Slider

കാർത്തിക്ക് എൻ്റെ ഉറ്റ സുഹൃത്ത്

0

ഒറ്റപ്പാലത്തിനടുത്തായിരുന്നു അവൻ്റെ വീട് ... അവൻ കാർത്തിക്ക് എൻ്റെ ഉറ്റ സുഹൃത്ത് ചെന്നൈയിൽ ഞങ്ങൾ ഒന്നിച്ചായിരുന്നു താമസം.
ലീവിനു നാട്ടിൽ വരുമ്പോഴൊക്കെ ഒലവക്കോട് വച്ച് ഞങ്ങൾ പിരിയും ഞാൻ മണ്ണാർക്കാട്ടേക്കും അവൻ ഒറ്റപ്പാലത്തേക്കും യാത്രയാവും...
എപ്പോഴും അവൻ വീട്ടിലേക്കു വിളിക്കും പിന്നീടാവട്ടെ എന്നു പറഞ്ഞ് ഞാൻ ഒഴിഞ്ഞുമാറും...ഇപ്രാവശ്യം അതുപറ്റില്ല അവൻ്റെ അനിയത്തിയുടെ കല്ല്യാണത്തിന് ഒരാഴ്ചയേ ഉള്ളൂ...ഞങ്ങൾ അവൻ്റെ നാട്ടിൽ എത്തി..
ദൂരെ പാടങ്ങൾക്കു നടുവിലായി ഒരു നാലുകെട്ട് കാണാം. എത്ര മനോഹരം. അവൻ്റെ വീട്ടിലെ എല്ലാവരെയും എനിക്കറിയാം
ഫോണിൽ പലപ്പോഴും സംസാരിച്ചിട്ടുണ്ട് എൻ്റെ എല്ലാ കാര്യങ്ങളും അവർക്കും അറിയാം ....
എന്നാലും വീട് അടുക്കുന്തോറും എന്തോപോലെ ആദ്യമായി കാണുകയല്ലേ...
അച്ഛൻ, അമ്മ, രണ്ടനിയത്തിമാർ പിന്നെ അവൻ്റെ എല്ലാമായ മുത്തശ്ശിയും അതാണ് അവൻ്റെ കുടുംബം...ഗെയ്റ്റിൽ ഞങ്ങളെ കണ്ടതും അവൻ്റെ കുഞ്ഞനുജത്തി ഒാടിവന്നു..
''അമ്മേ ഉണ്ണിയേട്ടൻ വന്നൂട്ടോ...''
എന്നൊരു നിലവിളിയും..വന്നയുടൻ എൻ്റെ ബാഗും വാങ്ങി ഒറ്റ ഒാട്ടം...പത്താം ക്ളാസ്സിലാണ് അവൾ പഠിക്കുന്നത് കാർത്തിക...അവളുടെ സ്വന്തം ചേട്ടനെ ഒന്നു നോക്കുകപോലും ചെയ്യാതെ എന്നെ മാത്രം ശ്രദ്ധിച്ചതിൽ അത്ഭുതം തോന്നി..
അതാ അവൻ്റെ അമ്മ വരുന്നു
''ഉണ്ണീ വാ മോനേ..അകത്തേക്കു വാ..''
ഞാൻ ആ കാലു തൊട്ട് വന്ദിച്ചു ..
''എന്താ മോനേ ഈ ചെയ്യണേ ഇതൊന്നും വേണ്ടാട്ടോ...''
അവരെന്നെ പിടിച്ചെഴുന്നേൽപ്പിച്ചു.
അതാ മുത്തശ്ശി ....
മുത്തശ്ശിയുടെ അനുഗ്രഹവും വാങ്ങി അവരെന്നെ ചേർത്തു പിടിച്ചു.
ആരും കാർത്തിക്കിനെ നോക്കുന്നതേ ഇല്ല. എന്തുപറ്റി.
ഞാൻ ചോദ്യഭാവത്തിൽ അവനെ നോക്കി.
അവൻ കണ്ണിറുക്കി കാണിച്ചു. കല്ല്യാണപെണ്ണ് എവിടെ ഞാൻ ചോദിച്ചു...
''ദാ ഇവിടുണ്ടേ ''
അവളെത്തി കീർത്തന...
''എന്താ ഉണ്ണിയേട്ടാ എത്രയായി വിളിക്കുന്നു ഇപ്പഴെങ്കിലും ഒന്നു വന്നൂലോ....''
അവൾ പരിഭവിച്ചു...
''മോളേ അതുപിന്നെ ..
തിരക്കല്ലേ...''
''ഉം എന്തായാലും വന്നൂലോ...''
അവരുടെ സ്നേഹമഴയിൽ ഞാൻ നനഞ്ഞു..
സ്വതവേ ഗൗരവക്കാരനായ അച്ഛൻ പോലും എന്നെ സ്നേഹിക്കാൻ മത്സരിച്ചു..ഒറ്റക്കു കിട്ടിയപ്പോൾ കാർത്തികയോട് ചോദിച്ചു
''നിങ്ങളുടെ ഏട്ടനെ ശ്രദ്ധിക്കാതെ എല്ലാവരും എന്നെ പ്രത്യേകം നോക്കുന്നു എന്താ മോളേ....''
''ഏട്ടൻ പറഞ്ഞിരുന്നു ഉണ്ണിയേട്ടന് ഒരു കുറവും വരുത്തരുതെന്ന് സ്നേഹം കൊണ്ട് പൊതിയണമെന്ന് ഞങ്ങൾ ഏട്ടനെ നോക്കാത്തത് ഏട്ടൻ പറഞ്ഞിട്ടു തന്നെയാ... ചെറുപ്പത്തിലേ അമ്മ നഷ്ടപെട്ട ഉണ്ണിയേട്ടൻ്റെ മനസ്സിലെ വേദന ഞങ്ങൾക്കൊക്കെ അറിയാം ''
''രണ്ടാനമ്മ വന്നപ്പോ വീട്ടീന്നു പുറത്തു പോകേണ്ടി വന്നതും അങ്ങനെ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഇത്തിരി സ്നേഹം കൊതിക്കുന്ന ആ മനസ്സ് ഏട്ടൻ പറഞ്ഞറിയാം...''
ഞാൻ അവൻ്റെ മുറിയിൽ പോയി നോക്കി നല്ല ഉറക്കം.. നീ എന്നെ തോൽപ്പിച്ചു കളഞ്ഞല്ലോടാ.
മുത്തശ്ശിയുടെ കഥകൾ കേട്ടും അനിയത്തിമാരുടെ കുസൃതികൾക്ക് കൂട്ടു നിന്നും അമ്മയുടെ സ്നേഹം ആവോളം നുകർന്നും അച്ഛൻ്റെ മുമ്പിൽ നല്ല കുട്ടിയായും ഒരാഴ്ച. കല്ല്യാണത്തിന് മുന്നിൽ നിന്നു എല്ലാ കാര്യത്തിനും.
ഒടുവിൽ മടങ്ങുകയാണ് വറ്റിയുണങ്ങിയ കണ്ണുകൾ വീണ്ടും സജലങ്ങളായി. കരയുന്ന ഒരുപാടു കണ്ണുകൾ പുറകിലുണ്ട്. തിരിഞ്ഞു നോക്കാൻ ശക്തിയില്ല.
പറയാൻ വാക്കുകളില്ല.
എങ്കിലും നന്ദി കാർത്തിക്ക്....!!
.................................unni..............................
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo