Slider

കൈപ്പിഴകൾ

0

,,,,,,,,,,,,,,,,,,,,,,,,,,,,,,,
പിഴവറ്റ കൈകളീ ഭൂവിലില്ല
പഴിചാർത്താൻ കിട്ടിയാൽ ദയവുമില്ല.
പശിവെന്ത വയറിലെ തീ കെടുത്താൻ
പഴമൊന്നു കവർന്നത് കൈപ്പിഴയോ..
പ്രണയത്തിനിവിടെ കൺകളില്ല
പ്രണയമില്ലാത്തവർ മണ്ണിലില്ല.
പ്രണയിച്ച പെണ്ണിൻ കരംപിടിച്ചാൽ
പ്രജകൾക്കതും ഭൂവിൽ കൈപ്പിഴയോ.
പ്രതികാരമിവിടെ പഥ്യമല്ലെങ്കിലും...
പ്രതികരിക്കുന്നതൊരു തെറ്റുമല്ല.
പ്രതിദിനമേറുന്ന പീഢനത്തിൻ
പ്രതികളെത്തല്ലിയാൽ കൈപ്പിഴയോ.
പാതകൾ നീറിപ്പുകഞ്ഞു നിന്നു
പാന്ഥന്മാരതിലായ് അലഞ്ഞു തീർന്നു.
പാതിചത്തുള്ളൊരീ ജീവിതം ഭൂവിലൊരു
പരിഹാരമില്ലാത്ത കൈപ്പിഴയോ.?
പലതുണ്ട് പറയാൻ പാരിലിനിയും
പകലന്തിയായാലും തീർന്നിടാതെ...
പല ജൻമമീഭൂവിൽ തന്നിടല്ലേ...
പരബ്രഹ്മമേ കൈപ്പിഴ പറ്റീടല്ലേ.!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo