Slider

#സ്നേഹം_ജ്വലിക്കട്ടെ...

0

വിഷമേറ്റു നീലിച്ച വിശ്വാസമേടതൻ
വിധിയോർത്തു വിങ്ങുവാൻ നേരമായി....
വിഷക്കാറ്റു ചുറ്റിലും അലയടിച്ചുയരുന്നു 
വിശ്വസമെല്ലാം ജടിലമായി...
ജാതനായെന്നൊരു കാരണം
കൊണ്ട് നാം പാശത്തിനാൽ ബന്ധനസ്ഥരായി....
ഇല്ലിനി മർത്യന്നു രക്ഷയീ ഭൂവിതിൽ.
മാത്സര്യമനസ്കരായ് മാറി നമ്മൾ
തലച്ചോറ് ഭക്ഷിച്ചു ചീർത്തവിശ്വാസങ്ങൾ
മജ്ജയ്ക് വിളികൂട്ടി ആർത്തിടുന്നു...
ജനിമൃതിക്കിടയിലെ തുച്ഛമാം യാമങ്ങൾ
തമ്മിൽ കലഹിച്ചു തീർക്കുവാനോ
ആസന്നമാമൊരു ദുരന്തമോർത്താവാം
പ്രകൃതിക്കു പോലും മനം മാറ്റമായ്
ഇനിവരും കുരുന്നുകൾ സ്നേഹാമൃതത്തിനാൽ
സ്വർഗ്ഗം തീർക്കുന്ന കാഴ്ച്ചകാണാൻ
ഇന്നേ തീർക്കണം നേരിന്റെ നൽവഴി
ചൂട്ട് തെളിച്ചിടാം സ്നേഹനാളത്തിനാൽ.....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo