Slider

പ്രണയമേ..

0
ഇനിയെന്റെഹൃദയമാം സ്ഫടികജാലകത്തിലേക്കിന്നു 
പ്രണയമാം തുലാവര്ഷ തുള്ളികൾ പെയ്തിടും.. 
ഇനിയെന്റെ ലോലമാം സങ്കല്പതന്ത്രിയിൽ 
പ്രണയമാം ആഭേരി മീട്ടിത്തുടങ്ങിടും.. 
നിനവിന്റെ നീര്മണിക്കിത്ര സൗന്ദര്യമോ.. 
നീറുമെൻ നെഞ്ചിലേക്കിറ്റുവീഴുമ്പോഴും..
നിനച്ചിരുന്നില്ലഞാൻ ലോലമീവികാര...
മിത്രയുംഹൃദ്യമെന്നു..
ഇനിയെന്നിലുണരുന്ന നറുതാളമൊക്കെയും നിനക്കായ് പകുത്തു നീയറിയുക പ്രണയമേ..
രാവിലെൻ മോഹങ്ങളുണരവേ ഞാനറിയുന്നിതെൻ മേനിയിൽ നിൻ വിരൽസ്പർശം..
മനമൊന്നുലഞ്ഞുവോ...
നിന്നിലലിയാൻ കൊതിച്ചുവോ.. പാതിയുറക്കത്തിലെൻ കിടക്കയിൽ നിന്ന് ഞാൻ നിന്റെ സങ്കല്പസ്പർശത്തിന്നനുഭൂതി പകർന്നോരാ ആവേശമോടെ ഞാൻ കുറിച്ചിടട്ടെ..
പ്രണയിക്കുന്നു ഞാൻ നിന്നെ കവിതേ... നിനക്കെന്നിൽ നിറയാനെൻ അനുവാദമോതിടുന്നു.......


By
Nisa Nair
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo