...................
ഇന്ന് ഞാനില്ല നീയില്ല നമ്മളില്ല
അവർമാത്രമാണിന്നു സത്യം
കറുത്തകോട്ടിനുള്ളിൽ
നീതി വിൽക്കുന്നവർ
അവർ മാത്രമാണിന്നു സത്യം
ചുഴറ്റിയെറിയും
ചോദ്യങ്ങളോരോന്നും
തലയ്ക്കുചുറ്റും
തീവളയങ്ങൾ തീർത്തീടുന്നു.
നോറ്റ നോമ്പും കണ്ട കിനാക്കളും
വെറുതെയെൻ പൊന്മകളെ.
കണ്ടതൊക്കെയും
കണ്ണറയ്ക്കുന്നവ
കേട്ടതൊക്കെയും
കാതറയ്ക്കുന്നവ.
ഒരുകഷ്ണം തുണിയാൽ
ഉടലാകെ മറച്ചു നീ
കിടന്നൊരാവഴിവക്കിൽ
ചോണനുറുമ്പുകൾ
വിരുന്നെത്തിയ നേരം
കണ്ട കണ്ണുകൾ ഇന്നുമിരുളിൽ
നിന്നെത്തപ്പി കട്ടിലിന്നു ഭാരമായ്...
ചോദ്യങ്ങളോരോന്നും
തലയ്ക്കുചുറ്റും
തീവളയങ്ങൾ തീർത്തീടുന്നു.
നോറ്റ നോമ്പും കണ്ട കിനാക്കളും
വെറുതെയെൻ പൊന്മകളെ.
കണ്ടതൊക്കെയും
കണ്ണറയ്ക്കുന്നവ
കേട്ടതൊക്കെയും
കാതറയ്ക്കുന്നവ.
ഒരുകഷ്ണം തുണിയാൽ
ഉടലാകെ മറച്ചു നീ
കിടന്നൊരാവഴിവക്കിൽ
ചോണനുറുമ്പുകൾ
വിരുന്നെത്തിയ നേരം
കണ്ട കണ്ണുകൾ ഇന്നുമിരുളിൽ
നിന്നെത്തപ്പി കട്ടിലിന്നു ഭാരമായ്...
( ഇന്നുഞാനില്ല നീയില്ല )
ചെയ്തികളൊക്കയും
ഓർത്തീടുമ്പോൾ
തലച്ചോറെന്ന ഭ്രമണപദത്തിൽ
ചിന്തകളൊക്കയും കറങ്ങിടുന്നു..
ലക്‌ഷ്യം കാണാതെ ഭ്രാന്തമായ്
എന്റെ കഠാരമുന
പച്ചമാംസത്തിൽ
തുളകൾ തീർത്തീടുമ്പോൾ....
അലറിഞാൻ ഭ്രാന്തനെപ്പോൽ.
കഴുത്തിലമർത്തിയ
വലതുകൈവിരലുകളിൽ
മരണത്തിന്റെ നേർത്ത തണുപ്പ്.
പൊഴിച്ചുഞാൻ
രണ്ടിറ്റു കണ്ണുനീർ തുള്ളികൾ
അവന്റെ നെഞ്ചിലായ്...
നീ തിന്ന നോവിന്നു പ്രതികാരമായ്.
മകളെ നിനക്കായ്
( ഇന്ന് ഞാനില്ല )...
ഓർത്തീടുമ്പോൾ
തലച്ചോറെന്ന ഭ്രമണപദത്തിൽ
ചിന്തകളൊക്കയും കറങ്ങിടുന്നു..
ലക്‌ഷ്യം കാണാതെ ഭ്രാന്തമായ്
എന്റെ കഠാരമുന
പച്ചമാംസത്തിൽ
തുളകൾ തീർത്തീടുമ്പോൾ....
അലറിഞാൻ ഭ്രാന്തനെപ്പോൽ.
കഴുത്തിലമർത്തിയ
വലതുകൈവിരലുകളിൽ
മരണത്തിന്റെ നേർത്ത തണുപ്പ്.
പൊഴിച്ചുഞാൻ
രണ്ടിറ്റു കണ്ണുനീർ തുള്ളികൾ
അവന്റെ നെഞ്ചിലായ്...
നീ തിന്ന നോവിന്നു പ്രതികാരമായ്.
മകളെ നിനക്കായ്
( ഇന്ന് ഞാനില്ല )...
തെളിവുതിന്ന നായ്ക്കൾക്ക്
ഞാനിന്ന്...
ഞാനെന്ന ജീവനുള്ള തെളിവ്
എച്ചിലായ് നൽകും...
ജീർണ്ണിച്ച വ്യവസ്ഥതൻ
മതിൽകെട്ടിനകമേ
അന്ധയായ നീതിയവൾ
ഗതികിട്ടാത്താത്മാവിനെപ്പോൽ
അലറിപ്പിടഞ്ഞുഴറീടുന്നു...
നോറ്റ നോമ്പും കണ്ട കിനാക്കളും
വെറുതെയെൻ പൊന്മകളെ......
ഞാനിന്ന്...
ഞാനെന്ന ജീവനുള്ള തെളിവ്
എച്ചിലായ് നൽകും...
ജീർണ്ണിച്ച വ്യവസ്ഥതൻ
മതിൽകെട്ടിനകമേ
അന്ധയായ നീതിയവൾ
ഗതികിട്ടാത്താത്മാവിനെപ്പോൽ
അലറിപ്പിടഞ്ഞുഴറീടുന്നു...
നോറ്റ നോമ്പും കണ്ട കിനാക്കളും
വെറുതെയെൻ പൊന്മകളെ......
By
സനു. മാവടി....

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക