ഞാൻ ..അങ്ങാടിയിലേക്ക് ഇറങ്ങിയതേ ഉള്ളു ,എന്നെ ആളുകൾ ..നോക്കി ചിരിച്ചുകൊണ്ടിരിക്കുന്നു..അതിൽ എനിക്ക് അത്ഭുതം ഒന്നും തോന്നിയില്ല .അല്ലെങ്കിലും അമ്മയുടെ വിവാഹം നടത്താൻ ..മോൻ ശ്രമിച്ചാൽ ആളുകൾ ചിരിക്കില്ലേ ..
"എന്നാ അമ്മയുടെ കല്യാണം .."....ഞാൻ തിരിഞ്ഞു നോക്കി ..
നാരായണേട്ടൻ ആണ് ...കളിയാക്കിയതാണോ ...ഞാൻ തിരിഞ്ഞു നിന്നു "വരുന്ന പത്താം തിയ്യതി "
"അല്ല മോനെ ..അപ്പൊ ഞാൻ കേട്ടത് എല്ലാം സത്യമാണ് അല്ലെ ..."..
"എന്ത് "
"മോന്റെ അമ്മയുടെ കല്യാണം ..ഓൾക്ക് ഇപ്പൊ അമ്പതു വയസ്സെങ്കിലും ആയി കാണും ലെ ..."
"അതെ ..അതിനെന്താ നാരായണേട്ടാ ...പ്രായം ആവുമ്പോഴല്ലേ കൂട്ടു വേണ്ടത് "
"ശരിയാ ..പക്ഷെ നിന്റെ അച്ഛൻ പോയിട്ട് ഇപ്പൊ പത്തു പതിഞ്ചു കൊല്ലം ആയില്ലേ ..ഇപ്പോഴാണോ ഇങ്ങനെ ആലോചിക്കുന്നേ ..കുറച്ചു വര്ഷം മുന്നേ ആണെങ്കിൽ ..ഇ പ്രശ്നം ഒക്കെ ഉണ്ടാവുമായിരുന്നോ "
"അന്ന് ആരും അമ്മയോട് ചോദിച്ചില്ല ...നിർബന്ധിച്ചുമില്ല ...ഇനി നിര്ബന്ധിച്ചെങ്കിൽ തന്നെ 'അമ്മ സമ്മതിക്കില്ലായിരുന്നു ...എനിക്ക് വേണ്ടി 'അമ്മ ജീവിച്ചില്ലേ ..ഇനിയുള്ള കാലം തന്നെയെങ്കിലും 'അമ്മ അമ്മക്ക് വേണ്ടി ജീവിക്കട്ടെ .."ഞാൻ നാരായണേട്ടന്റെ മുഖത്തെക്ക് നോക്കി ..ചിരിച്ചുകൊണ്ട് പറഞ്ഞു ..
ഞാൻ നാരായണേട്ടനോട് യാത്ര പറഞ്ഞു ..മെല്ലെ മുന്നോട്ടു നടന്നു ..
"അല്ല ഹണിമൂൺ ..എവിടെയാ ..ഊട്ടി യാണോ ...അതോ കാശ്മീർ ആണോ ..."...ആരോ പറഞ്ഞ കമെന്റ് എന്റെ ചെവിയിൽ മുഴങ്ങി ..."ഞാൻ മെല്ലെ നിന്നു ..നോക്കിയപ്പോൾ ..വേണു ..നാട്ടിലെ പ്രധാന തല്ലുകൊള്ളി ..ചോദ്യം എന്നോടാണെങ്കിലും ..വേറെ ആരുടെയോ മുഖത്തേക്ക് നോക്കി ..എന്തോ കാര്യമായി ചർച്ച ചെയ്യുകയാണ് ചോദ്യം എന്നോടല്ല എന്ന മട്ടിൽ ..
"വേണു ചേട്ടാ ...മലേഷ്യയാണ് ..പ്ലാൻ ചെയ്തിരിക്കുന്നെ ..അത് കഴിഞ്ഞു ..സിംഗപ്പുർ .."..ഞാൻ ചിരിച്ചുകൊണ്ടാണ് പറഞ്ഞത് ...മറുപടി കിട്ടിയ ഉടനെ അയാൾ ...ആളുകൾക്കിടയിലേക്ക് ഊളിയിട്ടു ..
ഞാൻ തിരിഞ്ഞു നടന്നു ...അല്ലെങ്കിലും ഞാൻ ഇതെല്ലാം പ്രതിക്ഷിച്ചതാണ് ..ഞാൻ കുറച്ചു സാധങ്ങൾ വാങ്ങി വീട്ടിലേക്കു നടന്നു ..വീട്ടിൽ എത്തിയപ്പോൾ ..അമ്മയുണ്ട് കരയുന്നു ..ഞാൻ മെല്ലെ അടുത്തിരുന്നു ..
"എന്തു പറ്റി ..എന്തിനാ കരയുന്നെ ..."
"ഞാൻ എന്തൊക്കെയാ കാണിച്ചേ ..എനിക്ക് കല്യാണം ഒന്നും വേണ്ട ..കുഴിയിലേക്ക് കാലെടുത്തു വെക്കാൻ ആയപ്പോൾ ആണോ ഇങ്ങനെയൊക്കെ ..ഞാൻ എന്തോ ബുദ്ധിമോശത്തിനു സമ്മതിച്ചു പോയതാ ..എനിക്ക് പറ്റില്ല മോൻ വിവാഹം കഴിക്കാൻ നിൽക്കുമ്പോ 'അമ്മ വിവാഹം കഴിക്കാൻ ..പോണു ..എവിടെയെങ്കിലും കേട്ടിട്ടുണ്ടോ നീ ഇതൊക്കെ ...."..'അമ്മ എന്തൊക്കയോ പറഞ്ഞു കരഞ്ഞു കൊണ്ടേ ഇരുന്നു ...
ആരോ അമ്മയെ കളിയാക്കിയിട്ടുണ്ട് ..അല്ലെങ്കിൽ ഉപേദശിച്ചിട്ടുണ്ട് ...എന്നെനിക്കു തോന്നി ..കാരണം ഞാൻ ഒരു വിധം കാര്യങ്ങൾ ശരിയാക്കിയതാണ് ...ഞാൻ മെല്ലെ എഴുനേറ്റു ..പുറത്തേക്കു നടന്നു ..കോലായിലെ അച്ഛന്റെ കസേരയിൽ ചെന്നിരുന്നു ..അപ്പോൾ അമ്മയെ ഉപദേശിച്ചിട്ടു കാര്യമില്ല ..
ഞാൻ ..മെല്ലെ കണ്ണടച്ചുകൊണ്ടു അങ്ങനെ കിടന്നു ...അച്ഛന്റെ അദൃശ്യമായ സാന്നിധ്യം ..അങ്ങനെ കിടക്കുമ്പോൾ എനിക്ക് തോന്നാറുണ്ട് ..കൂടെ എന്തിനും അച്ഛൻ ഉള്ളപോലെ ...
കുറച്ചു കഴിഞ്ഞിരിക്കും ...'അമ്മ എന്റെ അടുത്ത് വന്നു ...നെറ്റിയിൽ തലോടി ..
"ഞാൻ പറഞ്ഞത് കാര്യമാ ഉണ്ണി ..എനിക്ക് വേണ്ട ..അതൊന്നും ശരിയാവില്ല .."
ഞാൻ മെല്ലെ കണ്ണ് തുറന്നു ...അമ്മയുടെ കൈ പിടിച്ചു .." ഞാൻ അമ്മയോട് എല്ലാം പറഞ്ഞതാണല്ലോ ..ഞാൻ പോയാൽ എട്ടു വര്ഷം കഴിയും വരാൻ ..അത്രയും കാലം അമ്മയെ ഞാൻ അങ്ങനെ തനിച്ചാക്കും ..കൂടെ പിറപ്പുകൾ ഉണ്ടെങ്കിൽ ധൈര്യം ഉണ്ടായിരുന്നു ..ഇതിപ്പോ ...ഞാൻ ഒരാളല്ലേ ഉള്ളു ...എനിക്ക് അമ്മയെ നോക്കണ്ടേ ...അല്ലെങ്കിൽ ഞാൻ എന്റെ യാത്ര മാറ്റി വെക്കണം ..അതിനു ഞാൻ റെഡിയാണ് ..എന്താ അങ്ങനെ വേണോ .."
അമ്മയുടെ ദൗർബല്യം എനിക്ക് ശരിക്കും അറിയാം ..എന്റെ ഭാവിക്കു വേണ്ടി വിവാഹമല്ല മരിക്കാൻ പോലും ആ പാവം എന്നും ഒരുക്കമാണ് ..
"എന്നാലും ഉണ്ണി ..ഇ വയസ്സുകാലത്തു ഇങ്ങനെ തന്നെ വേണമെന്നുണ്ടോ ..ഞാൻ നമ്മുടെ കുടുബക്കാരുടെ വീട്ടിൽ പോയി നിന്നാൽ പോരെ..."
"ഞാൻ പോവുന്നത് രണ്ടും മുന്നും ദിവസത്തേക്ക് അല്ലല്ലോ ..പിന്നെ അന്യജാതിക്കാരനെ വിവാഹം കഴിച്ചു എന്ന പേരിൽ കുടുബക്കാർ ആരെങ്കിലും നമ്മളെ തിരിഞ്ഞു നോക്കിയിട്ടുണ്ടോ ..അച്ഛൻ മറിച്ചിട്ടു പോലും വരാത്തവർ അമ്മയെ നോക്കും എന്നു തോന്നുന്നുണ്ടോ "
"എന്നാൽ അമ്മയെ .ആരുമില്ലാത്ത .പ്രായമായവർ താമസിക്കുന്ന സ്ഥലം ഇല്ലേ അവിടെയാക്കിയാൽ പോരെ .."
"ഇതാ പറഞ്ഞെ ഞാൻ പോണില്ല എന്നു ..."ഞാൻ മെല്ലെ എഴുനേറ്റു ...പുറത്തേക്കു നടന്നു ..
"ഉണ്ണി ..പോവല്ലേ .."..'അമ്മ പിന്നിൽ നിന്ന് വിളിച്ചെങ്കിലും ഞാൻ കാര്യമാക്കാതെ മുന്നോട്ടു നടന്നു ..എനിക്ക് അറിയാമായിരുന്നു ...എനിക്ക് വേണ്ടി 'അമ്മ എന്തും ചെയ്യുമെന്ന് ..
കുറച്ചു മുന്നോട്ടു നടന്നപ്പോഴാണ് ..നാരായണൻ ചേട്ടനും ..മകനും നടന്നു വരുന്നത് ..അവരെ കണ്ടതും ..ഞാൻ പെട്ടന്ന് തിരിഞ്ഞു നടന്നു ..നാരായണേട്ടന്റെ മകൻ എന്റെ അടുത്ത സുഹൃത്താണ് ...അവനെ എങ്ങനെ അഭിമുഖികരിക്കും എന്നൊരു വിഷമവും ഉണ്ട് ..
"നീ എങ്ങോട്ടാ ഓടുന്നെ ...അവൻ ഓടി എന്റെയടുത്ത് എത്തി .."
"ഞാൻ പെട്ടന്ന് ഒരു കാര്യം മറന്നു ..അത് അടുക്കാൻ പോവായിരുന്നു .."ഞാൻ അവന്റെ മുഖത്തു നോക്കാതെ പറഞ്ഞു ..
"അവൻ എന്റെ കയ്യിൽ പിടിച്ചു ..."വാ ..നമുക്ക് നടക്കാം എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ട് "
അവൻ നാരായണേട്ടന്റെ മുഖത്തേക്ക് നോക്കി "അച്ഛൻ നടന്നോ ..എനിക്ക് ഉണ്ണിയോട് ഒരു കാര്യം ചോദിക്കാൻ ഉണ്ട് "
ഞാൻ ഒന്നും മിണ്ടാതെ അവന്റെ കൂടെ നടന്നു ..
"അല്ല നീ അമ്മയുടെ കല്യാണം നടത്തുന്നു എന്നു കേട്ടു ..ശരി അത് ഞാൻ വിട്ടു ...നീ എങ്ങോട്ടോ പോവാണെന്നു ഞാൻ കേട്ടു എട്ടു വർഷം കഴിഞ്ഞിട്ടേ വരൂ എന്ന് ..അല്ല ഞാൻ ഇതുവരെ അങ്ങനെ ഒരു വിസയെ പറ്റി കേട്ടിട്ടില്ല അത് രാജ്യത്താണ് അങ്ങനെ ഒരു വിസ ..."
ഞാൻ അവന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു "അതൊക്കെയുണ്ട് ...നീ ഇപ്പോൾ അതൊന്നും അറിയണ്ട എല്ലാം ഞാൻ നിന്നോട് വിശദമായി പിന്നീട് പറയാം ..ആദ്യം എനിക്ക് അമ്മയുടെ കല്യാണം നടത്തണം "
അവൻ എന്നോട് പലതും ചോദിച്ചെങ്കിലും ഞാൻ ഒന്നും വിട്ടു പറഞ്ഞില്ല ...അവസാനം അവനോടു യാത്ര പറഞ്ഞു പിരിയുമ്പോൾ ഞങ്ങളുടെ സുഹൃത്ത് ബന്ധത്തിനും ഉലച്ചിൽ തട്ടിയിരുന്നു ..
അങ്ങനെ ഞാൻ കാത്തിരുന്ന പത്താം തിയ്യതി വന്നെത്തി ..അന്ന് തന്നെയാണ് എനിക്ക് പോകാനുള്ള ടിക്കറ്റ് എടുത്തിട്ടുള്ളത് ..രജിസ്റ്റർ മാര്യേജ് അത് കഴിഞ്ഞു ...അമ്മയെയും അച്ഛനെയും വീട്ടിലേക്കു ഞാൻ സ്വികരിച്ചു അമ്മയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു ...പക്ഷെ അതൊന്നും ഞാൻ കാര്യമാക്കിയില്ല ..അവർക്കു ഒരു ഗ്ലാസ് പായസം ഞാൻ എന്റെ കൈകൊണ്ടു ഉണ്ടാക്കി കൊടുത്തു ...അപ്പോഴേക്കും എനിക്ക് പോകാനുള്ള വണ്ടി എത്തിയിരുന്നു ...ബാഗെല്ലാം രണ്ടാനച്ഛൻ തന്നെയാണ് വണ്ടിയിൽ കയറ്റി തന്നത് ..
ഇറങ്ങാൻ നോക്കിയപ്പോൾ 'അമ്മ റൂമിൽ ഇരുന്നു കരയുകയായിരുന്നു ..ഞാൻ മെല്ലെ അകത്തേക്ക് കയറി അമ്മയുടെ കാലിൽ പിടിച്ചു കുറച്ചു സമയം ഇരുന്നു ...പിന്നെ അമ്മയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത് മെല്ലെ ഇറങ്ങി ...
കാറിനടുത്തു ഉണ്ടായിരുന്നു രണ്ടാനച്ഛൻ ..ഞാൻ മെല്ലെ കൈ പിടിച്ചു .എന്റെ കണ്ണ് നിറഞ്ഞു ഒഴുകിയിരുന്നു
."അമ്മയെ നോക്കി കൊള്ളണേ വേറെ ആരുമില്ല ...പാവമാ .."
മറുപടിക്കു കാത്തു നിൽക്കാതെ ഞാൻ വണ്ടിയിൽ കയറി ..കാർ മുന്നോട്ടു പോകവേ തിരിഞ്ഞു നോക്കാൻ പലവട്ടം തോന്നിയെങ്കിലും ....ഞാൻ ബലം പിടിച്ചു ഇരുന്നു ."
എനിക്കെന്താണ് പറ്റിയത് ...അറിയില്ല ..ചെന്നൈയിലെ ഓഫീസിൽ വെച്ച് ..തല ചുറ്റി ഹോസ്പിറ്റലിൽ എത്തിയപ്പോഴാണ് ...ആ തമാശ അറിയുന്നത് ..ജീവിതത്തിന്റെ അവസാന സ്റ്റേജിൽ അഭിനയിച്ചു കൊണ്ടിരിക്കുയാണ് ഞാൻ എന്ന് .പ്രതിനായകൻ ..ക്യാൻസർ ആണ് പോലും ..ഞാൻ കരഞ്ഞില്ല ഒരു പാട് ചിരിച്ചു ...മുന്ന് അല്ലെങ്കിൽ നാലു മാസം ...അത്രെയേ ഉള്ളു ...ബാക്കി
അപ്പോഴാണ് അമ്മയെ കുറിച്ച് ഓർമ്മ വന്നത് ..ഭൂമിയിൽ എനിക്ക് അമ്മയും അമ്മയ്ക്കും ഞാനും മാത്രമേ ഉള്ളു അമ്മയെ ആരെ ഏൽപ്പിച്ചു പോവും ...ഒരു പാട് ആലോചിച്ചു ....അവസാനം ആരും കാണാത്ത വഴിയും കണ്ടെത്തി ...വിവാഹം .
.."അമ്മയുടെ വിവാഹം ..."
സ്നേഹപൂർവം sanju calicut
നല്ലെഴുത്ത്.
ReplyDelete