വിസ്രമലയടിച്ചുയരുന്നു
വിഹതയായവളെന്നറിയുന്നു.
കത്തിപടരുന്നൊരാമന
താരിലൊരായിരംചോദ്യങ്ങളു
യർന്നിടുന്നു.
ഭോജിക്കപ്പെട്ടവളെന്നറിഞ്ഞിടുന്നവേളയിൽ
വാരിയെല്ലുകൾനുറുങ്ങുന്നു
കരൾത്തടം പിടയുന്നു
വാക്കുകളൊത്തിരിതൊണ്ടയിൽകുരുങ്ങുന്നു
വിറകൊണ്ടിടുന്നചുണ്ടുകൾ
വിതുമ്പിടുന്നുവറിയാതെ.
വ്യംശകയായവൾകിടന്നിടുന്നു
അശ്രുപൊഴിക്കുംകണ്ണുകളുമായ് ഞാനുടുമുണ്ടിനാൽ പുതപ്പിച്ചുപുണർന്നിടുന്നു.
ക്യാമറക്കണ്ണുകൾചിത്രമൊപ്പി
യെടുത്തുകടന്നുപോയിടുന്നു.
പോലീസുകാരുണ്ട് മാധ്യമക്കാരുണ്ട്
അവരെൻഹൃദയത്തിൽ പ്രദലങ്ങളൊത്തിരിതൊടുത്തിടുന്നു.
പൊടിഞ്ഞിടുന്നു ചോരയെൻകണ്ണുനീർക്കണങ്ങളായ്.
മാറിലൂടെ വിയർപ്പുത്തുള്ളി
കളടർന്നുവീഴ്ന്നിടുന്നു.
സഞ്ജീവനമിന്നവസാനിച്ചു
വെന്നവ്യസനത്താൽ ഞാൻതളർന്നുപോയിടുന്നു.
വന്നുകാണുന്നവരൊക്കെയും
സന്ത്രാസത്താലകന്നിടുന്നു.
അരിപ്പമേറിക്കഴിഞ്ഞൊരീ
ജീവിതയാത്രയിൽ ജീവനായിരുന്നെൻ പെങ്ങളെന്നറിയാതെ
യെന്നിലേക്കുവിരൽചൂണ്ടിടുന്നു.
ആരാണീ പാതകംചെയ്തതെന്നറിയില്ല
യരുതെന്നുപലവട്ടമലമുറയിട്ടിട്ടുണ്ടാകു
മവളെങ്കിലുമാർത്തിയോടെ ഭുജിച്ചില്ലേയവരെന്റെപെങ്ങളെ.
നീറിപുകയുന്നൊരീ മനസ്സിന്നുള്ളറകളിൽ നിനക്കായ്നെയ്തെടുത്ത സ്വപ്നങ്ങൾ നിലംപതിച്ചുകിടപ്പൂ..
കൂടാറൊന്നുമേയില്ലാതെ ഗംഗാലാഭംവരിച്ചതെൻമനസ്സിനെ സന്ദേഹത്തിലാഴ്ത്തിടുന്നു.
സോദരിനിന്നുടെവേർപാടുകാരണം സ്വസ്തമായൊന്നുറങ്ങുവാനാകാതെ സംശിതവാക്കുകളാൽനീറിപുക
ഞ്ഞീടുകയാണിന്നുഞാൻ.

രശ്മി . എസ്.എസ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക