ഇതിലെ കഥാപാത്രങ്ങളുടെ പേരും പ്രദേശവും തികച്ചും സാങ്കൽപ്പികമാണെങ്കിലും ഇതൊരു യഥാർത്ഥ സംഭവമാണ്.
എനിക്ക് റവന്യൂ വകുപ്പിൽ ജോലി കിട്ടിയ സമയം. വീട്ടിൽ നിന്നും ഒരു പാട് ദൂരെയാണ് ജോലി സ്ഥലം എന്നതിനാൽ ഞാൻ ഒരു ലേഡീസ് ഹോസ്റ്റലിൽ താമസമാക്കി. കന്യാസ്ത്രീകൾ നടത്തുന്ന ഒരു ഹോസ്റ്റൽ. കുറച്ച് വിദ്യാർത്ഥിനികളും കുറേ ജോലിക്കാരും സിസ്റ്റർമാരുമാണ് ഹോസ്റ്റലിലെ അന്തേവാസികൾ. ഏകദേശം അറുപത് പേർ ആ ഇരുനിലക്കെട്ടിടത്തിൽ തിങ്ങി ഞെരുങ്ങി താമസിക്കുന്നു.
വിദ്യാർത്ഥിനികൾക്കും ജോലിക്കാർക്കും വെവ്വേറെ നിയമമാണ്. അതിൽ ഒന്ന് സ്റ്റുഡന്റ്സ് മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല എന്നുള്ളതാണ്. അത്യാവശ്യമെങ്കിൽ വീട്ടിലേക്ക് ഹോസ്റ്റലിലെ ലാന്റ് ഫോണിൽ നിന്നും വിളിക്കാം. അത്യാവശ്യമെങ്കിൽ മാത്രം. ഇടയ്ക്ക് സിസ്റ്റേഴ്സ് വന്നു കുട്ടികളുടെ ബാഗും റൂമും പരിശോധിക്കും. ഒരിക്കൽ ഈ പരിശോധനയിൽ ഒരു കുട്ടി പിടിക്കപ്പെട്ടു.ആ കുട്ടിയുടെ വിശദീകരണമൊന്നും കേൾക്കാതെ തന്നെ
അവളെ ഹോസ്റ്റലിൽ നിന്നും പുറത്താക്കി.രണ്ടാമത്,വിദ്യാർത്ഥികളെ വീട്ടിലേക്കു കൊണ്ടുപോവാനും തിരികെ ഹോസ്റ്റലിൽ ചെന്നാക്കാനും മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ വരണം. ഇവരല്ലാതെ മറ്റു റിലേറ്റീവ്സിന്റെ കൂടെയൊന്നും അയക്കില്ല.

ജോലിക്കാർക്കുള്ള നിയന്ത്രണങ്ങളിൽ കുറച്ച് ഭേദഗതികളുണ്ട്. മൊബൈൽ ഫോണിൽ സംസാരിക്കാവുന്നത് രാത്രി 9 മണി വരെ മാത്രം. ഒമ്പതരയാവുമ്പോൾ റൂമിലെ ലൈറ്റുകളെല്ലാം അണയ്ക്കണം. അതെല്ലാവർക്കും ബാധകം. ഒമ്പത് മണിക്കു ശേഷം ഫോൺ സംസാരമെങ്ങാനും പുറത്തു കേട്ടാൽ കയ്യോടെ പിടികൂടി ഫോൺ എടുത്തു കൊണ്ടു പോവും. റൂമിനുള്ളിൽ നിന്നും പരസ്പരമുള്ള സംസാരം കേട്ടാലും വാർഡൻ വാതിലിനു പുറത്ത് കൊട്ടിക്കൊണ്ടിരിക്കും. എന്തെങ്കിലും ജോലി ചെയ്യാനോ പഠിക്കാനോ ഉണ്ടെങ്കിൽ സ്റ്റഡി റൂമിൽ ചെന്നു ചെയ്യാം. പ്രാർത്ഥനാ സമയത്ത് ക്രിസ്ത്യാനികളെല്ലാവരും പ്രാർത്ഥനാ ഹാളിൽ ചെല്ലണം. മറ്റുള്ളവർക്കും പോവാം. വൈകുന്നേരം 6 മണിക്കു മുമ്പ് എല്ലാവരും ഹോസ്റ്റലിൽ എത്തിയിരിക്കണം.ഭക്ഷണം വായിൽ വയ്ക്കാൻ കൊള്ളാം എന്നു മാത്രം. മറ്റുള്ള ഹോസ്റ്റലുകളെ വച്ചു നോക്കുമ്പോൾ ഭേദം എന്നു പറയാം.
എല്ലാ മുറികളിലും ആറു പേരോ അതിൽ കൂടുതലോ ഉണ്ട്. എന്റെ റൂമിലുമുണ്ട് ആറു പേർ. തീർത്തും പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള ആ കൊച്ചുമുറിയിൽ വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും വന്ന ,വ്യത്യസ്ത സവിശേഷതകളുളള ,വ്യത്യസ്ത ജോലികൾ ചെയ്യുന്ന ആറു പേർ. അതിൽ സരസമായി മാത്രം സംസാരിക്കുന്ന ഡെയ്സിച്ചേച്ചിയുണ്ട്. സൗന്ദര്യ സംരക്ഷ ണത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്ന രേഷ്മയുണ്ട്. എപ്പോഴും പുസ്തകവുമായി മാത്രം കാണുന്ന ലിസിയുണ്ട്. അധികം സംസാരിക്കാത്ത പ്രകൃതമായ നീനച്ചേച്ചിയുണ്ട്. ബോൾഡായിട്ടുള്ള അന്നച്ചേച്ചി.പിന്നെ ഈ ഞാനും.....
ജോലി കഴിഞ്ഞ് ഹോസ്റ്റലിലെത്തിയാൽ ചിരിയും കളിയുമായി ഞങ്ങളുടെ ലോകം. കൊതിയും നുണയും പറഞ്ഞ് സമയം കളയും. അതിൽ നീനച്ചേച്ചി പ്രത്യേകം എന്റെ ശ്രദ്ധയാകർഷിച്ചു.മറ്റുള്ളവരുടെ സംസാരങ്ങളിലോ ചിരിയിലോ ചേച്ചി പങ്കുചേരാറില്ല. എപ്പോഴും മൗനം. വളരെ പിശുക്കിയുള്ള ചിരി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഡെയ്സിച്ചേച്ചി എന്നോടു പറഞ്ഞു.
" കുട്ടീ, നീന അധികം സംസാരിക്കുന്നില്ലെ
ന്നു വച്ച് ഒന്നും വിചാരിക്കണ്ട .അവളുടെ ജീവിതത്തിൽ ട്രാജഡികൾ മാത്രമേ സംഭവിച്ചിട്ടുള്ളൂ. അതു കൊണ്ടാണ് അവൾ ഒന്നും മിണ്ടാത്തത്."
ന്നു വച്ച് ഒന്നും വിചാരിക്കണ്ട .അവളുടെ ജീവിതത്തിൽ ട്രാജഡികൾ മാത്രമേ സംഭവിച്ചിട്ടുള്ളൂ. അതു കൊണ്ടാണ് അവൾ ഒന്നും മിണ്ടാത്തത്."
" എന്തേ? എന്തുപറ്റി?"
" അവൾ ഒരനാഥയാണ്. അവൾക്കാരും തന്നെ ഇല്ല.2004 ലെ സുനാമിയിൽപെട്ട് അവളുടെ ബന്ധുക്കളെല്ലാം മരിച്ചു. "
അതിനു ശേഷം നീനച്ചേച്ചിയോടുള്ള ഞങ്ങളുടെ പെരുമാറ്റത്തിൽ കരുതലും സഹതാപവും സ്നേഹവും കൂടിക്കൂടി വന്നു. നീനച്ചേച്ചിയും ഞങ്ങളോടു കൂടുതൽ ഇണങ്ങി. അങ്ങനെ ഒരു ദിവസം ചേച്ചി ഞങ്ങളോട് അവരുടെ ജീവിത കഥ പറഞ്ഞു.
ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിലാണ് അവർ ജനിച്ചത്. അച്ഛനുമമ്മയും ചേച്ചിയും രണ്ടനുജത്തിമാരും ഒരനിയനുമടങ്ങുന്ന കുടുംബം.ഡി.ഫാമിനു പഠിച്ചു കൊണ്ടിരുന്നപ്പോൾ ഒരു ഹിന്ദു യുവാവുമായി പ്രണയത്തിലായി.അച്ഛനുമമ്മയ്ക്കും ഒറ്റ മകൻ.വിവാഹത്തിനു ഇരുവീട്ടുകാരും സമ്മതിക്കില്ല എന്ന സാഹചര്യം വന്നപ്പോൾ
രണ്ടു പേരും കാത്തിരുന്നു. ചേച്ചിയുടെയും അനിയത്തിമാരുടെയും കല്യാണം കഴിഞ്ഞിട്ടും നീനച്ചേച്ചി ഒരു വിവാഹത്തിന് തയ്യാറാവാത്തതിനാൽ മനസില്ലാമനസ്സോടെ വിവാഹം നടത്തി കൊടുക്കാൻ വീട്ടുകാർ തയ്യാറായി. അനിയനും ഭർത്താവിന്റെ വീട്ടുകാരും അതിനെ എതിർത്തെങ്കിലും വിവാഹം നടന്നു. ഒരു മകൾ കൂടി പിറന്നപ്പോൾ ഭർത്താവിന്റെ വീട്ടിൽ കയറ്റാൻ തുടങ്ങി.

അങ്ങനെ കുടുംബത്തിലെല്ലാവരും കൂടെ നീനച്ചേച്ചിയുടെ വീട്ടിൽ നിന്നും വേളാങ്കണ്ണിയിൽ പോയ ദിവസം. അന്നാണ് ലോകത്തെ മുഴുവൻ ഞെട്ടിച്ചു കൊണ്ട് സുനാമി ദുരന്തം വിതച്ചത്. അതിൽ നീനച്ചേച്ചിക്ക് മാതാപിതാക്കൾ,ഭർത്താവ്, മൂന്നു വയസു മാത്രം പ്രായമുള്ള മകൾ, ചേച്ചി, ഒരനിയത്തി, അവരുടെ ഭർത്താവ് എന്നിവരെ ഒറ്റയടിക്ക് നഷ്ടപ്പെട്ടു. ആയുസ്സിന്റെ ബലം കൊണ്ടു മാത്രം
നീനച്ചേച്ചി രക്ഷപ്പെട്ടു. രക്ഷാപ്രവർത്തകർക്ക് നീന ചേച്ചിയെ കണ്ടു കിട്ടുമ്പോൾ ചേച്ചി തെങ്ങിന്റെ ഓലയിൽ ഇരു കൈകളും കൊണ്ട് മുറുകെ പിടിച്ചു കിടക്കുകയായിരുന്നു. വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയതിനാൽ കൈകാലുകളും മുഖത്തിന്റെ ഒരു ഭാഗവും കെട്ടിടങ്ങളിലിടിച്ച് തകർന്ന നിലയിലായിരുന്നു.ശരീരമാസകലം മുറിവുകളും. എത്രയോ ദിവസങ്ങൾക്കു ശേഷമാണ് ബോധം വീണത്. പിന്നെയുമെത്രയോ കഴിഞ്ഞാണ് നോർമൽ അവസ്ഥയിലെത്തിയത്. മാസങ്ങൾ കഴിഞ്ഞു ശരീരം പൂർവസ്ഥിതിയിലെത്താൻ.
"കടലിൽ നിന്നും കാൽ കഴുകി തിരിയുമ്പോൾ എന്റെ ഭർത്താവും മോളും നടന്നു പോകുന്നതു കണ്ടു. അവരുടെ കാലടികൾ മാത്രം ഞാൻ കണ്ടു. ബോധം പോവുന്നതിനു മുമ്പുള്ള എന്റെ അവസാന ക്കാഴ്ച അതാണ്."
ഇത്രയും പറഞ്ഞപ്പോഴേക്കും നീനച്ചേച്ചിയുടെ ശരീരം മുഴുവൻ വിറച്ചുകൊണ്ടിരുന്നു. ബെഡിൽ കിടന്ന് തലയിട്ടുരുട്ടുന്നുണ്ടായിരുന്നു. ഞങ്ങൾ അഞ്ചു പേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.
അന്നു മുതൽ നീനച്ചേച്ചി ഞങ്ങളുടെ സ്വന്തം സഹോദരിയായി.

ഭർത്താവിന്റെ ബോഡി മാത്രമാണ് കിട്ടിയത്. കാലമിത്രയേറെ കഴിഞ്ഞിട്ടും മറ്റുള്ളവർ മരിച്ചു പോയി എന്ന് നീനച്ചേച്ചിയുടെ അബോധമനസ് സമ്മതിക്കുന്നില്ല. പ്രത്യേകിച്ചും മകൾ നന്ദിത. പത്രങ്ങളിലോ മറ്റോ ഏതെങ്കിലും അഭയാർത്ഥികുട്ടിയെ കളഞ്ഞുകിട്ടിയ തായോ മറ്റോ അറിയിപ്പുണ്ടായാൽ ഉടൻ ചേച്ചി പ്രതീക്ഷയോടെ അവിടെയെത്തും. ഇപ്പോഴും അതു തുടരുന്നു.
"ഒറ്റ മകനെ കൊലയ്ക്കു കൊടുത്തവൾ " എന്നു പറഞ്ഞു കൊണ്ട് ഭർത്താവിന്റെ മാതാപിതാക്കൾ നീനച്ചേച്ചിയെ വീട്ടിൽ നിന്നിറക്കി വിട്ടു. അനിയൻ നീനച്ചേച്ചിയെ തിരിഞ്ഞു നോക്കിയതുപോലുമില്ല. അവശേഷിക്കുന്ന ഒരേയൊരു അനിയത്തിയിൽ മാത്രം പ്രതീക്ഷയർപ്പിച്ചു കൊണ്ട് അവർ ചാലക്കുടിയിൽ നിന്നും കിലോമീറ്ററുകൾ ദൂരമുള്ള ഈ നാട്ടിൽ വന്നു. ദുരന്തത്തിൽ പെട്ടവരുടെ ആശ്രിതർക്ക് ലഭിച്ച നഷ്ട പരിഹാര തുക കൊണ്ട് ആ പ്രദേശത്ത് ചെറിയൊരു മെഡിക്കൽ ഷോപ്പ് തുടങ്ങി.
അനിയത്തിയുടെ വീട്ടിലെ താമസം അവർക്കൊരു ബാധ്യതയാണെന്ന് അനിയത്തി പറയാതെ പറയുകയും മദ്യപനായ അവരുടെ ഭർത്താവിന്റെ പെരുമാറ്റം അസഹനീയവുമായപ്പോൾ അവിടം വിട്ടിറങ്ങി ഈ ഹോസ്റ്റലിൽ ചേർന്നു.മെഡിക്കൽ ഷോപ്പിനൊപ്പം മൊബൈൽ കടകൂടി തുടങ്ങി. സഹായിയായി കടയിൽ ഒരാളെ നിയമിച്ചു.

നീനച്ചേച്ചി ഹിന്ദു സംസ്കാരമാണ് കല്യാണം കഴിഞ്ഞപ്പോൾ മുതൽ കൂടുതലായും പിൻ തുടർന്നു വന്നിരുന്നത്. അതു കൊണ്ട് ഹോസ്റ്റലിൽ പ്രാർത്ഥനാ സമയത്ത് പ്രാർത്ഥനാ ഹാളിൽ ചെന്നിരിക്കുകയോ പള്ളിയിൽ പോവുകയോ കുറവായിരുന്നു. അതിനാൽ സിസ്റ്റർമാർക്ക് നീനച്ചേച്ചി കണ്ണിലെ കരടായി. മിക്ക ദിവസങ്ങളിലും ഷോപ്പടക്കാൻ വൈകുന്നതു കൊണ്ട് 6 മണിക്കു മുമ്പ് ഹോസ്റ്റലിലെത്താൻ കഴിയാതായി.ഇതു പതിവായപ്പോൾ ഹോസ്റ്റൽ വാർഡൻ നീനച്ചേച്ചിയോടു ഹോസ്റ്റലിൽ നിന്നും മാറിത്താമസിക്കാൻ പറഞ്ഞു. പരുഷമായ പെരുമാറ്റം വാർഡനിൽ നിന്നും വന്നപ്പോൾ നീനച്ചേച്ചി ജോലി ചെയ്യുന്ന സ്ഥലത്തു തന്നെ ഒരു വീട്ടിൽ പേയിംഗ് ഗസ്റ്റായി താമസം തുടങ്ങി. ഇക്കാര്യത്തിൽ ഞങ്ങൾ നിസ്സഹായരായിരുന്നു.
30 വയസ് മാത്രം പ്രായമുള്ള സുന്ദരിയും അനാഥയുമായ ഒരു സ്ത്രീക്ക് ജീവിതം ജീവിച്ചു തീർക്കാൻ വളരെയേറെ കടമ്പക ളുണ്ട്. പ്രലോഭനങ്ങളിലും ഭീഷണികളിലും അപവാദങ്ങളിലും മനസു മടുത്തപ്പോൾ വീണ്ടും ഒരു വിവാഹത്തിന് അവർ തയ്യാറായി.കൂട്ടുകാരുടെ ശ്രമഫലമായി ഒരു വിവാഹം നടക്കുകയും ഇപ്പോൾ അവർ സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുകയും ചെയ്യുന്നു. അവരുടെ ഇത്രയും കാലത്തെ കണ്ണീരിന് അവസാനമായി നല്ലൊരു ജീവിത പങ്കാളിയെയും ദൈവം അവർക്ക് നൽകി.
ഒരു വർഷം മുമ്പ് നീനച്ചേച്ചിയെ കാണുമ്പോൾ അവർ നാലോ അഞ്ചോ സ്ഥാപനങ്ങൾ നടത്തുന്ന ലീഡിംഗ് ബിസ്സിനസ് വുമൺ ആണ്. എല്ലാറ്റിനും സഹകരണവുമായി അവരുടെ ഭർത്താവും കൂടെ ഒരു കുഞ്ഞു പൂമ്പാറ്റയും.
നീനച്ചേച്ചി ഒരു പ്രതിബിംബമാണ്. ആത്മവിശ്വാസവും മനോബലവും കൊണ്ടു മാത്രം ജീവിതം തിരിച്ചുപിടിച്ച ചുരുക്കം ചിലരിൽ ഒരാൾ. ചെറിയ നഷ്ടങ്ങളിൽ മനം മടുത്ത് ആത്മഹത്യ ചെയ്യാൻ തുനിഞ്ഞിറങ്ങുന്നവരുടെ മുന്നിൽ, നിസ്സഹായതയിൽ പതറിപ്പോകുന്ന ദുർബലരുടെ മുന്നിൽ, സ്ത്രീയെ വെറുമൊരു ചെണ്ടയാക്കി മാറ്റാൻ ശ്രമിക്കുന്നവരുടെ മുന്നിൽ, അബലയെന്നവളെ പേരു വിളിക്കാൻ ധൃതികൂട്ടുന്നവരുടെ മുന്നിൽ വിശദീകരിക്കാനുളള ഒരു മറുപടിയാണ് അവർ.
അവരുടെ ജീവിതത്തിൽ സർവവിധ നന്മകളും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു........... രജിത കൃഷ്ണൻ

good story.
ReplyDelete