റാന്തൽ തിരി താഴ്ത്തി
കാഴ്ച്ച മങ്ങിയതോ..
ലോകമാനം ഇരുട്ടിലായതോ...
കാഴ്ച്ച മങ്ങിയതോ..
ലോകമാനം ഇരുട്ടിലായതോ...
ദൂരെ നിന്നാരോ ഷഹനായ് വായിക്കുന്നുണ്ട്
ആ സംഗീതം മുഴുവനും വിരഹത്താൽ അലയടിക്കുന്നു..
ആ സംഗീതം മുഴുവനും വിരഹത്താൽ അലയടിക്കുന്നു..
ഇരുട്ടിൽ ഞാൻ വഴി തപ്പി
നിലാവിനു പോലുമിന്ന് മടി..
എനിക്കു തെറ്റില്ല ഞാനുറച്ചു
അകലെ.. ആ അലയൊലികളും തേടി....
നിലാവിനു പോലുമിന്ന് മടി..
എനിക്കു തെറ്റില്ല ഞാനുറച്ചു
അകലെ.. ആ അലയൊലികളും തേടി....
എനിയുമെത്ര ദൂരം.....
എല്ലാം അവ്യക്തം
കാഴ്ച്ച മങ്ങിയതോ ലോകമാനം ഇരുട്ടിലായതോ..
കാഴ്ച്ച മങ്ങിയതോ ലോകമാനം ഇരുട്ടിലായതോ..
സംഗീതം നിലച്ചിരിക്കുന്നു
വഴി തെറ്റാൻ തരമില്ല
കണ്ണിനേക്കാൾ കാഴ്ച്ച കാതിനുണ്ട്
പക്ഷെ.....
സംഗീതം നിലച്ചിരിക്കുന്നു
കണ്ണിനേക്കാൾ കാഴ്ച്ച കാതിനുണ്ട്
പക്ഷെ.....
സംഗീതം നിലച്ചിരിക്കുന്നു
പ്രണയം ജീവിതമാക്കിയ എനിക്കു തരിപ്പണമാകാനീ ഹ്രദയം മാത്രം
അന്ധതയിലൂടെ ലക്ഷ്യമില്ലാതെ.....
അലച്ചിൽ മടുപ്പിനെ കൂടെ കൂട്ടി..
ഇരുട്ടിൽ പൊലിയും പ്രണയമാകാനാത്മാവ് കൂട്ടാക്കിയില്ല
ഘാതങ്ങൾ താണ്ടി ഞാനെത്തിയിരിക്കുന്നു...
മാളിക..
ചുമരിൽ നിറയെ പ്രണയ ചിത്രങ്ങൾ
ഉടഞ്ഞ വീഞ്ഞു പാത്രങ്ങൾ
തബലയിലൊലിച്ച രക്തം
പ്രണയം ചാലിച്ചു മരിച്ചാത്മാക്കളെയും...
ചുമരിൽ നിറയെ പ്രണയ ചിത്രങ്ങൾ
ഉടഞ്ഞ വീഞ്ഞു പാത്രങ്ങൾ
തബലയിലൊലിച്ച രക്തം
പ്രണയം ചാലിച്ചു മരിച്ചാത്മാക്കളെയും...
ആത്മാക്കൾ എന്നിലൂടെ അലയുന്ന പോലെ
അപ്പുറത്തായ് തൽക്ഷണം രക്ത സാക്ഷിയായ ശവം.
കൂടെ എന്നെ ക്ഷണിച്ച ഷഹനായ്
ഞനിരുന്നു... ഷഹനായ് സ്പർശനം കാത്ത പോലെ സംഗീത സാന്ദ്രമായ്... ദൂരേക്കൊഴുകി വിരഹത്താൽ അലയടിച്ച മറ്റൊരു പ്രണയ കാവ്യം
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക