അമ്മേ എല്ലാരും കാടിറങ്ങി, ഇനി ഇവിടെ നമ്മൾ മാത്രമാണ് ബാക്കി, നമുക്കും പോകാം,
ചുറ്റിലും പടർന്ന് കത്തുന്ന കാട്ടുതീ -
മഴത്തുള്ളികളും സൂര്യരശ്മികളും കടന്നു ചെല്ലാൻ മടിച്ച കാടിന്ന് ഒരില പോലും ബാക്കിയാക്കാതെ അഗ്നിവിഴുങ്ങി കൊണ്ടിരിക്കുന്നു -
ചുറ്റിലും പടർന്ന് കത്തുന്ന കാട്ടുതീ -
മഴത്തുള്ളികളും സൂര്യരശ്മികളും കടന്നു ചെല്ലാൻ മടിച്ച കാടിന്ന് ഒരില പോലും ബാക്കിയാക്കാതെ അഗ്നിവിഴുങ്ങി കൊണ്ടിരിക്കുന്നു -
ആനക്കുട്ടി അമ്മയുടെ വാലിൽ വീണ്ടും പിടിച്ച് വലിച്ചു , വാ അമ്മേ-
പോവാം ......
പോവാം ......
ആന കിടന്ന കിടപ്പിൽ നിന്നും ഒന്നു ചരിഞ്ഞ് കിടന്ന് തന്റെ കുഞ്ഞിനെ ദയനീയമായി ഒരു വട്ടം നോക്കി, അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു,
ചൂട് കൂടി വരുമ്പോൾ ആന കുട്ടി അൽപ്പം മുന്നോട്ടേക്കോടും വീണ്ടും തിരിച്ച് അമ്മയുടെ അടുത്തേക്ക് വരും വീണ്ടും വിളിക്കും,
എണീക്കമ്മേ: ... വാ പോവാം -
പ്രതീക്ഷയോടെ അമ്മയുടെ മുഖത്തേക്ക് നോക്കും,
എണീക്കമ്മേ: ... വാ പോവാം -
പ്രതീക്ഷയോടെ അമ്മയുടെ മുഖത്തേക്ക് നോക്കും,
ഇത് രണ്ട് മൂന്ന് വട്ടം തുടർന്നപ്പോൾ അമ്മ ചോദിച്ചു
ഇവളെ ഇവിടെ തനിച്ചാക്കിയിട്ട് ഞാനെവിടെ പോകാനാ മോനേ.....?
ഒരു കണ്ണും ഒരു കയ്യും നഷ്ടപെട്ട ഇവളെയും കൊണ്ട് ഞാനെവിടെ വരാനാ മോൻ പറയുന്നത്, മോൻ പോയ്ക്കോ .. അമ്മയില്ല,
ആനതന്റെ മകളുടെ അടുത്തേക്ക് അൽപം ചേർന്ന് കിടന്നു,
ഒരു കണ്ണും ഒരു കയ്യും നഷ്ടപെട്ട ഇവളെയും കൊണ്ട് ഞാനെവിടെ വരാനാ മോൻ പറയുന്നത്, മോൻ പോയ്ക്കോ .. അമ്മയില്ല,
ആനതന്റെ മകളുടെ അടുത്തേക്ക് അൽപം ചേർന്ന് കിടന്നു,
അമ്മേ...... അമ്മ പോയ്കോ അമ്മേ, വാവയേയും കൂട്ടി അമ്മ പോയകോ:
ആ മകൾ കെഞ്ചി -
ആ മകൾ കെഞ്ചി -
മാംസം കത്തിയ ഗന്ധം മൂക്കിലേക്ക് പടർന്ന് കയറുമ്പഴും ആന തന്റെ മകളുടെ രക്തമൊഴുകുന്ന ഇടത്തേ കണ്ണ് തഴുകി കൊണ്ടിരുന്നു,
കുഞ്ഞനിയന്റെ വെപ്രാളവും അമ്മയുടെ ദയനീയതയും കണ്ട് ആ മകൾ പറഞ്ഞു അമ്മ എണീക്ക് നമുക്ക് കഴിയാവുന്നത്രയും ദൂരത്ത് മാറി നിൽക്കാം ......
കുഞ്ഞനിയന്റെ വെപ്രാളവും അമ്മയുടെ ദയനീയതയും കണ്ട് ആ മകൾ പറഞ്ഞു അമ്മ എണീക്ക് നമുക്ക് കഴിയാവുന്നത്രയും ദൂരത്ത് മാറി നിൽക്കാം ......
അതല്ല മോളേ.....
നിങ്ങളേയും കൊണ്ട് ഞാൻ എവിടെ പോവും, ഒന്നു മറഞ്ഞു നിൽക്കാൻ പോലും നമുക്ക് കഴിയില്ല,
വാരിക്കുഴിയിൽ വെടിയേറ്റ് വീണ് കൊമ്പറക്കപെട്ട നിന്റെ അഛന്റെ രൂപം ഇന്നും എന്നുള്ളിൽ മായാതെ കിടപ്പുണ്ട്, എല്ലാമറിഞ്ഞിട്ടും ഞാൻ എങ്ങനെ?

അതൊന്നും അമ്മ ഇപ്പോൾ
ആലോചിക്കണ്ട, നമ്മുടെ മുതുമുത്തശ്ശൻമാർ നാടുവാഴികളോടൊപ്പം നാടു വാണ ആ നല്ല കാലത്തെ പറ്റി കുട്ടിക്കാലത്ത് അമ്മ കഥ പറഞ്ഞു തരാറില്ലേ, അവിടേക്കാണെന്ന് വിചാരിച്ചാ മതി, എനിക്ക് വേണ്ടിയോ അമ്മയക് വേണ്ടിയോ അല്ല, നമ്മുടെ വാവ ..... അവൻ കുഞ്ഞല്ലേ?

അതല്ല മോളേ അക്കാലമല്ല ഇപ്പോൾ, ശവം പോലും പച്ചയക് തിന്നാൻ മടിയില്ലാത്തവരാ .....
ഇല്ലമ്മേ ഒന്നും ഉണ്ടാവില്ല,
ആ ആന തന്റെ തുമ്പികൈ കൊണ്ട് മകളെ എഴുന്നേൽപ്പിച്ചു,
ആ കുടുബം പതിയെ യാത്ര തുടങ്ങി, '
കാട്ടുതീ കാറ്റിൽ പടർന്നു പിടിക്കുന്നത് കണ്ട് ആ അമ്മ മകനെ മുന്നിൽ നടത്തി മകളെയും താങ്ങി പിടിച്ച് അൽപദൂരം കൂടി ന്നടന്നു,
അമ്മേ ഇനിഎനിക്ക് വയ്യമ്മേ--- .. അമ്മ മോനുവിനേയും കൊണ്ട് പോയ്ക്കോ?
ആ അമ്മയും കുഞ്ഞും അവളെ ഒന്ന് എഴുന്നേൽപ്പിക്കാൻ ഒരുപാട് പരിശ്രമിച്ചു, ഓരോ വട്ടം എഴുന്നേൽക്കാൻ ശ്രമിക്കുമ്പഴും അവൾ വീണ് കൊണ്ടിരുന്നു,
ഒടുവിൽ എല്ലാ പരിശ്രമവും അവസാനിച്ച് കമളുടെ നിർബന്ധത്തിന് വഴങ്ങുകയല്ലാതെ ആനക്ക് വേറെ വഴിയുണ്ടായിരുന്നില്ല, തന്റെ മകളെ ആ കാട്ട്തീക്ക് നൽകി നെഞ്ച് പറിക്കുന്ന നോവോടെ അവൾ കാടിറങ്ങി,
അവരുടെ പിന്നിൽ ഇരമ്പിയെത്തിയ കാട്ടുതീ നിമിഷങ്ങൾ കൊണ്ട് മകളെയും കരിച്ച് കൊണ്ട് മുന്നേറുന്നത് നോക്കി നിൽക്കാനേ അവൾക്കാകുമി യിരുന്നുള്ളൂ........
അപ്പഴും കാട്ടിന്റെ അതിർത്തിയിൽ കാട്ടുതീ ശ്രഷ്ടിച്ച ഒരു കൂട്ടം കാടിറങ്ങുന്ന ഇരകൾക്കായി വലവിരിക്കുന്ന തിരക്കിലായിരുന്നു ........ - *
''....... ..ഹരി മേലടി ..........."

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക