം എന്നു ചോദിക്കുന്നു ഒരു മാലാഖ. എന്റെ നെഞ്ചിൽ ഏതൊക്കെയോ വയറുകൾ ഘടിപ്പിക്കുകയാണ് മറ്റൊരു മാലാഖ. അത് കഴിഞ്ഞപ്പോൾ ഗ്ലൂക്കോസിന്റെ ബോട്ടിൽ സ്റ്റാന്റിൽ ഘടിപ്പിച്ച് ഉത്തരവാദിത്തത്തിന്റെ കൃത്യനിർവ്വഹണത്തിൽ ഒരു നിർവ്വചനം രചിക്കുകയാണ് നമ്മുടെ പ്രധാന മാലാഖ.
കൈയൊന്നു തെറ്റിയാൽ ശ്രദ്ധ ഒന്നു മാറിയാൽ വിലപ്പെട്ട ജീവനകളുടെ നൊമ്പരക്കാഴ്ചകൾ തന്റെ മുന്നിൽ ജീവിതത്തിലെ ചോദ്യചിഹ്നമായി മാറിയേക്കാമെന്ന ബോധം നന്നായി അങ്കുരിക്കപ്പെട്ട മാലാഖ.
എന്റെ ഫയലും അവൾ കൈയിലെടുത്തിരിക്കുന്നു - ഇനി ഇതുവരെ കേട്ടുകൊണ്ടിരുന്ന ചോദ്യങ്ങൾ
" എന്തു പറ്റി എന്നു തുടങ്ങി വീട്ടിലെ വിശേഷങ്ങളിൽ അവസാനിക്കുന്നു.
പറഞ്ഞു പതം വന്ന മറുപടികൾ... ചിലപ്പോൾ മൗനങ്ങളായും ചിലപ്പോൾ നിശ്വാസങ്ങളായും മാറും
... ഹാവൂ ആശ്വാസം... ഒരു മാലാഖ നെഞ്ചിൽ നിന്നും കൈയെടുത്തിരിക്കുന്നു. പിന്നിലെ മെഷീനിൽ നിന്ന് ബീപ് ബീപ് ശബ്ദം ഉയരാൻ തുടങ്ങി.
അര മണിക്കൂർ കൂടി കഴിഞ്ഞാൽ തന്റെ ശരീരം കീറി മുറിക്കും.പിന്നെ വേദനയുടെ പത്ത് ദിവസങ്ങൾ.. അതിനിടയിൽ സഹതാപത്തിന്റെ ഇല്ലായ്മകളും വല്ലായ്മകളുമായി സന്ദർശകർ.

"എന്താ പേര് "ചോദ്യം കേട്ടാണ് ആലോചനയിൽ നിന്നുണർന്നത്. അനസ്തേഷ്യ സ്പെഷലിസ്റ്റ്... ലേഡിയാണ്.
ചോദ്യങ്ങൾ....
പറഞ്ഞ് പതം വന്ന മറുപടികൾ..... ചിലപ്പോൾ മൗനങ്ങളായും ചിലപ്പോൾ നിശ്വാസങ്ങളായും മാറും.
എല്ലാം രേഖപ്പെടുത്തി ഡോക്ടർ തലയുടെ ഭാഗത്ത് അൽപ നേരം നിന്നു. പിന്നീട് പ്രധാന മാലാഖയോ ടെന്തോ പറഞ്ഞതിന് ശേഷം അടുത്ത ആളെ ലക്ഷ്യമാക്കി നീങ്ങി.

പലരെയും കൊണ്ട് വരികയും പലരേയും കൊണ്ട് പോവുകയും ചെയ്യുന്നുണ്ട്- സമയം എട്ടേ മുപ്പത് കഴിഞ്ഞിരിക്കുന്നു. തന്റെ സ്ട്രക്ചർ ചാരി രണ്ട് മാലാഖമാർ എന്തോ സംസാരിക്കുന്നുണ്ട്.ഞാൻ ഗ്ലൂക്കോസിന്റെ ബോട്ടിലിലേക്ക് നോക്കി.അൽപാൽപം മാത്രം ഉറ്റി വീഴുന്ന തുള്ളികൾ. പ്രധാന മാലാഖയുടെ പരക്കംപാച്ചിൽ. മാലാഖമാർ സംസാരിക്കുന്നത് എന്റെ കുപ്പായത്തെക്കുറിച്ചാണെന്ന് മനസ്സിലായി. നിസാരമായ ഒരു കാര്യത്തിന് എന്തിനിത്ര ചർച്ച നടത്തുന്നു എന്ന് ചിന്തിച്ചു പോയി.
"സിസ്റ്റർ....... ഞാൻ നഴ്സിനെ വിളിച്ചു -
എന്റെ ചോദ്യം മനസിലാക്കിയിട്ടിന്നോണം മാലാഖമാർ പറഞ്ഞു.
"ഒരു സീരിയസ് വന്നിട്ടുണ്ട്. അതുകൊണ്ടാണ് നിങ്ങളെ വിളിക്കാത്തത്.''
" എന്തേ.. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ..? അടുത്തു നിൽക്കുന്ന സിസ്റ്ററാണ് അത് ചോദിച്ചത്..
പെരുവിരൽ വായിലേക്കു ചൂണ്ടി ഞാൻ ആംഗ്യം കാണിച്ചു.
"അയ്യോ..... പാടില്ല...... ഓപ്പറേഷൻ കഴിയാതെ ഒന്നും കഴിക്കാൻ പാടില്ല."
മാലാഖ പറഞ്ഞു തീരുന്നതിന് മുമ്പെ തടിച്ചു വെളുത്തു നീളം കുറഞ്ഞ മറ്റൊരു മാലാഖ പ്രത്യക്ഷപ്പെട്ടു.
ഓഫീസിൽ നിന്നാണ് ' ഷർട്ട് മിസ്സായതിന്റെ പരാതി സ്വീകരിക്കാൻ വേണ്ടി വന്നതാണ്.
ഇനി എന്തു പറ്റി എന്ന് തുടങ്ങുന്ന ചോദ്യങ്ങൾ വീട്ടുവിശേഷങ്ങളിൽ അവസാനിക്കുന്നു.......
പറഞ്ഞു പതം വന്ന മറുപടികൾ...
ചിലപ്പോൾ മൗനങ്ങളായും ചിലപ്പോൾ നിശ്വാസങ്ങളായും മാറും.

തന്റെ അരികത്തു തന്നെ ചുറ്റിപ്പറ്റി നിൽക്കുന്ന മാലാഖമാർ തനിക്ക് ഒരു പ്രയാസകരമായി തോന്നിത്തുടങ്ങി.തന്റെ ഭാവ ചലനങ്ങളും ഉച്ഛോസനിശ്വാസങ്ങളുമെല്ലാം അവരുടെ സാമീപ്യമുള്ളതിനാൽ മാറ്റിയെടുക്കേണ്ടി വരുന്നു.അതു കൊണ്ട് തന്നെ തന്റെ സമീപത്തുനിന്നും അവരെ മാറ്റണം -
ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് അൽപം പ്രായം ചെന്ന ഒരു നഴ്സ് അടുത്തുവന്നത്-
ഒരു ഞരമ്പ് അറ്റ സ്ത്രീയാണ് ഇപ്പോൾ ഓപ്പറേഷന് വിധേയമായിക്കൊണ്ടിരിക്കുന്നത്. അത് കൊണ്ട് അൽപം കൂടി വൈകുമെന്ന് ആനഴ്സ് പറഞ്ഞു കൊണ്ട് എന്റെ ബന്ധുക്കളെ വിവരം അറിയിക്കാനായി പുറത്തേക്ക് പോയി. ഇനിയും വൈകുമെന്ന് ഉറപ്പായതോടെ ഉറങ്ങാനുള്ള ശ്രമവും ഞാൻ നടത്തി നോക്കിയെങ്കിലും മാലാഖമാരുടെ സാമീപ്യവും മറ്റു ശബ്ദങ്ങളും കാരണം അത് വിഫലമാവുകയായിരുന്നു. അങ്ങോട്ട് മാറി നിൽക്കാൻ ആവശ്യപ്പെടാമായിരുന്നെങ്കിലും വെറുപ്പിക്കണ്ടാ എന്ന തീരുമാനത്തിൽ തന്നെ ഞാൻ ഉറച്ചു നിന്നു.

എന്റെ അസ്വസ്ഥതകൾ കണ്ടിട്ടാവണം പ്രധാന മാലാഖ വന്ന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിച്ചു. ഒന്നിനു പോണം എന്ന ആവശ്യം മുന്നോട്ട് വച്ചപ്പോൾ സാധിപ്പിക്കാമെന്നായി നഴ്സ്.സഹായത്തിനായി ഒരു ട്രയിനിയായ രാജുവിനെ ഏർപ്പാടാക്കിത്തന്നു.
ഐ സി യു വി ലേക്ക് പലരും വരികയും പോകുകയും ചെയ്യുന്നുണ്ട്- എന്നാൽ ഓപ്പറേഷൻ ചെയ്യുന്ന ഡോക്ടർമാരാരും എത്തി നോക്കുന്ന പോലും കാണുന്നില്ല. ഒരു പക്ഷേ മുഖം' കണ്ടാൽ മനക്കരുത്ത് നഷ്ടപ്പെടുമെന്നതിനാലാണാവോ.
വീണ്ടും പഴയത് പോലെ തന്നെ ഒരു മാലാഖ അടുത്ത് തന്നെയുണ്ട്. ഒരു പക്ഷേ മനസിന് വിഷമം ഉണ്ടായാൽ അത് പ്രഷറിനെ ബാധിക്കുമെന്നതിനാലായിരിക്കാം ഒരു ആശ്വാസമെന്നോണം എന്നെത്തന്നെ ചുറ്റിപ്പറ്റി നിൽക്കുന്നത്.സാഹചര്യങ്ങളുമായി ഇണങ്ങാൻ തന്നെ ഞാൻ തീരുമാനിച്ചു.അപ്പോഴാണ് ഒരു ചെറുപ്പക്കാരനെ അങ്ങോട്ട് കൊണ്ട് വന്നത് - രണ്ട് കൈകളും തുന്നിക്കെട്ടിയിരിക്കുന്നു.
"ഹാവൂ ആശ്വാസമായി "ഞാൻ ആത്മഗതം ചെയ്തു.ശല്യങ്ങളായ സിസ്റ്റർമാർ അങ്ങോ.ട്ട് പൊയ്ക്കോളും. വിചാരിച്ചത് പോലെ തന്നെ ആ ചെറുപ്പക്കാരന്റെ അടുത്തേക്ക് നീങ്ങി - പക്ഷെ അതിനധികം ആയുസുണ്ടായിരുന്നില്ല. അവൻ ഒരു അടിപിടിക്കേസിൽ കൈ ക്ക് കുത്തേറ്റ് വന്നതിനാലാവണം അവന്റെ പ്രാഥമിക നടപടി ക്രമങ്ങളൊക്കെപൂർത്തിയാക്കി നഴ്സുമാർ എന്റെയടുത്തേക്ക് തന്നെ തിരിച്ചു.

പിന്നെ എപ്പോഴാണെന്നറിയില്ല ഉറക്കം എന്നെ പിടികൂടിയിരുന്നു.
ഇൻജക്ഷനു വേണ്ടി ഒട്ടിച്ചിരുന്ന ടാപ്പ് വലിച്ചെടുത്തപ്പോഴാണെന്ന് തോന്നുന്നു ഞാൻ ഉണർന്നത്. എനിക്ക് പോവാൻ സമയമായി എന്നെനിക്ക് ബോദ്ധ്യമായി.ഇപ്പോൾ സമയം പതിനൊന്നു മണി കഴിഞ്ഞ് അൻപത് മിനിറ്റ്.നാല് മണിക്കൂർ സമയം താനിവിടെ കിടന്നിരിക്കുന്നു.ശരീരത്ത് ഇട്ടിരുന്ന കടും പച്ച പുതപ്പ് ശരിയാക്കുന്നുണ്ട് മാലാഖ. സ്ട്രക്ചർ നീങ്ങാൻ തുടങ്ങിയിരിക്കുന്നു. വാതിലിനു നേരെയാക്കിസ്ട്രക്ചർ നിർത്തിയിട്ടു.
ഓപ്പറേഷൻ വിധേയമാകാനുള്ള ഒരു സ്ത്രീയുടെ ഏങ്ങിക്കരച്ചിൽ കേൾക്കുന്നുണ്ട്.
" ഉമ്മാ എന്തിനാ ഉമ്മാ ഇങ്ങിനെ കരയുന്നേ... അസുഖം മാറാനല്ലെ ഇങ്ങിനെയൊക്കെ ചെയ്യുന്നെ.. മാലാഖമാർ ആ സ്ത്രീയെ ആശ്വസിപ്പിക്കുന്നത് കേൾക്കാം....
"ന്റെ കുട്ടി...ന്റെ കുട്ടി....

ആ സ്ത്രീ കരച്ചിൽ ഒന്നു കൂടി ഉച്ചത്തിലാക്കി.
''കുട്ടിക്കെന്താ ഉമ്മാ"
മാലാഖമാരുടെേചാദ്യം
മാലാഖമാരുടെേചാദ്യം
"ന്റെ കുട്ടിക്ക് ഞാൻ മാത്രൊളളു - വേറെ ആരും ഇല്യ."
കൂടുതലൊന്നും കേൾക്കാൻ താൽപര്യമുണ്ടായിരുന്നില്ല. താനും ഒരു പരീക്ഷണത്തെ നേരിടാൻ പോവുകയാണ്.
സ്ട്രെക്ചർ മെല്ലെ നീങ്ങിത്തുടങ്ങി.ഓപറേഷൻ തിയേറ്ററിന്റെ ഉള്ളിലേക്ക് സ്ട്രെക്ചർ പ്രവേശിച്ചു.
(ദീർഘിച്ചു പോകുന്നതിനാൽ നിർത്തുന്നു.അടുത്ത ഭാഗം അവസാനിക്കും)
ഹുസൈൻ എം കെ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക