Slider

ജീവിത നൗക

0

ആയുസ്സുകൾ ഇണതേടും ജീവിത കടലിൽ
മനസ്സൊരു തീർത്ഥയാത്ര പോയി
കൂട്ടിനായ് മോഹങ്ങളും മോഹഭംഗങ്ങളും
പിന്നെ പ്രതീക്ഷകളും സ്വപ്നങ്ങളും
എത്തിയല്ലോ അവർ ജീവിത കടവിൽ
ജീവിത നൗകയും കണ്ടുവല്ലോ
മോഹമപ്പോൾ ചൊല്ലി ജീവിതനൗകതൻ
അമരത്തിരുന്നു തുഴഞ്ഞ് കൊള്ളാം
അതു കേട്ട മനസ്സും ഏറ്റുചൊല്ലി
അമരംപിടിയ്ക്കുവാൻ ഞാനുമുണ്ട്
മോഹം മടുക്കുമ്പോൾ ജീവിതനൗകയിൽ
ഞാനും തുഴഞ്ഞീടാമൽപ്പ നേരം
മോഹഭംഗം ചൊല്ലി ഗർവ്വോടെയപ്പോൾ
അണിയത്തിരുന്നു മുറുകേ പിടിച്ചു ഞാൻ
നിങ്ങൾക്ക് മാർഗ്ഗം പറഞ്ഞു കൊള്ളാം
പ്രതീക്ഷതൻ വാക്കുകൾ കേട്ടുകൊണ്ടപ്പോൾ
ജീവിതനൗക തൻ കെട്ടഴിച്ചു സ്വപ്നം
അണിയത്തിരുന്ന് തുഴയെറിഞ്ഞൂ
ആദ്യമവർക്കണ്ട ജീവിതക്കടവിൽ
സരസ്വതി ക്ഷേത്രങ്ങളായിരുന്നു
അവിടെ മുഴങ്ങുന്ന അറിവിന്റെ മന്ത്രങ്ങൾ
കേട്ടുപഠിയ്ക്കാൻ പ്രതീക്ഷകൾ പോയി
പിന്നീടവർക്കണ്ട ജീവിതക്കടവിൽ
വേലയിൽ വിളയുന്ന വിദ്യകളും
വിദ്യകൾ കണ്ട് പഠിയ്ക്കുവാൻ മോഹത്തിൻ
കൂടേയിരുന്നത് മനസ്സു മാത്രം
മനസ്സുമടുത്തപ്പോൾ മോഹവും ചൊല്ലി
യാത്രകൾ നിങ്ങൾ തുടർന്നു കൊൾക
മോഹഭംഗം തന്റെ പ്രിയതയാം മോഹത്തെ
വിട്ടുപിരിയാതെ നിന്നവിടെ
മൂന്നാം കടവിലെ ജീവിത ചുഴികളിൽ
ജീവിതനൗക ഉലഞ്ഞു പോയി
കഷ്ട സുഖങ്ങളും ജീവിതഭാരവും
ജീവിതനൗകയെ തടവിലാക്കി
അണിയത്തിരുന്നു തുഴഞ്ഞയാ സ്വപ്നങ്ങൾ
ജീവിതനൗകയെ കരകയറ്റി
നാലാം കടവിലെ ആയുസ്സിൻ ചുഴിയിൽ
ജീവിതനൗക തകർന്നു പോയി
ദൃഢമായ ധൈര്യത്തിന്നുടമായാം മനസ്സും
സ്വപ്നങ്ങളും ആചുഴിയിലാഴ്ന്നു പോയി
ബെന്നി ടി ജെ
14/12/2016
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo