കൃഷിയിടത്തിലേക്ക്
ക്ഷുദ്രജീവികൾ
അതിക്രമിച്ച് കടക്കാതിരിക്കാനാണ്
കണ്ണും മൂക്കും ചെവിയുമില്ലാത്ത
നോക്കുകുത്തികളെ
വയലുകളിൽ
ഇഷ്ടം പോലെ
കുത്തി നിർത്തിയത്.
സ്വയം കണ്ണടച്ച് ഇരുട്ടാക്കിയപ്പോൾ
നോക്കുകുത്തികൾ കണ്ട്
പേടിച്ച് നിലവിളിക്കുന്നു
കർഷകനും കുടുംബവും.
ഇപ്പോൾ നോക്കുകുത്തിക്ക്
ഇരുട്ടിൽ തിളങ്ങുന്ന
കണ്ണുകളുണ്ടത്രെ.
മൂക്കും ചെവികളുമുണ്ടത്രെ.
നോക്കുകുത്തികൾ
വിള കാത്തുരക്ഷിക്കുമെന്ന്
കർഷകനോട് മന്ത്രിച്ചവർ തന്നെ
തന്റെ മക്കളെയും കുടുംബത്തെയും
കണ്ണുരുട്ടി പേടിപ്പിക്കുന്നുവത്രെ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക