അന്നൊരു വെള്ളി ആഴ്ച ആയിരുന്നു,😊😟 കമ്പനി പീ ആർ ഓ ലീവ് ആയതിനാൽ പുതുതായി നാട്ടിൽ നിന്നും വരുന്ന ഒരു ഗഡി യെ പൊക്കാൻ മാനേജർ എന്നെ ആയിരുന്നു വിട്ടത്. അവന്റെ ഒരു ഫോട്ടോ യും കൈയിൽ തന്നിരുന്നു👨. കറക്റ്റ് സമയത്തു തന്നെ മ്മടെ ദേശീയ പക്ഷി ലാൻഡ് ചെയ്തു ✈ അര മണിക്കൂറിനു ശേഷം യാത്രക്കാർ ലഗേജുകൾ എടുത്ത് പുറത്തിറങ്ങാൻ തുടങ്ങി🚶, ഞാൻ തന്നു വിട്ട പാസ്പോര്ട്ട് സൈസ് ഫോട്ടോയും കൊണ്ട് വാതുക്കൽ തന്നെ നിന്നു. ഏകദേശം ഒരു മണിക്കൂർ ആയി ആളെ കാണുന്നില്ല ലഗ്ഗേജ് താമസിച്ചത് കൊണ്ടാവും ഓർ വരാത്തതെന്നു ഞാൻ വിചാരിച്ചു അങ്ങനെ രണ്ടു മണിക്കൂർ കയിഞ്ഞു ആ ഫ്ലൈറ്റിൽ വന്നവരൊക്കെ ഏകദേശം വീടെത്തിട്ടും 🏠 മ്മടെ ഗഡി യെ കാണുന്നില്ല.
ആകെ ബേജാറായി 😵 പുള്ളിക്കാരൻ ആദ്യമായിട്ടാണ് പോലും ഗൾഫിൽ വരുന്നത്. അറബി കസ്റ്റംസ് പിടിച്ചു കാണുമൊന്നു ഞാൻ പേടിച്ചു. ഞാൻ എയർപോർട്ട് അരിവാൾ (arrival) ഏരിയ മൊത്തം ചുറ്റി അന്വേഷിച്ചു അപ്പോളുണ്ട് ഒരു ചങ്ങായി പെട്ടിമല് ഇരിക്കുന്നതു ശ്രദ്ധിച്ചത് 📦
ഞാൻ ചോദിച്ചു നിങ്ങളാണോ ജോയ് ?
അപ്പൊ തന്നെ ഓൻ എണിറ്റു കൈ തന്നു. ഞാൻ പാസ്പോര്ട്ട് സൈസ് ഫോട്ടയിലും ഓന്റെ മുഖത്തും മാറി മാറി നോക്കി. ഒന്നും മനസിലാകുന്നില്ല ഫോട്ടോലു നല്ല കട്ടിമീശയും പറ്റെ വെട്ടിയ മുടിയും. പക്ഷെ മ്മടെ ഗഡി ക്ലീൻ ഷേവും നീണ്ട മുടിയും ഞാൻ ഫോട്ടോ കാണിച്ചപ്പോൾ ചങ്ങായി പറഞ്ഞു ഇത് നാല് കൊല്ലം മുമ്പിലത്തെ ഫോട്ടോ ആണെന്ന്. 😳ആള് കൊള്ളാല്ലോ ഞാൻ മനസ്സിൽ വിചാരിച്ചു
അങ്ങനെ ഗഡി യെയും കൂട്ടി നേരെ റൂമിലേക്ക് വണ്ടി എടുത്തു. പോകുന്ന വഴി മൂപ്പർ ഓരോ കാര്യങ്ങൾ ചോയ്ക്കാൻ തൊടങ്ങി. ഇബടെ ഡാൻസ് ബാറുണ്ടോ? മസ്സാജ് ചെയ്യുന്ന സ്ഥലം ഉണ്ടെന്നോക്കെ 😐 അപ്പൊത്തന്നെ ഓനെപ്പറ്റി ഒരു ധാരണ കിട്ടി. ഇവാൻ ജാതി ഗഡി യാണല്ലോ
അങ്ങനെ റൂമിൽ എത്തി. ഉടനെ തന്നെ ഓൻ വെപ്രാളത്തോടെ ലഗേജ് പെട്ടി അഴിക്കാൻ തൊടങ്ങി ഞാൻ വിചാരിച്ചു മുറുക്കോ അച്ചപ്പോ താരനായിരിക്കും എന്ന് 🍭 നോക്കുമ്പോള് അതാ ഒരു ബെഡ്ഷീറ്റ് പൊതിഞ്ഞ എന്തോ സാധനം എടുത്ത് അഴിക്കുന്നു. ഉയ്യന്റെപ്പ ലാപ്ടോപ്പ് 💻 അല്ലെ അത് ഞാൻ ചോദിച്ചു അതെന്തിനാ ലഗേജിൽ ഇട്ടത് ?
അപ്പൊ ചങ്ങായി പറയുവാ നാട്ടിലുള്ള ഫ്രെണ്ട്സ് പറഞ്ഞു പോലും 'എയർപോർട്ടിൽ ഹാൻഡ് ബാഗ്‌സ് ഭയങ്കര ചെക്കിങ് ആയിരിക്കും ലാപ്ടോപ്പിൽ ഉള്ള വീഡിയോസ് മൊത്തം ചെക്കുചെയ്യും' എന്നൊക്കെ, ലാപ്ടോപ്പിൽ ആണെങ്കിൽ സണ്ണി ചേച്ചിയുടെ പടം ഉണ്ട് പോലും അതുകൊണ്ടു സംഗതി ലഗേജിൽ പൂഴ്ത്തി
പകച്ചു പോയ് ഞാൻ.😯
പകച്ചു പോയ് ഞാൻ.😯
അതിനുശേഷം ബെഡ് ഷീറ്റിൽ ചുരുട്ടിയ ലാപ്ടോപ്പ് എടുത്ത് തുറന്നു നോക്കിയപ്പോ മ്മ്‌ടെ ഗഡി യുടെ മുഖം വിഭ്രംജിച്ചു. 😱അതെന്തന്നറിയാൻ ഞാൻ ലാപ്ടോപ്പിലേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച അതിന്റെ ഡിസ്പ്ളേ ഫ്രെമിൽ നിന്നും അടർന്നു തൂങ്ങുന്നു. 😵😭
നമിച്ചു🙏 ഈ ശവി കളുടെ ഓരോ അതിബുദ്ധിയെ 😷

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക