#കൂട്ടുകാരുമൊത്ത് സിനിമ കൊട്ടകയിൽ നിന്നും ഇറങ്ങുമ്പോൾ സമയം പന്ത്രണ്ട് കഴിഞ്ഞിരുന്നു. ബൈക്കിലെ നൈറ്റ് സവാരി സമ്മാ സൂപ്പർ ആയിരിക്ക്. തണുത്ത കാറ്റ് മുഖത്തൂടെ ഉരസി കടന്നു പോകുമ്പോഴും സിനിമയിലെ പൃഥ്വി രാജിന്റെ ക്യാരക്ടർ ആയിരുന്നു മനസ്സിലൂടെ പാഞ്ഞത്. പയ്യൻ എന്നാ അഭിനയമാ. പോലീസ് അന്വേഷണം ആയാൽ ഇങ്ങനെ വേണം. അപ്പോഴേയ്‌ക്കും ജംഗ്ഷനിൽ എത്തിയിരുന്നു.......
ദാമു അണ്ണന്റെ തട്ടു കടയിൽ നിന്നും ദോശയും ഓമ് ലെറ്റും അടിച്ചു പുറപ്പെടുമ്പോൾ സമയം ഒരുമണി.
വീട്ടിലേയ്ക്കുള്ള വഴിയിലെ പാലത്തിൽ ബൈക്കുകൾ ഓരോന്നു വന്നുനിന്നു.
കുറച്ചു നേരം അവിടെ നിന്ന് ചളി അടിച്ചെ പിരിയാറുള്ളു. ഫോൺ കൈയിലേയ്‌ക്ക് എടുത്തു. കാളുകളും മെസ്സേജും വന്നു നിറഞ്ഞിരുന്നു. ഓള് പിണങ്ങി കാണും.......

"മച്ചാൻമാരെ നിങ്ങള് വിട്ടോ. ഞാൻ കുറച്ചു
കഴിഞ്ഞേ വീട്ടിലേയ്‌ക്കുള്ളൂ."
"ഓ നീ അവളെ ഉറക്കിയിട്ടല്ലേ വീട്ടിൽ കയറു. എന്നാ പിന്നെ നടക്കട്ടെ". അവന്മാർ ഓരോ താങ്ങലും താങ്ങി സ്ഥലം കാലിയാക്കി.......

അനുനയ ചർച്ച വിജയത്തിലേയ്ക്കടുത്തുകൊണ്ടിരുന്ന നിമിഷങ്ങൾ.
"ടാ മോളെ കുറച്ചു നേരം വെയിറ്റ് ചെയ്യടാ. ഏതോ തെണ്ടി ഇങ്ങോട്ടു നടന്നു വരുന്നുണ്ട്." സംഭാഷണം അവിടെ അവസാനിപ്പിച്ചു പാലത്തിന്റെ താഴേയ്ക്കിറങ്ങി നിശ്ശബ്ദനായിരുന്നു. അല്ല ഈ സമയത്തു ആരാ. മനസ്സിൽ പല സംശയങ്ങൾ. പരിചയമില്ലാത്ത ആരും ഈ സമയം വരാറില്ല. സദാചാര പോലീസ് ചമയാൻ താല്പര്യമില്ലാത്തതു കൊണ്ട് പുറത്തേയ്ക്കിറങ്ങിയില്ല, മറഞ്ഞു തന്നെ നിന്നു,എന്തിനാ വെറുതെ ഇടി വാങ്ങിച്ചു കൂട്ടുന്നത്......

നിലാവിന്റെ വെളിച്ചത്തിലേയ്ക്കു വന്നു. അവർ രണ്ടുപേരുണ്ട്. കാൽപെരുമാറ്റം മുന്നിലേയ്ക്ക് വന്നുകൊണ്ടിരുന്നു. മുഖം വ്യക്തമായി ദാസണ്ണനും സേതുവുമാണ് വരുന്നത്. ഇവരെന്താ ഈ സമയത്ത്. മനുഷ്യനെ ഒന്ന് സമാധാനത്തിനു സൊള്ളാനും സമ്മതിക്കില്ല. കലുങ്ങിൽ തന്നെ അവർ കുറ്റിയടിച്ചു നില്പ്പുമായി. ദുഷ്ടൻമാർ , കാമുകന്റെ രോദനം ആര് കേൾക്കാൻ.... അവരുടെ സംഭാക്ഷണത്തിനിടയിൽ രഘു ചേട്ടന്റെ പേര് കടന്നു വന്നപ്പോഴാണ് ശ്രദ്ധിക്കാൻ തുടങ്ങിയത്........
"നാളെ രഘു ഏട്ടന്റെ വീട്ടിൽനിന്നും എന്നെ വിളിക്കും. എന്തായാലും അവിടെനിന്നും സാധനം എടുക്കണം."
"ചേട്ടാ അവർക്കു സംശയം വല്ലതും ഉണ്ടാകുമോ."?
"എങ്ങനെ സംശയിക്കാനാണ്. നമ്മൾ എത്രയിടത്ത് ചെയ്‌തിരിക്കുന്നു."
"ചേട്ടനുള്ള ധൈര്യമാണ് എനിക്ക്."
"ഹ ഹ ഹ നാളെ കിട്ടുന്ന സാധനം ഓർത്തുപോയി കിടന്നുറങ്ങുമോനെ."അവർ അവിടെ നിന്നും പിരിഞ്ഞിരുന്നു.....

സേതു അധികം പുറത്തിറങ്ങാത്ത
പ്രകൃതം. അധികം സുഹൃത്തുക്കളും അവനുണ്ടായിരുന്നില്ല. പ്രാഥമിക വിദ്യാഭ്യാസം പോലും ചെയ്‌തിട്ടില്ല. എങ്കിലും ഇലക്ട്രോണിക് രംഗത്ത്
അവന്റെ തല അപരമാണ്. എപ്പോഴും റൂമിന്റെ അകത്താകും. കുത്തി പിരുപ്പുമായി ഇരിക്കും. എന്തക്കയോ കണ്ടുപിടിത്തങ്ങൾ അവൻ ചെയ്‌തിട്ടുണ്ട്.
ദാസണ്ണൻ പ്ളംബറാണ്. ഈ ഏരിയയിലെ മുഴുവൻ വർക്കും ദാസണ്ണനാണ് ചെയ്യാറ്.
എന്ത് സഹായത്തിനും ദാസണ്ണനെയാണ് എല്ലാവരും വിളിക്കാറ്. സഹായി ദാസ് എന്നാണ് എല്ലാവരും വിളിക്കുന്നത്.....

രഘു ചേട്ടന്റെ വീട്ടിൽ നിന്നും എന്തെടുക്കണ കാര്യമാണ് അവർ സംസാരിച്ചിട്ടുള്ളത്.ഈ അടുത്തു രണ്ടു മൂന്നു വീടുകളിൽ നിന്നും റബ്ബർ ഷീറ്റ് മോഷണം നടന്നിരുന്നു.ശ്ശെ അവർ അത്തരക്കാരല്ല.എങ്കിലും അവരുടെ സംസാരത്തിൽ നിന്നുംകിട്ടിയ ചില സംശയങ്ങൾ.....
രഘു അണ്ണൻ നമുക്ക് വേണ്ടപ്പെട്ട അണ്ണനാണ്.
സൗദിയിലാണ് ആശാൻ ജോലി .
നാട്ടിൽ വരുമ്പോൾ കാണേണ്ട രീതിയിൽ കാണുന്നത് ആ അണ്ണൻ മാത്രമേയുള്ളു.
പ്രായത്തിൽ കടന്ന സ്വാതന്ത്ര്യം നമുക്കുതരാറുണ്ട്. ആ വീട്ടിൽ എന്ത് നടന്നാലും നമ്മുടെ അടുത്താണ് ആദ്യം വിളിച്ചറിയിക്കാറ്. ഭാര്യയും രണ്ട് പെൺ മക്കളുമാണ് വീട്ടിലുള്ളത്,നമുക്കു കിട്ടിയ നല്ല സൗഹൃദമാണ് രഘു ചേട്ടൻ.......

അവർ ഇവിടേയ്ക്ക് വന്നതും രഘു ചേട്ടന്റെ വീടിന്റെ ഭാഗത്തു നിന്നുമാണ്.
എന്റെയുള്ളിലെ സംശയം വർദ്ധിച്ചു.
കണ്ടിറിങ്ങിയ സിനിമയുടെ എഫക്റ്റാണോ, അറിയില്ല ഞാനൊരു അന്വേഷണ ഉദ്യോഗസ്ഥനായി മാറുകയായിരുന്നു....
രഘു ഏട്ടന്റെ ഫോണിലേയ്ക്ക് കാൾ ചെയ്‌തു.ഫോൺ കട്ട് ചെയ്തു. നെറ്റിൽ നിന്നും അപ്പോൾ തന്നെ തിരികെ കാളും വന്നിരുന്നു.........

"എന്താടാ മോനെ ഈ പാതിരാത്രിയ്‌ക്ക്."?
"ചേട്ടാ ഒരു കാര്യമുണ്ട്, ചേച്ചിയെ അത്യാവശ്യമായി ഒന്ന് കാൾ ചെയ്യൂ.
അസ്വാഭാവികമായി എന്തെങ്കിലും വീട്ടിൽ നടന്നോ എന്ന് അന്വേഷിക്കുമോ. പുറത്തിറങ്ങി നോക്കാനും പറയണം."
"എന്താടാ എന്താ സംഭവം."
"ചേട്ടാ പേടിക്കാൻ ഒന്നുമില്ല, ഒന്ന് അന്വേഷിക്കു."
"ശരി മോനെ."

അഞ്ചു മിനിറ്റിനു ശേഷം കാൾ വന്നു......
"മോനെ ഒന്നുമില്ലടാ."
"അവളും പേടിച്ചു പോയി ഈ സമയത്തു ഞാൻ വിളിച്ചത് കണ്ടപ്പോൾ."
"ഒന്നുമില്ലല്ലോ ,ഉറപ്പാണല്ലോ."
"ഇല്ലടാ ഒന്നുമില്ല, പിന്നെ പുറത്തു പൈപ്പ് പൊട്ടി വെള്ളം ലീക്കായി പോകുന്നു."

എന്റെ സംശയം ബലപ്പെട്ടിരുന്നു......
"ഏട്ടാ,ചേച്ചിയോട് പറയൂ ഞാനിപ്പോൾ വീട്ടിലേയ്ക്കു ചെല്ലുമെന്ന്.
വീട്ടിന്റെ പരിസരത്തു യാദൃച്ഛികമായി രണ്ടുപേരെ ഞാൻ കണ്ടിരുന്നു."
"എങ്കിൽ ഒന്ന് വേഗം ചെല്ലടാ."......

ചേച്ചി പുറത്തിറങ്ങി നില്പ്പുണ്ടായിരുന്നു.
പൈപ്പ് പൊട്ടി വെള്ളം പൊയ്ക്കൊണ്ടിരിക്കുന്നു.ടാങ്കിലെ വെള്ളം തീർന്നിട്ടില്ല അപ്പോൾ കുറച്ചു നിമിഷങ്ങൾക്ക് മുൻപ് പൊട്ടിയതാണ് ഊഹിക്കാം......

"എന്താ മോനെ ,"
"രണ്ടുപേരെ ഈ ഭാഗത്തു വച്ച് കണ്ടിരുന്നു ചേച്ചി.പന്തികേടു പോലെ തോന്നി അതാണ്.
ഇത് പുതിയ പൈപ്പാണല്ലോ ചേച്ചി."

നല്ല ബലമുള്ള പൈപ്പ്.ആരെങ്കിലും വലിച്ചൊടിക്കാതെ ഒടിയില്ല.......
"അതെ മോനെ മൂന്ന് ദിവസത്തിന് മുൻപ് മാറിയതേയുള്ളു.രാവിലെ എഴുന്നേറ്റു നോക്കിയപ്പോൾ കട്ടായി കിടക്കുന്നു."
"ആരാണ് വന്ന് ശരിയാക്കി തന്നത്,ദാസണ്ണനാണോ."
"അതെ മോനെ,സഹായി ദാസ്."
"കൂടെ ആരങ്കിലുമുണ്ടായിരുന്നോ."
"കൂടെ സേതുവും ഉണ്ടായിരുന്നു ."
"അവർ വന്നിട്ട് അപ്പോൾ തന്നെ പോയിരുന്നോ."
"ചായ കുടിച്ചു,കുറച്ചു നേരം കഴിഞ്ഞു കാണും പോയപ്പോൾ.".......

ഒരു പിടിയും കിട്ടുന്നില്ലാലോ.അവർ ഇവിടെ
എന്താണ് വച്ചിരിക്കുന്നത്.അതെടുക്കുന്ന കാര്യമാണ് അവർ സംസാരിച്ചിട്ടുള്ളത്.രണ്ടു ദിവസത്തെ പൈപ്പ് പൊട്ടിയതുമായി തമ്മിൽ ബന്ധമുണ്ട് .അവർക്ക് ഇവിടേയ്ക്ക് വരാൻ വേണ്ടിയുള്ള കാരണമാകാം അത്. അപ്പോൾ പൈപ്പ് ഒടിച്ചിട്ടത് അവരാവാനേ ചാൻസുള്ളൂ.ആദ്യ ദിവസം അവർ ഇവിടെ എന്തോ ഉപേക്ഷിച്ചിട്ട് പോയിട്ടുണ്ട്.നാളെ അതവർക്കെടുക്കണം.അതിനുള്ള തന്ത്രമാണ് ഈ പൈപ്പ് ഒടിച്ചിടൽ.നെഞ്ചിൽ കൈ വെച്ച് സ്വയം തട്ടി,വെൽഡൺ ബോയ്.......

വീടിന്റെ പരിസരം മുഴുവൻ പരിശോധിച്ചിരുന്നു ,ഒന്നും കിട്ടിയിരുന്നില്ല.
സേതുവിനെയും കൂട്ടി ദാസ് വരണമെങ്കിൽ ഇലക്ട്രോണികുമായി ബന്ധപ്പെട്ടായിരിക്കണം.അപ്പോഴാണ് മനസ്സിലേയ്ക്ക് ഓടിവന്നത് രണ്ടു ദിവസം മുൻപുള്ള പത്ര വാർത്ത.കോടതി ശുചീകരണ മുറിയിലെ ഒളിക്യാമറ.ഓ മൈ ഗോഡ്.കൈ വിറയ്‌ക്കുന്നുണ്ടോ ,ഈ സമയം പതറാൻ പാടില്ല.......

വീടിനു ചേർന്നായിരുന്നു ശുചീകരണ മുറിയുള്ളത്.അതിന് പുറത്തു നിന്നും
ലോക്കുണ്ടായിരുന്നു.പകൽ സമയം ലോക്കിടാറില്ലാന്ന് ചേച്ചിയിൽ നിന്നും മനസ്സിലാക്കി.ഒരിക്കലും അവർ അങ്ങനെ ഒന്നും ചെയ്യില്ല മനസ്സ് ആവർത്തിച്ചു പറയുന്നുണ്ട്....

ശുചീകരണ മുറി ഓപ്പൺ ചെയ്‌തു.അകത്ത് മുഴുവൻ പരിശോധിച്ചു.
ഒന്നുമുണ്ടായിരുന്നില്ല.സാങ്കേതിക വിദ്യവളരെ പുരോഗമിച്ചു.കണ്ണുകളിൽ പോലും കാണാൻ കഴിയാത്ത ക്യാമറകൾ വിപണിയിലുണ്ട്.അത് കൈകാര്യം ചെയ്യുന്ന ആൾക്കാർക്ക് വളരെ രഹസ്യമായി തന്നെ ഒളിപ്പിക്കാനും കഴിയും.ശുചീകരണ മുറിയിലെ ലൈറ്റ് ഓഫ് ചെയ്‌തു.ഫോൺ കൈയിലേയ്‌ക്കെടുത്തു ക്യാമറ ഓൺ ചെയ്‌തു ഫ്ലാഷ് ഇല്ലാതെ.ഓരോ ഭാഗവും വളരെ സൂക്ഷ്മമായി തന്നെ നിരീക്ഷിച്ചു.
കണ്ണുകളിൽ കാണാൻ കഴിയാത്തത് ക്യാമറ കണ്ണുകളിലൂടെ കാണാൻ കഴിയും,.....

ദൈവമേ സംശയിച്ചത് പോലെ തന്നെ സംഭവിച്ചിരിക്കുന്നു........
ക്യാമറ കണ്ണിലൂടെ ചുവന്ന പ്രകാശം ഇരുട്ടിന്റെ മറനീക്കി പുറത്തേയ്ക്കു വന്നു കണ്ണുകളിൽ പതിഞ്ഞു.....
ലൈറ്റ് ഓൺ ചെയ്‌തു.ഷവറിനുള്ളിൽ നിന്നുമാണ് വെളിച്ചം ക്യാമറയിൽ പതിഞ്ഞത്.വെള്ളം നനയാത്ത രീതിയിൽ ഒളിപ്പിച്ചിരിക്കുന്നു ക്യാമറ......

ചേച്ചിയോട് കാര്യങ്ങൾ തുറന്നു പറഞ്ഞു. ചേച്ചിയുടെയും രഘു ഏട്ടന്റെയും കരച്ചിൽ സഹിക്കാൻ കഴിയുന്നത് ആയിരുന്നില്ല.
"മോനെ നമ്മൾ ആത്മഹത്യ ചെയ്യുകയേ നിവർത്തിയുള്ളു."
അവരെ എങ്ങെനെയൊക്കയോ പറഞ്ഞു സമാധാനിപ്പിച്ചു......

ചങ്കു പറിച്ചു തരുന്ന സുഹൃത്തുക്കളെ എല്ലാവരെയും വിളിച്ചു വരുത്തി.ഇവിടെ മാത്രമല്ല ഒരുപാട് വീടുകളിലെ ശുചീകരണ മുറികളിൽ ക്യാമറകൾ ഒളിപ്പിച്ചിട്ടുണ്ട്.
സുഹൃത്തുക്കളോട് കാര്യങ്ങൾ അവതരിപ്പിച്ചു.
അപ്പോൾ തന്നെ ദാസിനെയും,
സേതുവിനെയും വീടുകളിൽ നിന്നും പൊക്കി.
ഓരോ വീടുകളിൽ ഒളിപ്പിച്ച ക്യാമറകളും അവന്മാരെ കൊണ്ടുതന്നെ എടുപ്പിച്ചു........

സേതുവിന്റെ വീടുപരിശോധിച്ചതിൽ പലതരത്തിലുള്ള ക്യാമറകൾ അവിടെ നിന്നും കണ്ടു കിട്ടി ,എല്ലാം നശിപ്പിച്ചു.
നാടുണർന്നു,ജനങ്ങൾ ഉണർന്നു ......
ജീവൻ അല്പം ബാക്കി നിർത്തി പോലീസ് വണ്ടിയിലേയ്‌ക്ക് അവന്മാരെ തൂക്കിയെടുത്തു എറിഞ്ഞു.......

ദാസിന്റെ വീട്ടിൽ നിന്നും കൂട്ടകരച്ചിൽ പുറത്തേയ്ക്കു കേൾക്കാം .ഭാര്യ കുഞ്ഞിനെയും കൊണ്ട് ആത്മഹത്യ ചെയ്‌തു എന്ന വാർത്ത ദാസിന്റെ കാതുകളിലേയ്ക്കും എത്തിയിരുന്നു.......
ശരൺ
😐

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക